< Hesabu 9 >

1 BWANA akanena na Musa katika katika jangwa la Sinai, mwezi wa kwanza wa mwaka wa pili baada ya kutoka katika nci ya Misri. Akasema,
അവർ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു:
2 “Wana wa Israeli wataikumbuka Pasaka katika wakati wake kila mwaka.
“യിസ്രായേൽ മക്കൾ പെസഹ അതിന് നിശ്ചയിച്ച സമയത്ത് ആചരിക്കണം.
3 Siku ya kumi na nne ya mwezi huu, muda wa jioni, utaikumbuka Pasaka kila mwaka kwa muda uliopanggwa. Lazima uikumbuke, fuata taratibu zake zote na utii sheria zake zote zinazohusiana na tukio hilo.
അതിന് നിശ്ചയിച്ച സമയമായ ഈ മാസം പതിനാലാം തീയതി വൈകുന്നേരം അത് ആചരിക്കണം; അതിന്റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി നിങ്ങൾ അത് ആചരിക്കണം”.
4 Kwa hiyo, Musa akawaambia wana wa Isareli kuwa wataishika sikukuu ya Pasaka.
‘പെസഹ ആചരിക്കണമെന്ന്’ മോശെ യിസ്രായേൽ മക്കളോട് പറഞ്ഞു.
5 Kwa hiyo wakaishika sikuu ya Pasaka katika mwezi wa kwanza, wakati wa jioni wa siku ya kumi na nne ya mwezi katika jangwa la Sinai. Wana wa Israeli walitii kila kitu ambacho BWANA alimwamuru Musa kukifanya.
അങ്ങനെ അവർ ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ച് പെസഹ ആചരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു.
6 Kulikuwa na watu fulani walionajisika kwa sababu ya maiti ya mtu. Hawakuweza kuishika Pasaka siku hiyo. Kwa hiyo walikwenda kwa Musa na Haruni siku hiyohiyo.
എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ട് ആ നാളിൽ പെസഹ ആചരിക്കുവാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്ന് തന്നെ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്ന് അവനോട്:
7 Wakamwambia Musa, “Sisi tumenajisika kwa sababu ya maiti ya mtu. Kwa nini basi unatutaka tuendelee kutoa sadaka kwa BWANA kwa wakati wa mwaka uliopangwa kwa wana wa Israeli?”
“ഞങ്ങൾ ഒരുവന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്ത് യിസ്രായേൽ മക്കളുടെ ഇടയിൽ യഹോവയുടെ വഴിപാട് കഴിക്കാതിരിക്കുവാൻ ഞങ്ങളെ ഒഴിവാക്കുന്നത് എന്ത്” എന്ന് ചോദിച്ചു.
8 Naye Musa akawaambia, “Subirini nimsikilize BWANA ataniambia nini juu Yenu.”
മോശെ അവരോട്: “നില്പിൻ; യഹോവ നിങ്ങളെക്കുറിച്ച് കല്പിക്കുന്നത് എന്ത് എന്ന് ഞാൻ കേൾക്കട്ടെ” എന്ന് പറഞ്ഞു.
9 BWANA akanena na Musa, akamwambia,
അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്
10 “Nena na wana wa Israeli, uwaambie, 'kama mmoja wenu au mwana wa uzao wenu amenajisika kwa sababu ya maiti, au ana safari ndefu, bado anaweza kuishika Pasaka ya BWANA.
൧൦“നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ ആരെങ്കിലും ശവത്താൽ അശുദ്ധനാകുകയോ ദൂരയാത്രയിൽ ആയിരിക്കുകയോ ചെയ്താലും അവൻ യഹോവയ്ക്ക് പെസഹ ആചരിക്കണം.
11 Wataishika Pasaka siku ya kumi na nne ya mwezi wa pili wakati wa jioni. Wataila kwa mikate isyotiwa chahcu na mboga chungu.
൧൧രണ്ടാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് അവർ അത് ആചരിച്ച് പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടി അത് ഭക്ഷിക്കണം.
12 Wasiiache mpaka jioni, au kuvunja mifupa yake. Watafuata taratibu zote za Pasaka.
൧൨രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിക്കരുത്; അതിന്റെ അസ്ഥിയൊന്നും ഒടിക്കുകയും അരുത്; പെസഹയുടെ ചട്ടപ്രകാരം അവർ അത് ആചരിക്കണം.
13 Lakini mtu yeyote asiye najisi na hayuko safarini, na akashindwa kuishika Pasaka, huyo mtu lazima aondolewe kati ya watu wake kwa sababu hakutoa sadaka ambayo BWANA huitaka kwa wakati wa mwaka uliopangwa. Huyo mtu lazima aibebe dhambi yake.
൧൩എന്നാൽ ശുദ്ധിയുള്ളവനും യാത്രയിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാട് കഴിക്കായ്കകൊണ്ട് അവൻ തന്റെ പാപം വഹിക്കണം.
14 Kama mtu mgeni anayeishi kati yenu na akaishika, Pasaka kwa heshima ya BWANA, ataishika na kufanya amri zote, na kutii taratibu zake. Utakuwa na sheria hizohizo kwa wageni na kwa wote waliaozaliwa katika nchi.
൧൪നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ പെസഹയുടെ ചട്ടത്തിനും നിയമത്തിനും വിധേയമായി അവൻ ആചരിക്കണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്ക് ഒരു ചട്ടം തന്നെ ആയിരിക്കണം.
15 Na siku hiyo ambayo masikani iliposimamishwa, wingu lilifunika masikani, ile hema ya amari ya agano. Ilipokuwa jioni wingu lilkuwa juu ya masikani. Lilionekana kama moto mpaka asubuhi.
൧൫തിരുനിവാസം ഉയർത്തി നിർത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ട് രാവിലെവരെ അത് തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.
16 Liliendelea hivyohivyo. Lile wingu lilifunika masikani na kuonekana kama moto wakati wa usiku.
൧൬അത് എല്ലായ്പോഴും അങ്ങനെ തന്നെ ആയിരുന്നു; പകൽ മേഘമായും രാത്രി അഗ്നിപ്രകാശമായും അതിനെ മൂടിയിരുന്നു.
17 Na kila wingu lilipochukuliwa kutoka kwenye hema, wana wa Isareli waliendelea na safari yao. Na kila wingu liliposimama, watu waliweka kambi.
൧൭മേഘം കൂടാരത്തിന്മേൽനിന്ന് പൊങ്ങുമ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടും; മേഘം നില്‍ക്കുന്നയിടത്ത് അവർ പാളയമിറങ്ങും.
18 Wana wa Israrli walisafiri kwa amri ya BWANA, na kwa amri yake waliweka kambi. Wakati wingu liliposimama juu ya masikani, nao walikaa kwenye kambi zao.
൧൮യഹോവയുടെ കല്പനപോലെ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടുകയും, പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോൾ എല്ലാം അവർ പാളയമടിച്ച് താമസിക്കും.
19 Na wingu lilipobaki kwenye masikani kwa siku nyingi, wana wa Israeli walitakiwa kutii maelekezo ya BWANA na kusitisha safari yao.
൧൯മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ നിലകൊണ്ടപ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടാതെ യഹോവയുടെ കല്പനയ്ക്കായി കാത്തിരുന്നു.
20 Wakati mwingine wingu lilibaki kwa siku chache tu kwenye masikani. Kwa mazingira kama hayo walilazimika kutii amri ya BWANA - waliweka kambi na kisha kuendelea na safari tena kwa amri yake.
൨൦ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും.
21 Wakati mwingine wingu lilikuwepo kambini kuanzia jioni mpaka asubuhi. Na wingu liliponyanyuliwa asubuhi, walisafiri. Kama liliendelea kwa mchana wote na kwa usiku wote, ni pale tu wingu liliponyanyuliwa ndipo walipoendelea na safari.
൨൧ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; പ്രഭാതകാലത്ത് മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും.
22 Hata kama wingu lilibaki kwenye masikini kwa siku mbili, kwa mwezi mmoja, au kwa mwaka mmoja, ili mradi tu limebaki pale, wana wa Israeli walibaki kwenye kambi zao na kusitisha safari. Lakini pale wingu liliponyanyuliwa, walianza safari yao.
൨൨രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ നിലയുറപ്പിച്ചാൽ യിസ്രായേൽ മക്കൾ പുറപ്പെടാതെ പാളയമടിച്ച് താമസിക്കും; അത് പൊങ്ങുമ്പോഴോ അവർ പുറപ്പെടും.
23 Walifanya kambi kwa amri ya BWANA, na walisafiri kwa amri yake. Walitii amri ya BWANA iliyotolewa kupitia kwa Musa
൨൩യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും, യാത്ര പുറപ്പെടുകയും ചെയ്യും; മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.

< Hesabu 9 >