< Zekaria 4 >

1 Ndipo malaika aliyekuwa akiongea nami akageuka na kuniamsha kama mtu aamshwavyo usingizini.
എന്നോട് സംസാരിക്കുന്ന ദൂതൻ പിന്നെയും വന്ന്, ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി:
2 Akaniuliza, “Unaona nini?” Nikasema, “Ninaona kinara cha taa kimetengenezwa kwa dhahabu tupu, na bakuli juu yake. Kina taa saba juu yake na mirija mmoja kwa kila taa.
“നീ എന്ത് കാണുന്നു?” എന്ന് എന്നോട് ചോദിച്ചതിന് ഞാൻ: “മുഴുവനും പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടും അതിന്റെ തലയ്ക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലയ്ക്കലുള്ള ഏഴു വിളക്കിന് ഏഴു കുഴലും
3 Kando yake kuna mizeituni miwili, mmoja upande wa kulia na mwingine upande wa kushoto.”
അതിനരികിൽ കുടത്തിന്റെ വലത്തുഭാഗത്ത് ഒന്നും ഇടത്തുഭാഗത്ത് ഒന്നും ഇങ്ങനെ രണ്ട് ഒലിവുമരവും ഞാൻ കാണുന്നു” എന്നു പറഞ്ഞു.
4 Kisha nikamwiliza tena na malaika aliyeongea nami. “Mambo haya yanamaana gani, bwana wangu?”
എന്നോട് സംസാരിക്കുന്ന ദൂതനോട് ഞാൻ: “യജമാനനേ, ഇത് എന്താകുന്നു?” എന്നു ചോദിച്ചു.
5 Naye akanijibu na kusema, Haujui mambo haya yanamaanisha nini?” Nikasema, “ndiyo sijui bwana wangu.”
എന്നോട് സംസാരിക്കുന്ന ദൂതൻ എന്നോട്: “ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ?” എന്നു ചോദിച്ചതിന്: “ഇല്ല, യജമാനനേ,” എന്നു ഞാൻ പറഞ്ഞു.
6 Hivyo akaniambia, “Hili ni neno la Yahwe kwa Zerubabeli: lisemalo siyo kwa uwezo wala kwa nguvu, lakini ni kwa Roho wangu, asema Yahwe wa majeshi.
അവൻ എന്നോട് ഉത്തരം പറഞ്ഞത് എന്തെന്നാൽ: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാട് ഇതാകുന്നു: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു”.
7 U nini wewe, mlima mrefu? Mbele ya Zerubabeli utakuwa tambarare, naye ataondoa jiwe la juu kwa kelele ya 'Neema! Neema kwake!”
“സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആര്? നീ സമഭൂമിയായ്തീരും; അതിന് ‘മനോഹരം, മനോഹരം’ എന്ന ആർപ്പോടുകൂടി അവൻ ആണിക്കല്ലു കയറ്റും”.
8 Neno la Yahwe likanijia kusema,
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
9 “Mikono ya Zerubabeli imeweka misingi ya nyumba hii nayo itaimaliza. Ndipo mtakapojua kuwa Yahwe wa majeshi amenituma kwenu.
“സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നെ അത് തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.
10 Ni nani aliyedharau siku ya mambo madogo? Watu hawa wataona jiwe la kupimia mkononi mwa Zerubabeli, nao watafurahi. (Taa saba ni macho ya Yahwe yanayozunguka duniani mwote.)”
൧൦അല്പകാര്യങ്ങളുടെ ദിവസത്തെ ആര് നിസ്സാരമാക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു”.
11 Ndipo nilipomwuliza malaika, Mizeituni hii miwili isimamayo upande wa kushoto na kulia wa kinara cha taa ni nini?”
൧൧അതിന് ഞാൻ അവനോട്: “വിളക്കുതണ്ടിന് ഇടത്തുഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ട് ഒലിവു മരം എന്താകുന്നു?” എന്നു ചോദിച്ചു.
12 Nikauliza kwa mara nyingine tena, “Haya matawi mawili ya mizeituni kando ya mirija miwili ya dhahabu iliyo na mafuta ya dhahabu yanatiririka kutoka ndani yake?
൧൨ഞാൻ രണ്ടാം പ്രാവശ്യം അവനോട്: “പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിനരികിൽ പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ട് ഒലിവുശിഖരം എന്ത്?” എന്നു ചോദിച്ചു.
13 Naye akaniambia, “Hauvijui vitu hivi ni nini?” Nami nikasema, “Hapana, bwana wangu.”
൧൩അവൻ എന്നോട്: “ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ?” എന്നു ചോദിച്ചതിന്: “ഇല്ല, യജമാനനേ,” എന്നു ഞാൻ പറഞ്ഞു.
14 Akasema, “Hawa ni wana wa mafuta mabichi ya mizeituni wasimamao mbele ya Bwana wa dunia yote.”
൧൪അതിന് അവൻ: “ഇവർ സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ട് അഭിഷിക്തന്മാർ” എന്നു പറഞ്ഞു.

< Zekaria 4 >