< 1 ദിനവൃത്താന്തം 4 >

1 യെഹൂദയുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കൎമ്മി, ഹൂർ, ശോബൽ.
ယုဒသားကားဖာရက်၊ ဟေဇရုံ၊ ကာမိ၊ ဟုရ၊ ရှောဗာလတည်း။
2 ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവർ സോരത്യരുടെ കുലങ്ങൾ.
ရှောဗာလသားကား ရာယ၊ ရာယသားယာဟတ်၊ ယာဟတ်သား အဟုမဲနှင့်လာဟဒ်၊ ဤရွေ့ကား ဇောရသိ အမျိုးအနွယ်တည်း။
3 ഏതാമിന്റെ അപ്പനിൽനിന്നുത്ഭവിച്ചവർ ഇവർ: യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേർ.
ဧကံအမျိုးအဘ၏ သားကား ယေဇရေလ၊ ဣရှမ၊ ဣဒဗတ်၊ နှမဟာဇလေလပေါနိ၊
4 പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്ലേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ.
ဂေဒေါ်အဘပေနွေလ၊ ဟုရှအဘ ဧဇာတည်း။ ဤသူတို့သည် ဗက်လင်အဘ၊ ဧဖရတ်သားဦး ဟုရအမျိုး အနွှယ်တည်း။
5 തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാൎയ്യമാർ ഉണ്ടായിരുന്നു.
တေကော အဘ အာရှုရသည် ဟေလနှင့် နာရ အမည်ရှိသော မယားနှစ်ယောက်ရှိ၏။
6 നയരാ അവന്നു അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരയുടെ പുത്രന്മാർ.
နာရဘွားမြင်သော သားကား အဟုဇံ၊ ဟေဖာ၊ တေမနိ၊ ဟာဟရှတာရိတည်း။
7 ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ.
ဟေလဘွားမြင်သော သားကား ဇေရက်၊ ယေဇော်၊ ဧသနန်၊ ကောဇတည်း။
8 കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.
ကောဇသားကား အာနုပ်နှင့် ဇောဗေဒ အစရှိ သော ဟာရုံသား အဟာရေလ အဆွေအမျိုးတည်း။
9 യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.
ထိုအဆွေအမျိုး၌ ယာဗက်သည် ထူးဆန်းသော သူဖြစ်၏။ သူ၏အမိက၊ ငါသည်ပြင်းစွာသော ဝေဒနာကို ခံ၍ ဤသားကို မြင်ရပြီဟုဆိုလျက်၊ ယာဗက်အမည်ဖြင့် မှည့်၏။
10 യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനൎത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.
၁၀ယာဗက်ကလည်း၊ ကိုယ်တော်သည် အကျွန်ုပ်ကို အစဉ်ကောင်းကြီးပေး၍၊ အကျွန်ုပ်နေရာကို ကျယ်ဝန်း စေတော်မူပါ။ အကျွန်ုပ်သည် ဘေးဥပဒ်အနှောင့် အရှက်နှင့်ကင်းလွတ်ပါမည်အကြောင်း၊ လက်တော်သည် အကျွန်ုပ်ဘက်၌နေ၍ ကွယ်ကာစောင့်မတော်မူပါဟု ဣသရေလအမျိုး၏ ဘုရားသခင်အား ဆုတောင်းတတ်၍၊ တောင်းသောဆုကို ဘုရားသခင်ပေးသနားတော်မူ၏။
11 ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ അപ്പൻ.
၁၁ရှုအာမောင် ကာလက်သားကား မဟိရ၊ မဟိရ သား ဧရှတုန်တည်း။
12 എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു.
၁၂ဧရှတုန်သားကား ဗက်ရာဖ၊ ပါသာ၊ တေဟိန္န တည်း။ တေဟိန္နသားကား ဣရနာဟတ်တည်း။ ဤသူတို့ သည် ရေခါအမျိုးသားဖြစ်ကြ၏။
13 കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്.
၁၃ကေနတ်သားကား ဩသံယေလနှင့်စရာယ တည်း။ ဩသံယေလသားကား ဟာသတ်နှင့်မောနောသဲ တည်း။
14 മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൌശലപ്പണിക്കാർ ആയിരുന്നുവല്ലോ.
၁၄မောနောသဲသားကား ဩဖရာတည်း။ စရာယ သားကား ယွာဘ၊ ယွာဘ၏သားတို့သည် ဆရာသမား ဖြစ်၍ ဆရာသမားချိုင့်၌ နေသောသူတည်း။
15 യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്.
၁၅ယေဖုန္နသားဖြစ်သောကာလက်၏ သားကား ဣရု၊ ဧလာ၊ နာမတည်း။ ဧလာသားကားကေနတ်တည်း။
16 യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീൎയ്യാ, അസരെയേൽ.
၁၆ယေဟလလေလသားကား ဇိဖ၊ ဇိဖာ၊ တိရိ၊ အာသရေလတည်း။
17 എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിൎയ്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
၁၇ဧဇရသားကားယေသာ၊ မေရက်၊ ဧဖာ၊ ယာလုန်တည်း။ မေရက်နှင့် စုံဘက်သောဖာရောသမီး ဗိသဟာသည် မိရိ၊ ရှမ္မဲ၊ ဧရှတမောအဘ ဣရှဘကို ဘွားမြင်၏။
18 അവന്റെ ഭാൎയ്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ.
၁၈မယား ယေဟုဒိယသည် ဂေဒေါ်အဘယေရက်၊ စောခေါအဘ ဟေဗာ၊ ဇာနော်အဘ ယေကုသေလကို ဘွားမြင်၏။
19 നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാൎയ്യയുമായവളുടെ പുത്രന്മാർ: ഗൎമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.
၁၉ယေဟုဒိယသည် နာဟံနှမဖြစ်၏။ နာဟံသည် ဂါမိရွာသား ကိလ၊ မာခမြို့သား ဧရှတမော၏အဘ ဖြစ်သတည်း။
20 ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്.
၂၀ရှိမုန်သားကား အာမနုန်၊ ရိန္န၊ ဗင်္ဟာနန်၊ တိလုန် တည်း။ ဣရှိသားကား ဇောဟက်၊ ဗဇောဟက်တည်း။
21 യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും;
၂၁ယုဒသားဖြစ်သော ရှေလ၏သားကား လေက အဘဧရ၊ မရေရှအဘ လာဒအစရှိသော ပိတ်ချောကို ရက်တတ်သော အာရှဗာအဆွေအမျိုး၊
22 യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങൾ അല്ലോ.
၂၂ယောယကိမ်အစရှိသော ခေါဇေဘလူ၊ မောဘ ပြည်၌ အစိုးရသော ယောရှ၊ သာရပ်၊ ယာရှုဗိလင်တည်း။ ထိုသို့ဆိုသော် ရှေးစကားဖြစ်၏။
23 ഇവർ നെതായീമിലും ഗെദേരയിലും പാൎത്ത കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേല ചെയ്‌വാൻ അവിടെ പാൎത്തു.
၂၃ထိုသူတို့သည် အိုးထိန်း သမား၊ လယ်ယာလုပ်သမားဖြစ်၍၊ ရှင်ဘုရင်အနားမှာ နေလျက် အမှုတော်ကို ဆောင်ရွက်ရကြ၏။
24 ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൌൽ;
၂၄ရှိမောင်သားကား ယေမွေလ၊ ယာမိန်၊ ယာရိပ်၊ ဇေရ၊ ရှောလတည်း။
25 അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ.
၂၅ရှောလသား ရှလ္လုံ၊ ရှလ္လုံသားမိဘသံ၊ မိဘသံသား မိရှမ၊
26 മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി;
၂၆မိရှမသား ဟမွေလ၊ ဟမွေလသား ဇက္ကုရ၊ ဇက္ကုရသား ရှိမိတည်း။
27 ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാൎക്കു അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വൎദ്ധിച്ചില്ല.
၂၇ရှိမိသည် သားတဆယ်ခြောက်ယောက်နှင့် သမီး ခြောက်ယောက်တို့ကို မြင်၏။ သို့ရာတွင် သူ၏ညီအစ်ကို တို့၌ သားမများ။ ရှိမောင်အမျိုးသားတို့သည် ယုဒ အမျိုးသားကဲ့သို့ မပွါးမများတတ်။
28 അവർ ബേർ-ശേബയിലും
၂၈ရှိမောင်အမျိုးတို့သည် ဒါဝိဒ်မင်းကြီးလက်ထက် တိုင်အောင် ဗေရရှေဘမြို့၊ မောလဒါမြို့၊ ဟာဇရွာလမြို့၊
29 മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും
၂၉ဗိလဟာမြို့၊ ဧဇင်မြို့၊ ဗတာလဒ်မြို့၊
30 ഏസെമിലും തോലാദിലും ബെഥൂവേലിലും
၃၀ဗေသွေလမြို့၊ ဟော်မာမြို့၊ ဇိကလတ်မြို့၊
31 ഹൊൎമ്മയിലും സിക്ലാഗിലും ബേത്ത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാൎത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങൾ ആയിരുന്നു.
၃၁ဗက်မာကဗုတ်မြို့၊ ဟာဇသုသိမ်မြို့၊ ဗက်ဗိရိမြို့၊ ရှာရိမ်မြို့ တို့၌ နေကြ၏။
32 അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ചു പട്ടണവും
၃၂ထိုမှတပါး၊ တောမြို့ဧတံ၊ အင်ရိမ္မုန်၊ တောခင်၊ ဧသာ၊ အာရှန်တည်းဟူသော မြို့ငါးမြို့နှင့်တကွ၊
33 ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവെക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങൾ. അവൎക്കു സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
၃၃ပတ်လည်၌ရှိသော ရွာအပေါင်းတို့ကို ဗာလမြို့ တိုင်အောင် ပိုင်ကြ၏။ ဤရွေ့ကား၊ ရှိမောင်အမျိုးသား နေရာနှင့် ဆွေစဉ်မျိုးဆက်ဖြစ်သတည်း။
34 മെശോബാബ്, യമ്ലേക്, അമസ്യാവിന്റെ മകനായ യോശാ, യോവേൽ,
၃၄မေရှောဗပ်၊ ယာမလက်၊ အာမဇိသားယောရှ၊
35 അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,
၃၅ယောလ၊ အာသေလသား စရာယ၏ သား ယောရှိဘိ၏သား ယေဟု၊
36 യയക്കോബാ, യെശോഹായാവു, അസായാവു, അദീയേൽ, യസീമീയേൽ,
၃၆ဧလျောနဲ၊ ယာကောဘ၊ ယေရှောဟာယ၊ အသာယ၊ အဒျေလ၊ ယေသိမျေလ၊ ဗေနာယနှင့်တကွ၊
37 ബെനായാവു, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;
၃၇ရှေမာယ၊ ရှိမရိ၊ ယေဒါယ၊ အလ္လုန်၊ ရှိဖိတို့မှ ဆင်းသက်သော ဇိဇတည်းဟူသော၊
38 പേർ വിവരം പറഞ്ഞിരിക്കുന്ന ഇവർ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങൾ ഏറ്റവും വൎദ്ധിച്ചിരുന്നു.
၃၈နာမအားဖြင့် မှတ်သော သူတို့သည် အဆွေ အမျိုးသူကြီးဖြစ်၍၊ သူတို့အမျိုးသည် အလွန်ပွားများ သတည်း။
39 അവർ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ തിരയേണ്ടതിന്നു ഗെദോൎപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
၃၉ထိုသူတို့သည် သိုးကျက်စားရာအရပ်ကို ရှာ၍ ချိုင့်အရှေ့ဘက်၊ ဂေဒေါ်မြို့ဝတိုင်အောင် သွားသော အခါ၊
40 അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂൎവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു.
၄၀မြက်ပင်ပေါများ၍ ကောင်းသောကျက်စားရာ ကျယ်ဝန်းငြိမ်ဝပ်သော အရပ်ကို တွေ့ကြ၏။ ရှေးကာလ တွင်၊ ဟာမအမျိုးသားတို့သည် ထိုအရပ်၌ နေကြ၏။
41 പേർവിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവൎക്കു നിൎമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ ഉള്ളതുകൊണ്ടു അവൎക്കു പകരം പാൎക്കയും ചെയ്തു.
၄၁အထက်ဆိုခဲ့ပြီးသော သူတို့သည် ယုဒရှင်ဘုရင် ဟေဇကိ လက်ထက်၌သွား၍၊ သိုးကျက်စားစရာ ကောင်းသောအရပ်ကို တွေ့သောကြောင့်၊ အရပ်သား နေရာရွာတို့ကို လုပ်ကြံ၍၊ ရှင်းရှင်းဖျက်ဆီးပြီးမှ ယနေ့ တိုင်အောင်နေကြ၏။
42 ശിമെയോന്യരായ ഇവരിൽ അഞ്ഞൂറുപേർ, യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയൎയ്യാവു, രെഫായാവു, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപൎവ്വതത്തിലേക്കു യാത്രചെയ്തു.
၄၂တဖန် ရှိမောင်အမျိုးသားယောက်ျားငါးရာတို့ သည် ဣရှိသား၊ ဗိုလ်ပေလတိ၊ နာရိ၊ ရေဖာယ၊ ဩဇေလ နှင့်တကွ၊ စိရတောင်သို့ ချီသွား၍၊
43 അവർ അമാലേക്യരിൽ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്നു ഇന്നുവരെ അവിടെ പാൎക്കുന്നു.
၄၃အရင်လွတ်သော အာမလက်အမျိုးသားအကျန် အကြွင်းကို လုပ်ကြံ၍ ထိုအရပ်၌ ယနေ့တိုင်အောင် နေကြ၏။

< 1 ദിനവൃത്താന്തം 4 >