< 2 കൊരിന്ത്യർ 13 >

1 ഇത് മൂന്നാം പ്രാവശ്യം ആണ് ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നത് “രണ്ടോ മൂന്നോ സാക്ഷികളുടെ സാക്ഷ്യത്താൽ ഏത് കാര്യവും ഉറപ്പാക്കപ്പെടും”
ඒතත්තෘතීයවාරම් අහං යුෂ්මත්සමීපං ගච්ඡාමි තේන සර්ව්වා කථා ද්වයෝස්ත්‍රයාණාං වා සාක්‍ෂිණාං මුඛේන නිශ්චේෂ්‍යතේ|
2 ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കുകയില്ല എന്ന് പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ട്, മുമ്പു പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു.
පූර්ව්වං යේ කෘතපාපාස්තේභ්‍යෝ(අ)න්‍යේභ්‍යශ්ච සර්ව්වේභ්‍යෝ මයා පූර්ව්වං කථිතං, පුනරපි විද්‍යමානේනේවේදානීම් අවිද්‍යමානේන මයා කථ්‍යතේ, යදා පුනරාගමිෂ්‍යාමි තදාහං න ක්‍ෂමිෂ්‍යේ|
3 ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിന് നിങ്ങൾ തെളിവ് അന്വേഷിക്കുന്നുവല്ലോ. നിങ്ങളോടുള്ള ബന്ധത്തിൽ അവൻ ബലഹീനനല്ല, നിങ്ങളിൽ ശക്തൻ തന്നെ.
ඛ්‍රීෂ්ටෝ මයා කථාං කථයත්‍යේතස්‍ය ප්‍රමාණං යූයං මෘගයධ්වේ, ස තු යුෂ්මාන් ප්‍රති දුර්බ්බලෝ නහි කින්තු සබල ඒව|
4 ബലഹീനതയിൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോട് കൂടെ ദൈവശക്തിയാൽ നിങ്ങൾക്കായി ജീവിക്കുന്നു.
යද්‍යපි ස දුර්බ්බලතයා ක්‍රුශ ආරෝප්‍යත තථාපීශ්වරීයශක්තයා ජීවති; වයමපි තස්මින් දුර්බ්බලා භවාමඃ, තථාපි යුෂ්මාන් ප්‍රති ප්‍රකාශිතයේශ්වරීයශක්ත්‍යා තේන සහ ජීවිෂ්‍යාමඃ|
5 നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിക്കുവിൻ; നിങ്ങളെത്തന്നെ പരിശോധിക്കുവിൻ. നിങ്ങൾ അയോഗ്യരായി തെളിയുന്നില്ല എന്നു വരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്ന് നിങ്ങൾ നിങ്ങളെക്കുറിച്ച് തിരിച്ചറിയുന്നില്ലയോ?
අතෝ යූයං විශ්වාසයුක්තා ආධ්වේ න වේති ඥාතුමාත්මපරීක්‍ෂාං කුරුධ්වං ස්වානේවානුසන්ධත්ත| යීශුඃ ඛ්‍රීෂ්ටෝ යුෂ්මන්මධ්‍යේ විද්‍යතේ ස්වානධි තත් කිං න ප්‍රතිජානීථ? තස්මින් අවිද්‍යමානේ යූයං නිෂ්ප්‍රමාණා භවථ|
6 എന്നാൽ ഞങ്ങൾ അയോഗ്യരായി തെളിഞ്ഞില്ല എന്ന് നിങ്ങൾ അറിയും എന്ന് ഞാൻ വിശ്വസിക്കുന്നു.
කින්තු වයං නිෂ්ප්‍රමාණා න භවාම ඉති යුෂ්මාභි ර්භෝත්ස්‍යතේ තත්‍ර මම ප්‍රත්‍යාශා ජායතේ|
7 നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു; ഞങ്ങൾ യോഗ്യരായി തോന്നേണ്ടതിനല്ല, ഞങ്ങൾ അയോഗ്യർ എന്നപോലെ ഇരുന്നാലും, നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രേ.
යූයං කිමපි කුත්සිතං කර්ම්ම යන්න කුරුථ තදහම් ඊශ්වරමුද්දිශ්‍ය ප්‍රාර්ථයේ| වයං යත් ප්‍රාමාණිකා ඉව ප්‍රකාශාමහේ තදර්ථං තත් ප්‍රාර්ථයාමහ ඉති නහි, කින්තු යූයං යත් සදාචාරං කුරුථ වයඤ්ච නිෂ්ප්‍රමාණා ඉව භවාමස්තදර්ථං|
8 സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിന് പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിവില്ലല്ലോ.
යතඃ සත්‍යතායා විපක්‍ෂතාං කර්ත්තුං වයං න සමර්ථාඃ කින්තු සත්‍යතායාඃ සාහාය්‍යං කර්ත්තුමේව|
9 ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങൾ തികഞ്ഞവരാകേണ്ടതിന് തന്നെ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
වයං යදා දුර්බ්බලා භවාමස්තදා යුෂ්මාන් සබලාන් දෘෂ්ට්වානන්දාමෝ යුෂ්මාකං සිද්ධත්වං ප්‍රාර්ථයාමහේ ච|
10 ൧൦ അതുനിമിത്തം ഞാൻ വരുമ്പോൾ ഇടിച്ചുകളയുവാനല്ല, പണിയുവാനായിത്തന്നെ കർത്താവ് തന്ന അധികാരത്തിന് ഒത്തവണ്ണം, പരുഷമായി പെരുമാറാതിരിക്കേണ്ടതിന് ദൂരത്തുനിന്ന് ഇത് എഴുതുന്നു.
අතෝ හේතෝඃ ප්‍රභු ර‍්‍යුෂ්මාකං විනාශාය නහි කින්තු නිෂ්ඨායෛ යත් සාමර්ථ්‍යම් අස්මභ්‍යං දත්තවාන් තේන යද් උපස්ථිතිකාලේ කාඨින්‍යං මයාචරිතව්‍යං න භවේත් තදර්ථම් අනුපස්ථිතේන මයා සර්ව්වාණ්‍යේතානි ලිඛ්‍යන්තේ|
11 ൧൧ ഒടുവിൽ സഹോദരന്മാരേ, സന്തോഷിക്കുവിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊള്ളുവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിക്കുവിൻ; സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
හේ භ්‍රාතරඃ, ශේෂේ වදාමි යූයම් ආනන්දත සිද්ධා භවත පරස්පරං ප්‍රබෝධයත, ඒකමනසෝ භවත ප්‍රණයභාවම් ආචරත| ප්‍රේමශාන්ත්‍යෝරාකර ඊශ්වරෝ යුෂ්මාකං සහායෝ භූයාත්|
12 ൧൨ വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്യുവിൻ.
යූයං පවිත්‍රචුම්බනේන පරස්පරං නමස්කුරුධ්වං|
13 ൧൩ വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു.
පවිත්‍රලෝකාඃ සර්ව්වේ යුෂ්මාන් නමන්ති|
14 ൧൪ കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
ප්‍රභෝ ර‍්‍යීශුඛ්‍රීෂ්ටස්‍යානුග්‍රහ ඊශ්වරස්‍ය ප්‍රේම පවිත්‍රස්‍යාත්මනෝ භාගිත්වඤ්ච සර්ව්වාන් යුෂ්මාන් ප්‍රති භූයාත්| තථාස්තු|

< 2 കൊരിന്ത്യർ 13 >