< ലൂക്കോസ് 2 >

1 ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാൎത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.
En ce temps-là parut un édit de César-Auguste, portant l'ordre de faire le recensement des habitants de toute la terre.
2 കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാൎത്തൽ ഉണ്ടായി.
Ce recensement, le premier qui eut lieu, se fit pendant que Quirinius était gouverneur de Syrie.
3 എല്ലാവരും ചാൎത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.
Tous allaient se faire enregistrer, chacun dans sa ville.
4 അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗൎഭിണിയായ ഭാൎയ്യയോടും കൂടെ ചാൎത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു,
Joseph aussi, qui était de la maison et de la famille de David, partit de la ville de Nazareth en Galilée, pour se rendre en Judée, dans la ville de David, appelée Bethléhem,
5 യെഹൂദ്യയിൽ ബേത്ത്ലേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി.
afin de se faire enregistrer avec Marie, qui lui était fiancée, et qui était enceinte.
6 അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു.
Pendant qu'ils étaient à Bethléhem, le moment de la délivrance de Marie arriva:
7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവൎക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
elle mit au monde son fils premier-né, l'emmaillota et le coucha dans une crèche, parce qu'il ne se trouvait pas de place pour eux dans l'hôtellerie.
8 അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാൎത്തിരുന്നു.
Il y avait, dans cette contrée, des bergers qui passaient la nuit en plein air, pour garder leurs troupeaux.
9 അപ്പോൾ കൎത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കൎത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീൎന്നു.
Tout à coup un ange du Seigneur leur apparut, et, la gloire du Seigneur les enveloppant de son éclat, ils furent saisis d'une grande frayeur.
10 ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സൎവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
L'ange leur dit: «Ne craignez point, car je viens vous donner une heureuse nouvelle, qui causera une grande joie à tout le peuple:
11 കൎത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.
c'est qu'aujourd'hui, dans la ville de David, il vous est né un Sauveur, qui est Messie, Seigneur;
12 നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
et voici à quel signe vous le reconnaîtrez: vous trouverez un enfant emmailloté, couché dans une crèche.»
13 പെട്ടെന്നു സ്വൎഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേൎന്നു ദൈവത്തെ പുകഴ്ത്തി.
Soudain, il se joignit à l'ange une troupe nombreuse de l'armée céleste, qui louait Dieu et disait:
14 “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യൎക്കു സമാധാനം” എന്നു പറഞ്ഞു.
«Gloire à Dieu dans les lieux très-hauts! Et paix sur la terre parmi les hommes de bonne volonté!»
15 ദൂതന്മാർ അവരെ വിട്ടു സ്വൎഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ലേഹെമോളം ചെന്നു കൎത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
Lorsque les anges les eurent quittés pour remonter au ciel, les bergers se dirent les uns aux autres: «Allons jusqu’à Bethléhem voir ce qui est arrivé, et que le Seigneur nous a fait savoir.»
16 അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
Ils s'y rendirent en toute hâte, et trouvèrent Marie, Joseph, et le nouveau-né couché dans la crèche.
17 കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.
Après l'avoir vu, ils divulguèrent ce qui leur avait été dit touchant ce petit enfant,
18 കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചൎയ്യപ്പെട്ടു.
et tous ceux qui les entendirent, furent étonnés de ce que les bergers disaient.
19 മറിയ ഈ വാൎത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
Pour Marie, elle gardait toutes ces paroles et les repassait dans son coeur.
20 തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ടു മടങ്ങിപ്പോയി.
Les bergers s'en retournèrent, glorifiant et louant Dieu de tout ce qu'ils avaient entendu et vu, conformément à ce qui leur avait été annoncé.
21 പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗൎഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.
Le huitième jour, on circoncit l'enfant, et on le nomma Jésus, nom que l'ange lui avait donné, avant qu'il eût été conçu dans le sein de sa mère.
22 മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ
Et quand, selon la loi de Moïse, le jour de leur purification fut arrivé, les parents le portèrent à Jérusalem, pour le présenter au Seigneur,
23 കടിഞ്ഞൂലായ ആണൊക്കെയും കൎത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കൎത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ
selon qu'il est écrit dans la Loi: «Tout mâle premier-né sera consacré au Seigneur, »
24 അവനെ കൎത്താവിന്നു അൎപ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കൎത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
ainsi que pour offrir en sacrifice «une paire de tourterelles ou deux jeunes pigeons, » comme le porte la loi du Seigneur.
25 യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു.
Or, il y avait à Jérusalem un homme juste et pieux, nommé Syméon, qui vivait dans l'attente de la consolation d'Israël; et le Saint-Esprit reposait sur lui.
26 കൎത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു.
Il avait été averti par l'Esprit Saint qu'il ne mourrait point avant d'avoir vu l'Oint du Seigneur.
27 അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‌വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ
Syméon vint au temple par un mouvement de l'Esprit, et quand les parents y apportèrent l'enfant Jésus, pour accomplir à son égard les cérémonies d'usage selon la Loi,
28 അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി:
il reçut l'enfant dans ses bras, bénit Dieu, et dit:
29 “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.
«C'est maintenant, Maître, que, selon ta parole, tu laisses ton serviteur s'en aller en paix;
30 ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
car mes yeux ont vu ton salut,
31 നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ
ce salut qui est prêt à paraître devant tous les peuples,
32 എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.
comme une lumière destinée à éclairer les nations, et comme la gloire de ton peuple d'Israël.»
33 ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചൎയ്യപ്പെട്ടു.
Le père et la mère de l’enfant étaient dans l'admiration des choses qu'on disait de lui.
34 പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
Syméon les bénit, et il dit à Marie, sa mère: «Cet enfant sera cause de la chute et du relèvement de bien des gens en Israël, et il sera un prodige qui rencontrera de la contradiction,
35 നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.
afin que les pensées de bien des coeurs soient dévoilées; pour toi, un glaive te traversera l'âme.»
36 ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭൎത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി
Il y avait aussi une prophétesse nommée Anne, fille de Phanuel, de la tribu d'Asser, qui était fort avancée en âge. Après avoir vécu sept ans mariée depuis sa virginité,
37 ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാൎത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.
elle était demeurée veuve, et avait atteint l'âge de quatre-vingt-quatre ans, ne quittant pas le temple, où elle servait Dieu, jour et nuit, dans le jeûne et dans la prière.
38 ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.
Étant survenue, elle aussi, en ce même instant, elle se mit à louer le Seigneur, et elle parlait de l'enfant à tous ceux qui, à Jérusalem, attendaient la délivrance.
39 കൎത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവൎത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി.
Quand Joseph et Marie eurent achevé d'accomplir toutes les prescriptions de la loi du Seigneur, ils s'en retournèrent en Galilée, dans leur ville de Nazareth.
40 പൈതൽ വളൎന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
Cependant l'enfant croissait et se fortifiait, rempli de sagesse; et la grâce de Dieu se répandait sur lui.
41 അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.
Son père et sa mère allaient tous les ans à Jérusalem, à la fête de Pâque.
42 അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.
Quand il eut douze ans, ils y montèrent selon la coutume; et lorsqu'ils s'en retournèrent après les jours de fête,
43 പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
l'enfant Jésus resta à Jérusalem, sans que Joseph ni sa mère s'en fussent aperçus.
44 സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.
Ils firent une journée de chemin, le croyant dans la caravane, et le cherchèrent parmi leurs parents et leurs connaissances;
45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
et ne l'ayant point trouvé, ils retournèrent à Jérusalem pour le chercher.
46 മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
Au bout de trois jours, ils le trouvèrent dans le temple, assis au milieu des docteurs, les écoutant et leur adressant des questions;
47 അവന്റെ വാക്കു കേട്ടവൎക്കെല്ലാവൎക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു;
et tous ceux qui l'entendaient étaient ravis de son intelligence et de ses réponses.
48 അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.
Quand Joseph et Marie le virent, ils furent frappés d'étonnement, et sa mère lui dit: «Mon enfant, pourquoi te conduire ainsi avec nous? Nous te cherchions, ton père et moi, étant fort en peine.»
49 അവൻ അവരോടു: എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ. എന്നു പറഞ്ഞു.
Il leur dit: «Pourquoi me cherchiez-vous? Ne saviez-vous pas que je dois être dans la maison de mon Père?»
50 അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല.
Et ils ne comprirent point ce qu'il leur disait.
51 പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവൎക്കു കീഴടങ്ങിയിരുന്നു. ഈ കാൎയ്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
Il descendit avec eux, allant à Nazareth. Il leur était soumis. Sa mère gardait soigneusement toutes ces choses dans son coeur;
52 യേശുവോ ജ്ഞാനത്തിലും വളൎച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിൎന്നു വന്നു.
et Jésus croissait en sagesse, en stature et en grâce, devant Dieu et devant les hommes.

< ലൂക്കോസ് 2 >