< Isaya 46 >

1 Beli huaguka chini, Nebo husujudu; miungu yao imebebwa na wanyama na mzigo wa mnyama. Sanamu hizi mlizobeba ni mzigo mzito kwa wanyama kuchoka.
ബേല്‍ വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; നിങ്ങൾ എടുത്തുകൊണ്ട് നടന്നവ ഒരു ചുമടും, തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു.
2 Kwa pamoja wanashuka chini; hawawezi kuziokoa sanamu zao, na wao wenyewe wameenda uhamishoni.
അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിക്കുവാൻ കഴിയാതെ അവ തന്നെ പ്രവാസത്തിലേക്കു പോയിരിക്കുന്നു.
3 Nisikilizeni mimi, nyumba ya Yakobo, wote mliobaki kwenye nyumba ya Israeli mliochukuliwa na mimi kutoka kabla amjazaliwa, mlichukuliwa mkiwa tumboni.
“ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ, എന്റെ വാക്കു കേൾക്കുവിൻ.
4 Hata kwa njie wazee Mimi ndiye, mpaka mmeshapata mvi nitawachukua. Nimewaumba ninyi na nitawabeba ninyi; Nitwachukua nyie na nitawakomboa nyie.
നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നെ; നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും ഞാൻ ചുമന്ന് വിടുവിക്കുകയും ചെയ്യും.
5 Je utanifananisha mimi na nani? na mimi nimefanana na nani, ili utulinganishe?
നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവിധം എന്നെ ആരോട് തുല്യമാക്കും?
6 Watu humwaga dhahabu kutoka kwenye mabegi yao na uzito wa fedha kwenye uzani. Humuajiri mfua dhahabu, na hutengeneza kuwa dhahabu; na huinama chini na kuzisuju.
അവർ സഞ്ചിയിൽനിന്നു പൊന്ന് കുടഞ്ഞിടുന്നു; തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്ക് വയ്ക്കുന്നു; അവൻ അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കുന്നു; അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.
7 Wanazinyanyua juu ya mabega yao na kuzibeba; wanaziweka katika sehemu yake, na itasimama katika eneo lake na alitasogea kutoka pale, hulilia, lakini haiwezi kujibu wala kumuokoa yeyote kwenye matatizo.
അവർ അതിനെ തോളിൽ എടുത്തുകൊണ്ട് പോയി അതിന്റെ സ്ഥലത്തു നിർത്തുന്നു; അത് തന്റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; അതിനോട് നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.
8 Tafakari kuhusu hivi vitu; katu usivipuuzie, enyi waasi!
ഇത് ഓർത്ത് സ്ഥിരത കാണിക്കുവിൻ; അതിക്രമികളെ, ഇതു മനസ്സിലാക്കുവിൻ.
9 Tafakari kuhusu vitu vya awali, nyakati zile zilizopita, Maana mimi ni Mungu, na hakuna mwingine, Mimi ni Mungu na hakuna kama mimi.
പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.
10 Mimi ninatangaza mwisho kutoka mwanzo, na kabla ya kitu ambacho hakijatokea; Ninasema, ''Mpango wangu utatokea na nitafanya kama ninavyotamani.''
൧൦ആരംഭത്തിൽതന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; ‘എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു.
11 Nitamuita ndege wa mawindo kutoka mashariki, Mtu ambaye ni chaguo langu kutoka nchi ya mbali; Ndio nimesema; na pia nitayatimiza haya, nimekusudia, na pia nitafanya hivyo.
൧൧ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ, ദൂരദേശത്തുനിന്ന്, എന്റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു; ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.
12 Nisikilize mimi, enyi watu makaidi, ambao mko mbali na kutenda mema.
൧൨നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേൾക്കുവിൻ.
13 Ninaileta haki yangu karibu; na wala sio mbali, na wokovu wangu hausubiri; na nitatoa wokovu wangu kwa Sayuni na uzuri wangu kwa Israeli.
൧൩ഞാൻ എന്റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അത് വിദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കുകയുമില്ല; ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന് എന്റെ മഹത്ത്വവും നല്കും”.

< Isaya 46 >