< 1 ദിനവൃത്താന്തം 5 >

1 യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: - അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാൎക്കു ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.
ရုဗင်သည် ဣသရေလ၏ သားဦးဖြစ်သော် လည်း၊ အဘအိပ်ရာကို ညစ်ညူးစေသောကြောင့်၊ သားဦး အရာကိုနှုတ်ပြီးလျှင်၊ ဣသရေလ၏သားဖြစ်သော ယောသပ်၏ သားတို့အား ပေးသည်ဖြစ်၍၊ သားစဉ် မြေးဆက်တို့ကို မှတ်သောအခါ၊ သားဦးအရာကို လိုက်၍ မမှတ်ရ။
2 യെഹൂദാ തന്റെ സഹോദരന്മാരെക്കാൾ പ്രബലനായ്തീൎന്നു; അവനിൽനിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു--
ယုဒသည်လည်း ညီအစ်ကိုတို့တွင် လွန်ကဲ၍ သူ၏အမျိုးထဲက မင်းဖြစ်တတ်သော်လည်း၊ သားဦးအရာ ကိုမရ၊ ယောသပ်ရ၏။
3 യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, പല്ലൂ, ഹെസ്രോൻ, കൎമ്മി.
ဣသရေလ၏ သားဦးရုဗင်သားကား ဟာနုတ်၊ ဖာလု၊ ဟေဇရုံ၊ ကာမိတည်း။
4 യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവു; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; അവന്റെ മകൻ മീഖാ;
ယောလသားကား ရှေမာယ၊ ရှေမာယသား ဂေါဂ၊ ဂေါဂသား ရှေမိ၊
5 അവന്റെ മകൻ രെയായാവു; അവന്റെ മകൻ ബാൽ;
ရှေမိသားမိက္ခ၊ မိက္ခသားရာယ၊ ရာယသား ဗာလတည်း။
6 അവന്റെ മകൻ ബെയേര; അവനെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ ബദ്ധനാക്കി കൊണ്ടുപോയി; അവൻ രൂബേന്യരിൽ പ്രഭുവായിരുന്നു.
ဗာလသားကား၊ အာရှုရိရှင်ဘုရင် တိဂလတ် ပိလေသာ သိမ်းသွားသော ရုဗင်အမျိုး မင်းဗေရာတည်း။
7 അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാർ ആരെന്നാൽ: തലവനായ യയീയേൽ,
သူ၏ညီ ယေယေလနှင့် ဇာခရိတို့သည်လည်း၊ သားစဉ်မြေးဆက် စာရင်းယူသောအခါ အဆွေအမျိုး သူကြီးဖြစ်သတည်း။
8 സെഖൎയ്യാവു, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാൎത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
ထိုအတူ ယောလ၊ ရှေမ၊ အာဇတ်တို့မှ ဆင်း သက်သော ဗေလသည်လည်းမင်းဖြစ်လျက်၊ အာရော်မြို့ မှစ၍ နေဗောမြို့၊ ဗာလမောင်မြို့တိုင်အောင် နေရာ ကျယ်၏။
9 അവരുടെ കന്നുകാലികൾ ഗിലെയാദ്‌ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവർ കിഴക്കോട്ടു ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ പാൎത്തു.
ဂိလဒ်ပြည်၌ သိုးနွားများပြားသောကြောင့်၊ အရှေ့မျက်နှာ၌ ဥဖရတ်မြစ်နှင့်ဆိုင်သော တောဝင်ဝ တိုင်အောင် နေရာကျယ်၏။
10 ശൌലിന്റെ കാലത്തു അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ പട്ടുപോയശേഷം അവർ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാൎത്തു.
၁၀ရှောလုမင်းလက်ထက် ဟာဂရအမျိုးသားတို့ကို စစ်တိုက်၍ လုပ်ကြံသဖြင့်၊ ဂိလဒ်ပြည်အရှေ့ပိုင်း တရှောက်လုံးတွင် ဟာဂရ၏နေရာကို ယူရနေရာကျကြ ၏။
11 ഗാദിന്റെ പുത്രന്മാർ അവൎക്കു എതിരെ ബാശാൻദേശത്തു സൽകാവരെ പാൎത്തു.
၁၁သူတို့တဘက်တချက်၊ ဗာရှန်ပြည်တွင် သလကာမြို့တိုင်အောင် ဂဒ်အမျိုးသားတို့သည် နေရာ ကျကြ၏။
12 തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
၁၂ဗာရှန်ပြည်၌ အကြီးအကဲကား ယောလ၊ ထိုနောက် ရှာဖံ၊ ယာနဲ၊ ရှာဖတ်တည်း။
13 അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴുപേർ.
၁၃သူတို့အဆွေအမျိုးချင်း ပေါက်ဘော်တော်သော သူကားမိက္ခေလ၊ မေရှုလံ၊ ရှေဘ၊ ယောရဲ၊ ယာခန်၊ ဇယာ၊ ယေဗာ၊ ပေါင်းခုနစ်ယောက်တည်း။
14 ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
၁၄ထိုသူတို့သည် ဂုနိ၊ အာဗဒျေလ၊ ဗုဇာတိ၊ ယာဒေါ၊ ယေရှိရှဲ၊ မိက္ခေလ၊ ဂိလဒ်၊ ယာရော်၊ ဟုရိ၊ အဘိဟဲလအမျိုးအနွယ်ဖြစ်သတည်း။ ဂုနိကား ထိုအဆွေ အမျိုး၏ သူကြီဖြစ်၏။
15 അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.
၁၅
16 അവർ ഗിലെയാദിലെ ബാശാനിലും അതിന്നുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാൎത്തു.
၁၆သူတို့သည် ဂိလဒ်ပြည်၊ ဗာရှန်ပြည်မြို့ရွာ၊ ရှာရုန်မြို့ပတ်လည်ပြည်စွန်းတိုင်အောင် နေရာကျကြ၏။
17 ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.
၁၇ဤသူအပေါင်းတို့သည် ယုဒရှင်ဘုရင် ယောသံ နှင့် ဣသရေလရှင်ဘုရင် ယေရောဗောင်လက်ထက် သားစဉ်မြေးဆက် စာရင်းဝင်ကြ၏။
18 രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‌വാനും പ്രാപ്തിയുള്ളവരും യുദ്ധസാമൎത്ഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
၁၈ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုးတဝက်တွင် ဒိုင်းနှင့် ထားကို ကိုင်၍ လေးနှင့် ပစ်တတ်သဖြင့်၊ စစ်မှု စစ်ရေးကို လေ့ကျက်၍ စစ်ချီတတ်သော စစ်သူရဲပေါင်း ကား၊ လေးသောင်းလေးထောင်ခုနစ်ရာခြောက်ဆယ် တည်း။
19 അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
၁၉ထိုသူတို့သည် ဟာဂရအမျိုးသားတို့နှင့် စစ်တိုက် ကြ၏။
20 അവരുടെ നേരെ അവൎക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനിൽ ആശ്രയം വെച്ചതുകൊണ്ടു അവൻ അവരുടെ പ്രാൎത്ഥന കേട്ടരുളി.
၂၀စစ်တိုက်သောအခါ ဘုရားသခင်ကို ကိုးစား၍ ဆုတောင်းသောကြောင့်၊ ဘုရားသခင် မစတော် မူခြင်းကျေးဇူးအားဖြင့်၊ ဟာဂရလူတို့နှင့် သူတို့ဥစ္စာ ရှိသမျှကိုရကြ၏။
21 അവൻ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.
၂၁ကုလားအုပ်ငါးထောင်၊ သိုးနှစ်သိန်းငါးသောင်း၊ မြည်းနှစ်ထောင်၊ လူတသိန်းတို့ကိုသိမ်းယူကြ၏။
22 യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ടു അധികംപേർ ഹതന്മാരായി വീണു. അവർ പ്രവാസകാലംവരെ അവൎക്കു പകരം പാൎത്തു.
၂၂ဘုရားသခင့်အခွင့်နှင့် စစ်တိုက်သောကြောင့်၊ ရန်သူအများတို့သည် လဲသေကြ၏။ ဣသရေလလူတို့ သည် သိမ်းသွားခြင်းအမှုမရောက်မှီတိုင်အောင်၊ ဟာဂရ လူတို့နေရာ၌ နေရာကျကြ၏။
23 മനശ്ശെയുടെ പാതിഗോത്രക്കാർ ദേശത്തു പാൎത്തു ബാശാൻമുതൽ ബാൽ-ഹെൎമ്മോനും, സെനീരും, ഹെൎമ്മോൻ പൎവ്വതവും വരെ പെരുകി പരന്നു.
၂၃မနာရှေအမျိုးတဝက်သည်၊ ထိုပြည်တွင် ဗာရှန် မြို့မှစ၍ ဗာလဟေရမုန်မြို့၊ စနိရမြို့၊ ဟေရမုန်တောင် တိုင်အောင် ပွားများလျက်နေ၏။
24 അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിതു: ഏഫെർ, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവു, ഹോദവ്യാവു, യഹദീയേൽ; ഇവർ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു.
၂၄အဆွေအမျိုးသူကြီးများဟူမူကား၊ ခွန်အား ကြီး၍ ကျော်စောသော စစ်သူရဲဧဖာ၊ ဣရှိ၊ ဧလျေလ၊ အာဇရေလ၊ ယေရမိ၊ ဟောဒဝိ၊ ယာဒျေလတည်း။
25 എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹംചെയ്തു, ദൈവം അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേൎന്നു പരസംഗമായി നടന്നു.
၂၅သို့ရာတွင် ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုး တဝက်သည် ဘိုးဘေးတို့၏ ဘုရားသခင်ကို ပြစ်မှား၍၊ မိမိတို့ရှေ့မှာ ဘုရားသခင်ဖျက်ဆီးတော်မူသောပြည်သား တို့ ဘုရားများနှင့် မှားယွင်းကြ၏။
26 ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാവായ പൂലിന്റെയും അശ്ശൂർരാജാവായ തിഗ്ലത്ത്-പിൽനേസരിന്റെയും മനസ്സുണൎത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും ഇരിക്കുന്നു.
၂၆သို့ဖြစ်၍ ဣသရေလအမျိုး၏ ဘုရားသခင်သည် အာရှုရိရှင်ဘုရင် ပုလနှင့်ရှင်ဘုရင် တိဂလတ်ပိလေသာ စိတ်ကို နှိုးဆော်တော်မူသဖြင့်၊ နောက်ရှင်ဘုရင်သည် ထိုဣသရေလအမျိုးသားတို့ကို ဂေါဇန်မြစ်နား၊ ဟေလမြို့၊ ဟာဗော်မြို့၊ ဟာရမြို့သို့ သိမ်းသွား၍ ယနေ့တိုင်အောင် နေရာချထား၏။

< 1 ദിനവൃത്താന്തം 5 >