< ലൂക്കോസ് 3 >

1 തീബെൎയ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുൎയ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
La quinzième année du règne de Tibère César, lorsque Ponce Pilate était gouverneur de Judée, qu'Hérode était tétrarque de la Galilée, et Philippe, son frère, tétrarque de l'Iturie et delà Trachonite, et que Lysanias était tétrarque de l'Abilène,
2 ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖൎയ്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.
du temps du souverain sacrificateur Anne, et de Caïphe, la parole de Dieu fut adressée dans le désert à Jean, fils de Zacharie.
3 അവൻ യോൎദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
Il vint dans toute la contrée qui avoisine le Jourdain, prêchant le baptême de la repentance pour le pardon des péchés,
4 “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കൎത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ.
ainsi qu'il est écrit dans le livre des discours d'Esaïe, le prophète: «C'est une voix qui crie au désert: «Préparez le chemin du Seigneur, faites-lui des sentiers droits:
5 എല്ലാതാഴ്‌വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുൎഘടമായതു നിരന്ന വഴിയായും തീരും;
toute vallée, sera comblée, toute montagne et toute colline seront abaissées; ce qui est tortu sera redressé, et les chemins raboteux seront aplanis:
6 സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നേ.
et toute chair verra le salut de Dieu.»
7 അവനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തോടു അവൻ പറഞ്ഞതു: സൎപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?
Jean disait donc aux foules qui venaient se faire baptiser par lui: «Race de vipères, qui vous a appris à fuir la colère à venir?
8 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളിൽ നിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Produisez donc des fruits dignes de la repentance, et ne vous mettez pas à dire en vous-mêmes: «Nous avons pour père Abraham; » car je vous dis que de ces pierres, Dieu peut susciter des enfants à Abraham.
9 ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.
Déjà même la cognée est mise à la racine des arbres; tout arbre donc qui ne produit pas de bon fruit, va être coupé et jeté au feu.»
10 എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.
Et le peuple lui demanda: «Que faut-il donc faire?»
11 അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
Il leur répondit: «Que celui qui a deux tuniques partage avec celui qui n'en a point; et que celui qui a de quoi manger fasse de même.»
12 ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
Des publicains vinrent aussi se faire baptiser, et lui dirent: «Maître, que devons-nous faire?»
13 നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുതു എന്നു അവൻ പറഞ്ഞു.
Il leur dit: «N'exigez rien au delà de ce qui vous est commandé.»
14 പടജ്ജനവും അവനോടു: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാല്ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്നു അവരോടു പറഞ്ഞു.
Des militaires l'interrogèrent aussi: «Et nous, que devons-nous faire?» Il leur dit: «Ne commettez point d'extorsions, et ne faites de chicanes à personne; contentez- vous de votre paie.»
15 ജനം കാത്തുനിന്നു; അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ
Comme le peuple était dans l'attente, et que chacun se demandait au dedans de soi, si Jean ne serait point le Messie,
16 യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
Jean, s'adressant à tous, leur dit: «Pour moi, je vous baptise d'eau; mais il vient, celui qui est plus puissant que moi, et je ne suis pas digne de délier la courroie de ses sandales: c'est lui qui vous baptisera d'esprit saint et de feu.
17 അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
Il a son van à la main, et il nettoiera son aire; il amassera le blé dans son grenier, mais il brûlera la paille dans un feu qui ne s'éteint point.»
18 മറ്റു പലതും അവൻ പ്രബോധിപ്പിച്ചുകൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.
Il annonçait donc la bonne nouvelle au peuple, tout en lui adressant beaucoup d'autres exhortations.
19 എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാൎയ്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ
Mais Hérode, le tétrarque, qu'il reprit au sujet d'Hérodiade, femme de son frère, et de toutes les mauvaises actions que lui, Hérode, avait commises,
20 അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.
ajouta à tous ses crimes celui de faire jeter Jean en prison.
21 ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാൎത്ഥിക്കുമ്പോൾ സ്വൎഗ്ഗം തുറന്നു,
Comme tout le peuple se faisait baptiser, Jésus se fit aussi baptiser; et au moment où il priait, le ciel s'ouvrit;
22 പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വൎഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
le Saint-Esprit descendit sur lui sous une forme corporelle, comme une colombe; et une voix sortit du ciel, disant: «Tu es mon Fils bien-aimé; c'est en toi que j'ai mis toute mon affection.»
23 യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;
Jésus avait environ trente ans, quand il commença son ministère. Il était, à ce que l'on croyait, fils de Joseph, fils d'Héli,
24 യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി
fils de Matthat, fils de Lévi, fils de Melchi, fils de Janné, fils de Joseph,
25 യോസേഫിന്റെ മകൻ, യോസേഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ,
fils de Mattathias, fils d'Anios, fils de Nahum, fils d'Hesli, fils de Naggé,
26 നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്റെ മകൻ, യോസേഫ് യോദയുടെ മകൻ,
fils de Maath, fils de Mattathias, fils de Semeï, fils de Joseph, fils de Juda,
27 യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സൊരൊബാബേലിന്റെ മകൻ, സൊരൊബാബേൽ ശലഥീയേലിന്റെ മകൻ, ശലഥീയേൽ നേരിയുടെ മകൻ,
fils de Johanna, fils de Rhésa, fils de Zorobabel, fils de Salathiel, fils de Néri,
28 നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എല്മാദാമിന്റെ മകൻ, എല്മാദാം ഏരിന്റെ മകൻ,
fils de Melchi, fils d'Addi, fils de Cosam, fils d'Elmodain, fils de Her,
29 ഏർ യോശുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,
fils de José; fils d'Eliézer, fils de Jorim, fils de Matthat, fils de Lévi,
30 ലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദയുടെ മകൻ, യെഹൂദാ യോസേഫിന്റെ മകൻ, യോസേഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,
fils de Syméon, fils de Juda, fils de Joseph, fils de Jônan, fils d'Eliakim,
31 എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,
fils de Méléa, fils de Maman, fils de Mattatha, fils de Nathan, fils de David,
32 ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ,
fils d'Issaï, fils de Jobed, fils de Booz, fils de Salmon, fils de Naasson,
33 നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യേഹൂദയുടെ മകൻ,
fils d'Aminadab, fils d'Admin, fils d'Ami, fils d'Esron, fils de Phares, fils de Juda,
34 യെഹൂദാ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേറഹിന്റെ മകൻ,
fils de Jacob, fils d'Isaac, fils d'Abraham, fils de Tharé, fils de Nachor,
35 തേറഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ,
fils de Seruch, fils de Ragan, fils de Phalez, fils d'Héber, fils de Sala,
36 കയിനാൻ അൎഫക്സാദിന്റെ മകൻ, അൎഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ,
fils de Caïnan, fils d'Arpaxad, fils de Sem, fils de Noé, fils de Lamech,
37 ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,
fils de Mathusalem, fils d'Hénoch, fils de Jared, fils de Maleèl, fils de Caïnan,
38 കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.
fils d'Enos, fils de Seth, fils d'Adam, fils de Dieu.

< ലൂക്കോസ് 3 >