< സദൃശവാക്യങ്ങൾ 15 >

1 മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
Ла́гідна відповідь гнів відверта́є, а слово вра́зливе гнів підійма́є.
2 ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു.
Язик мудрих — то добре знання́, а уста́ нерозумних глупо́ту висло́влюють.
3 യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്; ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
Очі Господні на кожному місці, — позира́ють на злих та на добрих.
4 നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
Язик ла́гідний — то дерево життя, а лука́вство його — залама́ння на дусі.
5 ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും.
Зневажає безумний напучення ба́тькове, а хто береже осторо́гу, стає розумніший.
6 നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം.
Дім праведного — скарб великий, а в пло́ді безбожного — бе́злад.
7 ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല.
Уста мудрих знання́ розсівають, а серце безглу́здих не так.
8 ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്; നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം.
Жертва безбожних — оги́да для Господа, а молитва невинних — Його уподо́ба.
9 ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു.
Господе́ві огида — дорога безбожного, а того, хто женеться за праведністю, Він кохає.
10 ൧൦ സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവൻ മരിക്കും.
Люта кара на то́го, хто путь оставляє, а хто осторо́гу нена́видить, той умирає.
11 ൧൧ പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം! (Sheol h7585)
Шео́л й Аваддо́н перед Господом, — тим більше серця́ синів лю́дських! (Sheol h7585)
12 ൧൨ പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.
Насмі́шник не любить карта́ння собі, — він до мудрих не пі́де.
13 ൧൩ സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു.
Ра́дісне серце лице весели́ть, а при сму́тку серде́чному дух приголо́мшений.
14 ൧൪ വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായ് ഭോഷത്തം ആചരിക്കുന്നു.
Серце розумне шукає знання́, а уста безумних глупо́ту пасу́ть.
15 ൧൫ പീഡിതന്റെ ജീവനാൾ എല്ലാം കഷ്ടകാലം; സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.
Нужде́нному всі́ дні лихі, кому ж добре на серці, у того гости́на постійно.
16 ൧൬ ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്.
Ліпше мале у Господньому стра́ху, ані ж скарб великий, та триво́га при то́му.
17 ൧൭ വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്.
Ліпша пожи́ва яри́нна, і при тому любов, аніж тучний віл, та нена́висть при то́му.
18 ൧൮ ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു.
Гнівли́ва люди́на роздра́жнює сварку, терпели́ва ж у гніві вспоко́ює за́колот.
19 ൧൯ മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.
Дорога лінивого — то тернови́ння, а путь щирих — дорога гладка́.
20 ൨൦ ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
Мудрий син тішить ба́тька свого́, а люди́на безумна пого́рджує матір'ю своєю́.
21 ൨൧ ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
Глупо́та — то радість для нерозумного, а люди́на розумна дорогою про́стою ходить.
22 ൨൨ ആലോചന ഇല്ലാതിരുന്നാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു.
Ламаються за́думи з бра́ку пора́ди, при числе́нності ж ра́дників спо́вняться.
23 ൨൩ താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം!
Радість люди́ні — у відповіді його уст, а слово на ча́сі своєму — яке воно добре!
24 ൨൪ ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. (Sheol h7585)
Путь життя для премудрого — уго́ру, щоб відда́люватись від шео́лу внизу́. (Sheol h7585)
25 ൨൫ അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; വിധവയുടെ അതിര് അവിടുന്ന് ഉറപ്പിക്കും.
Дім пишних руйнує Госпо́дь, але ста́вить межу́ для вдови.
26 ൨൬ ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; ദയാവാക്കോ നിർമ്മലം.
Думки злого — оги́да для Господа, але чисті для Нього приє́мні слова́.
27 ൨൭ ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു; കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും.
Заже́рливий робить нещасним свій дім, хто ж дарунки нена́видить, той буде жити.
28 ൨൮ നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു.
Серце праведного розмірко́вує про відповідь, а у́ста безбожних вибри́зкують зло.
29 ൨൯ യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.
Далекий Господь від безбожних, але́ справедливих молитву Він чує.
30 ൩൦ പുഞ്ചിരിക്കുന്നു മുഖം ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം ശരീരത്തെ തണുപ്പിക്കുന്നു.
Світло оче́й тішить серце, добра звістка підкрі́плює ко́сті.
31 ൩൧ ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
Ухо, що навча́ння життя вислухо́вує, буде перебува́ти між мудрими.
32 ൩൨ പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ട് അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു.
Хто напу́чування не приймає, той не дбає про душу свою, а хто слухається осторо́ги, здобуде той розум.
33 ൩൩ യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന് വിനയം മുന്നോടിയാകുന്നു.
Страх Господній — навча́ння премудрости, а перед славою — скромність іде́.

< സദൃശവാക്യങ്ങൾ 15 >