< Zaburi 122 >

1 Nilifurahi waliponiambia, “Na twende kwenye Nyumba ya Yahwe.”
ദാവീദിന്റെ ഒരു ആരോഹണഗീതം. “യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്ന് അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
2 Ee Yerusalemu, miguu yetu imesimama ndani ya malango yako!
യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു.
3 Ee Yerusalemu, uliojengwa kama mji uliopangiliwa kwa umakini!
തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
4 Makabila huenda juu Yerusalemu, makabila ya Yahwe; kama ushuhuda wa Israeli, kulishukuru jina la Yahwe.
അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ, യിസ്രായേലിന് സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു.
5 Huko viliwekwa viti vya hukumu, viti vya enzi vya nyumba ya Daudi.
അവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു.
6 Ombeni kwa ajili ya amani ya Yerusalemu! “Wote wakupendao wawe na amani.
യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ; “നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.
7 Amani iwepo ndani ya kuta zako ili ikutetee, na wawe na amani ndani ya ngome zako.”
നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
8 Kwa ajili ya ndugu zangu na rafiki zangu nitasema, “Amani iwe ndani yenu.”
എന്റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്ന് ഞാൻ പറയും.
9 Kwa ajili ya Yahwe Mungu wetu, nitatafuta mema kwa ajili yako.
നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.

< Zaburi 122 >