< Markos 5 >

1 Gölün karşı yakasına, Gerasalılar'ın memleketine vardılar.
അവർ കടലിന്റെ അക്കരെ ഗദരദേശത്ത് എത്തി.
2 İsa tekneden iner inmez, kötü ruha tutulmuş bir adam mezarlık mağaralardan çıkıp O'nu karşıladı.
യേശു പടകിൽനിന്ന് ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.
3 Mezarların içinde yaşayan bu adamı artık kimse zincirle bile bağlı tutamıyordu.
അവന്റെ താമസം കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടുവാൻ കഴിഞ്ഞിരുന്നില്ല.
4 Birçok kez zincir ve kösteklerle bağlandığı halde, zincirleri koparmış, köstekleri parçalamıştı. Hiç kimse onunla başa çıkamıyordu.
പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ട് ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങുകൾ തകർത്തും കളഞ്ഞു; ആർക്കും അവനെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല.
5 Gece gündüz mezarlarda, dağlarda bağırıp duruyor, kendini taşlarla yaralıyordu.
അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും കല്ലുകൊണ്ട് തന്നെത്താൻ മുറിവേൽപ്പിച്ചും പോന്നു.
6 Uzaktan İsa'yı görünce koşup geldi, O'nun önünde yere kapandı.
അവൻ യേശുവിനെ ദൂരത്തുനിന്ന് കണ്ടിട്ട് ഓടിച്ചെന്നു അവനെ നമസ്കരിച്ചു.
7 Yüksek sesle haykırarak, “Ey İsa, yüce Tanrı'nın Oğlu, benden ne istiyorsun? Tanrı hakkı için sana yalvarırım, bana işkence etme!” dedi.
അവൻ ഉറക്കെ നിലവിളിച്ചു: “യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ” എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
8 Çünkü İsa, “Ey kötü ruh, adamın içinden çık!” demişti.
“അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക” എന്നു യേശു കല്പിച്ചിരുന്നു.
9 Sonra İsa adama, “Adın ne?” diye sordu. “Adım Tümen. Çünkü sayımız çok” dedi.
“നിന്റെ പേരെന്ത്?” എന്നു അവനോട് ചോദിച്ചതിന്: “എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു” എന്നു അവൻ ഉത്തരം പറഞ്ഞു;
10 Ruhları o bölgeden çıkarmaması için İsa'ya yalvarıp yakardı.
൧൦ആ നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിക്കുവാൻ അവൻ പലവട്ടം അപേക്ഷിച്ചു.
11 Orada, dağın yamacında otlayan büyük bir domuz sürüsü vardı.
൧൧അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
12 Kötü ruhlar İsa'ya, “Bizi şu domuzlara gönder, onlara girelim” diye yalvardılar.
൧൨“ആ പന്നികളിൽ കടക്കേണ്ടതിന് ഞങ്ങളെ അയയ്ക്കേണം” എന്നു അവർ അവനോട് അപേക്ഷിച്ചു.
13 İsa'nın izin vermesi üzerine kötü ruhlar adamdan çıkıp domuzların içine girdiler. Yaklaşık iki bin domuzdan oluşan sürü, dik yamaçtan aşağı koşuşarak göle atlayıp boğuldu.
൧൩അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറത്തുവന്ന് പന്നികളിൽ കടന്നിട്ട് അവ കൂട്ടമായി മലഞ്ചരിവിലൂടെ കടലിലേക്ക് പാഞ്ഞുചെന്ന് മുങ്ങി ചത്തു. അവ ഏകദേശം രണ്ടായിരം പന്നികൾ ആയിരുന്നു.
14 Domuzları güdenler kaçıp kentte ve köylerde olayın haberini yaydılar. Halk olup biteni görmeye çıktı.
൧൪പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചത് കാണ്മാൻ പലരും പുറപ്പെട്ടു ചെന്ന്.
15 İsa'nın yanına geldiklerinde, önceleri bir tümen cine tutulan adamı giyinmiş, aklı başına gelmiş, oturmuş görünce korktular.
൧൫അവർ യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നത് കണ്ട് ഭയപ്പെട്ടു.
16 Olayı görenler, cinli adama olanları ve domuzların başına gelenleri halka anlattılar.
൧൬കണ്ടവർ ഭൂതഗ്രസ്തന് സംഭവിച്ചതും പന്നികളുടെ കാര്യവും വരുന്നവരോട് അറിയിച്ചു.
17 Bunun üzerine halk, bölgelerinden ayrılması için İsa'ya yalvarmaya başladı.
൧൭അപ്പോൾ അവർ യേശുവിനോടു തങ്ങളുടെ പ്രദേശം വിട്ടുപോകുവാൻ അപേക്ഷിച്ചുതുടങ്ങി.
18 İsa tekneye binerken, önceleri cinli olan adam O'na, “Seninle geleyim” diye yalvardı.
൧൮അവൻ പടക് കയറി പോകുവാൻ തുടങ്ങുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോട് അപേക്ഷിച്ചു.
19 Ama İsa adama izin vermedi. Ona, “Evine, yakınlarının yanına dön” dedi. “Rab'bin senin için neler yaptığını, sana nasıl merhamet ettiğini onlara anlat.”
൧൯യേശു അവനെ അനുവദിക്കാതെ: “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്ന്, കർത്താവ് നിനക്ക് ചെയ്തതു ഒക്കെയും നിന്നോട് കരുണ കാണിച്ചതും പ്രസ്താവിക്ക” എന്നു അവനോട് പറഞ്ഞു.
20 Adam da gitti, İsa'nın kendisi için neler yaptığını Dekapolis'te duyurmaya başladı. Anlattıklarına herkes şaşıp kalıyordu.
൨൦അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.
21 İsa tekneyle karşı yakaya dönünce, çevresinde büyük bir kalabalık toplandı. Kendisi gölün kıyısında duruyordu.
൨൧യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ നിൽക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.
22 Bu sırada havra yöneticilerinden Yair adında biri geldi. İsa'yı görünce ayaklarına kapandı, “Küçük kızım can çekişiyor. Gelip ellerini onun üzerine koy da kurtulsun, yaşasın!” diye yalvardı.
൨൨പള്ളി പ്രമാണികളിൽ യായിറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്നു, യേശുവിനെ കണ്ട് കാല്ക്കൽ വീണു:
൨൩എന്റെ കുഞ്ഞുമകൾ അത്യാസന്നമായി ഇരിക്കുന്നു; അവൾ രക്ഷപെട്ട് ജീവിക്കേണ്ടതിന് നീ വന്നു അവളുടെമേൽ കൈ വെയ്ക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
24 İsa adamla birlikte gitti. Büyük bir kalabalık da ardından gidiyor, O'nu sıkıştırıyordu.
൨൪അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
25 Orada, on iki yıldır kanaması olan bir kadın vardı.
൨൫പന്ത്രണ്ട് സംവത്സരമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു.
26 Birçok hekimin elinden çok çekmiş, varını yoğunu harcamış, ama iyileşeceğine daha da kötüleşmişti.
൨൬അവൾ പല വൈദ്യന്മാരാലുള്ള ചികിത്സകൊണ്ട് വളരെയധികം സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്നു.
27 Kadın, İsa hakkında anlatılanları duymuştu. Bu nedenle, kalabalıkta O'nun arkasından gelip giysisine dokundu.
൨൭അവൾ യേശുവിനെകുറിച്ചുള്ള വർത്തമാനം കേട്ട്:
28 İçinden, “Giysilerine bile dokunsam kurtulurum” diyordu.
൨൮“അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ സുഖപ്പെടും” എന്നു പറഞ്ഞു; അവൻ പുരുഷാരത്തിൽകൂടി നടക്കുമ്പോൾ അവന്റെ പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.
29 O anda kanaması kesiliverdi. Kadın, bedeninin derinliğinde acıdan kurtulduğunu hissetti.
൨൯ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ തന്റെ ശരീരത്തിൽ അറിഞ്ഞ്.
30 İsa ise, kendisinden bir gücün akıp gittiğini hemen anladı. Kalabalığın ortasında dönüp, “Giysilerime kim dokundu?” diye sordu.
൩൦ഉടനെ യേശു തന്നിൽനിന്ന് ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ട് പുരുഷാരത്തിൽ തിരിഞ്ഞു: “എന്റെ വസ്ത്രം തൊട്ടത് ആർ” എന്നു ചോദിച്ചു.
31 Öğrencileri O'na, “Seni sıkıştıran kalabalığı görüyorsun! Nasıl oluyor da, ‘Bana kim dokundu’ diye soruyorsun?” dediler.
൩൧ശിഷ്യന്മാർ അവനോട്: പുരുഷാരം നിന്നെ ചുറ്റും തിക്കുന്നത് കണ്ടിട്ടും “എന്നെ തൊട്ടത് ആർ” എന്നു നീ ചോദിക്കുന്നുവോ എന്നു പറഞ്ഞു.
32 İsa kendisine dokunanı görmek için çevresine bakındı.
൩൨അവനോ അത് ചെയ്തത് ആരാണെന്ന് കാണ്മാൻ ചുറ്റും നോക്കി.
33 Kadın da kendisindeki değişikliği biliyordu. Korkuyla titreyerek geldi, İsa'nın ayaklarına kapandı ve O'na bütün gerçeği anlattı.
൩൩സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോട് പറഞ്ഞു.
34 İsa ona, “Kızım” dedi, “İmanın seni kurtardı. Esenlikle git. Acıların son bulsun.”
൩൪അവൻ അവളോട്: “മകളേ, നിന്റെ വിശ്വാസം നിന്നെ സുഖമാക്കിയിരിക്കുന്നു; സമാധാനത്തോടെ പോക, ബാധ ഒഴിഞ്ഞു ആരോഗ്യത്തോടിരിക്ക” എന്നു പറഞ്ഞു.
35 İsa daha konuşurken, havra yöneticisinin evinden adamlar geldi. Yöneticiye, “Kızın öldü” dediler. “Öğretmeni neden hâlâ rahatsız ediyorsun?”
൩൫ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ആൾ വന്നു: “നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന്?” എന്നു പറഞ്ഞു.
36 İsa bu sözlere aldırmadan havra yöneticisine, “Korkma, yalnız iman et!” dedi.
൩൬യേശു ആ വാക്ക് കേട്ട് പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു.
37 İsa, Petrus, Yakup ve Yakup'un kardeşi Yuhanna'dan başka hiç kimsenin kendisiyle birlikte gitmesine izin vermedi.
൩൭പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ അവൻ സമ്മതിച്ചില്ല.
38 Havra yöneticisinin evine vardıklarında İsa, acı acı ağlayıp feryat eden gürültülü bir kalabalıkla karşılaştı.
൩൮അവർ പള്ളിപ്രമാണിയുടെ വീട്ടിൽ വന്നപ്പോൾ, ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും യേശു കണ്ട്;
39 İçeri girerek onlara, “Niye gürültü edip ağlıyorsunuz?” dedi. “Çocuk ölmedi, uyuyor.”
൩൯അകത്ത് കടന്നു: “നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയത്രേ” എന്നു അവരോട് പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
40 Onlar ise kendisiyle alay ettiler. Ama İsa hepsini dışarı çıkardıktan sonra çocuğun annesini babasını ve kendisiyle birlikte olanları alıp çocuğun bulunduğu odaya girdi.
൪൦അവൻ അവരെല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ട് കുട്ടി കിടക്കുന്ന ഇടത്തുചെന്ന് കുട്ടിയുടെ കൈയ്ക്ക് പിടിച്ച്:
41 Çocuğun elini tutarak ona, “Talita kumi!” dedi. Bu söz, “Kızım, sana söylüyorum, kalk” demektir.
൪൧“ബാലേ, എഴുന്നേല്ക്ക എന്നു നിന്നോട് കല്പിക്കുന്നു” എന്ന അർത്ഥത്തോടെ “തലീഥാ കൂമി” എന്നു അവളോട് പറഞ്ഞു.
42 On iki yaşında olan kız hemen ayağa kalktı, yürümeye başladı. Oradakileri derin bir şaşkınlık aldı.
൪൨ബാല ഉടനെ എഴുന്നേറ്റ് നടന്നു; അവൾക്ക് പന്ത്രണ്ട് വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു.
43 İsa, “Bunu kimse bilmesin” diyerek onları sıkı sıkıya uyardı ve kıza yemek verilmesini buyurdu.
൪൩“ഇതു ആരും അറിയരുത്” എന്നു അവൻ അവരോട് കർശനമായി കല്പിച്ചു. “അവൾക്ക് ഭക്ഷിക്കുവാൻ കൊടുക്കണം” എന്നും പറഞ്ഞു.

< Markos 5 >