< Isaya 26 >

1 Siku hiyo wimbo huu utaimbwa katika nchi ya Yuda: Tuna mji imara; Mungu amefanya wokovu katika kuta na ngome zake.
ആ നാളിൽ അവർ യെഹൂദാദേശത്ത് ഈ പാട്ടുപാടും: നമുക്കു ബലമുള്ള ഒരു പട്ടണം ഉണ്ട്; അവിടുന്ന് രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കി വയ്ക്കുന്നു.
2 Fungua lango, ili mataifa yenye haki yaweze na yenye kutunza imani yaweze kuingia ndani.
വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജനത പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറക്കുവിൻ.
3 Akili mlionayo, mtamuhifadhi yeye katika amani kamili, maana anawamini ninyi.
സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കുകകൊണ്ടു അവിടുന്നു അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.
4 Mwamini Yahwe daima; maana Yaha, Yahwe, ni mwamba wa milele.
യഹോവയാം യാഹിൽ ശാശ്വതമായ ഒരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിക്കുവിൻ.
5 Maana atawashusha wale wote wenye kiburi; mji ulio juu atushusha chini, ataushusha chini kwenye aridhi; na ataulinganisha na mavumbi.
യഹോവ ഉയരത്തിൽ വസിക്കുന്നവരെ ഉന്നതനഗരത്തെതന്നെ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.
6 Utakanyagwakanyagwa chini na miguu ya walio masikini na wahitaji.
കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നെ.
7 Mapito ya mwenye haki yamenyooka, Wenye haki; mapito ya wenye haki umeyanyoosha.
നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; അങ്ങ് നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.
8 Ndio, kaika mapito ya hukumu yako, Yahwe, tunakusubiri wewe; jina lako na sifa zako ni matamanio yetu.
അതേ, യഹോവേ, അങ്ങയുടെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; അങ്ങയുടെ നാമത്തിനായിട്ടും അങ്ങയുടെ സ്മരണയ്ക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.
9 Nimekutamani wewe wakati wa usiku; ndio, roho iliyo ndani yangu ina kutafuta kwa bidii. Pindi hukumu yako itakapokuja duniani, wenyeji wa duniani watajua kuhusu haki.
എന്റെ ഉള്ളംകൊണ്ട് ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടുതന്നെ ഞാൻ ജാഗ്രതയോടെ അങ്ങയെ അന്വേഷിക്കും; അങ്ങയുടെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതി പഠിക്കും.
10 Na tuonyeshe upendeleo kwa waovu, lakini hawatajifunza haki. katika nchi ya wanyofu anatenda maovu na haoni ukuu wa Yahwe.
൧൦ദുഷ്ടനു കൃപ കാണിച്ചാലും അവൻ നീതി പഠിക്കുകയില്ല; നേരുള്ള ദേശത്ത് അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്ത്വം അവൻ കാണുകയുമില്ല.
11 Yahwe, mkono wako umenyanyuliwa juu, lakini hawapati hizo taarifa. Lakini wataona bidii kwa watu na wataona aibu, kwa sababu idadi ya maadui watawatafuna.
൧൧യഹോവേ, അവിടുത്തെ കൈ ഉയർന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള അവിടുത്തെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; അവിടുത്തെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.
12 Yahwe, utaleta amani kwetu, maana kweli, umekamilisha kazi zetu zote.
൧൨യഹോവേ, അങ്ങ് ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും അങ്ങ് ഞങ്ങൾക്കുവേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ.
13 Yahwe Mungu wetu, viongozi wengine badala yako wametutawala sisi; Lakini tunalitukuza jina lako.
൧൩ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ അങ്ങയെ മാത്രം, അവിടുത്തെ നാമത്തെ തന്നെ, ഞങ്ങൾ സ്വീകരിക്കുന്നു.
14 Wamekufa, hawataishi tena; ni maremu hao, hawatafufuka tena. Kweli, umekuja kuwahukumu na kuwaharibu wao, na umefanya kila kumbukumbu kutoweka.
൧൪മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; അതിനായിട്ടല്ലയോ നീ അവരെ സന്ദർശിച്ച് സംഹരിക്കുകയും അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തത്.
15 Umeliongeza taifa, Yahwe, umeliongeza taifa; umeheshimiwa; umeinuliwa katika mipaka yote ya nchi.
൧൫അങ്ങ് ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ അങ്ങ് വർദ്ധിപ്പിച്ചു; അങ്ങ് മഹത്ത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം അങ്ങ് വിസ്താരമാക്കിയിരിക്കുന്നു.
16 Yahwe, katika mateso yao walikuangalia wewe; walipatwa na wasiwasi katika maombi yao maana adhabu yako ilikuwa juu yao.
൧൬യഹോവേ, കഷ്ടതയിൽ അവർ അവിടുത്തെ നോക്കുകയും അങ്ങയുടെ ശിക്ഷ അവർക്ക് തട്ടിയപ്പോൾ പ്രാർത്ഥന കഴിക്കുകയും ചെയ്തു.
17 Kama mwanamke mjamzito anayekaribia kujifungua, hupatwa na uchungu na hulia kwa uchungu, hivyo ndivyo tulivyokuwa kabla, Bwana.
൧൭യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭിണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ അങ്ങയുടെ മുമ്പാകെ ആയിരുന്നു.
18 Tulikuwa wajawazito, tumekuwa katika mateso, lakini ni kama tumeshajifungua katika akili zetu. Hatujauleta wokovu duniani, na wakazi wa duniani hawakuanguka.
൧൮ഞങ്ങൾ ഗർഭംധരിച്ചു നോവുകിട്ടി പ്രസവിച്ചപ്പോൾ, കാറ്റിനെ പ്രസവിച്ചതുപോലെ ആയിരുന്നു; ദേശത്ത് ഒരു വിടുതലും ഞങ്ങൾ കൊണ്ടുവന്നിട്ടില്ല; ഭൂവാസികൾ പിറന്നുവീണതുമില്ല.
19 Wafu wenu wataishi; watu wenu walio kufa watafufuka. Amka na uimbe kwa furaha, njie muishio mavumbini; maana umande wenu ni umande wa mwanga, na dunia itawaleta mbele wafu wake.
൧൯അവിടുത്തെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിക്കുവിൻ; നിന്റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ആയിരിക്കുന്നു; ഭൂമി മരിച്ചവരെ പുറംതള്ളുമല്ലോ.
20 Enendeni, watu wangu, ingieni katika vyumba vyenu na mfunge mlango nyuma yenu; jificheni kwa mda mfupi, mpaka hasira itakapopita.
൨൦എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകൾ അടയ്ക്കുക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക.
21 Maana, angalia, Yahwe anakaribia kutoka katika eneo lake kuwahadhibu watu waishio duniani kwa ajili ya makosa yao; dunia itaachia umwagaji wa damu, na hawatawaficha tena waliokufa.
൨൧യഹോവ ഭൂവാസികളെ അവരുടെ അകൃത്യം നിമിത്തം ശിക്ഷിക്കുവാൻ തന്റെ സ്ഥലത്തുനിന്ന് ഇതാ വരുന്നു. ഭൂമി താൻ കുടിച്ച രക്തം മുഴുവനും വെളിപ്പെടുത്തും; തന്നിലുള്ള മൃതന്മാരെ ഇനി മൂടിവയ്ക്കുകയുമില്ല.

< Isaya 26 >