< ലൂകഃ 12 >

1 തദാനീം ലോകാഃ സഹസ്രം സഹസ്രമ് ആഗത്യ സമുപസ്ഥിതാസ്തത ഏകൈകോ ഽന്യേഷാമുപരി പതിതുമ് ഉപചക്രമേ; തദാ യീശുഃ ശിഷ്യാൻ ബഭാഷേ, യൂയം ഫിരൂശിനാം കിണ്വരൂപകാപട്യേ വിശേഷേണ സാവധാനാസ്തിഷ്ഠത|
അതിനിടെ ആയിരക്കണക്കിന് ജനങ്ങൾ യേശുവിന് ചുറ്റും തിങ്ങി കൂടി. പരസ്പരം ചവിട്ടേൽക്കത്തക്ക നിലയിൽ പുരുഷാരം തിക്കിത്തിരക്കുകയായിരുന്നു. അവൻ ആദ്യം ശിഷ്യന്മാരോട് പറഞ്ഞു തുടങ്ങിയത്: പരീശരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊള്ളുവിൻ.
2 യതോ യന്ന പ്രകാശയിഷ്യതേ തദാച്ഛന്നം വസ്തു കിമപി നാസ്തി; തഥാ യന്ന ജ്ഞാസ്യതേ തദ് ഗുപ്തം വസ്തു കിമപി നാസ്തി|
മറച്ചുവെച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.
3 അന്ധകാരേ തിഷ്ഠനതോ യാഃ കഥാ അകഥയത താഃ സർവ്വാഃ കഥാ ദീപ്തൗ ശ്രോഷ്യന്തേ നിർജനേ കർണേ ച യദകഥയത ഗൃഹപൃഷ്ഠാത് തത് പ്രചാരയിഷ്യതേ|
ആകയാൽ നിങ്ങൾ ഇരുട്ടത്ത് പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കും; മുറികളിൽ വെച്ച് രഹസ്യമായി പറഞ്ഞത് പുരമുകളിൽ ഘോഷിക്കും.
4 ഹേ ബന്ധവോ യുഷ്മാനഹം വദാമി, യേ ശരീരസ്യ നാശം വിനാ കിമപ്യപരം കർത്തും ന ശക്രുവന്തി തേഭ്യോ മാ ഭൈഷ്ട|
എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നത്: ശരീരത്തെ കൊന്നിട്ട് പിന്നെ വേറെ ഒന്നും ചെയ്‌വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ.
5 തർഹി കസ്മാദ് ഭേതവ്യമ് ഇത്യഹം വദാമി, യഃ ശരീരം നാശയിത്വാ നരകം നിക്ഷേപ്തും ശക്നോതി തസ്മാദേവ ഭയം കുരുത, പുനരപി വദാമി തസ്മാദേവ ഭയം കുരുത| (Geenna g1067)
ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. കൊന്നിട്ട് നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. (Geenna g1067)
6 പഞ്ച ചടകപക്ഷിണഃ കിം ദ്വാഭ്യാം താമ്രഖണ്ഡാഭ്യാം ന വിക്രീയന്തേ? തഥാപീശ്വരസ്തേഷാമ് ഏകമപി ന വിസ്മരതി|
അഞ്ച് കുരികിലിനെരണ്ടു കാശിനല്ലേ വില്ക്കുന്നത്. എങ്കിലും അവയിൽ ഒന്നിനേപ്പോലും ദൈവം മറന്നുപോകുന്നില്ല.
7 യുഷ്മാകം ശിരഃകേശാ അപി ഗണിതാഃ സന്തി തസ്മാത് മാ വിഭീത ബഹുചടകപക്ഷിഭ്യോപി യൂയം ബഹുമൂല്യാഃ|
നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; അതുകൊണ്ട് ഭയപ്പെടേണ്ടാ; അനേകം കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.
8 അപരം യുഷ്മഭ്യം കഥയാമി യഃ കശ്ചിൻ മാനുഷാണാം സാക്ഷാൻ മാം സ്വീകരോതി മനുഷ്യപുത്ര ഈശ്വരദൂതാനാം സാക്ഷാത് തം സ്വീകരിഷ്യതി|
മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.
9 കിന്തു യഃ കശ്ചിന്മാനുഷാണാം സാക്ഷാന്മാമ് അസ്വീകരോതി തമ് ഈശ്വരസ്യ ദൂതാനാം സാക്ഷാദ് അഹമ് അസ്വീകരിഷ്യാമി|
മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും.
10 അന്യച്ച യഃ കശ്ചിൻ മനുജസുതസ്യ നിന്ദാഭാവേന കാഞ്ചിത് കഥാം കഥയതി തസ്യ തത്പാപസ്യ മോചനം ഭവിഷ്യതി കിന്തു യദി കശ്ചിത് പവിത്രമ് ആത്മാനം നിന്ദതി തർഹി തസ്യ തത്പാപസ്യ മോചനം ന ഭവിഷ്യതി|
൧൦മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിയ്ക്കും; എന്നാൽ പരിശുദ്ധാത്മാവിന്റെ നേരെ ദൈവദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11 യദാ ലോകാ യുഷ്മാൻ ഭജനഗേഹം വിചാരകർതൃരാജ്യകർതൃണാം സമ്മുഖഞ്ച നേഷ്യന്തി തദാ കേന പ്രകാരേണ കിമുത്തരം വദിഷ്യഥ കിം കഥയിഷ്യഥ ചേത്യത്ര മാ ചിന്തയത;
൧൧എന്നാൽ നിങ്ങളെ പള്ളികൾക്കും ഭരണകർത്താകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ട് പോകുമ്പോൾ എങ്ങനെയാണോ മറുപടി പറയേണ്ടതു എന്നും, എന്താണോ പറയേണ്ടതു എന്നും വിചാരപ്പെടേണ്ടാ;
12 യതോ യുഷ്മാഭിര്യദ് യദ് വക്തവ്യം തത് തസ്മിൻ സമയഏവ പവിത്ര ആത്മാ യുഷ്മാൻ ശിക്ഷയിഷ്യതി|
൧൨നിങ്ങൾക്ക് പറയേണ്ടതു പരിശുദ്ധാത്മാവ് തൽസമയം തന്നേ നിങ്ങളെ പഠിപ്പിക്കും.
13 തതഃ പരം ജനതാമധ്യസ്ഥഃ കശ്ചിജ്ജനസ്തം ജഗാദ ഹേ ഗുരോ മയാ സഹ പൈതൃകം ധനം വിഭക്തും മമ ഭ്രാതരമാജ്ഞാപയതു ഭവാൻ|
൧൩പുരുഷാരത്തിൽ ഒരുവൻ അവനോട്: ഗുരോ, എന്റെ സഹോദരനോട് പിതൃസ്വത്ത് പകുത്ത് നൽകുവാൻ കല്പിച്ചാലും എന്നു പറഞ്ഞു.
14 കിന്തു സ തമവദത് ഹേ മനുഷ്യ യുവയോ ർവിചാരം വിഭാഗഞ്ച കർത്തും മാം കോ നിയുക്തവാൻ?
൧൪അവനോട് യേശു: മനുഷ്യാ, എന്നെ നിങ്ങൾക്ക് ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയത് ആർ എന്നു ചോദിച്ചു.
15 അനന്തരം സ ലോകാനവദത് ലോഭേ സാവധാനാഃ സതർകാശ്ച തിഷ്ഠത, യതോ ബഹുസമ്പത്തിപ്രാപ്ത്യാ മനുഷ്യസ്യായു ർന ഭവതി|
൧൫പിന്നെ അവരോട്: സകല അത്യാഗ്രഹങ്ങളിൽ നിന്നും സൂക്ഷിച്ച് ഒഴിഞ്ഞുകൊൾവിൻ; അവന് സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവക അല്ല അവന്റെ ജീവന് അടിസ്ഥാനമായിരിക്കുന്നത് എന്നു പറഞ്ഞു.
16 പശ്ചാദ് ദൃഷ്ടാന്തകഥാമുത്ഥാപ്യ കഥയാമാസ, ഏകസ്യ ധനിനോ ഭൂമൗ ബഹൂനി ശസ്യാനി ജാതാനി|
൧൬ഒരുപമയും അവരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു.
17 തതഃ സ മനസാ ചിന്തയിത്വാ കഥയാമ്ബഭൂവ മമൈതാനി സമുത്പന്നാനി ദ്രവ്യാണി സ്ഥാപയിതും സ്ഥാനം നാസ്തി കിം കരിഷ്യാമി?
൧൭അപ്പോൾ അവൻ: ഞാൻ എന്ത് ചെയ്യേണ്ടു? എന്റെ വിളവ് സൂക്ഷിച്ച് വെയ്ക്കുവാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു.
18 തതോവദദ് ഇത്ഥം കരിഷ്യാമി, മമ സർവ്വഭാണ്ഡാഗാരാണി ഭങ്ക്ത്വാ ബൃഹദ്ഭാണ്ഡാഗാരാണി നിർമ്മായ തന്മധ്യേ സർവ്വഫലാനി ദ്രവ്യാണി ച സ്ഥാപയിഷ്യാമി|
൧൮പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും.
19 അപരം നിജമനോ വദിഷ്യാമി, ഹേ മനോ ബഹുവത്സരാർഥം നാനാദ്രവ്യാണി സഞ്ചിതാനി സന്തി വിശ്രാമം കുരു ഭുക്ത്വാ പീത്വാ കൗതുകഞ്ച കുരു| കിന്ത്വീശ്വരസ്തമ് അവദത്,
൧൯എന്നിട്ട് എന്നോടുതന്നെ; നിനക്ക് അനേക വർഷങ്ങൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോട്:
20 രേ നിർബോധ അദ്യ രാത്രൗ തവ പ്രാണാസ്ത്വത്തോ നേഷ്യന്തേ തത ഏതാനി യാനി ദ്രവ്യാണി ത്വയാസാദിതാനി താനി കസ്യ ഭവിഷ്യന്തി?
൨൦മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോട് ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചത് ആർക്കാകും എന്നു പറഞ്ഞു.
21 അതഏവ യഃ കശ്ചിദ് ഈശ്വരസ്യ സമീപേ ധനസഞ്ചയമകൃത്വാ കേവലം സ്വനികടേ സഞ്ചയം കരോതി സോപി താദൃശഃ|
൨൧ദൈവവിഷയമായി സമ്പന്നൻ ആകാതെ, വിലയേറിയ കാര്യങ്ങളെ തനിക്കു തന്നേ സൂക്ഷിച്ച് വെയ്ക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.
22 അഥ സ ശിഷ്യേഭ്യഃ കഥയാമാസ, യുഷ്മാനഹം വദാമി, കിം ഖാദിഷ്യാമഃ? കിം പരിധാസ്യാമഃ? ഇത്യുക്ത്വാ ജീവനസ്യ ശരീരസ്യ ചാർഥം ചിന്താം മാ കാർഷ്ട|
൨൨അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: അതുകൊണ്ട് എന്ത് തിന്നും എന്നു ജീവനെ പറ്റിയും എന്ത് ഉടുക്കും എന്നു ശരീരത്തെ പറ്റിയും ഓർത്ത് വെറുതെ വിഷമിക്കണ്ട എന്നു ഞാൻ നിങ്ങളോടു പറയുന്നു.
23 ഭക്ഷ്യാജ്ജീവനം ഭൂഷണാച്ഛരീരഞ്ച ശ്രേഷ്ഠം ഭവതി|
൨൩ആഹാരത്തേക്കാൾ ജീവനും ഉടുപ്പിനേക്കാൾ ശരീരവും വലുതല്ലോ.
24 കാകപക്ഷിണാം കാര്യ്യം വിചാരയത, തേ ന വപന്തി ശസ്യാനി ച ന ഛിന്ദന്തി, തേഷാം ഭാണ്ഡാഗാരാണി ന സന്തി കോഷാശ്ച ന സന്തി, തഥാപീശ്വരസ്തേഭ്യോ ഭക്ഷ്യാണി ദദാതി, യൂയം പക്ഷിഭ്യഃ ശ്രേഷ്ഠതരാ ന കിം?
൨൪കാക്കയെ നോക്കുവിൻ; അത് വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിന് പാണ്ടികശാലയുംകളപ്പുരയുംഇല്ല; എങ്കിലും ദൈവം അതിനെ സംരക്ഷിക്കുന്നു. പറവജാതിയേക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!
25 അപരഞ്ച ഭാവയിത്വാ നിജായുഷഃ ക്ഷണമാത്രം വർദ്ധയിതും ശക്നോതി, ഏതാദൃശോ ലാകോ യുഷ്മാകം മധ്യേ കോസ്തി?
൨൫പിന്നെ ഇങ്ങനെ ആകുലപ്പെടുന്നതുകൊണ്ട് തന്റെ നീളത്തിൽ ഒരു മുഴംകൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും?
26 അതഏവ ക്ഷുദ്രം കാര്യ്യം സാധയിതുമ് അസമർഥാ യൂയമ് അന്യസ്മിൻ കാര്യ്യേ കുതോ ഭാവയഥ?
൨൬ഏറ്റവും ചെറിയ കാര്യങ്ങൾ ചെയ്യുവാൻ പോലും നിങ്ങൾക്ക് സാധിക്കുകയില്ല എങ്കിൽ ബാക്കി ഉള്ളതിനെക്കുറിച്ച് ആകുലപ്പെടുന്നത് എന്തിനാണ്?
27 അന്യച്ച കാമ്പിലപുഷ്പം കഥം വർദ്ധതേ തദാപി വിചാരയത, തത് കഞ്ചന ശ്രമം ന കരോതി തന്തൂംശ്ച ന ജനയതി കിന്തു യുഷ്മഭ്യം യഥാർഥം കഥയാമി സുലേമാൻ ബഹ്വൈശ്വര്യ്യാന്വിതോപി പുഷ്പസ്യാസ്യ സദൃശോ വിഭൂഷിതോ നാസീത്|
൨൭താമര എങ്ങനെ വളരുന്നു എന്നു ചിന്തിക്കുക; അവ അദ്ധ്വാനിക്കുന്നില്ല, നൂൽ ഉണ്ടാക്കുന്നതും ഇല്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ഒരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
28 അദ്യ ക്ഷേത്രേ വർത്തമാനം ശ്വശ്ചൂല്ല്യാം ക്ഷേപ്സ്യമാനം യത് തൃണം, തസ്മൈ യദീശ്വര ഇത്ഥം ഭൂഷയതി തർഹി ഹേ അൽപപ്രത്യയിനോ യുഷ്മാന കിം ന പരിധാപയിഷ്യതി?
൨൮ഇന്ന് കാണുന്നതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം?
29 അതഏവ കിം ഖാദിഷ്യാമഃ? കിം പരിധാസ്യാമഃ? ഏതദർഥം മാ ചേഷ്ടധ്വം മാ സംദിഗ്ധ്വഞ്ച|
൨൯എന്ത് തിന്നും എന്ത് കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്.
30 ജഗതോ ദേവാർച്ചകാ ഏതാനി സർവ്വാണി ചേഷ്ടനതേ; ഏഷു വസ്തുഷു യുഷ്മാകം പ്രയോജനമാസ്തേ ഇതി യുഷ്മാകം പിതാ ജാനാതി|
൩൦ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നു.
31 അതഏവേശ്വരസ്യ രാജ്യാർഥം സചേഷ്ടാ ഭവത തഥാ കൃതേ സർവ്വാണ്യേതാനി ദ്രവ്യാണി യുഷ്മഭ്യം പ്രദായിഷ്യന്തേ|
൩൧അവന്റെ രാജ്യം അന്വേഷിക്കുവിൻ; അതോടുകൂടെ നിങ്ങൾക്ക് ഇതും കിട്ടും.
32 ഹേ ക്ഷുദ്രമേഷവ്രജ യൂയം മാ ഭൈഷ്ട യുഷ്മഭ്യം രാജ്യം ദാതും യുഷ്മാകം പിതുഃ സമ്മതിരസ്തി|
൩൨ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്ക് നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.
33 അതഏവ യുഷ്മാകം യാ യാ സമ്പത്തിരസ്തി താം താം വിക്രീയ വിതരത, യത് സ്ഥാനം ചൗരാ നാഗച്ഛന്തി, കീടാശ്ച ന ക്ഷായയന്തി താദൃശേ സ്വർഗേ നിജാർഥമ് അജരേ സമ്പുടകേ ഽക്ഷയം ധനം സഞ്ചിനുത ച;
൩൩നിങ്ങൾക്കുള്ളത് വിറ്റ് ഭിക്ഷ കൊടുക്കുവിൻ; കള്ളൻ എടുക്കുകയോ, പുഴു തിന്നു നശിപ്പിക്കുകയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ, പഴയതായി പോകാത്ത പണസഞ്ചികളും, തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്ക് ഉണ്ടാക്കിക്കൊൾവിൻ.
34 യതോ യത്ര യുഷ്മാകം ധനം വർത്തതേ തത്രേവ യുഷ്മാകം മനഃ|
൩൪നിങ്ങളുടെ നിക്ഷേപം ഉള്ളിടത്ത് നിങ്ങളുടെ ഹൃദയവും ഇരിക്കും.
35 അപരഞ്ച യൂയം പ്രദീപം ജ്വാലയിത്വാ ബദ്ധകടയസ്തിഷ്ഠത;
൩൫നിങ്ങൾ അരകെട്ടി എപ്പോഴും ഒരുങ്ങിയിരിപ്പിൻ. നിങ്ങളുടെ വിളക്ക് എപ്പോഴും കത്തിക്കൊണ്ടിരിക്കട്ടെ
36 പ്രഭു ർവിവാഹാദാഗത്യ യദൈവ ദ്വാരമാഹന്തി തദൈവ ദ്വാരം മോചയിതും യഥാ ഭൃത്യാ അപേക്ഷ്യ തിഷ്ഠന്തി തഥാ യൂയമപി തിഷ്ഠത|
൩൬യജമാനൻ കല്യാണത്തിന് പോയിട്ട് തിരിച്ച് വന്നാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന് അവൻ എപ്പോൾ മടങ്ങിവരും വന്നു കാത്തുനില്ക്കുന്ന ആളുകളോട് നിങ്ങൾ തുല്യരായിരിപ്പിൻ.
37 യതഃ പ്രഭുരാഗത്യ യാൻ ദാസാൻ സചേതനാൻ തിഷ്ഠതോ ദ്രക്ഷ്യതി തഏവ ധന്യാഃ; അഹം യുഷ്മാൻ യഥാർഥം വദാമി പ്രഭുസ്താൻ ഭോജനാർഥമ് ഉപവേശ്യ സ്വയം ബദ്ധകടിഃ സമീപമേത്യ പരിവേഷയിഷ്യതി|
൩൭യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അരകെട്ടിഅവരെ ഭക്ഷണത്തിനിരുത്തുകയും വന്നു അവർക്ക് ശുശ്രൂഷിക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
38 യദി ദ്വിതീയേ തൃതീയേ വാ പ്രഹരേ സമാഗത്യ തഥൈവ പശ്യതി, തർഹി തഏവ ദാസാ ധന്യാഃ|
൩൮അവൻ രണ്ടാം യാമത്തിൽവന്നാലും മൂന്നാം യാമത്തിൽവന്നാലും അങ്ങനെ കണ്ട് എങ്കിൽ അവർ ഭാഗ്യവാന്മാർ.
39 അപരഞ്ച കസ്മിൻ ക്ഷണേ ചൗരാ ആഗമിഷ്യന്തി ഇതി യദി ഗൃഹപതി ർജ്ഞാതും ശക്നോതി തദാവശ്യം ജാഗ്രൻ നിജഗൃഹേ സന്ധിം കർത്തയിതും വാരയതി യൂയമേതദ് വിത്ത|
൩൯കള്ളൻ ഏത് സമയത്ത് വരുന്നു എന്നു വീടിന്റെ ഉടമസ്ഥൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീട് പൊളിയ്ക്കുവാൻ സമ്മതിക്കുകയില്ല എന്നറിയുവിൻ.
40 അതഏവ യൂയമപി സജ്ജമാനാസ്തിഷ്ഠത യതോ യസ്മിൻ ക്ഷണേ തം നാപ്രേക്ഷധ്വേ തസ്മിന്നേവ ക്ഷണേ മനുഷ്യപുത്ര ആഗമിഷ്യതി|
൪൦അങ്ങനെ അറിയാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
41 തദാ പിതരഃ പപ്രച്ഛ, ഹേ പ്രഭോ ഭവാൻ കിമസ്മാൻ ഉദ്ദിശ്യ കിം സർവ്വാൻ ഉദ്ദിശ്യ ദൃഷ്ടാന്തകഥാമിമാം വദതി?
൪൧കർത്താവേ, ഈ ഉപമ പറയുന്നത് ഞങ്ങളോടോ അതോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന് കർത്താവ് പറഞ്ഞത്:
42 തതഃ പ്രഭുഃ പ്രോവാച, പ്രഭുഃ സമുചിതകാലേ നിജപരിവാരാർഥം ഭോജ്യപരിവേഷണായ യം തത്പദേ നിയോക്ഷ്യതി താദൃശോ വിശ്വാസ്യോ ബോദ്ധാ കർമ്മാധീശഃ കോസ്തി?
൪൨കൃത്യ സമയത്ത് ആഹാരം കൊടുക്കണ്ടതിന് യജമാനൻ തന്റെ വേലക്കാരുടെ മേൽ വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകനെ ആക്കി
43 പ്രഭുരാഗത്യ യമ് ഏതാദൃശേ കർമ്മണി പ്രവൃത്തം ദ്രക്ഷ്യതി സഏവ ദാസോ ധന്യഃ|
൪൩യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.
44 അഹം യുഷ്മാൻ യഥാർഥം വദാമി സ തം നിജസർവ്വസ്വസ്യാധിപതിം കരിഷ്യതി|
൪൪യജമാനൻ തനിക്കുള്ള സകലവും നോക്കി നടത്താൻ അവനെ വിചാരകനാക്കിവെക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
45 കിന്തു പ്രഭുർവിലമ്ബേനാഗമിഷ്യതി, ഇതി വിചിന്ത്യ സ ദാസോ യദി തദന്യദാസീദാസാൻ പ്രഹർത്തുമ് ഭോക്തും പാതും മദിതുഞ്ച പ്രാരഭതേ,
൪൫എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നുകുടിച്ച് അഹങ്കരിക്കുവാനും തുടങ്ങിയാൽ,
46 തർഹി യദാ പ്രഭും നാപേക്ഷിഷ്യതേ യസ്മിൻ ക്ഷണേ സോഽചേതനശ്ച സ്ഥാസ്യതി തസ്മിന്നേവ ക്ഷണേ തസ്യ പ്രഭുരാഗത്യ തം പദഭ്രഷ്ടം കൃത്വാ വിശ്വാസഹീനൈഃ സഹ തസ്യ അംശം നിരൂപയിഷ്യതി|
൪൬അവൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത സമയത്തും ആ ദാസന്റെ യജമാനൻ വന്നു അവനെ മുറിവേൽപ്പിക്കുകയും അവന് അവിശ്വാസികളോടുകൂടെ പങ്ക് കല്പിക്കുകയും ചെയ്യും.
47 യോ ദാസഃ പ്രഭേരാജ്ഞാം ജ്ഞാത്വാപി സജ്ജിതോ ന തിഷ്ഠതി തദാജ്ഞാനുസാരേണ ച കാര്യ്യം ന കരോതി സോനേകാൻ പ്രഹാരാൻ പ്രാപ്സ്യതി;
൪൭യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടികൊള്ളും.
48 കിന്തു യോ ജനോഽജ്ഞാത്വാ പ്രഹാരാർഹം കർമ്മ കരോതി സോൽപപ്രഹാരാൻ പ്രാപ്സ്യതി| യതോ യസ്മൈ ബാഹുല്യേന ദത്തം തസ്മാദേവ ബാഹുല്യേന ഗ്രഹീഷ്യതേ, മാനുഷാ യസ്യ നികടേ ബഹു സമർപയന്തി തസ്മാദ് ബഹു യാചന്തേ|
൪൮എന്നാൽ ഇതൊന്നും അറിയാതെ അടിക്ക് യോഗ്യമായതു ചെയ്തവനോ കുറച്ച് അടികൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും.
49 അഹം പൃഥിവ്യാമ് അനൈക്യരൂപം വഹ്നി നിക്ഷേപ്തുമ് ആഗതോസ്മി, സ ചേദ് ഇദാനീമേവ പ്രജ്വലതി തത്ര മമ കാ ചിന്താ?
൪൯ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അത് ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളാമായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്താണ് ആഗ്രഹിക്കേണ്ടത്?
50 കിന്തു യേന മജ്ജനേനാഹം മഗ്നോ ഭവിഷ്യാമി യാവത്കാലം തസ്യ സിദ്ധി ർന ഭവിഷ്യതി താവദഹം കതികഷ്ടം പ്രാപ്സ്യാമി|
൫൦എങ്കിലും എനിക്ക് ഒരു സ്നാനം ഏൽക്കുവാൻ ഉണ്ട്; അത് കഴിയുന്നത് വരെ ഞാൻ എത്ര ഞെരുങ്ങുന്നു.
51 മേലനം കർത്തും ജഗദ് ആഗതോസ്മി യൂയം കിമിത്ഥം ബോധധ്വേ? യുഷ്മാൻ വദാമി ന തഥാ, കിന്ത്വഹം മേലനാഭാവം കർത്തുംമ് ആഗതോസ്മി|
൫൧ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഭിന്നത വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
52 യസ്മാദേതത്കാലമാരഭ്യ ഏകത്രസ്ഥപരിജനാനാം മധ്യേ പഞ്ചജനാഃ പൃഥഗ് ഭൂത്വാ ത്രയോ ജനാ ദ്വയോർജനയോഃ പ്രതികൂലാ ദ്വൗ ജനൗ ച ത്രയാണാം ജനാനാം പ്രതികൂലൗ ഭവിഷ്യന്തി|
൫൨ഇനി മേൽ ഒരു വീട്ടിൽ ഇരുവരോട് മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഭിന്നിച്ചിരിക്കും.
53 പിതാ പുത്രസ്യ വിപക്ഷഃ പുത്രശ്ച പിതു ർവിപക്ഷോ ഭവിഷ്യതി മാതാ കന്യായാ വിപക്ഷാ കന്യാ ച മാതു ർവിപക്ഷാ ഭവിഷ്യതി, തഥാ ശ്വശ്രൂർബധ്വാ വിപക്ഷാ ബധൂശ്ച ശ്വശ്ര്വാ വിപക്ഷാ ഭവിഷ്യതി|
൫൩അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഭിന്നിച്ചിരിക്കും.
54 സ ലോകേഭ്യോപരമപി കഥയാമാസ, പശ്ചിമദിശി മേഘോദ്ഗമം ദൃഷ്ട്വാ യൂയം ഹഠാദ് വദഥ വൃഷ്ടി ർഭവിഷ്യതി തതസ്തഥൈവ ജായതേ|
൫൪പിന്നെ അവൻ പുരുഷാരത്തോട് പറഞ്ഞത്: പടിഞ്ഞാറുനിന്ന് മേഘം പൊങ്ങുന്നത് കാണുമ്പോൾ വലിയമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു.
55 അപരം ദക്ഷിണതോ വായൗ വാതി സതി വദഥ നിദാഘോ ഭവിഷ്യതി തതഃ സോപി ജായതേ|
൫൫തെക്കൻ കാറ്റ് ഊതുന്നത് കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അത് സംഭവിക്കുകയും ചെയ്യുന്നു.
56 രേ രേ കപടിന ആകാശസ്യ ഭൂമ്യാശ്ച ലക്ഷണം ബോദ്ധും ശക്നുഥ,
൫൬കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയും;
57 കിന്തു കാലസ്യാസ്യ ലക്ഷണം കുതോ ബോദ്ധും ന ശക്നുഥ? യൂയഞ്ച സ്വയം കുതോ ന ന്യാഷ്യം വിചാരയഥ?
൫൭എന്നാൽ ഈ കാലത്തെ തിരിച്ചറിയാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്? ന്യായമായത് എന്തെന്ന് നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്ത്?
58 അപരഞ്ച വിവാദിനാ സാർദ്ധം വിചാരയിതുഃ സമീപം ഗച്ഛൻ പഥി തസ്മാദുദ്ധാരം പ്രാപ്തും യതസ്വ നോചേത് സ ത്വാം ധൃത്വാ വിചാരയിതുഃ സമീപം നയതി| വിചാരയിതാ യദി ത്വാം പ്രഹർത്തുഃ സമീപം സമർപയതി പ്രഹർത്താ ത്വാം കാരായാം ബധ്നാതി
൫൮എതിരാളിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവെച്ചു അവനോട് നിരന്നുകൊള്ളുവാൻ ശ്രമിക്കുക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിൽ ഇഴച്ചുകൊണ്ട് പോകയും ന്യായാധിപൻ നിന്നെ ഉദ്യോഗസ്ഥന്റെ പക്കൽ ഏല്പിക്കും. ഉദ്യോഗസ്ഥൻ നിന്നെ തടവിലും ആക്കും.
59 തർഹി ത്വാമഹം വദാമി ത്വയാ നിഃശേഷം കപർദകേഷു ന പരിശോധിതേഷു ത്വം തതോ മുക്തിം പ്രാപ്തും ന ശക്ഷ്യസി|
൫൯അവസാനത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ നിന്നോട് പറയുന്നു.

< ലൂകഃ 12 >