< Kutoka 15 >

1 Kisha Musa na watu wa Israeli wakaimba hii nyimbo kwa Yahweh. Waliimba, “Nitaimba kwa Yahweh, kwa kuwa ameshinda kwa utukufu; farasi na dereva wake amewatupa kwenye bahari.
മോശെയും യിസ്രായേൽമക്കളും അന്ന് യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ: “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അങ്ങ് മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അങ്ങ് കടലിൽ തള്ളിയിട്ടിരിക്കുന്നു.
2 Yahweh ni uweza wangu na nyimbo yangu, na amekuwa wokovu wangu. Huyu ni Mungu wangu, na nitamsifu, Mungu wa baba yangu, nitamtukuza.
എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവിടുന്ന് എനിക്ക് രക്ഷയായിത്തീർന്നു. അവിടുന്ന് എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവിടുന്ന് എന്റെ പിതാവിൻ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും.
3 Yahweh ni shujaa; Yahweh ni jina lake.
യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവിടുത്തെ നാമം.
4 Ametupa magari ya farasi ya Farao na jeshi lake kwenye bahari. Maafisa wa Farao hodari walizama kwenye Bahari ya Shamu.
ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അങ്ങ് കടലിൽ തള്ളിയിട്ടു; അവന്റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി.
5 Kina kiliwafunika; walienda kwenye kina kama jiwe.
സമുദ്രം അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.
6 Mkono wako wakulia, Yahweh, una nguvu ya utukufu; mkono wako, Yahweh, umewavunja adui.
യഹോവേ, അങ്ങയുടെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ, അങ്ങയുടെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.
7 Kwa utukufu mkubwa umewapindua walio inuka dhidi yako. Umetuma gadhabu; imewateketeza kama karatasi.
അങ്ങ് എതിരാളികളെ മഹാശക്തിയാൽ സംഹരിക്കുന്നു; അങ്ങ് അവിടുത്തെ ക്രോധം അയയ്ക്കുന്നു; അത് അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
8 Kwa pumzi ya pua yako maji yalijaa; maji yanayo tembea yalisimama wima na kujaa juu; maji yalikuwa manene ndani ya kilindi cha bahari.
അവിടുത്തെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.
9 Adui alisema, 'Nitakimbiza, nitapita, nitagawa nitakacho chukuwa; tamanio langu litatimizwa kwao; nitavuta upanga wangu; mkono wangu utawaharibu wao.'
“ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആഗ്രഹം അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും” എന്ന് ശത്രു പറഞ്ഞു.
10 Lakini ulipuliza kwa upepo wako, na bahari ikawafunika wao; walizama kama chuma nzito kwenye maji mengi.
൧൦നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു.
11 Ni nani kama wewe, Yahweh, miongoni mwa miungu? Nani kama wewe, mtakatifu wa utukufu, katika sifa umetukuzwa, anaye fanya miujiza?
൧൧യഹോവേ, ദേവന്മാരിൽ നിനക്ക് തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്ക് തുല്യൻ ആർ?
12 Ulinyoosha mkono wako wa kulia, na dunia ikawameza.
൧൨നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.
13 Katika uaminifu wa agano lako umewaongoza watu ulio waokoa. Katika uweza wako umewaongoza katika sehemu takatifu unayo ishi.
൧൩നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്ക് നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
14 Watu watasikia, na watatetemeka; hofu itawakumba wakazi wa Filistia.
൧൪ജാതികൾ കേട്ട് നടുങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു.
15 Kisha wazee wa Edomu wataogopa; wanajeshi wa Moabu watetemeka; wakazi wote wa Kanani watayayuka.
൧൫ഏദോമ്യപ്രഭുക്കന്മാർ സംഭ്രമിച്ചു; മോവാബ്യവീരന്മാർ ഭയന്നുവിറച്ചു; കനാന്യ നിവാസികളെല്ലാം അധൈര്യപ്പെട്ടു.
16 Mshituko na hofu vitawaangukia. Kwasababu ya nguvu ya mkono wako, watakuwa kimya kama jiwe hadi watu wako watakapo pita, Yahweh - hadi watu ulio waokoa watakapo pita.
൧൬ഭയവും ഭീതിയും അവരുടെ മേൽ വീണു, നിന്‍റെ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നുപോയി.
17 Utawaleta na kuwapanda kwenye mlima wa urithi wako, sehemu, Yahweh, ulio jenga ya kuishi, sehemu takatifu, Bwana wetu, mikono yako iliyo jenga.
൧൭നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.
18 Yahweh ata tawala milele na milele.”
൧൮യഹോവ എന്നും എന്നേക്കും രാജാവായി വാഴും”.
19 Kwa kuwa farasi wa Farao walienda na magari ya farasi na wapanda farasi kwenye bahari. Yahweh alileta maji ya bahari juu yao. Lakini Waisraeli walienda juu ya nchi kavu katikati ya bahari.
൧൯എന്നാൽ ഫറവോന്റെ കുതിരകൾ അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.
20 Miriamu nabii wa kike, dada wa Aruni, akanyanyua tari, na wanawake wote wakatoka na matari, wakicheza nae.
൨൦അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.
21 Miriamu akawaimbia: “Muimbieni Yahweh, kwa kuwa ameshinda kwa utukufu. Farasi na mpanda farasi amewatupa baharini.
൨൧മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: “യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു”.
22 Kisha Musa akaongoza Israeli mbele kupita Bahari ya Shamu. Walienda nyikani ya Shuri. Walisafiri kwa siku tatu nyikani pasipo kuona maji yeyote.
൨൨അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്ന്, മൂന്നുദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.
23 Kisha wakaja Mara, lakini hawakunywa maji ya huko kwasababu yalikuwa machungu. Hivyo wakaita hiyo sehemu Mara.
൨൩മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്ക് കഴിഞ്ഞില്ല; അത് കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ട് അതിന് മാറാ എന്ന് പേരിട്ടു.
24 Hivyo watu wakamlalamikia Musa na kusema, “Nini tunaweza kunywa?”
൨൪അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും” എന്ന് പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു.
25 Musa akamlilia Yahweh, na kumonyesha mti. Musa akautupa kwenye maji, na maji yakawa matamu kunywa. Ndio pale Yahweh alipowapa sheria kali, na ndio pale alipo wajaribu.
൨൫അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു:
26 Alisema, “Kama utasikiliza sauti ya Yahweh Mungu wako kwa umakini, na kufanya yalio sahihi machoni pake, na kama utatega sikio kwa amri zake na kutii sheria zake zote - sitawaekea ninyi magonjwa yale niliyo waekea Wamisri, kwa kuwa mimi ni Yahweh ninaye kuponya.”
൨൬“നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് അവന് പ്രസാദമുള്ളതു ചെയ്യുകയും അവന്റെ കല്പനകൾ അനുസരിച്ച് അവന്റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ ഈജിപ്റ്റുകാരുടെമേൽ വരുത്തിയ വ്യാധികളിൽ ഒന്നും നിനക്ക് വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്ന് അരുളിച്ചെയ്തു.
27 Kisha watu wakaja Elimu, palipo kuwa na chemichemi kumi na mbili za maji na miti sabini ya mtende. Walieka kambi hapo pembeni ya maji.
൨൭പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.

< Kutoka 15 >