< Zaburi 1 >

1 Amebarikiwa mtu yule asiye enenda katika ushauri wa waovu, au kusimama katika njia ya wenye dhambi, au kukaa katika kusanyiko la wenye mizaha.
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
2 Bali yeye huifurahia sheria ya Yahwe, na huitafakari sheria yake mchana na usiku.
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
3 Atakuwa kama mti uliopandwa karibu na mkondo wa maji ambao huzaa matunda yake kwa majira yake, ambao majani yake hayakauki; lolote afanyalo litafanikiwa.
അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻചെയ്യുന്നതൊക്കെയും സാധിക്കും.
4 Waovu hawako hivyo, wao badala yake ni kama makapi yapeperushwayo na upepo.
ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ.
5 Kwa hivyo waovu hawatasimama katika hukumu, wala wenye dhambi katika kusanyiko la wenye haki.
ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവിൎന്നുനില്ക്കുകയില്ല.
6 Kwa kuwa Yahweh huikubali njia ya wenye haki, njia ya waovu itaangamizwa.
യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

< Zaburi 1 >