< Zaburi 53 >

1 Mpumbavu husema moyoni mwake, “Hakuna Mungu.” Wamepotoka na kufanya machukizo; hakuna mmoja atendaye mema.
സംഗീതപ്രമാണിക്ക്; മഹലത്ത് എന്ന രാഗത്തിൽ ദാവീദിന്റെ ധ്യാനം. “ദൈവം ഇല്ല” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; വഷളന്മാരായ അവർ, മ്ലേച്ഛമായ നീതികേട് പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല.
2 Toka mbinguni Mungu hutazama chini kwa wanadamu kuona kama kuna yeyote mweye akili, amtafutaye yeye.
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണുവാൻ ദൈവം സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു.
3 Wote wamekengeuka. Kwa pamoja wamepotoka. Hakuna atendaye mema, hata mmoja.
എല്ലാവരും ഒരുപോലെ പിൻമാറി മലിനരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുവൻപോലും ഇല്ല.
4 Je, wale wanao fanya uovu hawana uelewa - wale walao watu wangu kana kwamba wanakula mkate na hawamuiti Mungu?
നീതികേട് പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ? അവർ എന്റെ ജനത്തെ കൊള്ളയടിച്ചു ജീവിക്കുന്നു; ദൈവത്തോട് അവർ പ്രാർത്ഥിക്കുന്നില്ല.
5 Wao walikuwa katika hofu kuu, ingawa hakuna sababu ya kuogopa ilikuwepo hapo; maana Mungu ataitawanya mifupa ya yeyote atakaye kusanyika dhidi yako; watu kama hao wataaibishwa kwa sababu Mungu amewakataa wao.
ഭയമില്ലാതിരുന്നപ്പോൾ അവർക്ക് മഹാഭയമുണ്ടായി; ദൈവത്തെ അറിയാത്തവരുടെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു.
6 Oh, kwamba wokovu wa Israel ungepatikana Sayuni! Wakati Mungu atakapowaleta watu wake kutoka kifungoni, ndipo Yakobo atashangilia na Israeli itafurahi!
സീയോനിൽനിന്ന് യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.

< Zaburi 53 >