< Waamuzi 8 >

1 Watu wa Efraimu wakamwambia Gideoni, “Ni nini hiki umetutenda? Haukuita wakati ulipokwenda kupigana na Midiani.” Wakamwambia kwa nguvu.
എന്നാൽ എഫ്രയീമ്യർ ഗിദെയോനോട് ചോദിച്ചു: “നീ ഞങ്ങളോട് എന്താണിങ്ങനെ ചെയ്തത്? നീ മിദ്യാന്യരോട് യുദ്ധത്തിനു പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്?” അവർ അദ്ദേഹത്തെ നിശിതമായി വിമർശിച്ചു.
2 Akawaambia, “Nimefanya nini sasa kulinganisha na mlichofanya ninyi? Je! Mavuno ya zabibu za Efraimu si bora zaidi kuliko mavuno ya zabibu ya Abiezeri?
അദ്ദേഹം അവരോട്, “നിങ്ങൾ നേടിയതിനോടു തുലനംചെയ്താൽ ഞാൻ ഈ ചെയ്തത് എത്ര നിസ്സാരം! അബിയേസെരിന്റെ മുന്തിരിക്കൊയ്ത്തിനെക്കാൾ എഫ്രയീമിന്റെ കാലാപെറുക്കുകയല്ലയോ നല്ലത്?
3 Mungu amewapa ushindi juu ya wakuu wa Midiani-Orebu na Zeeb! Mimi nimefanya nini ukilinganisha na ninyi?” Hasira yao ikashuka chini aliposema hili.
ദൈവം മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും ഏൽപ്പിച്ചുതന്നത് നിങ്ങളുടെ കരങ്ങളിലല്ലയോ? നിങ്ങളോട് താരതമ്യംചെയ്താൽ എന്നെക്കൊണ്ടു സാധിച്ചത് എത്ര നിസ്സാരം!” ഈ മറുപടിയിൽ അവർക്ക് അദ്ദേഹത്തോടുള്ള കോപം ശമിച്ചു.
4 Gideoni alikuja Yordani na akavuka juu yake, yeye na watu mia tatu waliokuwa pamoja naye. Walikuwa wamechoka, lakini bado waliendelea kufuatilia.
ഗിദെയോനും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നെങ്കിലും ശത്രുക്കളെ പിൻതുടർന്നുകൊണ്ട് അവർ യോർദാന്റെ അക്കരെ കടന്നു.
5 Akawaambia watu wa Sukothi, “Tafadhali wape mikate kwa watu wanaonifuata, kwa kuwa wamechoka, nami niwafuatilia Zeba na Salmuna, wafalme wa Midiani.
അദ്ദേഹം സൂക്കോത്ത് നിവാസികളോടു പറഞ്ഞു: “എന്റെ കൂടെയുള്ള സൈന്യത്തിന് അൽപ്പം ഭക്ഷണം കൊടുക്കണമേ. അവർ ക്ഷീണിച്ചിരിക്കുന്നു. ഞാൻ മിദ്യാന്യ രാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിൻതുടരുകയാണ്.”
6 Na wakuu wakasema, “Je, mikono ya Zeba na Salmuna sasa ipo mikononi mwako? Kwa nini tulipe jeshi lako mikate?”
എന്നാൽ സൂക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു: “സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കൈവശമായിക്കഴിഞ്ഞില്ലല്ലോ? അങ്ങനെയെങ്കിൽ ഞങ്ങൾ നിന്റെ സൈന്യത്തിന് ഭക്ഷണം കൊടുക്കേണ്ട കാര്യമെന്ത്?”
7 Gideoni akasema, “Bwana akitupa ushindi juu ya Zeba na Salmunna, nitainyunyiza ngozi yenu kwa miiba ya jangwani na michongoma.
അപ്പോൾ ഗിദെയോൻ: “ആകട്ടെ; സേബഹിനെയും സൽമുന്നയെയും യഹോവ എന്റെ കൈയിൽ ഏൽപ്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും കീറിമുറിക്കും” എന്നു പറഞ്ഞു.
8 Akatoka huko, akaenda Penieli, akawaambia watu maneno hayo hayo; lakini watu wa Penieli wakamjibu kama watu wa Sukothi walivyojibu.
അവിടെനിന്ന് അദ്ദേഹം പെനീയേലിലേക്ക് പോയി. അവരോടും അദ്ദേഹം ഭക്ഷണത്തിനായി അപേക്ഷിച്ചു. സൂക്കോത്ത് നിവാസികൾ പറഞ്ഞതുപോലെതന്നെ പെനീയേൽ നിവാസികളും ഉത്തരം പറഞ്ഞു.
9 Akawaambia pia watu wa Penieli, akasema, “Nitakapokuja kwa amani, nitauangusha mnara huu.”
അദ്ദേഹം പെനീയേൽ നിവാസികളോട്, “ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും” എന്നു പറഞ്ഞു.
10 Sasa Zeba na Salmuna walikuwa huko Karkori pamoja na jeshi lao, karibu na watu elfu kumi na tano, wote waliosalia nje ya jeshi lote la watu wa Mashariki, kwa kuwa walianguka watu 120, 000 waliofundishwa kupigana na upanga.
സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കു ദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരും കർക്കോരിൽ ആയിരുന്നു; പടയാളികളിൽ ഒരുലക്ഷത്തി ഇരുപതിനായിരം പേർ വധിക്കപ്പെട്ടിരുന്നു.
11 Gideoni akapanda barabara iliyochukuliwa na wakaazi wa hema, Noba na Yogbena. Akalishinda jeshi la adui, kwa sababu hawakuwa wanatarajia shambulio.
ഗിദെയോൻ നോബഹിനും യൊഗ്ബെഹെക്കും കിഴക്കുള്ള ദേശാന്തരികളുടെ വഴിയായി ചെന്ന് യുദ്ധം പ്രതീക്ഷിക്കാതിരുന്ന ആ സൈന്യത്തെ തോൽപ്പിച്ചു.
12 Zeba na Salmuna walikimbia, na Gideoni alipowafuata, akawatwaa wafalme wawili wa Midiani-Zeba na Salmunna- na kulifanya jeshi lote kuwa na hofu.
മിദ്യാന്യ രാജാക്കന്മാരായിരുന്ന സേബഹും സൽമുന്നയും ഓടിപ്പോയി. ഗിദെയോൻ അവരെ പിൻതുടർന്നുപിടിച്ചു. സൈന്യത്തെ ഒക്കെയും ചിതറിച്ചുകളഞ്ഞു.
13 Gideoni, mwana wa Yoashi, alirudi kutoka kwenye vita kwenda kupitia Heresi.
യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധംകഴിഞ്ഞ് ഹേരെസ് ചുരംവഴി മടങ്ങി.
14 Akamkimbilia kijana mmoja wa watu wa Sukothi na kutafuta ushauri kutoka kwake. Kijana huyo alimwelezea viongozi wa Sukothi na wazee wake, watu sabini na saba.
വഴിയിൽ അദ്ദേഹം സൂക്കോത്ത് നിവാസികളിൽ ഒരു യുവാവിനെ പിടിച്ച് അവനെ ചോദ്യംചെയ്തു. അവൻ സൂക്കോത്തിലെ പ്രഭുക്കന്മാരും പട്ടണത്തലവന്മാരുമായ എഴുപത്തേഴ് ആളുകളുടെ പേര് അദ്ദേഹത്തിന് എഴുതിക്കൊടുത്തു.
15 Gideoni akaja kwa watu wa Sukothi, akasema, “Tazameni Zeba na Salmuna, ambao mlinidhihaki kwa ajili yao, nikasema, 'Je! mmemshinda Zeba na Salmuna? Hatujui kwamba tunapaswa kulipa jeshi lako mkate.”
പിന്നെ ഗിദെയോൻ സൂക്കോത്ത് നിവാസിളുടെ അടുക്കൽവന്ന്, “‘സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നീ കൈവശപ്പെടുത്തിക്കഴിഞ്ഞില്ലല്ലോ?’ അങ്ങനെയെങ്കിൽ ഞങ്ങൾ തളർന്നിരിക്കുന്ന നിന്റെ സൈന്യത്തിന് ഭക്ഷണം കൊടുക്കേണ്ട കാര്യം എന്തെന്നു നിങ്ങൾ എന്നെ ധിക്കരിച്ചു പറഞ്ഞ സേബഹും സൽമുന്നയും ഇതാ” എന്നു പറഞ്ഞു.
16 Gideoni akawachukua wazee wa mji, naye akawaadhibu watu wa Sukothi pamoja na miiba ya jangwa na michongoma.
അവർ പട്ടണത്തലവന്മാരെ പിടിച്ച് കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ട് ശിക്ഷിച്ച് സൂക്കോത്ത് നിവാസികളെ ഒരു പാഠം പഠിപ്പിച്ചു.
17 Akaangusha mnara wa Penieli na kuwaua watu wa mji huo.
അതിനുശേഷം അദ്ദേഹം പെനീയേലിലെ ഗോപുരം ഇടിച്ച് പട്ടണനിവാസികളെ കൊന്നുകളഞ്ഞു.
18 Gideoni akamwambia Zeba na Salmuna, “Ni watu wa aina gani mliwauawa Tabori?” Wakajibu, “Kama wewe ulivyo, ndivyo walivyokuwa. Kila mmoja wao alionekana kama mwana wa mfalme.”
പിന്നെ ഗിദെയോൻ സേബഹിനോടും സൽമുന്നയോടും: “നിങ്ങൾ താബോരിൽവെച്ചു വധിച്ച പുരുഷന്മാർ എങ്ങനെയുള്ളവരായിരുന്നു” എന്നു ചോദിച്ചു. “അവർ താങ്കളെപ്പോലെയുള്ളവർ; ഓരോരുത്തനും രാജകുമാരനു തുല്യർ ആയിരുന്നു,” എന്ന് അവർ ഉത്തരം പറഞ്ഞു.
19 Gideoni akasema, 'Wao walikuwa ndugu zangu, wana wa mama yangu. Kama Bwana anaishivyo, kama mngewaacha hai, nisingewauwa.”
അതിനു ഗിദെയോൻ: “അവർ എന്റെ സഹോദരന്മാർ ആയിരുന്നു; എന്റെ അമ്മയുടെ പുത്രന്മാർ. നിങ്ങൾ അവരെ ജീവനോടെ ശേഷിപ്പിച്ചിരുന്നു എങ്കിൽ, ജീവനുള്ള യഹോവയാണെ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു” എന്നു പറഞ്ഞു.
20 Akamwambia Yetheri (mzaliwa wake wa kwanza), “Simama uwaue!” Lakini kijana huyo hakutoa upanga wake kwa kuwa aliogopa, kwa sababu alikuwa bado kijana mdogo.
പിന്നെ അയാൾ തന്റെ ആദ്യജാതനായ യേഥെരിനോട്, “അവരെ കൊല്ലുക!” എന്നു പറഞ്ഞു; എന്നാൽ യേഥെർ നന്നേ ചെറുപ്പമായിരുന്നതുകൊണ്ടും ഭയപ്പെട്ടിരുന്നതുകൊണ്ടും വാൾ ഊരിയില്ല.
21 Ndipo Zeba na Salmuna wakasema, simama mwenyewe, utuue! Kwa maana kama mtu alivyo, ndivyo zilivyo nguvu zake. Gideoni akasimama na kumwua Zeba na Salmuna. Pia aliondoa mapambo yaliyokuwa juu ya shingo za ngamia zao.
അപ്പോൾ സേബഹും സൽമുന്നയും, “താങ്കൾതന്നെ അതു ചെയ്യുക; ‘ആളിനെ കാണുന്നതുപോലുള്ള ബലമല്ലേ അയാൾക്കുള്ളൂ’” എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് അവരെ കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ആഭരണങ്ങൾ എടുത്തു.
22 Ndipo wana wa Israeli wakamwambia Gideoni, “Ututawale, wewe, mtoto wako, na mjukuu wako; kwa sababu umetuokoa mikononi mwa Midiani.”
ഇസ്രായേല്യർ ഗിദെയോനോട്: “താങ്കൾ ഞങ്ങളെ ഭരിക്കുക, അങ്ങനെതന്നെ താങ്കളുടെ മകനും താങ്കളുടെ പൗത്രനും—മിദ്യാന്യരുടെ കൈയിൽനിന്നു താങ്കൾ ഞങ്ങളെ രക്ഷിച്ചല്ലോ!”
23 Gideoni akawaambia, “Mimi sitatawala juu yenu, wala mtoto wangu hatatawala juu yenu. Bwana atatawala juu yenu.”
എന്നാൽ ഗിദെയോൻ അവരോട്; “ഞാൻ നിങ്ങളെ ഭരിക്കുകയില്ല; എന്റെ മകനും ഭരിക്കുകയില്ല. യഹോവ നിങ്ങളെ ഭരിക്കും” എന്നു പറഞ്ഞു.
24 Gideoni akawaambia, “Nina haja yangu niitakayo kwenu kwamba kila mmoja wenu atanipe pete kutoka kwenye nyara zake.” (Wamidiani walikuwa na pete za dhahabu kwa sababu walikuwa Waishmaeli.)
പിന്നെ ഗിദെയോൻ അവരോടു പറഞ്ഞു: “എനിക്ക് ഒരു അപേക്ഷയേയുള്ളൂ; കൊള്ളയിൽ കിട്ടിയ കർണാഭരണങ്ങൾ നിങ്ങൾ ഓരോരുത്തരും എനിക്കു നൽകണം.” (അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് സ്വർണംകൊണ്ടുള്ള കർണാഭരണം ധരിച്ചിരുന്നു.)
25 Wakamjibu, “Tunafurahi kukupa.” Wakatandika vazi na kila mtu akatupa pete kutoka kwenye nyara zake.
“ഞങ്ങൾ സന്തോഷത്തോടെ തരാം,” അവർ പറഞ്ഞു. ഒരു വസ്ത്രം വിരിച്ച് ഓരോരുത്തന് കൊള്ളയിൽ കിട്ടിയ ഓരോ സ്വർണക്കടുക്കൻ അതിലിട്ടു.
26 Uzito wa pete za dhahabu alizoomba zilikuwa shekeli 1, 700 za dhahabu. Nyara hizi zilikuwa ni pamoja na mapambo ya makoja, vidani, nguo ya rangi ya zambarau waliyovaa na wafalme wa Midiani, na zaidi ya minyororo iliyokuwa karibu na shingo za ngamia zao.
അവൻ ചോദിച്ചുവാങ്ങിയ സ്വർണക്കടുക്കന്റെ തൂക്കം ആയിരത്തിയെഴുനൂറു ശേക്കേൽ ആയിരുന്നു; വസ്ത്രത്തിന്റെ എണ്ണം എടുത്തിരുന്നില്ല. ഇതു കൂടാതെ ആഭരണങ്ങളും കുണ്ഡലങ്ങളും മിദ്യാന്യ രാജാക്കന്മാർ ധരിച്ചിരുന്ന ഊതവർണ വസ്ത്രങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
27 Gideoni akafanya efodi kutoka katika pete na kuiweka katika mji wake, huko Ofra, na Israeli wote wakaiandama kwa ukahaba na kuabudu. Ilikuwa mtego kwa Gideoni na kwa wale walio nyumbani kwake.
ഗിദെയോൻ ആ സ്വർണംകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; ഇസ്രായേലെല്ലാം അതിനെ ആരാധിച്ചുകൊണ്ട് പരസംഗംചെയ്തു. അതു ഗിദെയോനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരു കെണിയായിത്തീർന്നു.
28 Kwa hiyo Midiani ilishindwa mbele ya watu wa Israeli na hawakuinua vichwa vyao tena. Na nchi ikawa na amani kwa miaka arobaini siku za Gideoni.
മിദ്യാൻ ഇസ്രായേൽജനത്തിനു കീഴടങ്ങി, പിന്നെ തലപൊക്കിയതുമില്ല, ഗിദെയോന്റെ ജീവിതകാലത്തു നാൽപ്പതുവർഷം ദേശത്തു സ്വസ്ഥതയുണ്ടായി.
29 Yerubaali, mwana wa Yoashi, akaenda akakaa nyumbani kwake.
യോവാശിന്റെ മകനായ യെരൂ-ബാൽ തന്റെ വീട്ടിൽ മടങ്ങിവന്നു.
30 Gideoni alikuwa na wana sabini, waliokuwa uzao wake, kwa kuwa alikuwa na wake wengi.
ഗിദെയോന് നിരവധി ഭാര്യമാർ ഉണ്ടായിരുന്നു. സ്വന്തം മക്കളായിട്ടുതന്നെ എഴുപതു പുത്രന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു.
31 Mwanamke wake, aliyekuwa Shekemu, akamzaa pia mwana, na Gideoni akampa jina lake Abimeleki.
ശേഖേമിലുള്ള അദ്ദേഹത്തിന്റെ വെപ്പാട്ടിയും അദ്ദേഹത്തിനൊരു മകനെ പ്രസവിച്ചു. അബീമെലെക്ക് എന്ന് അവനു പേരിട്ടു.
32 Gideoni, mwana wa Yoashi, akafa katika uzee mzuri, akazikwa huko Ofra katika kaburi la baba yake Joashi, wa jamaa ya Abiyezeri.
യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർധക്യത്തിൽ മരിച്ചു; അദ്ദേഹത്തെ അബിയേസ്രിയർക്കുള്ള ഒഫ്രയിൽ അദ്ദേഹത്തിന്റെ പിതാവായ യോവാശിന്റെ കല്ലറയിൽ അടക്കംചെയ്തു.
33 Ikawa, Gideoni alipokufa, watu wa Israeli wakageuka tena na kujifanyia ukahaba wenyewe kwa kuabudu Mabaali. Wamlifanya Baali Berith kuwa mungu wao.
ഗിദെയോൻ മരിച്ചയുടനെ, ഇസ്രായേൽമക്കൾ വീണ്ടും ബാൽവിഗ്രഹങ്ങളെ വണങ്ങുന്നതിലൂടെ പരസംഗംചെയ്തു. ബാൽ-ബെരീത്തിനെ തങ്ങളുടെ ദേവനായി പ്രതിഷ്ഠിച്ചു.
34 Watu wa Israeli hawakukumbuka kumtukuza Bwana, Mungu wao, aliyewaokoa kutoka kwa mikono ya adui zao kila upande.
ചുറ്റുമുള്ള സകലശത്രുക്കളുടെയും കൈയിൽനിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ അവർ ഓർത്തില്ല.
35 Hawakuweka ahadi zao kwa nyumba ya Yerubaali (yaani Gidioni), kwa ajili ya mema yote aliyoyafanya katika Israeli.
ഗിദെയോൻ എന്ന യെരൂ-ബാൽ ഇസ്രായേലിനു ചെയ്ത സകലനന്മയ്ക്കും തക്കവണ്ണം അദ്ദേഹത്തിന്റെ കുടുംബത്തോട് അവർ കരുണ കാണിച്ചതുമില്ല.

< Waamuzi 8 >