< യോഹനഃ 1 >

1 ആദൗ വാദ ആസീത് സ ച വാദ ഈശ്വരേണ സാർധമാസീത് സ വാദഃ സ്വയമീശ്വര ഏവ|
ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
2 സ ആദാവീശ്വരേണ സഹാസീത്|
അവൻ, ഈ വചനം, ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
3 തേന സർവ്വം വസ്തു സസൃജേ സർവ്വേഷു സൃഷ്ടവസ്തുഷു കിമപി വസ്തു തേനാസൃഷ്ടം നാസ്തി|
സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല.
4 സ ജീവനസ്യാകാരഃ, തച്ച ജീവനം മനുഷ്യാണാം ജ്യോതിഃ
അവനിൽ ജീവൻ ഉണ്ടായിരുന്നു; ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
5 തജ്ജ്യോതിരന്ധകാരേ പ്രചകാശേ കിന്ത്വന്ധകാരസ്തന്ന ജഗ്രാഹ|
വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
6 യോഹൻ നാമക ഏകോ മനുജ ഈശ്വരേണ പ്രേഷയാഞ്ചക്രേ|
ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവന്റെ പേരു യോഹന്നാൻ.
7 തദ്വാരാ യഥാ സർവ്വേ വിശ്വസന്തി തദർഥം സ തജ്ജ്യോതിഷി പ്രമാണം ദാതും സാക്ഷിസ്വരൂപോ ഭൂത്വാഗമത്,
താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറവാൻ തന്നേ അവൻ വന്നു.
8 സ സ്വയം തജ്ജ്യോതി ർന കിന്തു തജ്ജ്യോതിഷി പ്രമാണം ദാതുമാഗമത്|
യോഹന്നാൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറയേണ്ടുന്നവനായിട്ടത്രേ അവൻ വന്നത്.
9 ജഗത്യാഗത്യ യഃ സർവ്വമനുജേഭ്യോ ദീപ്തിം ദദാതി തദേവ സത്യജ്യോതിഃ|
എല്ലാവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
10 സ യജ്ജഗദസൃജത് തന്മദ്യ ഏവ സ ആസീത് കിന്തു ജഗതോ ലോകാസ്തം നാജാനൻ|
൧൦അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
11 നിജാധികാരം സ ആഗച്ഛത് കിന്തു പ്രജാസ്തം നാഗൃഹ്ലൻ|
൧൧അവൻ തന്റെ സ്വന്തമായതിലേക്ക് വന്നു; സ്വന്തജനങ്ങളോ അവനെ സ്വീകരിച്ചില്ല.
12 തഥാപി യേ യേ തമഗൃഹ്ലൻ അർഥാത് തസ്യ നാമ്നി വ്യശ്വസൻ തേഭ്യ ഈശ്വരസ്യ പുത്രാ ഭവിതുമ് അധികാരമ് അദദാത്|
൧൨അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
13 തേഷാം ജനിഃ ശോണിതാന്ന ശാരീരികാഭിലാഷാന്ന മാനവാനാമിച്ഛാതോ ന കിന്ത്വീശ്വരാദഭവത്|
൧൩അവർ രക്തത്തിൽ നിന്നല്ല, ജഡിക ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.
14 സ വാദോ മനുഷ്യരൂപേണാവതീര്യ്യ സത്യതാനുഗ്രഹാഭ്യാം പരിപൂർണഃ സൻ സാർധമ് അസ്മാഭി ർന്യവസത് തതഃ പിതുരദ്വിതീയപുത്രസ്യ യോഗ്യോ യോ മഹിമാ തം മഹിമാനം തസ്യാപശ്യാമ|
൧൪വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവന്റെ തേജസ്സായി കണ്ട്.
15 തതോ യോഹനപി പ്രചാര്യ്യ സാക്ഷ്യമിദം ദത്തവാൻ യോ മമ പശ്ചാദ് ആഗമിഷ്യതി സ മത്തോ ഗുരുതരഃ; യതോ മത്പൂർവ്വം സ വിദ്യമാന ആസീത്; യദർഥമ് അഹം സാക്ഷ്യമിദമ് അദാം സ ഏഷഃ|
൧൫യോഹന്നാൻ അവനെക്കുറിച്ച് സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പനായി തീർന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു.
16 അപരഞ്ച തസ്യ പൂർണതായാ വയം സർവ്വേ ക്രമശഃ ക്രമശോനുഗ്രഹം പ്രാപ്താഃ|
൧൬അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
17 മൂസാദ്വാരാ വ്യവസ്ഥാ ദത്താ കിന്ത്വനുഗ്രഹഃ സത്യത്വഞ്ച യീശുഖ്രീഷ്ടദ്വാരാ സമുപാതിഷ്ഠതാം|
൧൭ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
18 കോപി മനുജ ഈശ്വരം കദാപി നാപശ്യത് കിന്തു പിതുഃ ക്രോഡസ്ഥോഽദ്വിതീയഃ പുത്രസ്തം പ്രകാശയത്|
൧൮ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
19 ത്വം കഃ? ഇതി വാക്യം പ്രേഷ്ടും യദാ യിഹൂദീയലോകാ യാജകാൻ ലേവിലോകാംശ്ച യിരൂശാലമോ യോഹനഃ സമീപേ പ്രേഷയാമാസുഃ,
൧൯നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന് യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ
20 തദാ സ സ്വീകൃതവാൻ നാപഹ്നൂതവാൻ നാഹമ് അഭിഷിക്ത ഇത്യങ്ഗീകൃതവാൻ|
൨൦അവൻ മറുപടി പറയാൻ വിസമ്മതിക്കാതെ, ‘ഞാൻ ക്രിസ്തു അല്ല’ എന്ന് വ്യക്തമായി ഏറ്റുപറഞ്ഞു.
21 തദാ തേഽപൃച്ഛൻ തർഹി കോ ഭവാൻ? കിം ഏലിയഃ? സോവദത് ന; തതസ്തേഽപൃച്ഛൻ തർഹി ഭവാൻ സ ഭവിഷ്യദ്വാദീ? സോവദത് നാഹം സഃ|
൨൧അവർ അവനോട് ചോദിച്ചു, എങ്കിൽ പിന്നെ ആരാണ് നീ? നീ ഏലിയാവോ എന്നു അവനോട് ചോദിച്ചതിന്: അല്ല എന്നു അവൻ പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
22 തദാ തേഽപൃച്ഛൻ തർഹി ഭവാൻ കഃ? വയം ഗത്വാ പ്രേരകാൻ ത്വയി കിം വക്ഷ്യാമഃ? സ്വസ്മിൻ കിം വദസി?
൨൨അപ്പോൾ അവർ അവനോട്: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിന് നീ നിന്നെക്കുറിച്ച് തന്നേ എന്ത് പറയുന്നു എന്നു ചോദിച്ചു.
23 തദാ സോവദത്| പരമേശസ്യ പന്ഥാനം പരിഷ്കുരുത സർവ്വതഃ| ഇതീദം പ്രാന്തരേ വാക്യം വദതഃ കസ്യചിദ്രവഃ| കഥാമിമാം യസ്മിൻ യിശയിയോ ഭവിഷ്യദ്വാദീ ലിഖിതവാൻ സോഹമ്|
൨൩അതിന് അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ആകുന്നു ഞാൻ എന്നു പറഞ്ഞു.
24 യേ പ്രേഷിതാസ്തേ ഫിരൂശിലോകാഃ|
൨൪അവിടെ പരീശന്മാരുടെ കൂട്ടത്തിൽനിന്ന് അയച്ചവർ ഉണ്ടായിരുന്നു.
25 തദാ തേഽപൃച്ഛൻ യദി നാഭിഷിക്തോസി ഏലിയോസി ന സ ഭവിഷ്യദ്വാദ്യപി നാസി ച, തർഹി ലോകാൻ മജ്ജയസി കുതഃ?
൨൫അവർ അവനോട് നീ ക്രിസ്തുവല്ല, ഏലിയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത് എന്നു ചോദിച്ചു.
26 തതോ യോഹൻ പ്രത്യവോചത്, തോയേഽഹം മജ്ജയാമീതി സത്യം കിന്തു യം യൂയം ന ജാനീഥ താദൃശ ഏകോ ജനോ യുഷ്മാകം മധ്യ ഉപതിഷ്ഠതി|
൨൬അതിന് യോഹന്നാൻ: ഞാൻ വെള്ളംകൊണ്ട് സ്നാനപ്പെടുത്തുന്നു; എന്നാൽ നിങ്ങൾ തിരിച്ചറിയാത്ത ഒരുവൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ട്;
27 സ മത്പശ്ചാദ് ആഗതോപി മത്പൂർവ്വം വർത്തമാന ആസീത് തസ്യ പാദുകാബന്ധനം മോചയിതുമപി നാഹം യോഗ്യോസ്മി|
൨൭എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കുവാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
28 യർദ്ദനനദ്യാഃ പാരസ്ഥബൈഥബാരായാം യസ്മിൻസ്ഥാനേ യോഹനമജ്ജയത് തസ്മിന സ്ഥാനേ സർവ്വമേതദ് അഘടത|
൨൮ഇവ യോർദ്ദാനക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബെഥാന്യയിൽ സംഭവിച്ചു.
29 പരേഽഹനി യോഹൻ സ്വനികടമാഗച്ഛന്തം യിശും വിലോക്യ പ്രാവോചത് ജഗതഃ പാപമോചകമ് ഈശ്വരസ്യ മേഷശാവകം പശ്യത|
൨൯പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നത് യോഹന്നാൻ കണ്ടിട്ട്: ഇതാ, ലോകത്തിന്റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
30 യോ മമ പശ്ചാദാഗമിഷ്യതി സ മത്തോ ഗുരുതരഃ, യതോ ഹേതോർമത്പൂർവ്വം സോഽവർത്തത യസ്മിന്നഹം കഥാമിമാം കഥിതവാൻ സ ഏവായം|
൩൦എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.
31 അപരം നാഹമേനം പ്രത്യഭിജ്ഞാതവാൻ കിന്തു ഇസ്രായേല്ലോകാ ഏനം യഥാ പരിചിന്വന്തി തദഭിപ്രായേണാഹം ജലേ മജ്ജയിതുമാഗച്ഛമ്|
൩൧ഞാനോ അവനെ തിരിച്ചറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന് വെളിപ്പെടേണ്ടതിന് ഞാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
32 പുനശ്ച യോഹനപരമേകം പ്രമാണം ദത്വാ കഥിതവാൻ വിഹായസഃ കപോതവദ് അവതരന്തമാത്മാനമ് അസ്യോപര്യ്യവതിഷ്ഠന്തം ച ദൃഷ്ടവാനഹമ്|
൩൨യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ട്; അത് അവന്റെമേൽ വസിച്ചു.
33 നാഹമേനം പ്രത്യഭിജ്ഞാതവാൻ ഇതി സത്യം കിന്തു യോ ജലേ മജ്ജയിതും മാം പ്രൈരയത് സ ഏവേമാം കഥാമകഥയത് യസ്യോപര്യ്യാത്മാനമ് അവതരന്തമ് അവതിഷ്ഠന്തഞ്ച ദ്രക്ഷയസി സഏവ പവിത്രേ ആത്മനി മജ്ജയിഷ്യതി|
൩൩ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിക്കുവാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ തന്നെയാകുന്നു പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ എന്നു പറഞ്ഞു.
34 അവസ്തന്നിരീക്ഷ്യായമ് ഈശ്വരസ്യ തനയ ഇതി പ്രമാണം ദദാമി|
൩൪അങ്ങനെ ഞാൻ അത് കാണുകയും ഇവൻ തന്നേ ദൈവപുത്രൻ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
35 പരേഽഹനി യോഹൻ ദ്വാഭ്യാം ശിഷ്യാഭ്യാം സാർദ്ധേം തിഷ്ഠൻ
൩൫പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ
36 യിശും ഗച്ഛന്തം വിലോക്യ ഗദിതവാൻ, ഈശ്വരസ്യ മേഷശാവകം പശ്യതം|
൩൬യേശു നടന്നുപോകുന്നത് കണ്ടിട്ട്; ഇതാ, ദൈവത്തിന്റെ കുഞ്ഞാട് എന്നു പറഞ്ഞു.
37 ഇമാം കഥാം ശ്രുത്വാ ദ്വൗ ശിഷ്യൗ യീശോഃ പശ്ചാദ് ഈയതുഃ|
൩൭അവൻ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാർ കേട്ട് യേശുവിനെ അനുഗമിച്ചു.
38 തതോ യീശുഃ പരാവൃത്യ തൗ പശ്ചാദ് ആഗച്ഛന്തൗ ദൃഷ്ട്വാ പൃഷ്ടവാൻ യുവാം കിം ഗവേശയഥഃ? താവപൃച്ഛതാം ഹേ രബ്ബി അർഥാത് ഹേ ഗുരോ ഭവാൻ കുത്ര തിഷ്ഠതി?
൩൮യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നത് കണ്ടിട്ട് അവരോട്: നിങ്ങൾക്ക് എന്ത് വേണം എന്നു ചോദിച്ചു; അവർ: റബ്ബീ, നീ എവിടെ താമസിക്കുന്നു എന്നു ചോദിച്ചു.
39 തതഃ സോവാദിത് ഏത്യ പശ്യതം| തതോ ദിവസസ്യ തൃതീയപ്രഹരസ്യ ഗതത്വാത് തൗ തദ്ദിനം തസ്യ സങ്ഗേഽസ്ഥാതാം|
൩൯അവൻ അവരോട്: വന്നുകാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ വന്നുകണ്ടു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നതുകൊണ്ട് അന്ന് അവനോടുകൂടെ താമസിച്ചു.
40 യൗ ദ്വൗ യോഹനോ വാക്യം ശ്രുത്വാ യിശോഃ പശ്ചാദ് ആഗമതാം തയോഃ ശിമോൻപിതരസ്യ ഭ്രാതാ ആന്ദ്രിയഃ
൪൦യോഹന്നാൻ പറഞ്ഞത് കേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരുവൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
41 സ ഇത്വാ പ്രഥമം നിജസോദരം ശിമോനം സാക്ഷാത്പ്രാപ്യ കഥിതവാൻ വയം ഖ്രീഷ്ടമ് അർഥാത് അഭിഷിക്തപുരുഷം സാക്ഷാത്കൃതവന്തഃ|
൪൧അവൻ ആദ്യം തന്റെ സഹോദരനായ ശിമോനെ കണ്ട് അവനോട്: ഞങ്ങൾ മശീഹയെ എന്നുവച്ചാൽ ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
42 പശ്ചാത് സ തം യിശോഃ സമീപമ് ആനയത്| തദാ യീശുസ്തം ദൃഷ്ട്വാവദത് ത്വം യൂനസഃ പുത്രഃ ശിമോൻ കിന്തു ത്വന്നാമധേയം കൈഫാഃ വാ പിതരഃ അർഥാത് പ്രസ്തരോ ഭവിഷ്യതി|
൪൨അവൻ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കിയിട്ട്; നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നീ കേഫാ എന്നു വിളിക്കപ്പെടും, അതിന്റെ അർത്ഥം പത്രൊസ് എന്നാകുന്നു.
43 പരേഽഹനി യീശൗ ഗാലീലം ഗന്തും നിശ്ചിതചേതസി സതി ഫിലിപനാമാനം ജനം സാക്ഷാത്പ്രാപ്യാവോചത് മമ പശ്ചാദ് ആഗച്ഛ|
൪൩പിറ്റെന്നാൾ യേശു ഗലീലയ്ക്കു് പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ട്: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു.
44 ബൈത്സൈദാനാമ്നി യസ്മിൻ ഗ്രാമേ പിതരാന്ദ്രിയയോർവാസ ആസീത് തസ്മിൻ ഗ്രാമേ തസ്യ ഫിലിപസ്യ വസതിരാസീത്|
൪൪ഫിലിപ്പൊസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.
45 പശ്ചാത് ഫിലിപോ നിഥനേലം സാക്ഷാത്പ്രാപ്യാവദത് മൂസാ വ്യവസ്ഥാ ഗ്രന്ഥേ ഭവിഷ്യദ്വാദിനാം ഗ്രന്ഥേഷു ച യസ്യാഖ്യാനം ലിഖിതമാസ്തേ തം യൂഷഫഃ പുത്രം നാസരതീയം യീശും സാക്ഷാദ് അകാർഷ്മ വയം|
൪൫ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അവനോട്: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസഫിന്റെ പുത്രനായ യേശു എന്ന നസറെത്ത്കാരൻ തന്നേ എന്നു പറഞ്ഞു.
46 തദാ നിഥനേൽ കഥിതവാൻ നാസരന്നഗരാത കിം കശ്ചിദുത്തമ ഉത്പന്തും ശക്നോതി? തതഃ ഫിലിപോ ഽവോചത് ഏത്യ പശ്യ|
൪൬നഥനയേൽ അവനോട്: നസറെത്തിൽനിന്ന് വല്ല നന്മയും വരുമോ? എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട്: വന്നു കാൺക എന്നു പറഞ്ഞു.
47 അപരഞ്ച യീശുഃ സ്വസ്യ സമീപം തമ് ആഗച്ഛന്തം ദൃഷ്ട്വാ വ്യാഹൃതവാൻ, പശ്യായം നിഷ്കപടഃ സത്യ ഇസ്രായേല്ലോകഃ|
൪൭നഥനയേൽ തന്റെ അടുക്കൽ വരുന്നത് കണ്ടിട്ട് അവനെക്കുറിച്ച് യേശു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ച് പറഞ്ഞു.
48 തതഃ സോവദദ്, ഭവാൻ മാം കഥം പ്രത്യഭിജാനാതി? യീശുരവാദീത് ഫിലിപസ്യ ആഹ്വാനാത് പൂർവ്വം യദാ ത്വമുഡുമ്ബരസ്യ തരോർമൂലേഽസ്ഥാസ്തദാ ത്വാമദർശമ്|
൪൮നഥനയേൽ അവനോട്: നീ എന്നെ എങ്ങനെ അറിയും എന്നു ചോദിച്ചതിന്: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ട് എന്നു യേശു ഉത്തരം പറഞ്ഞു.
49 നിഥനേൽ അചകഥത്, ഹേ ഗുരോ ഭവാൻ നിതാന്തമ് ഈശ്വരസ്യ പുത്രോസി, ഭവാൻ ഇസ്രായേല്വംശസ്യ രാജാ|
൪൯നഥനയേൽ അവനോട്: റബ്ബീ, നീ ദൈവപുത്രൻ ആകുന്നു, നീ യിസ്രായേലിന്റെ രാജാവ് ആകുന്നു എന്നു ഉത്തരം പറഞ്ഞു.
50 തതോ യീശു ർവ്യാഹരത്, ത്വാമുഡുമ്ബരസ്യ പാദപസ്യ മൂലേ ദൃഷ്ടവാനാഹം മമൈതസ്മാദ്വാക്യാത് കിം ത്വം വ്യശ്വസീഃ? ഏതസ്മാദപ്യാശ്ചര്യ്യാണി കാര്യ്യാണി ദ്രക്ഷ്യസി|
൫൦യേശു അവനോട്: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ട് എന്നു നിന്നോട് പറകകൊണ്ട് നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയത് കാണും എന്നു ഉത്തരം പറഞ്ഞു.
51 അന്യച്ചാവാദീദ് യുഷ്മാനഹം യഥാർഥം വദാമി, ഇതഃ പരം മോചിതേ മേഘദ്വാരേ തസ്മാന്മനുജസൂനുനാ ഈശ്വരസ്യ ദൂതഗണമ് അവരോഹന്തമാരോഹന്തഞ്ച ദ്രക്ഷ്യഥ|
൫൧സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെമേൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നീ കാണും എന്നും അവനോട് പറഞ്ഞു.

< യോഹനഃ 1 >