< Wimbo wa Sulemani 7 >

1 Jinsi gani miguu yako ilivyo yaonekana mizuri kwenye viatu, binti wa mfalme! Mapaja yako ni kama mikufu, kama kazi ya mjenzi.
പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാൽ എത്ര മനോഹരം! നിന്റെ ഉരുണ്ട നിതംബം സമർത്ഥനായ ശില്പിയുടെ പണിയായ ഭൂഷണം പോലെ ഇരിക്കുന്നു.
2 Kitovu chako ni kama duara la bakuli; kamwe kisikose mchanganyiko wa mvinyo. Tumbo lako ni kama ngano iliyo umuka na kuzungushiwa nyinyoro.
നിന്റെ നാഭി, വൃത്താകാരമായ പാനപാത്രം പോലെയാകുന്നു; അതിൽ, കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന ഗോതമ്പുകൂമ്പാരംപോലെ ആകുന്നു.
3 Maziwa yako mawili ni kama watoto wawili wa ayala, mapacha wa ayala.
നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ട് മാൻകുട്ടികൾക്ക് സമം.
4 Shingo yako ni kama mnara wa pembe; macho yako ni kama maziwa ya Heshiboni kwenye lango la Bathi Rabimu. Pua yako ni kama mnara wa Lebanoni ambao watazama Damasko.
നിന്റെ കഴുത്ത് ദന്തഗോപുരംപോലെയും നിന്റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതില്‍ക്കലെ കുളങ്ങൾപോലെയും നിന്റെ മൂക്ക് ദമാസ്കസിന് നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
5 Kichwa chako ni kama Karmeli; nywele kichwani mwako ni za zambarau nyeusi. Mfalme amestaajabishwa na vifundo vyake vya nywele.
നിന്റെ ശിരസ്സ് കർമ്മേൽപോലെയും നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവ് നിന്റെ അളകങ്ങളാൽ ബദ്ധനായിരിക്കുന്നു.
6 Jinsi gani ulivyo mzuri na wakupendeza, mpenzi, na mazuri yako.
പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹരി!
7 Urefu wako ni wa kama mti wa mtende, na maziwa yako kama vifungu vya matunda.
നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും സദൃശം!
8 Niliwaza, “Ninataka kuupanda huo mti wa mtende; nitashika matawi yake.” Maziwa yako nayawe kama vifungu vya mizabibu, na harufu ya pua yako yawe kama mapera.
“ഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും” എന്ന് ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ ചുംബനം അധരങ്ങളില്‍ക്കൂടിയും ദന്തങ്ങളില്‍ക്കൂടിയും താഴെക്കിറങ്ങുന്ന മേല്ത്തരമായ വീഞ്ഞ്.
9 Mdomo wako na uwe kama mvinyo bora, ukishuka taratibu kwa mpenzi wangu, ukiteleza kwenye midomo yetu na meno. Mwanamke mdogo akizungumza mwenyewe
അത് എന്റെ പ്രിയന് മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.
10 Mimi ni wa mpenzi wangu, na ananitamani.
൧൦ഞാൻ എന്റെ പ്രിയനുള്ളവൾ; അവന്റെ ആഗ്രഹം എന്നോടാകുന്നു.
11 Njoo, mpenzi wangu, twende nje ya mji; tu lala usiku kwenye vijiji.
൧൧പ്രിയാ, വരുക; നാം വെളിമ്പ്രദേശത്ത് പോകുക; നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.
12 Tuamke mapema twende kwenye mashamba ya mizabibu; tuone kama mizabibu imemea, kama imechipua, na kama mikomamanga imetoa mau. Pale nitakupa penzi langu.
൧൨അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം; അവിടെവച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും.
13 Mitunguja ya toa harufu yake; katika mlango wa tunapoishi kuna kila aina ya matunda, mpya na ya kale, niliyo kuhifadhia, mpenzi wangu.
൧൩ദൂദായിപഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്ക്കൽ സകലവിധ വിശിഷ്ടഫലവും ഉണ്ട്; എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.

< Wimbo wa Sulemani 7 >