< Hosea 14 >

1 Israeli, rudi kwa Bwana, Mungu wako, kwa kuwa umeanguka kwa sababu ya uovu wako.
യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യം നിമിത്തം അല്ലയോ നീ വീണിരിക്കുന്നത്.
2 Chukueni maneno pamoja nanyi na mrudieni Yahweh. Mwambieni, “Ondoa uovu wetu wote, uyakubali mema, ili tuweze kukupa matunda ya midomo yetu.
നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടി യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് യഹോവയോട്: “സകല അകൃത്യവും ക്ഷമിച്ച്, ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരഫലങ്ങളെ അർപ്പിക്കും;
3 Ashuru haitatuokoa; hatutapanda farasi kwenda vitani. Hatuwezi tena kuiambia kazi ya mikono yetu, 'ninyi ni miungu yetu,' kwa maana kwako mtu asiye na baba hupata huruma.”
അശ്ശൂർ ഞങ്ങളെ രക്ഷിക്കുകയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോട്: ‘ഞങ്ങളുടെ ദൈവമേ’ എന്ന് പറയുകയോ ചെയ്യുകയില്ല; അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ” എന്നു പറയുവിൻ.
4 'Nitawaponya kugeuka kwao; Nami nitawapenda kwa moyo, kwa maana hasira yangu itaondoka kwake.
ഞാൻ അവരുടെ പിൻമാറ്റം ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കുകയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.
5 Nitakuwa kama umande kwa Israeli; atachanua kama maua na kuchukua mizizi kama mwerezi nchini Lebanoni.
ഞാൻ യിസ്രായേലിന് മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്ത് ലെബാനോൻ വനം പോലെ വേരൂന്നും.
6 Matawi yake yataenea; Uzuri wake utakuwa kama mizeituni, na harufu yake kama mierezi ya Lebanoni.
അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്റെ ഭംഗിപോലെയും അവന്റെ സൗരഭ്യം ലെബാനോൻ പോലെയും ആയിരിക്കും.
7 Watu wanaoishi katika kivuli chake watarejea; watafufuliwa kama nafaka na maua kama mizabibu. Utukufu wake utakuwa kama divai ya Lebanoni.
ജനം അവന്റെ നിഴലിൽ വീണ്ടും പാര്‍ക്കും. പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കുകയും മുന്തിരിവള്ളിപോലെ തളിർക്കുകയും ചെയ്യും; അതിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞുപോലെ ആയിരിക്കും.
8 Efraimu, nifanye nini tena na sanamu? Mimi nitamjibu na kumtunza. Mimi ni kama mberoshi majani yake ni ya kijani daima; kutoka kwangu huja matunda yako.”
എഫ്രയീമേ, ഇനി എനിക്ക് വിഗ്രഹങ്ങളോട് എന്ത് കാര്യം? ഞാൻ അവന് ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാൻ തഴച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എന്നിൽ നീ ഫലം കണ്ടെത്തും.
9 Nani mwenye busara ili aelewe mambo haya? Nani anaelewa mambo haya ili awatambue? Kwa kuwa njia za Bwana ni sawa, na wenye haki watatembea ndani yao, lakini waasi wataanguka ndani yake.
ഇത് ഗ്രഹിക്കുവാൻ തക്ക ജ്ഞാനി ആര്? ഇത് അറിയുവാൻ തക്ക വിവേകി ആര്? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും.

< Hosea 14 >