< അപ്പൊ. പ്രവൃത്തികൾ 5 >

1 എന്നാൽ അനന്യാസ് എന്ന് പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീറയോടുകൂടി ഒരു നിലം വിറ്റ്.
There was, however, a man named Ananias, who, with his wife Sapphira, sold some property,
2 നിലം വിറ്റുകിട്ടിയ വിലയിൽനിന്ന് ഭാര്യയുടെ അറിവോടെ ഒരു ഭാഗം എടുത്തുവച്ചശേഷം ബാക്കിയുള്ളത് കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ച്.
and, with her connivance, kept back some of the proceeds. He brought only a part and laid it at the apostles’ feet.
3 അപ്പോൾ പത്രൊസ്: “അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കുവാനും നിലത്തിന്റെ വിലയിൽ ഒരു ഭാഗം എടുത്തുവയ്ക്കുവാനും സാത്താൻ നിന്റെ ഹൃദയം കൈവശം ആക്കുവാൻ നീ അനുവദിച്ചത് എന്ത്?
‘Ananias,’ Peter exclaimed, ‘how is it that Satan has so taken possession of your heart that you have lied to the Holy Spirit, and kept back a part of the money paid for the land?
4 അത് വില്ക്കുന്നതിന് മുമ്പെ നിന്റേതായിരുന്നില്ലയോ? വിറ്റശേഷവും നിന്റെ കൈവശം ആയിരുന്നല്ലോ? പിന്നെ എന്തിന് നീ ഈ കാര്യത്തിന് മനസ്സുവെച്ചു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത്” എന്ന് പറഞ്ഞു.
While it was unsold, was not it your own? And after it was sold, was not the money at your own disposal? How did you come to think of such a thing? You have lied, not to people, but to God!’
5 ഈ വാക്ക് കേട്ട ഉടനെ അനന്യാസ് താഴെ വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർ എല്ലാവർക്കും വളരെ ഭയം ഉണ്ടായി.
As Ananias heard these words, he fell down and expired; and everyone who heard of it was appalled.
6 യൗവനക്കാർ മുന്നോട്ട് വന്ന് അവനെ ശീലകൊണ്ട് പൊതിഞ്ഞ് പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു.
The young men got up, and, winding the body in a sheet, carried it out and buried it.
7 ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ സഫീറ ഈ സംഭവിച്ചത് ഒന്നും അറിയാതെ അകത്തുവന്നു.
After an interval of about three hours his wife came in, not knowing what had happened.
8 പത്രൊസ് അവളോട്: “ഈ തുകയ്ക്ക് തന്നെയോ നിങ്ങൾ നിലം വിറ്റത്? പറക” എന്ന് പറഞ്ഞു; “അതേ, ഈ തുകയ്ക്ക് തന്നെ” എന്ന് അവൾ പറഞ്ഞു.
‘Is it true,’ Peter asked, addressing her, ‘that you sold your land for such a sum?’ ‘Yes,’ she answered, ‘we did.’
9 പത്രൊസ് അവളോട്: “കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ വന്ന് നിന്നെയും പുറത്തുകൊണ്ടുപോകും” എന്ന് പറഞ്ഞു.
Then Peter said, ‘How did you come to agree to provoke the Spirit of the Lord? Listen! The footsteps of those who have buried your husband are at the door; and they will carry you out too.’
10 ൧൦ ഉടനെ അവൾ പത്രൊസിന്റെ കാൽക്കൽ വീണ് പ്രാണനെ വിട്ടു; യൗവനക്കാർ അകത്ത് വന്ന് അവൾ മരിച്ചു എന്ന് കണ്ട് പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.
Instantly Sapphira fell down at Peter’s feet and expired. On coming in, the young men found her dead; so they carried her out and buried her by her husband’s side.
11 ൧൧ ഈ സംഭവത്തിൽ സഭയ്ക്ക് മുഴുവനും ഇത് കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി.
The whole church and all who heard of these events were appalled.
12 ൧൨ അപ്പൊസ്തലന്മാരുടെ കൈകളാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.
Many signs and wonders continued to occur among the people, through the instrumentality of the apostles, whose custom it was to meet all together in the Colonnade of Solomon;
13 ൧൩ മറ്റുള്ളവർ ആരുംതന്നെ അവരോട് ചേരുവാൻ ധൈര്യപ്പെട്ടില്ല; എങ്കിലും ജനങ്ങൾ അവരെ അധികമായി ബഹുമാനിച്ചുപോന്നു
but of the rest no one ventured to join them. On the other hand, the people were full of their praise,
14 ൧൪ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു, അവരെല്ലാവരും വിശ്വാസികളുടെ കൂട്ടത്തോട് ചേർന്നുവന്നു.
and still larger numbers, both of men and women, as they became believers in the Lord, were added to their number.
15 ൧൫ രോഗികളെ പുറത്തു കൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന് വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും,
The consequence was that people would bring out their sick even into the streets, and lay them on mattresses and mats, in the hope that, as Peter came by, at least his shadow might fall on someone of them.
16 ൧൬ അതുകൂടാതെ യെരൂശലേമിന് ചുറ്റുപാടുമുള്ള പട്ടണങ്ങളിൽനിന്നും ജനങ്ങൾ വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയൊക്കെയും കൊണ്ടുവന്നു; അവർ എല്ലാവരും സൗഖ്യം പ്രാപിക്കുകയും ചെയ്തു.
Besides this, the inhabitants of the towns round Jerusalem flocked into the city, bringing with them their sick and those who were troubled by foul spirits; and they were cured everyone.
17 ൧൭ എന്നാൽ മഹാപുരോഹിതൻ എഴുന്നേറ്റ്, അവനോട് കൂടെ ഉണ്ടായിരുന്ന സദൂക്യരും ചേർന്നു
At this the high priest was roused to action, and he and all his supporters (who formed the party of the Sadducees), moved by jealousy,
18 ൧൮ അസൂയ നിറഞ്ഞ് അപ്പൊസ്തലന്മാരെ പിടിച്ച് പൊതു കാരാഗൃഹത്തിൽ ആക്കി.
arrested the apostles, and had them placed in custody.
19 ൧൯ എന്നാൽ രാത്രിയിൽ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നിട്ട് അവരോട്
An angel of the Lord, however, opened the prison doors at night and led them out.
20 ൨൦ “നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാ ജനത്തോടും പ്രസ്താവിപ്പിൻ” എന്ന് പറഞ്ഞു.
‘Go,’ he said, ‘and stand in the Temple Courts, and tell the people the whole message of this new life.’
21 ൨൧ അവർ അത് കേട്ട് പുലർച്ചയ്ക്ക് ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചു. എന്നാൽ മഹാപുരോഹിതനും കൂടെയുള്ളവരും വന്ന് ന്യായാധിപസംഘത്തെയും യിസ്രായേൽ മക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അപ്പൊസ്തലന്മാരെ കൊണ്ടുവരുവാനായി കാരാഗൃഹത്തിലേക്ക് ആളയച്ച്.
When they heard this, they went at daybreak into the Temple Courts, and began to teach. The high priest and his party, on their arrival, summoned the High Council, including all the leaders of the people among the Israelites, and sent to the jail to fetch the apostles.
22 ൨൨ ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കണ്ടില്ല അവർ മടങ്ങിവന്നിട്ട് പറഞ്ഞത്: “കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ട്;
But, when the officers got there, they did not find them in the prison; so they returned and reported that,
23 ൨൩ എന്നാൽ തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല”.
while they had found the goal barred securely and the guards posted at the doors, yet, on opening them, they had not found anyone inside.
24 ൨൪ ഈ വാക്ക് കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും അവരെക്കുറിച്ച് ഇത് എന്തായിത്തീരും എന്ന് വിചാരിച്ച് ചഞ്ചലിച്ച് കൊണ്ടിരുന്നു
When the officer in charge at the Temple and the chief priests heard their story, they were perplexed about the apostles and as to what all this would lead to.
25 ൨൫ അപ്പോൾ ഒരാൾ വന്ന്: “നിങ്ങൾ കാരാഗൃഹത്തിലാക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ട് ജനത്തെ ഉപദേശിക്കുന്നു” എന്ന് അറിയിച്ചു.
Presently, however, someone came and told them, that the men whom they had put in prison were actually standing in the Temple Courts, teaching the people.
26 ൨൬ അതുകേട്ട് പടനായകൻ ചേവകരുമായി ചെന്ന്, ജനം തങ്ങളെ കല്ലെറിയും എന്ന് ഭയപ്പെടുകയാൽ, ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.
Then, the officer went with his men and fetched the apostles – without using violence, for they were afraid of being stoned by the people –
27 ൨൭ അങ്ങനെ അവരെ കൊണ്ടുവന്ന് ന്യായാധിപസംഘത്തിന്മുമ്പാകെ നിർത്തി; മഹാപുരോഹിതൻ അവരെ ചോദ്യംചെയ്തു
and then brought them before the Council. The high priest demanded an explanation from them.
28 ൨൮ “യേശുവിന്റെ നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിലെ ജനങ്ങളെ മുഴുവൻ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു; ആ യേശുവിന്റെ രക്തത്തിന്റെ കുറ്റം ഞങ്ങളുടെമേൽ വരുത്തുവാൻ ഇച്ഛിക്കുന്നു” എന്ന് പറഞ്ഞു.
‘We gave you strict orders,’ he said, ‘not to teach in this name. Yet you have actually flooded Jerusalem with your teaching, and you want to make us responsible for the death of this man.’
29 ൨൯ അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും പറഞ്ഞത്: “മനുഷ്യരേക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.
To this Peter and the apostles replied, ‘We must obey God rather than people.
30 ൩൦ നിങ്ങൾ ക്രൂശിൽ തറച്ചുകൊന്ന യേശുവിനെ തന്നെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
The God of our ancestors raised Jesus, whom you put to death by hanging him on a cross.
31 ൩൧ യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാൻ, ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലതു ഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു.
It is this Jesus whom God has exalted to his right hand, to be a guide and a Saviour, to give Israel repentance and forgiveness of sins.
32 ൩൨ ഈ സംഭവങ്ങൾക്ക് ഞങ്ങളും, ദൈവം തന്നെ അനുസരിക്കുന്നവർക്ക് നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു” എന്ന് ഉത്തരം പറഞ്ഞു.
And we are witness to the truth of this, and so is the Holy Spirit – the gift of God to those who obey him.’
33 ൩൩ ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അപ്പൊസ്തലന്മാരെ കൊന്നുകളയുവാൻ ഭാവിച്ചു.
The members of the Council became frantic with rage on hearing this, and were for putting the apostles to death.
34 ൩൪ അപ്പോൾ എല്ലാജനങ്ങളും ബഹുമാനിക്കുന്ന ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാവായ ഗമാലിയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അപ്പൊസ്തലന്മാരെ കുറച്ചുനേരത്തേക്ക് പുറത്താക്കുവാൻ കല്പിച്ചു.
But Gamaliel, a Pharisee, who was a Doctor of the Law and who was held in universal respect, rose in the Council, and directed that the men should be taken out of court for a little while.
35 ൩൫ അവരെ പുറത്താക്കിയതിന് ശേഷം അവൻ അവരോട്: “യിസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്ത് ചെയ്‌വാൻ തീരുമാനിക്കുന്നു എന്ന് സൂക്ഷിച്ചുകൊള്ളുവിൻ.
He then said, ‘People of Israel, take care as to what you intend to do with these men.
36 ൩൬ കുറച്ചുകാലങ്ങൾക്ക് മുൻപ് ത്യൂദാസ് എന്നൊരുവൻ എഴുന്നേറ്റ് താൻ മഹാൻ എന്ന് നടിച്ച്; ഏകദേശം നാനൂറ് പുരുഷന്മാർ അവനോടുകൂടെ ചേർന്നു എങ്കിലും അവൻ കൊല്ലപ്പെടുകയും അവനെ അനുഗമിച്ചവർ എല്ലാവരും ചിതറി ഒന്നുമില്ലാതാകുകയും ചെയ്തു.
For not long ago Theudas appeared, professing to be somebody, and was joined by a body of some four hundred men. But he was killed; and all his followers scattered and dwindled away.
37 ൩൭ അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യ കണക്കെടുപ്പിന്റെ കാലത്ത് എഴുന്നേറ്റ് ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
After him, Judas the Galilean appeared at the time of the census, and induced people to follow him; yet he, too, perished and all his followers were dispersed.
38 ൩൮ ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവിൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു; ഇത് മാനുഷികമായ ആലോചനയോ പ്രവൃത്തിയോ ആണെങ്കിൽ അത് നശിച്ചുപോകും;
And, in this present case, my advice to you is not to interfere with these men, but to leave them alone, for, if their designs and their work are merely of human origin, they will come to an end;
39 ൩൯ ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴിയുകയില്ല; നിങ്ങൾ ദൈവത്തോട് പോരാടുന്നു എന്ന് വരരുതല്ലോ” എന്ന് പറഞ്ഞു. അവർക്ക് അത് ബോധിച്ചു.
but, if they are of divine origin, you will be powerless to put an end to them – or else you may find yourselves fighting against God!’
40 ൪൦ അവർ അപ്പൊസ്തലന്മാരെ അകത്ത് വരുത്തി അടിപ്പിച്ച്, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്ന് കല്പിച്ച് അവരെ വിട്ടയച്ചു.
The Council followed his advice, and, calling the apostles in, had them flogged, and then, after cautioning them not to speak in the name of Jesus, set them free.
41 ൪൧ തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുംകൊണ്ട് ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്ന് പുറപ്പെട്ടുപോയി.
But the apostles left the Council, rejoicing that they had been thought worthy to suffer disgrace for that name;
42 ൪൨ പിന്നീട് അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും ചെന്ന് യേശു തന്നെ ക്രിസ്തു എന്ന് പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.
and never for a single day, either in the Temple Courts or in private houses, did they cease to teach, or to tell the good news of Jesus, the Christ.

< അപ്പൊ. പ്രവൃത്തികൾ 5 >