< Romarbrevet 9 >

1 Jag säger sanningen i Christo, och ljuger icke; som mitt samvete bär mig der vittne till i dem Helga Anda;
ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നത് ഭോഷ്കല്ല;
2 Att jag hafver ena stora sorg, och idkeliga pino i mitt hjerta.
എനിക്ക് വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ട് എന്നു എന്റെ മനസ്സാക്ഷി എനിക്ക് പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു.
3 Ty jag hafver sjelfver önskat mig bortkastad ifrå Christo, för mina bröders skull, som mig köttsliga skylde äro;
ജഡപ്രകാരം എന്റെ വംശക്കാരായ എന്റെ സഹോദരന്മാർക്കുവേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോട് വേർപെട്ട് ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.
4 Hvilke äro af Israel, hvilkom barnaskapet tillhörer, och härligheten, och förbundet, och lagen, och Gudstjensten, och löften;
അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും ഉടമ്പടികളും ന്യായപ്രമാണത്തിന്റെ ദാനവും ദൈവത്തിന്റെ ആരാധനയും വാഗ്ദത്തങ്ങളും അവർക്കുണ്ട്;
5 Hvilkas äro fäderna, der Christus af födder är, på köttsens vägnar; hvilken är Gud öfver all ting, lofvad evinnerliga. Amen. (aiōn g165)
പിതാക്കന്മാരും അവർക്കുള്ളവർ തന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചത്; അവൻ സർവ്വത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. (aiōn g165)
6 Detta säger jag icke fördenskull, att Guds ord äro omintet vorden; ty de äro icke alle Israeliter, som äro af Israel;
ദൈവത്തിന്റെ വാഗ്ദത്തം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉത്ഭവിച്ചവർ എല്ലാം യഥാർത്ഥമായി യിസ്രായേല്യർ എന്നും
7 Icke äro de heller alle söner, att de äro Abrahams säd; utan i Isaac skall dig kallas säden;
അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും യഥാർത്ഥമായി അവന്റെ മക്കൾ എന്നും വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.
8 Det är: Icke äro de Guds barn, som äro barn efter köttet, utan de som äro barn efter löftet, de varda räknade för säd.
അതായത്: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നത്.
9 Ty detta är löftesordet: Jag skall komma i denna tiden; och Sara skall hafva en son.
“ഈ സമയത്തേക്ക് ഞാൻ വരും; അപ്പോൾ സാറായ്ക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.
10 Och icke allenast det; utan ock Rebecka vardt en gång hafvandes af Isaac, vårom fader.
൧൦അതുമാത്രമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭംധരിച്ചു,
11 Ty förr än barnen voro född, och hade hvarken godt eller ondt gjort (på det Guds uppsåt skulle blifva ståndandes efter utkorelsen, icke för gerningarnas skull, utan af kallarens nåde),
൧൧കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തംതന്നെ എന്നു വരേണ്ടതിന്:
12 Vardt denne sagdt: Den större skall tjena dem mindre;
൧൨“മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോട് അരുളിച്ചെയ്തു.
13 Såsom skrifvet är: Jacob älskade jag men Esau hatade jag.
൧൩“ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.
14 Hvad vilje vi då säga? Är Gud orättfärdig? Bort det.
൧൪ആകയാൽ നാം എന്ത് പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല.
15 Ty han säger till Mosen: Hvilkom jag är nådelig, honom är jag nådelig; och öfver hvilken jag förbarmar mig, öfver honom förbarmar jag mig.
൧൫“എനിക്ക് കരുണയുള്ളവനോട് കരുണ തോന്നുകയും എനിക്ക് കനിവുള്ളവനോട് കനിവ് തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.
16 Så står det nu icke till någors mans vilja eller lopp, utan till Guds barmhertighet.
൧൬അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രെ.
17 Ty Skriften säger till Pharao: Dertill hafver jag uppväckt dig, att jag skall bevisa mina magt på dig; och att mitt Namn skall varda förkunnadt i all land.
൧൭“ഇതിനായിട്ട് തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്റെ ശക്തി വെളിപ്പെടുത്തേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു.
18 Så förbarmar han nu sig öfver hvem han vill, och hvem han vill, förhärdar han.
൧൮അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവന് കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനരാക്കുന്നു.
19 Så må du säga till mig: Hvad skyllar han då oss? Ho kan stå emot hans vilja?
൧൯ആകയാൽ അവൻ പിന്നെ കുറ്റം കണ്ടുപിടിക്കുന്നത് എന്ത്? ആർ അവന്റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു? എന്നു നീ എന്നോട് ചോദിക്കും.
20 O menniska, ho äst du som vill träta med Gud? Icke säger det ting, som gjordt är, till sin mästare: Hvi hafver du gjort mig sådana?
൨൦അയ്യോ, മനുഷ്യാ, ദൈവത്തോട് പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ?
21 Hafver icke en pottomakare magt att göra af en klimp ett kar till heder, och det andra till vanheder?
൨൧അല്ല, കുശവന് ഒരേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം വിശേഷ ഉപയോഗത്തിനും മറ്റൊരു പാത്രം ദിവസേനയുള്ള ഉപയോഗത്തിനും ഉണ്ടാക്കുവാൻ കളിമണ്ണിന്മേൽ അധികാരം ഇല്ലയോ?
22 Derföre, då Gud ville låta se vredena, och kungöra sina magt, hafver han med stor tålsamhet lidit vredsens kar, som äro tillredd till fördömelse;
൨൨എന്നാൽ ദൈവം തന്റെ കോപം കാണിക്കുവാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല,
23 På det han skulle kungöra sina härlighets rikedom på barmhertighetenes kar, som han hafver tillredt till härlighet;
൨൩ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ
24 Hvilka han ock kallat hafver, nämliga oss, icke allenast af Judomen, utan ock af Hedningomen;
൨൪തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാൻ ഇച്ഛിച്ചിട്ട് നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്?
25 Såsom han ock säger genom Oseas: Det som icke var mitt folk, det skall jag kalla mitt folk; och den mig intet kär var, skall jag kalla min kära.
൨൫“എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും, പ്രിയപ്പെട്ടവളല്ലാത്തവളെ പ്രിയപ്പെട്ടവൾ എന്നും ഞാൻ വിളിക്കും.
26 Och det skall ske, att der som hafver varit sagdt till dem: I ären icke mitt folk; der skola de varda kallade lefvandes Guds barn.
൨൬നിങ്ങൾ എന്റെ ജനമല്ല എന്നു അവരോട് പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.
27 Men Esaias ropar för Israel: Om talet på Israels barn än vore som sanden i hafvet, så skola dock de igenlefde varda salige.
൨൭യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേൽ മക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിയ്ക്കപ്പെടൂ.
28 Ty han skall väl låta förderfva dem, och dock likväl stilla det förderfvet till rättfärdighet; ty Herren skall stilla förderfvet på jordene.
൨൮കർത്താവ് ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു.
29 Och såsom Esaias sade tillförene: Hade icke Herren Zebaoth igenleft oss säd, då hade vi varit såsom Sodoma, och lika som Gomorra.
൨൯“സൈന്യങ്ങളുടെ കർത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറയ്ക്ക് സദൃശമാകുമായിരുന്നു” എന്നു യെശയ്യാവ് മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.
30 Hvad vilje vi då säga? Det säge vi: Hedningarna, som icke farit hafva efter rättfärdighetene, de hafva fått rättfärdigheten; den rättfärdighet menar jag, som af trone kommer.
൩൦ആകയാൽ നാം എന്ത് പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.
31 Men Israel, som for efter rättfärdighetenes lag, kom icke till rättfärdighetenes lag.
൩൧നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ അതിങ്കൽ എത്തിയില്ല.
32 Hvarföre? Derföre att de icke sökte det af trone, utan såsom af lagsens gerningar; ty de stötte sig på förtörnelsestenen;
൩൨അതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടുതന്നെ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:
33 Såsom skrifvet är: Si, jag lägger i Zion en förtörnelsesten, och ena förargelseklippo: och hvar och en som tror på honom, skall icke komma på skam.
൩൩“ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽപാറയും വെയ്ക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.

< Romarbrevet 9 >