< Ezekieli 19 >

1 “Tena wewe, chukua maombolezo juu ya viongozi wa Israeli
നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്:
2 na sema, 'Mama yako alikuwa nani? Simba jike mmoja, aliishi na mtoto wa simba dume; katikati ya simba wadogo, aliwalisha watoto wake.
“നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നെ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്ന് തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി.
3 Alimlea mmoja wa wale watoto kurarua wanyama wengine, na kisha alijifunza jinsi ya kuwinda watu na kuwala.
അവൾ തന്റെ കുട്ടികളിൽ ഒന്നിനെ വളർത്തി; അത് ഒരു ബാലസിംഹമായിത്തീർന്നു; അത് ഇരതേടി പിടിക്കുവാൻ ശീലിച്ച്, മനുഷ്യരെ തിന്നുകളഞ്ഞു.
4 Kisha mataifa wakasikia kuhusu yeye. Akakamatwa kwenye mtego wao, na wakamleta kwa kulabu hata nchi ya Misri.
ജനതകൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; അവർ അവനെ കൊളുത്തിട്ട് ഈജിപ്റ്റിലേക്ക് കൊണ്ടുപോയി.
5 Kisha alipoona kwamba ingawa alikuwa akimsubiri arudi, matumaini yake sasa yalienda, hivyo alimchukua mtoto wake wengine katika watoto wake na kumlea hata kuwa mwana simba.
എന്നാൽ അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആശയ്ക്ക് ഭംഗംവന്നു എന്നു കണ്ടിട്ട് തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്ത് ബാലസിംഹമാക്കി.
6 Huyu mwana simba alitembea huku na huku katikati ya simba. Akawa mwana simba na kujifunza kuwinda mawindo; akala watu.
അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ച് ബാലസിംഹമായിത്തീർന്നു; ഇര തേടിപ്പിടിക്കുവാൻ ശീലിച്ച്, മനുഷ്യരെ തിന്നുകളഞ്ഞു.
7 Akawakamata wajane na kuiharibu miji. Nchi na viijazavyo vilitelekezwa kwa sababu ya sauti ya kunguruma kwake.
അവൻ അവരുടെ രാജധാനികളെ അറിഞ്ഞ്, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗർജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായിപ്പോയി.
8 Lakini mataifa yakaja juu yake kutoka mikoa yote; wakatengeneza nyavu juu yake. Akakamatwa kwenye mtego wao.
അപ്പോൾ ജനതകൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന് അവന്റെനേരെ വന്ന് അവന്റെമേൽ വലവീശി; അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.
9 Kwa kulabu wakamuweka kwenye tundu na kisha wakamleta hata kwa mfalme wa Babeli. Wakamleta hata kwenye ngome imara ili kwamba sauti yake isiweze kusikika juu ya milima ya Israeli.
അവർ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽ പർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന് അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.
10 Mama yako alikuwa kama mzabibu uliopandwa kwenye damu yako karibu na maji. ulizaa matunda na kujaa matawi kwa sababu ya wingi wa maji.
൧൦നിന്റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിനരികിൽ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളം ഉള്ളതുകൊണ്ട് അത് ഫലപ്രദവും തഴച്ചതുമായിരുന്നു.
11 Ulikuwa na matawi imara yaliyokuwa yakitumika kwa ajili ya fimbo ya utawala, na kipimo chake kiliinuka juu ya matawi, na kina wake ulionekana kwa ukubwa wa majani yake.
൧൧അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു; അത് തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു; അത് പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടും പ്രസിദ്ധമായിരുന്നു.
12 Lakini mzabibu uling'olewa kwa ghadhabu na kutupwa chini hata aridhini, na upepo wa mashariki uliuvunja na kunyauka na moto ukavila.
൧൨എന്നാൽ അതിനെ ക്രോധത്തോടെ പറിച്ച് നിലത്തു തള്ളിയിട്ടു; കിഴക്കൻകാറ്റ് അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞ് ഉണങ്ങിപ്പോയി, തീ അതിനെ ദഹിപ്പിച്ചുകളഞ്ഞു.
13 Hivyo sasa, umepandwa jangwani, kwenye nchi ya ukame na kavu.
൧൩ഇപ്പോൾ അതിനെ മരുഭൂമിയിൽ ഉണങ്ങി വരണ്ട നിലത്തു നട്ടിരിക്കുന്നു.
14 Kwa kuwa moto ulitoka kwenye matawi makubwa na kuyala matunda yake. Hakuna tawi imara juu yake, hakuna fimbo ya kifalme kutawala.' Haya ni maombolezo na yataimbwa kama maombolezo.”
൧൪അതിന്റെ കൊമ്പുകളിലെ ഒരു ശാഖയിൽനിന്ന് തീ പുറപ്പെട്ട് അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ട് ആധിപത്യത്തിന്റെ ചെങ്കോലായിരിക്കുവാൻ തക്ക ബലമുള്ള കോൽ അതിൽ നിന്നെടുക്കുവാൻ ഇല്ലാതെപോയി;” ഇത് ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു.

< Ezekieli 19 >