< മത്തായി 10 >

1 അതിനുശേഷം യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെയും ഒരുമിച്ചുവിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ വ്യാധികളേയും രോഗങ്ങളെയും സൗഖ്യമാക്കുവാൻ അവർക്ക് അധികാരം കൊടുത്തു.
අනන්තරං යීශු ර්ද්වාදශශිෂ්‍යාන් ආහූයාමේධ්‍යභූතාන් ත්‍යාජයිතුං සර්ව්වප්‍රකාරරෝගාන් පීඩාශ්ච ශමයිතුං තේභ්‍යඃ සාමර්ථ්‍යමදාත්|
2 പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകൾ: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്,
තේෂාං ද්වාදශප්‍රේෂ්‍යාණාං නාමාන්‍යේතානි| ප්‍රථමං ශිමෝන් යං පිතරං වදන්ති, තතඃ පරං තස්‍ය සහජ ආන්ද්‍රියඃ, සිවදියස්‍ය පුත්‍රෝ යාකූබ්
3 അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അൽഫായിയുടെ മകൻ യാക്കോബ്,
තස්‍ය සහජෝ යෝහන්; ඵිලිප් බර්ථලමය් ථෝමාඃ කරසංග්‍රාහී මථිඃ, ආල්ඵේයපුත්‍රෝ යාකූබ්,
4 തദ്ദായി, എരുവുകാരനായ ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
කිනානීයඃ ශිමෝන්, ය ඊෂ්කරියෝතීයයිහූදාඃ ඛ්‍රීෂ්ටං පරකරේ(අ)ර්පයත්|
5 ഈ പന്ത്രണ്ടുപേരെയും യേശു അയയ്ക്കുമ്പോൾ അവരോട് നിർദ്ദേശിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും
ඒතාන් ද්වාදශශිෂ්‍යාන් යීශුඃ ප්‍රේෂයන් ඉත්‍යාඥාපයත්, යූයම් අන්‍යදේශීයානාං පදවීං ශේමිරෝණීයානාං කිමපි නගරඤ්ච න ප්‍රවිශ්‍යේ
6 യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
ඉස්‍රායේල්ගෝත්‍රස්‍ය හාරිතා යේ යේ මේෂාස්තේෂාමේව සමීපං යාත|
7 നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിച്ചു പറയുവിൻ.
ගත්වා ගත්වා ස්වර්ගස්‍ය රාජත්වං සවිධමභවත්, ඒතාං කථාං ප්‍රචාරයත|
8 രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിക്കുവിൻ; കുഷ്ഠരോഗികളെ ശുദ്ധരാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്ക് ലഭിച്ചു, സൌജന്യമായി കൊടുക്കുവിൻ.
ආමයග්‍රස්තාන් ස්වස්ථාන් කුරුත, කුෂ්ඨිනඃ පරිෂ්කුරුත, මෘතලෝකාන් ජීවයත, භූතාන් ත්‍යාජයත, විනා මූල්‍යං යූයම් අලභධ්වං විනෛව මූල්‍යං විශ්‍රාණයත|
9 പൊന്നും, വെള്ളിയും, ചെമ്പും, പണസഞ്ചിയും,
කින්තු ස්වේෂාං කටිබන්ධේෂු ස්වර්ණරූප්‍යතාම්‍රාණාං කිමපි න ගෘහ්ලීත|
10 ൧൦ വഴിക്ക് യാത്രാസഞ്ചിയോ രണ്ടു ഉടുപ്പോ ചെരിപ്പോ വടിയോ ഒന്നും കരുതരുത്; വേലക്കാരൻ തന്റെ ആഹാരത്തിന് യോഗ്യനത്രെ.
අන්‍යච්ච යාත්‍රායෛ චේලසම්පුටං වා ද්විතීයවසනං වා පාදුකේ වා යෂ්ටිඃ, ඒතාන් මා ගෘහ්ලීත, යතඃ කාර‍්‍ය්‍යකෘත් භර්ත්තුං යෝග්‍යෝ භවති|
11 ൧൧ ഏത് പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ അവിടെ യോഗ്യനായവൻ ആരെന്ന് അന്വേഷിക്കുവിൻ; അവിടെനിന്നും പുറപ്പെട്ടുപോകുവോളം അവന്റെ അടുക്കൽത്തന്നെ പാർപ്പിൻ.
අපරං යූයං යත් පුරං යඤ්ච ග්‍රාමං ප්‍රවිශථ, තත්‍ර යෝ ජනෝ යෝග්‍යපාත්‍රං තමවගත්‍ය යානකාලං යාවත් තත්‍ර තිෂ්ඨත|
12 ൧൨ ആ വീട്ടിൽ പ്രവേശിക്കുമ്പോൾ അതിന് വന്ദനം പറവിൻ.
යදා යූයං තද්ගේහං ප්‍රවිශථ, තදා තමාශිෂං වදත|
13 ൧൩ വീടിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്ക് മടങ്ങിപ്പോരട്ടെ;
යදි ස යෝග්‍යපාත්‍රං භවති, තර්හි තත්කල්‍යාණං තස්මෛ භවිෂ්‍යති, නෝචේත් සාශීර‍්‍යුෂ්මභ්‍යමේව භවිෂ්‍යති|
14 ൧൪ ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുവിൻ.
කින්තු යේ ජනා යුෂ්මාකමාතිථ්‍යං න විදධති යුෂ්මාකං කථාඤ්ච න ශෘණ්වන්ති තේෂාං ගේහාත් පුරාද්වා ප්‍රස්ථානකාලේ ස්වපදූලීඃ පාතයත|
15 ൧൫ ന്യായവിധിദിവസത്തിൽ ആ പട്ടണത്തേക്കാൾ സൊദോമ്യരുടേയും ഗൊമോര്യരുടെയും ദേശത്തിന് സഹിക്കുവാൻ കഴിയും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
යුෂ්මානහං තථ්‍යං වච්මි විචාරදිනේ තත්පුරස්‍ය දශාතඃ සිදෝමමෝරාපුරයෝර්දශා සහ්‍යතරා භවිෂ්‍යති|
16 ൧൬ ശ്രദ്ധിക്കുവിൻ, ഞാൻ നിങ്ങളെ ചെന്നായ്ക്കളുടെ നടുവിൽ ചെമ്മരിയാടിനെപ്പോലെ അയയ്ക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനേപ്പോലെ നിരുപദ്രവകാരികളും ആയിരിപ്പിൻ.
පශ්‍යත, වෘකයූථමධ්‍යේ මේෂඃ යථාවිස්තථා යුෂ්මාන ප්‍රහිණෝමි, තස්මාද් යූයම් අහිරිව සතර්කාඃ කපෝතාඉවාහිංසකා භවත|
17 ൧൭ മനുഷ്യരുടെ മുൻപാകെ നിങ്ങൾ നിങ്ങളെ തന്നെ സൂക്ഷിച്ചുകൊള്ളുവിൻ; കാരണം അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കുകയും തങ്ങളുടെ പള്ളികളിൽവെച്ച് ചാട്ടകൊണ്ട് അടിക്കുകയും ചെയ്യും
නෘභ්‍යඃ සාවධානා භවත; යතස්තෛ ර‍්‍යූයං රාජසංසදි සමර්පිෂ්‍යධ්වේ තේෂාං භජනගේහේ ප්‍රහාරිෂ්‍යධ්වේ|
18 ൧൮ എന്റെ നിമിത്തം നാടുവാഴികളുടേയും, രാജാക്കന്മാരുടേയും മുമ്പാകെ കൊണ്ടുപോകും; അത് അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.
යූයං මන්නාමහේතෝඃ ශාස්තෘණාං රාඥාඤ්ච සමක්‍ෂං තානන්‍යදේශිනශ්චාධි සාක්‍ෂිත්වාර්ථමානේෂ්‍යධ්වේ|
19 ൧൯ എന്നാൽ, നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറയുവാനുള്ളത് ആ സമയത്തുതന്നെ നിങ്ങൾക്ക് ലഭിക്കും.
කින්ත්විත්ථං සමර්පිතා යූයං කථං කිමුත්තරං වක්‍ෂ්‍යථ තත්‍ර මා චින්තයත, යතස්තදා යුෂ්මාභි ර‍්‍යද් වක්තව්‍යං තත් තද්දණ්ඩේ යුෂ්මන්මනඃ සු සමුපස්ථාස්‍යති|
20 ൨൦ പറയുന്നത് നിങ്ങൾ അല്ല, നിങ്ങളിൽ ഉള്ള നിങ്ങളുടെ പിതാവിന്റെ പരിശുദ്ധാത്മാവത്രേ പറയുന്നത്.
යස්මාත් තදා යෝ වක්‍ෂ්‍යති ස න යූයං කින්තු යුෂ්මාකමන්තරස්ථඃ පිත්‍රාත්මා|
21 ൨൧ സഹോദരൻ തന്റെ സഹോദരനെയും അപ്പൻ തന്റെ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാർക്ക് എതിരായി മക്കൾ എഴുന്നേറ്റ് അവരെ മരണത്തിനേല്പിക്കും.
සහජඃ සහජං තාතඃ සුතඤ්ච මෘතෞ සමර්පයිෂ්‍යති, අපත්‍යාගි ස්වස්වපිත්‍රෝ ර්විපක්‍ෂීභූය තෞ ඝාතයිෂ්‍යන්ති|
22 ൨൨ എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിയ്ക്കപ്പെടും.
මන්නමහේතෝඃ සර්ව්වේ ජනා යුෂ්මාන් ඍතීයිෂ්‍යන්තේ, කින්තු යඃ ශේෂං යාවද් ධෛර‍්‍ය්‍යං ඝෘත්වා ස්ථාස්‍යති, ස ත්‍රායිෂ්‍යතේ|
23 ൨൩ ഈ പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളിൽ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
තෛ ර‍්‍යදා යූයමේකපුරේ තාඩිෂ්‍යධ්වේ, තදා යූයමන්‍යපුරං පලායධ්වං යුෂ්මානහං තථ්‍යං වච්මි යාවන්මනුජසුතෝ නෛති තාවද් ඉස්‍රායේල්දේශීයසර්ව්වනගරභ්‍රමණං සමාපයිතුං න ශක්‍ෂ්‍යථ|
24 ൨൪ ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല; ദാസൻ യജമാനന് മീതെയുമല്ല;
ගුරෝඃ ශිෂ්‍යෝ න මහාන්, ප්‍රභෝර්දාසෝ න මහාන්|
25 ൨൫ ഗുരുവിനെപ്പോലെയാകുന്നത് ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നതു ദാസനും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?
යදි ශිෂ්‍යෝ නිජගුරෝ ර්දාසශ්ච ස්වප්‍රභෝඃ සමානෝ භවති තර්හි තද් යථේෂ්ටං| චේත්තෛර්ගෘහපතිර්භූතරාජ උච්‍යතේ, තර්හි පරිවාරාඃ කිං තථා න වක්‍ෂ්‍යන්තේ?
26 ൨൬ അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ; മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കയില്ല.
කින්තු තේභ්‍යෝ යූයං මා බිභීත, යතෝ යන්න ප්‍රකාශිෂ්‍යතේ, තාදෘක් ඡාදිතං කිමපි නාස්ති, යච්ච න ව්‍යඤ්චිෂ්‍යතේ, තාදෘග් ගුප්තං කිමපි නාස්ති|
27 ൨൭ ഞാൻ ഇരുട്ടത്ത് നിങ്ങളോടു പറയുന്നത് വെളിച്ചത്തു പറവിൻ; ചെവിയിൽ മൃദുസ്വരത്തിൽ പറഞ്ഞുകേൾക്കുന്നത് പുരമുകളിൽനിന്ന് ഘോഷിപ്പിൻ.
යදහං යුෂ්මාන් තමසි වච්මි තද් යුෂ්මාභිර්දීප්තෞ කථ්‍යතාං; කර්ණාභ්‍යාං යත් ශ්‍රූයතේ තද් ගේහෝපරි ප්‍රචාර‍්‍ය්‍යතාං|
28 ൨൮ ആത്മാവിനെ കൊല്ലുവാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ. (Geenna g1067)
යේ කායං හන්තුං ශක්නුවන්ති නාත්මානං, තේභ්‍යෝ මා භෛෂ්ට; යඃ කායාත්මානෞ නිරයේ නාශයිතුං, ශක්නෝති, තතෝ බිභීත| (Geenna g1067)
29 ൨൯ ചെറിയ നാണയത്തിന് രണ്ടു കുരികിലുകളെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവിന്റെ അറിവില്ലാതെ നിലത്തു വീഴുകയില്ല.
ද්වෞ චටකෞ කිමේකතාම්‍රමුද්‍රයා න වික්‍රීයේතේ? තථාපි යුෂ්මත්තාතානුමතිං විනා තේෂාමේකෝපි භුවි න පතති|
30 ൩൦ എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
යුෂ්මච්ඡිරසාං සර්ව්වකචා ගණිතාංඃ සන්ති|
31 ൩൧ ആകയാൽ ഭയപ്പെടേണ്ടാ; അനേകം കുരികിലുകളേക്കാൾ നിങ്ങൾ വിലയുള്ളവരല്ലോ.
අතෝ මා බිභීත, යූයං බහුචටකේභ්‍යෝ බහුමූල්‍යාඃ|
32 ൩൨ അതുകൊണ്ട് മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റുപറയും.
යෝ මනුජසාක්‍ෂාන්මාමඞ්ගීකුරුතේ තමහං ස්වර්ගස්ථතාතසාක්‍ෂාදඞ්ගීකරිෂ්‍යේ|
33 ൩൩ മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും തള്ളിപ്പറയും.
පෘථ්ව්‍යාමහං ශාන්තිං දාතුමාගතඉති මානුභවත, ශාන්තිං දාතුං න කින්ත්වසිං|
34 ൩൪ ഞാൻ ഭൂമിയിൽ സമാധാനം കൊണ്ടുവരുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്.
පිතෘමාතෘශ්චශ්‍රූභිඃ සාකං සුතසුතාබධූ ර්විරෝධයිතුඤ්චාගතේස්මි|
35 ൩൫ മനുഷ്യനെ തന്റെ അപ്പനോടും മകളെ തന്റെ അമ്മയോടും മരുമകളെ തന്റെ അമ്മാവിയമ്മയോടും എതിരാക്കുവാനത്രേ ഞാൻ വന്നത്.
තතඃ ස්වස්වපරිවාරඒව නෘශත්‍රු ර්භවිතා|
36 ൩൬ മനുഷ്യന്റെ ശത്രുക്കൾ അവന്റെ വീട്ടുകാർ തന്നേ ആയിരിക്കും.
යඃ පිතරි මාතරි වා මත්තෝධිකං ප්‍රීයතේ, ස න මදර්හඃ;
37 ൩൭ എന്നേക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്ക് യോഗ്യനല്ല; എന്നേക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്ക് യോഗ്യനല്ല.
යශ්ච සුතේ සුතායාං වා මත්තෝධිකං ප්‍රීයතේ, සේපි න මදර්හඃ|
38 ൩൮ തന്റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല.
යඃ ස්වක්‍රුශං ගෘහ්ලන් මත්පශ්චාන්නෛති, සේපි න මදර්හඃ|
39 ൩൯ തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.
යඃ ස්වප්‍රාණානවති, ස තාන් හාරයිෂ්‍යතේ, යස්තු මත්කෘතේ ස්වප්‍රාණාන් හාරයති, ස තානවති|
40 ൪൦ നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു.
යෝ යුෂ්මාකමාතිථ්‍යං විදධාති, ස මමාතිථ්‍යං විදධාති, යශ්ච මමාතිථ්‍යං විදධාති, ස මත්ප්‍රේරකස්‍යාතිථ්‍යං විදධාති|
41 ൪൧ പ്രവാചകൻ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവന് പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവന് നീതിമാന്റെ പ്രതിഫലം ലഭിക്കും.
යෝ භවිෂ්‍යද්වාදීති ඥාත්වා තස්‍යාතිථ්‍යං විධත්තේ, ස භවිෂ්‍යද්වාදිනඃ ඵලං ලප්ස්‍යතේ, යශ්ච ධාර්ම්මික ඉති විදිත්වා තස්‍යාතිථ්‍යං විධත්තේ ස ධාර්ම්මිකමානවස්‍ය ඵලං ප්‍රාප්ස්‍යති|
42 ൪൨ ശിഷ്യൻ എന്നു വെച്ച് ഈ ചെറിയവരിൽ ഒരുവന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിക്കുവാൻ കൊടുക്കുന്നവന് പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
යශ්ච කශ්චිත් ඒතේෂාං ක්‍ෂුද්‍රනරාණාම් යං කඤ්චනෛකං ශිෂ්‍ය ඉති විදිත්වා කංසෛකං ශීතලසලිලං තස්මෛ දත්තේ, යුෂ්මානහං තථ්‍යං වදාමි, ස කේනාපි ප්‍රකාරේණ ඵලේන න වඤ්චිෂ්‍යතේ|

< മത്തായി 10 >