< Kutoka 5 >

1 Baada ya mambo haya kutokea, Musa na Aruni walienda kwa Farao na kumwambia, ““Hivi ndivyo Yahwe, Mungu wa Israeli anasema: 'Waache watu wangu waende, ili wapate kunifanyia karamu jangwani.'”
അതിന്‍റെശേഷം മോശെയും അഹരോനും ഫറവോനോട്: “മരുഭൂമിയിൽ എനിക്ക് ഉത്സവം നടത്തേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കണം എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്ന് പറഞ്ഞു.
2 Farao akasema, “Yahwe ni nani? Kwa nini mimi nisikiliz sauti yake na kuwaacha Israeli waende? Mimi simjui Yahwe; na la zaidi, sitawaacha Israeli waende.”
അതിന് ഫറവോൻ: “യിസ്രായേലിനെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറിയുകയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയുമില്ല” എന്ന് പറഞ്ഞു.
3 Wakasema, “Mungu wa Waebrania amekutana nasi. Tuache twende safari jangwani kwa siku tatu ili tutoe sadaka kwa Yahwe Mungu wetu ili asituadhibu kwa mapigo au kwa upanga.”
അതിന് അവർ: “എബ്രായരുടെ ദൈവം ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് ഞങ്ങൾ മൂന്ന് ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ” എന്ന് പറഞ്ഞു.
4 Lakini mfalme wa Misri aliwaambia, “Musa na Aruni, kwa nini mnawatoa watu kazini mwao? Nendeni kazini kwenu.”
ഈജിപ്റ്റിലെ രാജാവ് അവരോട്: “മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളുടെ വേല മിനക്കെടുത്തുന്നത് എന്തിനാണ്? നിങ്ങൾ നിങ്ങളുടെ വേലയ്ക്ക് പോകുവിൻ” എന്ന് പറഞ്ഞു.
5 Pia alisema, “Sasa kuna Waebrania wengi nchini mwetu, na ninyi mnawafanya waache kazi zao.”
“ദേശത്ത് ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു” എന്നും ഫറവോൻ പറഞ്ഞു.
6 Siku ile ile, Farao alitoa amri kwa wasimamizi na wanyapara wa wale watu. Akasema,
അന്ന് ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും ഇപ്രകാരം കല്പിച്ചു:
7 “Tofauti na ilivyokuwa mwanzo, “Tofauti ni ilivyokuwa awali, msiwapatie tena watu majani ya kutengenezea tofali. Waacheni wao waende kujitafutia majani wenyewe.
“ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന് മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വൈക്കോൽ ശേഖരിക്കട്ടെ.
8 Ingawa wanapaswa kuleta hesabu sawa ya matofali watakayotengeneza kama ilivyokuwa awali. Msipokee pungufu, kwasababu wao ni wavivu. Ndiyo maana wanapiga kelele na kusema, 'turuhusu tuende tukamtolee sadaka Mungu wetu.'
എങ്കിലും ഇഷ്ടികയുടെ കണക്ക് മുമ്പിലത്തെപ്പോലെ തന്നെ ആയിരിക്കണം; ഒട്ടും കുറയ്ക്കരുത്. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന് യാഗം കഴിക്കട്ടെ’ എന്ന് നിലവിളിക്കുന്നത്.
9 Waongezeeni kazi wanaume ili wasipate tena muda wa kusikiliza maneno ya upotoshaji.”
അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;
10 Kwa hiyo viongozi wa watu na waangalizi wao waliwajulisha watu. Walisema, “Hivi ndivyo farao amesema: 'Sitawapeni tena malighafi.
൧൦അവർ വ്യാജവാക്കുകൾ കേൾക്കരുത്. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്ന് ജനത്തോട്: “നിങ്ങൾക്ക് വൈക്കോൽ തരുകയില്ല;
11 Nyinyi wenyewe mtaenda kutafuta majani popote mtakapopata, lakini kazi zenu hazitapunguzwa.
൧൧നിങ്ങൾതന്നെ പോയി കിട്ടുന്നിടത്തുനിന്ന് വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറയ്ക്കകയില്ല” എന്ന് ഫറവോൻ കല്പിക്കുന്നു എന്ന് പറഞ്ഞു.
12 Basi watu hao wakatawanyika katika nchi yote ya Misri ili wapate kukusanya matakataka badala ya majani.
൧൨അങ്ങനെ ജനം വൈക്കോലിന് പകരം താളടി ശേഖരിക്കുവാൻ ഈജിപ്റ്റിൽ എല്ലായിടവും ചിതറി നടന്നു.
13 Wasimamizi wao wakawahimiza na kusema, “Malizeni kazi zenu, sawa na wakati ule majani yalipokuwapo.”
൧൩ഊഴിയവിചാരകന്മാർ അവരെ നിർബ്ബന്ധിച്ച്: “വൈക്കോൽ നൽകിയപ്പോൾ ചെയ്തിരുന്നതത്രയും വേല ദിവസവും തികക്കണം” എന്ന് പറഞ്ഞു.
14 Wanyapara wa Farao wakawapiga wasimamizi wa Waisraeli, watu walewale ambao waliwaweka kuwa wasimamizi wa watumishi. Wale Wanyapara wakakazana kuwauliza, “Kwanini hamjatimiza idadi ya matofali inayotakiwa kwenu, siku ya jana na hata leo kama ambavyo mlifanya siku za nyuma?”
൧൪ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെമേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: “നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക നിർമ്മിക്കാഞ്ഞത് എന്ത്?” എന്ന് ചോദിച്ചു.
15 Basi Wanyapara wa wana wa Israeli wakamwendea Farao na kumlilia. Walisema, “Kwanini unawatendea watumishi wako hivi?
൧൫അതുകൊണ്ട് യിസ്രായേൽ മക്കളുടെ പ്രമാണികൾ ചെന്ന് ഫറവോനോട് നിലവിളിച്ചു; “അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ത്?
16 Sisi watumishi wako hatupewi majani tena, lakini bado wanatuambia sisi, “Tengenezeni tofali!' Sisi watumwa wako tunapigwa sasa, lakini kosa hilo ni la watu wako.”
൧൬അടിയങ്ങൾക്ക് വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്ന് അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അത് നിന്റെ ജനത്തിന്നു പാപമാകുന്നു” എന്ന് പറഞ്ഞു.
17 Lakini Farao akasema, “Ninyi ni wavivu! Wavivu ninyi! Ninyi mwasema, 'Turuhusu twende kumtolea Yahwe sadaka.'
൧൭അതിന് അവൻ: “മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ട്: ‘ഞങ്ങൾ പോയി യഹോവയ്ക്ക് യാഗം കഴിക്കട്ടെ’ എന്ന് നിങ്ങൾ പറയുന്നു.
18 Sasa rudini kazini. Hamtapewa majani tena, lakini mnapaswa kutengeneza idadi ile ile ya matofali.”
൧൮പോയി വേല ചെയ്യുവിൻ; വൈക്കോൽ തരുകയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കുകയും വേണം” എന്ന് കല്പിച്ചു.
19 Wanyapara wa wana wa Israeli wakagundua ya kuwa walikuwa kwenye shida kubwa mara walipoambiwa, “Hamtapunguza kamwe idadi ya matofali mnayotengeneza kila siku.”
൧൯“ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറയ്ക്കരുത്” എന്ന് കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേൽ മക്കളുടെ പ്രമാണികൾ കണ്ടു.
20 Wakakutana na Musa na Haruni, waliokuwa wamesimama nje ya Ikulu wakati wanatoka kwa Farao.
൨൦അവർ ഫറവോനെ വിട്ട് പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നത് കണ്ടു,
21 Wakawaambia Musa na Haruni, “Yahwe awatazame ninyi na kuwaadhibu, kwa sababu mmetufanya sisi kuonekana wabaya mbele ya Farao na watumishi wake. Mmetia upanga mikononi mwao ili watuue.”
൨൧അവരോട്: “നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നിന്ദിതരാക്കി. ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ട് യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ” എന്ന് പറഞ്ഞു.
22 Musa akarudi kwa BWANA na kumwambia, “Bwana, kwanini umewatenda mabaya watu hawa? Kwanini kunituma mimi kwanza?
൨൨അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: “കർത്താവേ, നീ ഈ ജനത്തിന് ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്?
23 Tangu nilipokuja kwa Farao kusema naye kwa jina lako, amewatenda mabaya watu hawa, wala hujawaokoa watu wako hata kidogo.”
൨൩ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നത് മുതൽ അവൻ ഈ ജനത്തോട് ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല” എന്ന് പറഞ്ഞു.

< Kutoka 5 >