< Zaburi 101 >

1 Nitaimba uaminifu wa agano lako na hukumu; kwako, Ee Yahwe, Nitakuimbia sifa.
ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും; യഹോവേ, ഞാൻ അങ്ങേക്ക് കീർത്തനം പാടും.
2 Nitatembea katika njia ya uadilifu. Oh, ni lini utakuja kwangu? Nitatembea kwa uadilifu ndani ya nyumba yangu.
ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; എപ്പോൾ അങ്ങ് എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
3 Sitaweka matendo maovu mbele ya macho yangu; ninachukia uovu usio na maana; hauta shikamana nami.
ഞാൻ ഒരു നീചകാര്യവും എന്റെ കണ്ണിന് മുമ്പിൽ വയ്ക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; ഞാൻ അതിൽ പങ്കുചേരുകയില്ല.
4 Watu waliopotoka wataniacha mimi; mimi sichangamani na uovu.
വക്രഹൃദയം എന്നോട് അകന്നിരിക്കും; ദുഷ്ടത ഞാൻ അറിയുകയില്ല.
5 Nitamwangamiza yeyote amsengenyaye jirani yake kwa siri. Sitamvumilia yeyote mwenye kiburi.
കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല.
6 Nitawachagua walio waaminifu katika nchi wakae upande wangu. Wale watembeao katika njia ya uhadilifu watanitumikia.
ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന് എന്റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
7 Watu wadanganyifu hawatabaki ndani ya nyumba yangu; waongo hawatakaribishwa mbele ya macho yangu.
വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കുകയില്ല; ഭോഷ്ക് പറയുന്നവൻ എന്റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല.
8 Asubuhi hata asubuhi nitawaangamiza waovu wote kutoka nchini; nitawaondoa watendao maovu wote katika mji wa Yahwe.
യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയും വരെ ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.

< Zaburi 101 >