< 2 കൊരിന്ത്യർ 10 >

1 നിങ്ങളുടെ സമീപെ എളിയവനും നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ നിങ്ങളോട് ധൈര്യപ്പെടുന്നവനുമായ പൗലൊസ് എന്ന ഞാൻ ക്രിസ്തുവിന്റെ സൗമ്യതയാലും ശാന്തതയാലും നിങ്ങളോട് അപേക്ഷിക്കുന്നു.
යුෂ්මත්ප්‍රත්‍යක්‍ෂේ නම්‍රඃ කින්තු පරෝක්‍ෂේ ප්‍රගල්භඃ පෞලෝ(අ)හං ඛ්‍රීෂ්ටස්‍ය ක්‍ෂාන්ත්‍යා විනීත්‍යා ච යුෂ්මාන් ප්‍රාර්ථයේ|
2 ഞങ്ങൾ ജഡത്തെ അനുസരിച്ച് നടക്കുന്നു എന്ന് നിരൂപിക്കുന്ന ചിലരോട് ധീരത കാണിക്കുവാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ആത്മവിശ്വാസത്തോടെ ധൈര്യം കാണിക്കുവാൻ ഇടവരരുത് എന്നും അപേക്ഷിക്കുന്നു.
මම ප්‍රාර්ථනීයමිදං වයං යෛඃ ශාරීරිකාචාරිණෝ මන්‍යාමහේ තාන් ප්‍රති යාං ප්‍රගල්භතාං ප්‍රකාශයිතුං නිශ්චිනෝමි සා ප්‍රගල්භතා සමාගතේන මයාචරිතව්‍යා න භවතු|
3 ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.
යතඃ ශරීරේ චරන්තෝ(අ)පි වයං ශාරීරිකං යුද්ධං න කුර්ම්මඃ|
4 എന്തെന്നാൽ, ഞങ്ങളുടെ യുദ്ധത്തിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, എന്നാൽ കോട്ടകളെ തകർക്കുവാൻ തക്ക ദൈവിക ശക്തിയുള്ളവ തന്നെ.
අස්මාකං යුද්ධාස්ත්‍රාණි ච න ශාරීරිකානි කින්ත්වීශ්වරේණ දුර්ගභඤ්ජනාය ප්‍රබලානි භවන්ති,
5 അവയാൽ ദൈവത്തിന്റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന എല്ലാ ഉയർന്ന വാദങ്ങളേയും തകർത്തുകളയുകയും, ഏത് വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് പിടിച്ചടക്കുകയും ചെയ്യുന്നു.
තෛශ්ච වයං විතර්කාන් ඊශ්වරීයතත්ත්වඥානස්‍ය ප්‍රතිබන්ධිකාං සර්ව්වාං චිත්තසමුන්නතිඤ්ච නිපාතයාමඃ සර්ව්වසඞ්කල්පඤ්ච බන්දිනං කෘත්වා ඛ්‍රීෂ්ටස්‍යාඥාග්‍රාහිණං කුර්ම්මඃ,
6 ഇങ്ങനെ നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോൾ എല്ലാ അനുസരണക്കേടിനും ശിക്ഷിക്കുവാനും തയ്യാറാവുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.
යුෂ්මාකම් ආඥාග්‍රාහිත්වේ සිද්ධේ සති සර්ව්වස්‍යාඥාලඞ්ඝනස්‍ය ප්‍රතීකාරං කර්ත්තුම් උද්‍යතා ආස්මහේ ච|
7 താൻ ക്രിസ്തുവിനുള്ളവൻ എന്ന് ഒരുവന് ബോദ്ധ്യപ്പെട്ടിരിക്കുന്നു എങ്കിൽ താൻ ക്രിസ്തുവിനുള്ളവൻ ആയിരിക്കുന്നതുപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്ന് അവൻ പിന്നെയും തന്നെത്താൻ ഓർത്തുകൊള്ളട്ടെ.
යද් දෘෂ්ටිගෝචරං තද් යුෂ්මාභි ර්දෘශ්‍යතාං| අහං ඛ්‍රීෂ්ටස්‍ය ලෝක ඉති ස්වමනසි යේන විඥායතේ ස යථා ඛ්‍රීෂ්ටස්‍ය භවති වයම් අපි තථා ඛ්‍රීෂ්ටස්‍ය භවාම ඉති පුනර්විවිච්‍ය තේන බුධ්‍යතාං|
8 നിങ്ങളെ ഇടിച്ചുകളയുവാനല്ല പണിയുവാനായിട്ട്, കർത്താവ് ഞങ്ങൾക്ക് തന്ന അധികാരത്തെക്കുറിച്ച് ഏറെക്കുറെ പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല.
යුෂ්මාකං නිපාතාය තන්නහි කින්තු නිෂ්ඨායෛ ප්‍රභුනා දත්තං යදස්මාකං සාමර්ථ්‍යං තේන යද්‍යපි කිඤ්චිද් අධිකං ශ්ලාඝේ තථාපි තස්මාන්න ත්‍රපිෂ්‍යේ|
9 ഞാൻ കത്തുകളാൽ നിങ്ങളെ ഭയപ്പെടുത്തുന്നു എന്ന് തോന്നരുത്.
අහං පත්‍රෛ ර‍්‍යුෂ්මාන් ත්‍රාසයාමි යුෂ්මාභිරේතන්න මන්‍යතාං|
10 ൧൦ എന്തെന്നാൽ അവന്റെ കത്തുകൾ ഗൗരവവും ശക്തിയുള്ളതും തന്നെ; എന്നാൽ ശാരീരികസാന്നിദ്ധ്യമോ ബലഹീനവും സംസാരം നിന്ദ്യവുമത്രെ എന്നു ചിലർ പറയുന്നുവല്ലോ.
තස්‍ය පත්‍රාණි ගුරුතරාණි ප්‍රබලානි ච භවන්ති කින්තු තස්‍ය ශාරීරසාක්‍ෂාත්කාරෝ දුර්බ්බල ආලාපශ්ච තුච්ඡනීය ඉති කෛශ්චිද් උච්‍යතේ|
11 ൧൧ അകലെയിരിക്കുമ്പോൾ ഞങ്ങൾ കത്തുകളിലൂടെയുള്ള വാക്കിൽ എങ്ങനെയുള്ളവരോ, അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നെ എന്ന് അവർ നിരൂപിക്കട്ടെ.
කින්තු පරෝක්‍ෂේ පත්‍රෛ ර්භාෂමාණා වයං යාදෘශාඃ ප්‍රකාශාමහේ ප්‍රත්‍යක්‍ෂේ කර්ම්ම කුර්ව්වන්තෝ(අ)පි තාදෘශා ඒව ප්‍රකාශිෂ්‍යාමහේ තත් තාදෘශේන වාචාලේන ඥායතාං|
12 ൧൨ തങ്ങളെത്തന്നെ പ്രശംസിക്കുന്ന ചിലരിൽനിന്ന് ഞങ്ങളെത്തന്നെ വേർതിരിക്കുവാനോ, താരതമ്യപ്പെടുത്തുവാനോ തുനിയുന്നില്ല; എന്നാൽ, അവർ തങ്ങളാൽ തന്നെ തങ്ങളെ അളക്കുകയും തങ്ങളോട് തന്നെ തങ്ങളെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട് തിരിച്ചറിവുള്ളവരല്ല.
ස්වප්‍රශංසකානාං කේෂාඤ්චින්මධ්‍යේ ස්වාන් ගණයිතුං තෛඃ ස්වාන් උපමාතුං වා වයං ප්‍රගල්භා න භවාමඃ, යතස්තේ ස්වපරිමාණේන ස්වාන් පරිමිමතේ ස්වෛශ්ච ස්වාන් උපමිභතේ තස්මාත් නිර්බ්බෝධා භවන්ති ච|
13 ൧൩ ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുംവിധം ദൈവം ഞങ്ങൾക്ക് അനുവദിച്ചുതന്ന അതിരിന്റെ അളവിന് ഒത്തവണ്ണമത്രേ പ്രശംസിക്കുന്നത്.
වයම් අපරිමිතේන න ශ්ලාඝිෂ්‍යාමහේ කින්ත්වීශ්වරේණ ස්වරජ්ජ්වා යුෂ්මද්දේශගාමි යත් පරිමාණම් අස්මදර්ථං නිරූපිතං තේනෛව ශ්ලාඝිෂ්‍යාමහේ|
14 ൧൪ ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ ഞങ്ങളെത്തന്നെ അതിർ കടത്തുന്നില്ല; എന്തെന്നാൽ ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.
යුෂ්මාකං දේශෝ(අ)ස්මාභිරගන්තව්‍යස්තස්මාද් වයං ස්වසීමාම් උල්ලඞ්ඝාමහේ තන්නහි යතඃ ඛ්‍රීෂ්ටස්‍ය සුසංවාදේනාපරේෂාං ප්‍රාග් වයමේව යුෂ්මාන් ප්‍රාප්තවන්තඃ|
15 ൧൫ ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നത്തിൽ അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ, ഞങ്ങളുടെ അതിരിനകത്ത് നിന്ന് നിങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രവർത്തനമേഖല വിസ്തൃതമാക്കി,
වයං ස්වසීමාම් උල්ලඞ්ඝ්‍ය පරක්‍ෂේත්‍රේණ ශ්ලාඝාමහේ තන්නහි, කිඤ්ච යුෂ්මාකං විශ්වාසේ වෘද්ධිං ගතේ යුෂ්මද්දේශේ(අ)ස්මාකං සීමා යුෂ්මාභිර්දීර්ඝං විස්තාරයිෂ්‍යතේ,
16 ൧൬ മറ്റൊരുത്തന്റെ അതിരിനകത്ത് നേടിയതിൽ പ്രശംസിക്കാതെ, നിങ്ങളുടെ ദിക്കുകൾക്കും അപ്പുറത്ത് സുവിശേഷം പ്രസംഗിക്കുവാൻ ആശിക്കുകയത്രേ ചെയ്യുന്നു.
තේන වයං යුෂ්මාකං පශ්චිමදික්ස්ථේෂු ස්ථානේෂු සුසංවාදං ඝෝෂයිෂ්‍යාමඃ, ඉත්ථං පරසීමායාං පරේණ යත් පරිෂ්කෘතං තේන න ශ්ලාඝිෂ්‍යාමහේ|
17 ൧൭ എന്നാൽ, പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ.
යඃ කශ්චිත් ශ්ලාඝමානඃ ස්‍යාත් ශ්ලාඝතාං ප්‍රභුනා ස හි|
18 ൧൮ തന്നെത്താൻ പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനത്രേ അംഗീകരിക്കപ്പെട്ടവൻ.
ස්වේන යඃ ප්‍රශංස්‍යතේ ස පරීක්‍ෂිතෝ නහි කින්තු ප්‍රභුනා යඃ ප්‍රශංස්‍යතේ ස ඒව පරීක්‍ෂිතඃ|

< 2 കൊരിന്ത്യർ 10 >