< Habakuki 2 >

1 Nitasimama kwenye nguzo yangu ya ulinzi na kujiweka mwenyewe juu ya mnara wa mlinzi, na nitatazama kwa makini kuona yeye atasema nini kwangu na namna gani nitageuka kutoka kwenye lawama yangu.
ഞാൻ എന്റെ കാവൽഗോപുരത്തിൽ നിലയുറപ്പിക്കും. യഹോവ എന്നോട് എന്ത് അരുളിച്ചെയ്യും എന്നും എന്റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്ത് ഉത്തരം നൽകുമെന്നും അറിയുവാൻ ഞാൻ കാത്തിരിക്കുന്നു.
2 Yahwe alinijibu na alisema, “Rekodi maono haya, na uandike dhahiri juu ya kibao ili kwamba anayesoma anaweza kukimbia.
യഹോവ എന്നോട് ഉത്തരം അരുളിയത്: “നീ ദർശനം എഴുതുക; വേഗത്തിൽ വായിക്കുവാൻ തക്കവിധം അത് പലകയിൽ വ്യക്തമായി എഴുതുക”.
3 Sababu maono haya bado ni kwa wakati ujao na hatimaye atazungumza bila kuanguka. Ingawa inachelewa, isubiri. Sababu kwa hakika itatakuja na haitachelewa.
ഈ ദർശനത്തിനായി ഒരു സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു; ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. സമയം തെറ്റുകയുമില്ല. അത് വൈകിയാലും അതിനായി കാത്തിരിക്കുക; അത് വരും നിശ്ചയം; താമസിക്കുകയുമില്ല.
4 Tazama! yule ambae hamu yake siyo sawa ndani yake anapumua kwa nguvu. Lakini mwenye haki ataishi kwa imani.
അവന്റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; അത് നേരുള്ളതല്ല; നീതിമാൻ വിശ്വാസത്താൽ ജീവിച്ചിരിക്കും.
5 Sababu mvinyo ni msaliti wa kijana mwenye kiburi ili kwamba asistahimili, lakini hukuza tamaa yake kama kaburi na, kama kifo, haitaweza kuridhishwa. Yeye anajikusanyia kila taifa na anakusanya kwaajili yake watu wote. (Sheol h7585)
സമ്പത്ത് വഞ്ചന നിറഞ്ഞതാണ്; അഹങ്കാരിയായ മനുഷ്യൻ നിലനിൽക്കുയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകലജനതകളെയും തന്റെ അടുക്കൽ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കൽ ചേർക്കുന്നു. (Sheol h7585)
6 Haya yote hayatatengeneza usemi kumdhihaki na wimbo wa dhihaka unaomhusu, 'ole wake yule aongezaye visivyo vya kwake! kwa muda gani utaongeza uzito wa dhamana uliyochukua?'
അവർ അവനെക്കുറിച്ച് ഒരു ഉപമയും പരിഹസിച്ച് പഴഞ്ചൊല്ലായി, “തന്റേതല്ലാത്തത് എത്രത്തോളം വർദ്ധിപ്പിക്കും? പണയവസ്തു വാങ്ങി കൂട്ടിവയ്ക്കുന്നവന് അയ്യോ കഷ്ടം!” എന്ന് പറയുകയില്ലയോ?
7 Wale wanao ngojea kwako hawatainuka ghafla? na wale wanaokutetemesha kuamka? Utakuwa mwathirika kwaajili yao.
നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ആക്രമിക്കുകയും നീ അവർക്ക് ഇരയായിത്തീരുകയും ഇല്ലയോ?
8 Kwasababu umeteka nyara watu wengi, mabaki yote ya watu, yatakuteka nyara wewe. Sababu umemwaga damu nyingi za watu na umetenda kwa uasi kinyume cha nchi, miji, na wote wanaokaa ndani yake.
നീ പല ജനതകളെയും കവർച്ച ചെയ്തതുകൊണ്ട് അവരിൽ ശേഷിച്ചവർ മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവർച്ച ചെയ്യും.
9 Ole kwa yule anayechonga mapato maovu kwaajili ya nyumba yake, hivyo anaweza kutengeneza kiota chake juu kumweka yeye salama mbali na mikono ya uovu.
അനർത്ഥം നേരിടാത്ത വിധം ഉയരത്തിൽ തന്റെ കൂട് വെക്കേണ്ടതിന് തന്റെ വീടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം!
10 Umebuni aibu kwa nyumba yako kwa kuwakata watu wengi, na umefanya dhambi dhidi yako mwenyewe.
൧൦പല ജനതകളെയും ഛേദിച്ചുകളഞ്ഞ് നീ നിന്റെ വീടിന് ലജ്ജ നിരൂപിച്ച് നിന്റെ സ്വന്തപ്രാണനോട് പാപം ചെയ്തിരിക്കുന്നു.
11 Sababu jiwe litapaza sauti kutoka ukutani, na pao la mbao litawajibu,
൧൧ചുവരിൽനിന്ന് കല്ല് നിലവിളിക്കുകയും മേൽക്കൂരയിൽനിന്ന് കഴുക്കോൽ ഉത്തരം പറയുകയും ചെയ്യുമല്ലോ.
12 'Ole wake yule ajengaye mji kwa damu, na anayeimarisha mji kwa katika uovu.
൧൨രക്തപാതകംകൊണ്ട് പട്ടണം പണിയുകയും നീതികേടുകൊണ്ട് നഗരം സ്ഥാപിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം!
13 Hii haitoki kwa Yahwe wa majeshi kwamba watu wafanye kazi kwa moto na mataifa yote mengine yanachakaa menyewe bila kitu?
൧൩ജനതകൾ തീയ്ക്ക് ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?
14 Bado nchi itajaa maarifa ya utukufu wa Yahwe kama maji yanavyojaza bahari.
൧൪വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും.
15 'Ole wake yule anayemfanya jirani yake alewe, wewe ambaye unaye ongeza sumu uwafanye walewe ili uweze kutazama uchi wao.
൧൫കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന് അവർക്ക് കുടിക്കുവാൻ കൊടുക്കുകയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം!
16 Utavimbiwa na aibu zaidi kuliko utukufu. Kunywa hiyo vilevile, na funua uchi wako mwenyewe. Kikombe cha mkono wa kuume wa Yahwe utakuja katika kukugeukia wewe, na aibu itafunika heshima yako.
൧൬നിനക്ക് മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ട് പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്കുക; നിന്റെ നഗ്നത അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന് പകരം നിനക്ക് അപമാനം ഭവിക്കും.
17 Vurugu iliyofanywa kwa Lebanoni itakufunika na uharibifu wa wanyama utakuogopesha. Sababu umemwaga damu za watu na umetenda kwa uasi dhidi ya ile nchi, miji, na wote wanaokaa humo.
൧൭മനുഷ്യരുടെ രക്തവും, ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും നിമിത്തം ലെബാനോനോട് ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ പിടികൂടും.
18 Sanamu iliyochongwa inakufaidia nini? Sababu yule aliyeichonga hiyo, au ambaye kaisubu kwa kuiyeyusha metali, ni mwalimu wa uongo; Sababu anaiamini kazi ya mikono yake anapotengeneza miungu hii isiyoongea.
൧൮ഊമ മിഥ്യാമൂൎത്തികളെ ഉണ്ടാക്കുന്നവന് എന്ത് ലാഭം? ശില്പി ഒരു ബിംബത്തെ കൊത്തിയുണ്ടാക്കിയാലോ, ഒരു ലോഹബിംബം വാർത്തുണ്ടാക്കിയാലോ എന്ത് പ്രയോജനം - അവ വ്യാജ ഉപദേഷ്ടാക്കൾ അല്ലയോ
19 'Ole kwa yule anayeuambia ubao, Amka! Au kwa jiwe lisiloongea, Inuka!' Vitu hivi vinafundisha? Angalia, hiki juu kimefunikwa kwa dhahabu na fedha, lakini ndani yake hakipumui kabisa.
൧൯മരവിഗ്രഹത്തോട്: “ഉണരുക” എന്നും ഊമവിഗ്രഹത്തോട്: “എഴുന്നേൽക്കുക” എന്നും പറയുന്നവന് അയ്യോ കഷ്ടം! അത് ഉപദേശിക്കുമോ? അത് പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.
20 Lakini Yahwe yumo katika hekalu lake takatifu! Nchi yote iwe kimya mbele zake.
൨൦എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സർവ്വഭൂമിയും അവന്റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.

< Habakuki 2 >