< 1 കൊരിന്ത്യർ 7 >

1 ഇനി നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നത് മനുഷ്യന് നല്ലത്.
With reference to the subjects about which you wrote to me: It is good for a man to remain single.
2 എങ്കിലും ദുർന്നടപ്പ് നിമിത്തം ഓരോ പുരുഷനും സ്വന്തഭാര്യയും, ഓരോ സ്ത്രീക്കും സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.
But, owing to the prevalence of immorality, I advise every man to have his own wife, and every woman her husband.
3 ഭർത്താവ് ഭാര്യയോടും, ഭാര്യ ഭർത്താവിനോടുമുള്ള ഉത്തരവാദിത്തം നിർവഹിക്കണം.
A husband should give his wife her due, and a wife her husband.
4 ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യക്കത്രേ അധികാരം.
It is not the wife, but the husband, who exercises power over her body; and so, too, it is not the husband, but the wife, who exercises power over his body.
5 പ്രാർത്ഥനയ്ക്കു നിങ്ങളെത്തന്നെ സമർപ്പിക്കുവാനല്ലാതെ, അല്പസമയത്തേക്ക് നിങ്ങൾ തമ്മിൽ പരസ്പര സമ്മതമില്ലാ‍തെ വേർപിരിഞ്ഞിരിക്കരുത്. എന്നാൽ നിങ്ങളുടെ ആത്മസംയമനമില്ലായ്മ നിമിത്തം, സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന് വീണ്ടും ചേർന്നിരിക്കുക.
Do not deprive each other of what is due – unless it is only for a time and by mutual consent, so that your minds may be free for prayer until you again live as man and wife – otherwise Satan might take advantage of your want of self-control and tempt you.
6 ഞാൻ ഇത് കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നത്.
I say this, however, as a concession, not as a command.
7 സകലമനുഷ്യരും എന്നെപ്പോലെ ആയിരിക്കണം എന്ന് ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും വരം ദൈവം നല്കിയിരിക്കുന്നു.
I should wish everyone to be just what I am myself. But everyone has his own gift from God – one in one way, and one in another.
8 വിവാഹം കഴിയാത്തവരോടും വിധവമാരോടും: എന്നെപ്പോലെ താമസിക്കുന്നത് അവർക്ക് കൊള്ളാം എന്ന് ഞാൻ പറയുന്നു.
My advice, then, to those who are not married, and to widows, is this: It would be good for them to remain as I am myself.
9 എന്നാൽ, ആത്മസംയമനം ഇല്ലെങ്കിൽ അവർ വിവാഹം ചെയ്യട്ടെ; വികാരാസക്തികൊണ്ട് എരിയുന്നതിനേക്കാൾ വിവാഹം ചെയ്യുന്നത് നല്ലത്.
But, if they cannot control themselves, they should marry, for it is better to marry than to be consumed with passion.
10 ൧൦ വിവാഹം കഴിഞ്ഞവരോടോ ഞാൻ-ഞാനല്ല കർത്താവ് തന്നെ - കല്പിക്കുന്നത്:
To those who are married my direction is – yet it is not mine, but the Master’s – that a woman is not to leave her husband
11 ൧൧ ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹം കൂടാതെ പാർക്കേണം; അല്ലെങ്കിൽ ഭർത്താവിനോട് യോജിപ്പിലെത്തണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.
(If she has done so, she should remain as she is, or else be reconciled to her husband) and also that a man is not to divorce his wife.
12 ൧൨ എന്നാൽ മറ്റുള്ളവരോട് കർത്താവല്ല ഞാൻ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവൾ അവനോടുകൂടെ പാർക്കുവാൻ സമ്മതിക്കുകയും ചെയ്താൽ അവളെ ഉപേക്ഷിക്കരുത്.
To all others I say – I, not the Master – If a follower of the Lord is married to a woman, who is an unbeliever but willing to live with him, he should not divorce her;
13 ൧൩ അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർക്കുവാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുത്.
and a woman who is married to a man, who is an unbeliever but willing to live with her, should not divorce her husband.
14 ൧൪ എന്തെന്നാൽ, അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും, അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്ന് വരുമല്ലോ; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.
For, through his wife, the husband who is an unbeliever has become associated with Christ’s people; and the wife who is an unbeliever has become associated with Christ’s people through the Lord’s follower whom she has married. Otherwise your children would be “defiled,” but, as it is, they belong to Christ’s people.
15 ൧൫ എങ്കിലും അവിശ്വാസി വേർപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വക കാ‍ര്യങ്ങളിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിക്കുവാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
However, if the unbeliever wishes to be separated, let them be so. Under such circumstances neither is bound; God has called you to live in peace.
16 ൧൬ ഭാര്യയേ, നീ ഭർത്താവിന് രക്ഷ വരുത്തും എന്ന് നിനക്ക് എങ്ങനെ അറിയാം? ഭർത്താവേ, നീ ഭാര്യയ്ക്ക് രക്ഷ വരുത്തും എന്ന് നിനക്ക് എങ്ങനെ അറിയാം?
How can you tell, wife, whether you may not save your husband? And how can you tell, husband, whether you may not save your wife?
17 ൧൭ എന്നാൽ ഓരോരുത്തന് കർത്താവ് വിഭാഗിച്ച് കൊടുത്തതു പോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകലസഭകളിലും ആജ്ഞാപിക്കുന്നത്.
In any case, a person should continue to live in the condition which the Lord has allotted to them, and in which they were when God called them. This is the rule that I lay down in every church.
18 ൧൮ ഒരുവൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമം വരുത്തരുത്; ഒരുവൻ അഗ്രചർമത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുത്.
Was a man already circumcised when he was called? Then he should not efface his circumcision. Has a man been called when uncircumcised? Then he should not be circumcised.
19 ൧൯ പരിച്ഛേദന ഒന്നുമില്ല, അഗ്രചർമവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.
Circumcision is nothing; the want of it is nothing; but to keep the commands of God is everything.
20 ൨൦ ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നെ നിലനിൽക്കട്ടെ.
Let everyone remain in that condition of life in which they were when the call came to them.
21 ൨൧ നീ ദാസനായിരിക്കുമ്പോൾ വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിൽ അതിൽത്തന്നെ ഇരുന്നുകൊള്ളുക.
Were you a slave when you were called? Do not let that trouble you. No, even if you are able to gain your freedom, still do your best.
22 ൨൨ എന്തെന്നാൽ ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു.
For the person who was a slave when they were called to the master’s service is the Master’s freedman; so, too, the person who was free when called is Christ’s slave.
23 ൨൩ നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു; മനുഷ്യർക്ക് ദാസന്മാരാകരുത്.
You were bought, and the price was paid. Do not let yourselves become slaves to people.
24 ൨൪ സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട അതേ സ്ഥിതിയിൽ തന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ.
Friends, let everyone remain in the condition in which they were when they were called, in close communion with God.
25 ൨൫ കന്യകമാരെക്കുറിച്ച് എനിക്ക് കർത്താവിന്റെ കല്പനയില്ല; എങ്കിലും കർത്താവ് തന്റെ കരുണയിൽ വിശ്വസ്തൻ ആക്കിയ ഞാൻ അഭിപ്രായം പറയുന്നു.
With regard to unmarried women, I have no command from the Master to give you, but I tell you my opinion, and the Master in his mercy has made me worthy to be trusted.
26 ൨൬ ഇപ്പോഴത്തെ കഷ്ടത നിമിത്തം, മനുഷ്യൻ ആയിരിക്കുന്നതുപോലെ തന്നെ നിൽക്കുന്നത് അവന് നന്ന് എന്ന് എനിക്ക് തോന്നുന്നു.
I think, then, that, in view of the time of suffering that has now come upon us, what I have already said is best – that a man should remain as he is.
27 ൨൭ നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേർപാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്.
Are you married to a wife? Then do not seek to be separated. Are you separated from a wife? Then do not seek for a wife.
28 ൨൮ എന്നാൽ നീ വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; കന്യകയും വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; എങ്കിലും വിവാഹിതർക്ക് ജഡത്തിൽ കഷ്ടത ഉണ്ടാകും; അത് നിങ്ങൾക്ക് വരരുത് എന്ന് എന്റെ ആഗ്രഹം.
Still, if you should marry, that is not wrong; nor, if a young woman marries, is that wrong. But those who marry will have much trouble to bear, and my wish is to spare you.
29 ൨൯ എന്നാൽ സഹോദരന്മാരേ, ഒന്ന് ഞാൻ പറയുന്നു: സമയം വളരെ ചുരുക്കമാകുന്നു;
What I mean, friends, is this – the time is short. Meanwhile, let those who have wives live as if they had none,
30 ൩൦ ആകയാൽ ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും, കരയുന്നവർ കരയാത്തവരെപ്പോലെയും, സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്ക് വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും
those who are weeping as if not weeping, those who are rejoicing as if not rejoicing, those who buy as if not possessing,
31 ൩൧ ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കണം. എന്തെന്നാൽ ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
and those who use the good things of the world as using them sparingly; for this world as we see it is passing away.
32 ൩൨ നിങ്ങൾ ആകുലചിന്ത ഇല്ലാത്തവരായിരിക്കണം എന്ന് ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് കർത്താവിന്റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു;
I want you to be free from anxiety. The unmarried man is anxious about the Master’s cause, desiring to please him;
33 ൩൩ വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്റെ കാ‍ര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു.
while the married man is anxious about worldly matters, desiring to please his wife;
34 ൩൪ അവന്റെ താല്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു; വിവാഹം കഴിയാ‍ത്തവളോ കന്യകയോ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന് കർത്താവിന്റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്റെ കാര്യത്തെപ്പറ്റി ചിന്തിക്കുന്നു.
and so his interests are divided. Again, the unmarried woman, whether she is old or young, is anxious about the Master’s cause, striving to be pure both in body and in spirit, while the married woman is anxious about worldly matters, desiring to please her husband.
35 ൩൫ ഞാൻ ഇത് നിങ്ങളുടെമേൽ നിയന്ത്രണം ഇടുവാനല്ല, എന്നാൽ ഉചിതമായത് ചെയ്യുവാനും, നിങ്ങൾ ഏകാഗ്രതയോടെ കർത്താവിനെ സേവിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്.
I say this for your own benefit, not with any intention of putting a halter round your necks, but in order to secure for the Master seemly and constant devotion, free from all distraction.
36 ൩൬ എന്നാൽ ഒരാൾ തന്റെ കന്യകയ്ക്ക് പ്രായം കടന്നു എന്നതിനാൽ, താൻ ചെയ്യുന്നത് അനുചിതം എന്ന് വിചാരിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ പാപം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ.
If, however, a father thinks that he is not acting fairly by his unmarried daughter, when she is past her youth, and if under these circumstances her marriage ought to take place, he should act as he thinks right. He is doing nothing wrong – let the marriage take place.
37 ൩൭ എങ്കിലും നിർബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊള്ളുവാൻ സ്വന്തഹൃദയത്തിൽ തീരുമാനിച്ചു എങ്കിൽ അവൻ ചെയ്യുന്നത് നന്ന്.
On the other hand, a father, who has definitely made up his mind, and is under no compulsion, but is free to carry out his own wishes, and who has come to the decision, in his own mind, to keep his unmarried daughter at home will be doing right.
38 ൩൮ അങ്ങനെ ഒരുവൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നത് നന്ന്; വിവാഹം കഴിപ്പിക്കാതിരിക്കുന്നത് ഏറെ നന്ന്.
In short, the one who consents to his daughter’s marriage is doing right, and yet the other will be doing better.
39 ൩൯ ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഭാര്യ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു; ഭർത്താവ് മരിച്ചുപോയാൽ തനിക്ക് മനസ്സുള്ളവനുമായി വിവാഹം കഴിക്കുവാൻ സ്വാതന്ത്ര്യം ഉണ്ട്; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ.
A wife is bound to her husband as long as he lives; but, if the husband should pass to his rest, the widow is free to marry anyone she wishes, provided he is a believer.
40 ൪൦ എന്നാൽ അവൾ അങ്ങനെ തന്നെ ആയിരുന്നാൽ ഭാഗ്യമേറിയവൾ എന്ന് എന്റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്ന് തോന്നുന്നു.
Yet she will be happier if she remains as she is – in my opinion, for I think that I also have the Spirit of God.

< 1 കൊരിന്ത്യർ 7 >