< Waamuzi 12 >

1 Watu wa Efraimu walitoka pamoja; nao wakapitia Zafoni, wakamwambia Yeftha, Kwa nini umetangulia kupigana na wana wa Amoni, wala hukutuita twende pamoja nawe? Tutachoma nyumba yako.
അനന്തരം എഫ്രയീമ്യർ ഒന്നിച്ചുകൂടി യോര്‍ദാന്‍ നദി കടന്ന് വടക്ക് ഭാഗത്തുള്ള സഫോന്‍ പട്ടണത്തില്‍ ചെന്ന് യിഫ്താഹിനോട്: അമ്മോന്യരോടുള്ള യുദ്ധത്തിന് നീ ഞങ്ങളെ വിളിക്കാഞ്ഞത് എന്ത്? ഞങ്ങൾ നിന്നെ വീട്ടിനകത്തിട്ട് തീ വെച്ചു ചുട്ടുകളയും എന്ന് പറഞ്ഞു.
2 Yeftha akawaambia, Mimi na watu wangu tulikuwa katika vita kubwa na wana wa Amoni. Nilipokuita, hukuniokoa kutoka kwao.
യിഫ്താഹ് അവരോട്: എനിക്കും എന്റെ ജനത്തിനും അമ്മോന്യരോട് വലിയ കലഹം ഉണ്ടായപ്പോൾ ഞാൻ നിങ്ങളെ വിളിച്ചെങ്കിലും, നിങ്ങൾ അവരുടെ കയ്യിൽനിന്ന് എന്നെ രക്ഷിച്ചില്ല.
3 Nilipoona ya kuwa hamkuniokoa, nikaweka uhai wangu na nguvu yangu mwenyewe, na kupita kipita ili kupigana na wana wa Amoni, na Bwana alinipa ushindi. Kwa nini mmekuja kupigana nami leo?”
നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്ന് കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ച് അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചു. ഇങ്ങനെ ആയിരിക്കെ, നിങ്ങൾ ഇന്ന് എന്നോട് യുദ്ധത്തിന് വരുന്നത് എന്ത് എന്ന് പറഞ്ഞു.
4 Yeftha akawakusanya watu wote wa Gileadi na akapigana na Efraimu. Watu wa Gileadi waliwaangamiza wana wa Efraimu kwa sababu walisema, “Ninyi Wagileadi ni wakimbizi katika Efraimu-katika Efraimu na Manase.”
അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും കൂട്ടി, എഫ്രയീമ്യരോട് യുദ്ധം ചെയ്ത് അവരെ തോല്പിച്ചു; “ഗിലെയാദ്യരായ നിങ്ങൾ എഫ്രയീമിന്റെയും മനശ്ശെയുടെയും ഇടയിൽ എഫ്രയീമ്യരിൽ നിന്ന് ഓടിപ്പോയവർ ആകുന്നു “എന്ന് എഫ്രയീമ്യർ പറയുകകൊണ്ട് ഗിലെയാദ്യർ അവരെ സംഹരിച്ചുകളഞ്ഞു.
5 Wagileadi waliteketeza ngome za Yordani zinaelekea Efraimu. Ikiwa yeyote kati ya waliopona wa Efraimu akisema, Nipe ruhusa niende juu ya mto; watu wa Gileadi wakamwambia, “Je, wewe ni Mwefraimu?” Ikiwa akasema, “Hapana,”
ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ എഫ്രയീമ്യർ എത്തും മുമ്പ് പിടിച്ചു; രക്ഷപെട്ട എഫ്രയീമ്യരിൽ ആരെങ്കിലും “ഞാൻ അക്കരക്കു കടക്കട്ടെ “എന്ന് പറയുമ്പോൾ ഗിലെയാദ്യർ അവനോട്: നീ എഫ്രയീമ്യനോ എന്ന് ചോദിക്കും; “അല്ല “എന്ന് അവൻ പറഞ്ഞാൽ,
6 basi watamwambia, Sema Shiboleth. Na kama akisema 'Sibboleth' (kwa maana hakuweza kutamka neno hilo kwa usahihi), Wagileadi watamkamata na kumwua kwenye mabwawa ya Yordani. Waefraimu elfu arobaini waliuawa wakati huo.
അവർ അവനോട് “ശിബ്ബോലെത്ത് “എന്ന് പറയാൻ പറയും; അത് അവന് ശരിയായി ഉച്ചരിക്കുവാൻ കഴിയായ്കകൊണ്ട് അവൻ “സിബ്ബോലെത്ത് “എന്ന് പറയും. അപ്പോൾ അവർ അവനെ പിടിച്ച് യോർദ്ദാന്റെ കടവുകളിൽവച്ച് കൊല്ലും; അങ്ങനെ ആ കാലത്ത് എഫ്രയീമ്യരിൽ നാല്പത്തീരായിരംപേർ മരിച്ചുവീണു.
7 Yeftha alikuwa mwamuzi juu ya Israeli kwa miaka sita. Ndipo Yeftha Mgileadi akafa, akazikwa katika moja ya miji ya Gileadi.
യിഫ്താഹ് യിസ്രായേലിന് ആറ് വർഷം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കം ചെയ്തു.
8 Baada yake, Ibzani wa Bethlehemu akawa mwamuzi juu ya Israeli.
അവന്റെ ശേഷം ബേത്ത്-ലേഹേമ്യനായ ഇബ്സാൻ യിസ്രായേലിന് ന്യായാധിപനായിരുന്നു.
9 Alikuwa na wana thelathini. Aliwapeleka binti thelathini katika ndoa, naye akaleta binti thelathini kutoka nje kwa ajili ya wanawe, Alikuwa mwamuzi wa Israeli kwa miaka saba.
അവന് മുപ്പത് പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പത് പുത്രിമാരെ വിവാഹം ചെയ്തയക്കുകയും തന്റെ പുത്രന്മാർക്കു മുപ്പത് കന്യകമാരെ കൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന് ഏഴ് വർഷം ന്യായാധിപനായിരുന്നു.
10 Ibzani alikufa na kuzikwa huko Bethlehemu.
൧൦പിന്നെ ഇബ്സാൻ മരിച്ചു ബേത്ത്-ലേഹേമിൽ അവനെ അടക്കം ചെയ്തു.
11 Baada yake, Eloni wa Zabuloni akawa mwamuzi juu ya Israeli. Akawaamua Israeli kwa miaka kumi.
൧൧അവന്റെ ശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന് ന്യായാധിപനായി; പത്തു വർഷം യിസ്രായേലിൽ ന്യായപാലനം ചെയ്തു.
12 Eloni wa Zabuloni akafa, akazikwa huko Aiyaloni katika nchi ya Zabuloni.
൧൨പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കം ചെയ്തു.
13 Baada ya huyo, Abdoni mwana wa Hileli, Mpirathoni, akawa mwamuzi juu ya Israeli.
൧൩അവന്റെ ശേഷം ഹില്ലേലിന്റെ മകൻ അബ്ദോൻ എന്ന പിരാഥോന്യൻ യിസ്രായേലിന് ന്യായാധിപനായിരുന്നു.
14 Alikuwa na wana arobaini na wajukuu thelathini. Walikuwa wakipanda punda sabini, naye akawaamua Israeli kwa miaka nane.
൧൪ഓരോ കഴുത സ്വന്തമായുള്ള നാല്പത് പുത്രന്മാരും മുപ്പത് പൗത്രന്മാരും അവനുണ്ടായിരുന്നു; അവൻ യിസ്രായേലിന് എട്ട് വർഷം ന്യായാധിപനായിരുന്നു.
15 Abdoni mwana wa Hileli, Mpirathoni, akafa, akazikwa huko Pirathoni katika nchi ya Efraimu, katika kilima cha Waamaleki.
൧൫പിന്നെ ഹില്ലേലിന്റെ മകൻ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്ത് അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കം ചെയ്തു.

< Waamuzi 12 >