< Waamuzi 7 >

1 Ndipo Yerubaali (yaani Gideoni) akainuka mapema, na watu wote waliokuwa pamoja naye, wakaweka kambi kando ya chemchemi ya Harodi. Kambi ya Midiani ilikuwa kaskazini mwao katika bonde karibu na kilima cha More.
അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്ത് പുറപ്പെട്ട് ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മോരേ കുന്നിന്നരികെ താഴ്വരയിൽ, മിദ്യാന്യരുടെ പാളയം അവർക്ക് വടക്ക് വരത്തക്കവണ്ണമായിരുന്നു അവർ പാളയമിറങ്ങിയത്.
2 Bwana akamwambia Gideoni, Kuna askari wengi sana kwa mimi kukupa ushindi juu ya Wamidiani, ili Waisraeli wasijisifu juu yangu, wakisema, 'Nguvu zetu zimetuokoa'.
യഹോവ ഗിദെയോനോട്: നിന്റെ കൂടെയുള്ള ജനം അധികമാകുന്നു; എന്നെ ഞാൻ തന്നെ രക്ഷിച്ചു എന്ന് യിസ്രായേൽ എനിക്കെതിരായി മഹത്വം എടുക്കാതിരിക്കേണ്ടതിന് ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല.
3 Basi, tangaza masikioni mwa watu, ukisema, Yeyote anayeogopa, anayetetemeka, arudi na atoke katika mlima Gileadi. 'Basi, watu elfu ishirini na mbili wakaondoka, na elfu kumi wakabaki.
ആകയാൽ നീ ചെന്ന് ഭയവും ഭീരുത്വവും ഉള്ളവർ ഗിലെയാദ് പർവ്വതത്തിൽനിന്ന് മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്ന് ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്ന് കല്പിച്ചു. അപ്പോൾ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.
4 Bwana akamwambia Gideoni, 'Watu bado ni wengi sana. Wapeleke chini kwenye maji, na nitafanya idadi yao iwe ndogo kwa ajili yako. Kama nikisema, 'Huyu atakwenda pamoja nawe,' atakwenda pamoja nawe; lakini kama nikisema, 'Huyu hawezi kwenda pamoja nawe,' hatakwenda. '
യഹോവ പിന്നെയും ഗിദെയോനോട്: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോക; അവിടെവെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരീക്ഷിക്കും; നിന്നോടുകൂടെ പോരേണ്ടവൻ ആരെന്നും അല്ലാത്തവൻ ആരെന്നും ഞാൻ കല്പിക്കും എന്ന് പറഞ്ഞു.
5 Gideoni akawapeleka watu kwenye maji; Bwana akamwambia, “Ondoa kila mtu atakayelamba maji, kama mbwa alambavyo, kutoka kwa wale wanaopiga magoti na kunywa.”
അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോയി; യഹോവ ഗിദെയോനോട്: പട്ടി കുടിക്കുംപോലെ നാവുകൊണ്ട് വെള്ളം നക്കി കുടിക്കുന്നവരെയൊക്കെ വേറെയും, കുടിക്കുവാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറെയും മാറ്റിനിർത്തുക എന്ന് കല്പിച്ചു.
6 Wanaume mia tatu walilamba. Wengine wote walipiga magoti kunywa maji.
കൈ വായ്ക്കു വെച്ച് നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിക്കുവാൻ മുട്ടുകുത്തി കുനിഞ്ഞു.
7 Bwana akamwambia Gideoni, “Kwa watu hawa mia tatu waliokwisha kulamba maji, nitakuokoa na kukupa ushindi juu ya Wamidiani. Acha kila mtu arudi mahali pake.”
യഹോവ ഗിദെയോനോട്: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങി പോകട്ടെ എന്നു കല്പിച്ചു.
8 Kwa hiyo wale waliochaguliwa walichukua vifaa vyao na tarumbeta zao. Gideoni akawarudisha watu wote wa Israeli, kila mtu kwenda kwenye hema yake, lakini akawaweka watu mia tatu. Basi kambi ya Midiani ilikuwa chini yake katika bonde.
അങ്ങനെ ജനം ഭക്ഷണസാധനങ്ങളും കാഹളങ്ങളും എടുത്തു; ശേഷം യിസ്രായേല്യരെ അവൻ വീട്ടിലേക്കു പറഞ്ഞയക്കുകയും ആ മുന്നൂറുപേരെ കൂടെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.
9 Usiku huo huo Bwana akamwambia, “Simama! Kavamie kambi, kwa maana nitakupa ushindi juu yake.
അന്ന് രാത്രി യഹോവ അവനോട് കല്പിച്ചത്: എഴുന്നേറ്റ് പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിനക്ക് ഏല്പിച്ചിരിക്കുന്നു.
10 Lakini ikiwa unaogopa kushuka, shka kwenye kambi pamoja na Purh mtumishi wako,
൧൦ഇറങ്ങിച്ചെല്ലുവാൻ നിനക്ക് പേടിയുണ്ടെങ്കിൽ നീ നിന്റെ ബാല്യക്കാരൻ പൂരയുമായി പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.
11 na usikilize kile wanachosema, na ujasiri wako utaimarishwa kushambulia kambi.” Basi Gidioni akaenda pamoja na Pura mtumishi wake, mpaka chini kwa walinzi wa kambi.
൧൧എന്നാൽ അവർ സംസാരിക്കുന്നത് എന്തെന്ന് നീ കേൾക്കും; അതിന്‍റെശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്ക് ധൈര്യം ഉണ്ടാകും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും കൂടി സൈനിക താവളത്തിന് സമീപത്തോളം ഇറങ്ങിച്ചെന്നു.
12 Wamidiani, Waamaleki, na watu wote wa mashariki walikaa karibu na bonde, wengi kama wingu la nzige. Ngamia zao walikuwa zaidi ya mawingu; walikuwa zaidi kuliko idadi ya mchanga katika bahari.
൧൨എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കെ ദേശക്കാരൊക്കെയും വെട്ടുക്കിളിപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അനേകം ആയിരുന്നു.
13 Gideoni alipofika huko, mtu alikuwa akimwambia mwenzake ndoto. Mtu huyo akasema, “Angalia! Niliota ndoto, na nikaona mkate wa shayiri umeanguka ndani ya kambi ya Midiani. Ukaja hemani, na kuipiga kwa nguvu sana hata ikaanguka chini ikapinduka na kulala chini. '
൧൩ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവത്തപ്പം അപ്രതീക്ഷിതമായി മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടു വന്ന് കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്ന് പറഞ്ഞു. അതിന് മറ്റവൻ:
14 Mtu mwingine akasema, 'Hii si kitu kingine isipokuwa upanga wa Gideoni (mwana wa Yoashi), Mwisraeli. Mungu amempa ushindi juu ya Midiani na jeshi lake lote. '
൧൪ഇത് യിസ്രയേല്യൻ യോവാശിന്റെ മകനായ ഗിദെയോന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.
15 Gideoni aliposikia habari ya ile ndoto na tafsiri yake, akainama chini na kuabudu. Alirudi kwenye kambi ya Israeli na kusema, “Simameni! Bwana ametupa ushindi juu ya jeshi la Midiani.”
൧൫ഗിദെയോൻ സ്വപ്നവും അർഥവും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു.
16 Akawagawa watu mia tatu katika makundi matatu, na akawapa tarumbeta zote na mitungi tupu, na taa ndani ya kila mtungi.
൧൬അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറും കുടവും, കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു; അനന്തരം അവരോടു പറഞ്ഞത്;
17 Akawaambia, 'Niangalieni mimi na kufanya yale ninayoyafanya. Tazama! Ninapofika kwenye mwisho wa kambi, ni lazima mfanye kile ninachofanya.
൧൭“ഞാൻ ചെയ്യുന്നത് നോക്കി അങ്ങനെ തന്നെ ചെയ്‌വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‌വിൻ.
18 Nitakapopiga tarumbeta, mimi na wote Mlio pamoja nami, basi mtapiga tarumbeta zenu katika kila upande wa kambi nzima na kupiga kelele, “Kwa Bwana na Gideoni!”
൧൮ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ, നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്ന് കാഹളം ഊതി: ‘യഹോവയുടെയും ഗിദെയോന്റെയും വാൾ’ എന്ന് ആർക്കുവിൻ”.
19 Basi Gideoni na watu mia moja waliokuwa pamoja naye walifika mwisho wa kambi, hapo mwanzoni mwa saa ya kati. Wakati Wamidiani walikuwa wakibadilisha walinzi, walipiga tarumbeta na kuvunja mitungi iliyokuwa mikononi mwao.
൧൯മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്ത് എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു.
20 Vikosi vitatu vilipiga tarumbeta na kuvunja mitungi. Walikuwa na taa katika mikono yao ya kushoto na tarumbeta katika mikono yao ya kulia ili kuwapiga. Walipiga kelele, “Upanga wa Bwana na wa Gideoni.”
൨൦ഉടനെ മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്ത് കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവയുടെയും ഗിദെയോന്റെയും വാൾ എന്ന് ആർത്തു.
21 Kila mtu alisimama mahali pake kando ya kambi na jeshi la Midiani likakimbia. Walipiga kelele na kukimbia
൨൧അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നേ നിന്നു; പാളയമെല്ലാം ഓട്ടം തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി.
22 Walipopiga tarumbeta mia tatu, Bwana akaweka upanga wa kila mtu wa Midiani dhidi ya wenzake na dhidi ya jeshi lake lote. Jeshi likimbia mpaka Bethshita kuelekea Serera, mpaka mpaka wa Abel Mehola, karibu na Tabathi.
൨൨ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാ വഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.
23 Watu wa Israeli kutoka Naftali, Asheri, na Manase wote waliitwa nje, nao wakawafuata Midiani.
൨൩യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു.
24 Gideoni akatuma wajumbe katika nchi zote za mlima wa Efraimu, akisema, “Nenda chini dhidi ya Midiani na umiliki Mto Yordani mpaka Bethbara, ukawazuie.” Basi wanaume wote wa Efraimu walikusanyika pamoja na kuimiliki maji, mpaka Bethbara na Mto Yordani.
൨൪ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലായിടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാ വരെയും യോർദ്ദാൻ വരെയും ഉള്ള ജലസ്രോതസ്സുകൾ അവർക്ക് മുമ്പെ കൈവശമാക്കിക്കൊൾവിൻ എന്ന് പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാ വരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി.
25 Wakawatwaa wakuu wawili wa Midiani, Orebu na Zeebu. Wakamwua Orebu kwenye mwamba wa Orebu, nao wakamwua Zeebu katika shinikizo la divai la Zeebu. Wakawafuata Wamidiani, wakamletea Gideoni vichwa vya Orebu na Zeebu, ng'ambo ya pili ya Yordani.
൨൫ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ച്, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ച് കൊന്നിട്ട്, മിദ്യാന്യരെ പിന്തുടർന്നു; ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാനക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.

< Waamuzi 7 >