< Kutoka 19 >

1 Katika mwezi wa tatu baada ya watu wa Israeli kutoka Misri, siku hiyo, walikwenda nyikani ya Sinai.
യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അവർ സീനായിമരുഭൂമിയിൽ എത്തി.
2 Walipo ondoka Refidimu na kuja nyikani ya Sinai, walieka kambi mbele ya mlima.
അവർ രെഫീദീമിൽനിന്ന് യാത്രതിരിച്ച് സീനായിമരുഭൂമിയിൽ വന്നു. അവിടെ പർവ്വതത്തിന് മുമ്പിൽ പാളയമിറങ്ങി.
3 Musa akaenda juu kwa Mungu. Yahweh alimuita kutoka mlimani na kusema, “Lazima uiambie nyumba ya Yakobo, watu wa Israeli:
മോശെ ദൈവസന്നിധിയിൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽനിന്ന് അവനോട് കല്പിച്ചത്: “നീ യാക്കോബ് ഗൃഹത്തോട് പറയുകയും യിസ്രായേൽ മക്കളോട് അറിയിക്കുകയും ചെയ്യേണ്ടത്:
4 Uliona nilicho fanya kwa Wamisri, jinsi nilivyo kubeba kwa mabawa ya tai na kukuleta kwangu.
“ഞാൻ ഈജിപ്റ്റുകാരോട് ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ.
5 Kisha sasa, ukinisikiliza kwa utii sauti yangu na kushika agano langu, kisha utakuwa mali yangu ya pekee miongoni mwa watu wote, kwa kuwa dunia yote ni yangu.
അതുകൊണ്ട് നിങ്ങൾ എന്റെ വാക്ക് കേട്ട് അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്ക് സകല ജനതകളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; കാ‍രണം ഭൂമി ഒക്കെയും എനിക്കുള്ളതാണല്ലോ.
6 Utakuwa ufalme wa kikuhani na taifa takatifu langu. Haya ni maneno wapaswa kuwaambia Waisraeli.
നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽ മക്കളോട് പറയേണ്ട വചനങ്ങൾ ആകുന്നു”.
7 Hivyo Musa akaja na kuwaita wazee wa watu. Aliweke mbele yao maneno yote haya Yahweh aliyo muamuru.
മോശെ വന്ന് ജനത്തിന്റെ മൂപ്പന്മാരെ വിളിച്ച്, യഹോവ തന്നോട് കല്പിച്ച ഈ വചനങ്ങളെല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു.
8 Watu wote walijibu pamoja na kusema, “Tutafanya yote Yahweh aliyo tuambia.” Kisha musa akaja kutoa taarifa ya maneno watu kwa Yahweh.
“യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന് ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്ക് യഹോവയെ അറിയിച്ചു.
9 Yahweh akamwambia Musa, “Nitakuja kwako kwa wingu nene ili watu wasikie ninapo sema na wewe na wakuamini milele.” Kisha Musa kamwambia Yahweh maneno ya Yahweh.
യഹോവ മോശെയോട്: “ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിനും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിനും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു” എന്ന് അരുളിച്ചെയ്തു, ജനത്തിന്റെ വാക്ക് മോശെ യഹോവയോട് അറിയിച്ചു.
10 Yahweh akamwambia Musa, “Nenda kwa watu. Leo na kesho lazima uwatenge, na kuwafanya waoshe mavazi yao.
൧൦യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ ജനത്തിന്റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക;
11 Kuwa tayari kwa siku ya tatu, kwa kuwa siku ya tatu Yahweh atashuka chini ya Mlima Sayuni.
൧൧അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാംദിവസം യഹോവ സകലജനവും കാൺകെ സീനായി പർവ്വതത്തിൽ ഇറങ്ങും.
12 Lazima uweke mipaka kote kuzunguka mlima kwa ajili ya watu. Uwaambie, 'Kuweni waangalifu msiende juu ya mlima au kushika mipaka yake. Yeyote atakaye shika mlima ata uawa.'
൧൨ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അതിരിൽ തൊടാതെയും സൂക്ഷിക്കണം എന്നു പറഞ്ഞ് നീ അവർക്കായി ചുറ്റും അതിര് തിരിക്കണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കണം.
13 Hakuna mkono wa mtu yeyote kumshika mtu huyu. Badala yake, lazima apigwe mawe au kuchomwa mshale. Iwe ni mtu au mnyama, lazima auawe. Tarumbeta itakapo pigwa muda mrefu, wanaweza kuja chini ya mguu wa mlima.”
൧൩ആരും അവനെ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന് അടുത്തുവരട്ടെ”.
14 Kisha Musa akashuka mlimani kwenda kwa watu. Aliwatenga watu kwa ajili ya Yahweh na wakaosha mavazi yao.
൧൪മോശെ പർവ്വതത്തിൽനിന്ന് ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു.
15 Aliwaambia watu, “Kuweni tayari siku ya tatu; msiwakaribie wake zenu.”
൧൫അവൻ ജനത്തോട്: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുവിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുത്” എന്നു പറഞ്ഞു.
16 Siku ya tatu, ilipo fika asubui, kulikuwa na ngurumo na radi na wingu nene kwenye mlima, na sauti kubwa ya tarumbeta. Watu wote kambini waliogopa.
൧൬മൂന്നാംദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം എല്ലാവരും നടുങ്ങി.
17 Musa akaleta watu kutoka kambini kukutana na Mungu, na wakasimama miguuni mwa mlima.
൧൭ദൈവത്തെ എതിരേല്ക്കുവാൻ മോശെ ജനത്തെ പാളയത്തിൽനിന്ന് പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്റെ അടിവാരത്തു നിന്നു.
18 Mlima Sina ulijwa kabisa na moshi kwasababu Yahweh alishuka na moto na moshi. Moshi ulipanda juu kama moshi wa tanuru, na mlima wote ulitikisika kwa vurugu.
൧൮യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അത് മുഴുവനും പുകകൊണ്ട് മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.
19 Sauti ya tarumbeta ilipo ongezeka na zaidi, Musa akazungumza, na Mungu kamjibu kwa sauti.
൧൯കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി.
20 Yahweh akashuka chini ya Mlima Sinai, juu ya mlima, na akamuita Musa kuja juu. Kisha Musa akapanda juu.
൨൦യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്ക് വിളിച്ചു; മോശെ കയറിച്ചെന്നു.
21 Yahweh akamwabia Musa, “Shuka chini na uwaonye watu wasipite kuniangalia, au wengi wao wataangamia.
൨൧യഹോവ മോശെയോട് കല്പിച്ചത്: “യഹോവയെ കാണേണ്ടതിന് ജനം യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിക്കുവാൻ നീ ഇറങ്ങിച്ചെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക.
22 Acha pia mukuhani wanao kuja karibu yangu wakitenge - wajiandae kwa ujio - ili nisiwashambulie.”
൨൨യഹോവയുടെ അടുത്ത് വരുന്ന പുരോഹിതന്മാരും യഹോവ അവർക്ക് ഹാനി വരുത്താതിരിക്കേണ്ടതിന് തങ്ങളെ ശുദ്ധീകരിക്കട്ടെ”.
23 Musa akamwabia Yahweh, “Watu hawawezi kuja juu ya mlima, kwa kuwa umetuamuru: 'Eka mipaka kuzunguka mlima na utenge kwa ajili ya Yahweh.'”
൨൩മോശെ യഹോവയോട്: “ജനത്തിന് സീനായി പർവ്വതത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന് അതിര് തിരിച്ച് അതിനെ ശുദ്ധമാക്കുക എന്ന് ഞങ്ങളോട് കർശനമായി കല്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു.
24 Yahweh akamwambia, Nenda, shuka chini ya mlima, na umelete Aruni na wewe, lakini usiache makuhani na watu kupita vizuizi na kuja kwangu, au nitawashambulia.”
൨൪യഹോവ അവനോട്: “ഇറങ്ങിപ്പോകുക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്ക് നാശം വരുത്താതിരിക്കേണ്ടതിന് അവന്റെ അടുക്കൽ കയറുവാൻ അതിര് കടക്കരുത്.
25 Hivyo Musa akaenda chini kwa watu na kusema nao.
൨൫അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു.

< Kutoka 19 >