< Esta 5 >

1 Baada ya siku tatu, Esta akajivika mavazi yake ya kimalkia na akasimama sehemu ya ndani ya ua wa ikulu ya mfalme, mbele ya nyumba ya mfalme. mfalme alikuwa ameketi katika kiti chake cha enzi na akitazama mlango wa kuingilia.
മൂന്നാംദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുകൊണ്ട് രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്ന് രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന് നേരെ തന്റെ സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു.
2 Mfalme alipomwona malkia Esta alipata kibali kwa mfalme. Alimpa fimbo ya dhahabu mikononi mwa Esta. Hivyo Esta akamsogelea mfalme na kuishika fimbo ya utawala.
എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നത് രാജാവ് കണ്ടപ്പോൾ അവന് അവളോട് കൃപ തോന്നി തന്റെ കയ്യിൽ ഇരുന്ന പൊൻചെങ്കോൽ രാജാവ് എസ്ഥേറിന്റെ നേരെ നീട്ടി; എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു.
3 Kisha mfalme akamwambia Malkia Esta, “Unahitaji upewe nini? Ombi lako ni lipi? Hata nusu ya ufalme wangu utapewa.”
രാജാവു അവളോട്: “എസ്ഥേർ രാജ്ഞിയേ, എന്ത് വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പകുതി വേണമെങ്കിലും നിനക്ക് തരാം” എന്ന് പറഞ്ഞു.
4 Malkia Esta akamwambia mfalme, kama nimepata kibali machoni pako, naomba wewe na Hamani muhudhurie leo katika karamu niliyoiandaa kwa ajili yake.”
അതിന് എസ്ഥേർ: “രാജാവിന് തിരുവുള്ളം ഉണ്ടായിട്ട് ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന് രാജാവും ഹാമാനും ഇന്ന് വരേണം” എന്ന് അപേക്ഷിച്ചു.
5 Mfalme akasema, “Mleteni haraka Hamani sawa sawa na matakwa ya Malkia Esta.” Mfalme pamoja na Hamani wakahuduria katika karamu aliyoandaa malkia Esta.
“എസ്ഥേർ പറഞ്ഞതുപോലെ ചെയ്യുവാൻ ഹാമാനെ വേഗം വരുത്തുവിൻ” എന്ന് രാജാവ് കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിന് ചെന്നു.
6 Mvinyo ulipohudumiwa katika karamu, mfalme akamuuliza Malkia Esta hitaji lako ni nini? Na ombi lako ni lipi? Utapewa hata nusu ya ufalme.”
വീഞ്ഞുവിരുന്നിൽ രാജാവ് എസ്ഥേറിനോട്: “നിന്റെ അപേക്ഷ എന്ത്? അത് നിനക്ക് ലഭിക്കും; നിന്റെ ആഗ്രഹവും എന്ത്? രാജ്യത്തിൽ പകുതി ആണെങ്കിലും അത് നിവർത്തിച്ചുതരാം” എന്ന് പറഞ്ഞു.
7 Esta akajibu mfalme, “Hitaji na ombi langu ni hili,
അതിന് എസ്ഥേർ: “എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു:
8 kama ikikupendeza mfalme, kwa kunipa haja yangu na kuheshimu ombi langu, wewe na Hamani muhudhurie tena katika karamu nitakayoiandaa kesho na hapo ndipo nitakapo kuambia haja yangu.
രാജാവിന് എന്നോട് കൃപയുണ്ടെങ്കിൽ എന്റെ അപേക്ഷ നല്കുവാനും എന്റെ ആഗ്രഹം സാധിച്ചുതരുവാനും രാജാവിന് തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ ഇനിയും ഒരുക്കുന്ന വിരുന്നിന് വരേണം; ആ സമയത്ത് എന്റെ ആഗ്രഹം ഞാന്‍ അങ്ങയോടു അറിയിച്ചു കൊള്ളാം” എന്ന് പറഞ്ഞു.
9 Hamani akaenda nyumbani kwakwe huku akiwa amejawa na furaha moyoni mwake. Lakini alipomwona Modekai katika lango la mfalme, modekai hasimami wala kutetemeka mbele zake, alijawa na ghadhabu kwa ajili ya Modekai.
അന്ന് ഹാമാൻ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാൽ രാജാവിന്റെ വാതില്ക്കൽ മൊർദെഖായി എഴുന്നേല്ക്കാതെയും ഭയപ്പെടാതെയും ഇരിക്കുന്നത് കണ്ട് ഹാമാന് മൊർദെഖായിയുടെ നേരെ കോപം ഉണ്ടായി.
10 Lakini akajizuia na akaenda nyumbani kwake. Akawaarika marafiki zake wakakusanyika pamoja na Zereshi, mkewe.
൧൦എങ്കിലും ഹാമാൻ സ്വയം നിയന്ത്രിച്ചുകൊണ്ട് തന്റെ വീട്ടിൽചെന്ന് സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.
11 Hamani akawaeleza juu ya utukufu wa mali na idadi ya watoto aliokuwa nao, na vile alivyo juu kuliko wasimamizi na watumishi wote wa mfalme.
൧൧ഹാമാൻ അവരോട് തന്റെ ധനസമ്പത്തും പുത്രസമ്പത്തും രാജാവ് തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാർക്കും രാജഭൃത്യന്മാർക്കും മുകളിലായി തന്നെ ഉയർത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.
12 Hamani akawambia, “Hata jana Malkia Esta aliandaa karamu kwa ajili ya mfalme na ni mimi tu na mfalme tulio hudhuria katika karamu aliyoiandaa Malkia Esta. Na hata kesho tuna mwaliko mwingine pamoja na mfalme.
൧൨എസ്ഥേർരാജ്ഞിയും താൻ ഒരുക്കിയ വിരുന്നിന് എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാൻ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിന് ചെല്ലുവാൻ എന്നെ ക്ഷണിച്ചിരിക്കുന്നു.
13 Lakini haya yote sio kitu kama Modekai ataendelea kukaa katika lango la mfalme.
൧൩എങ്കിലും യെഹൂദനായ മൊർദെഖായി രാജാവിന്റെ വാതില്ക്കൽ ഇരിക്കുന്നത് കാണുന്നേടത്തോളം ഇതൊന്നുംകൊണ്ട് എനിക്ക് ഒരു തൃപ്തിയും ഇല്ല” എന്നും ഹാമാൻ പറഞ്ഞു.
14 Kisha Zereshi, mkewe Hamani akamwambia Mmewe na rafiki zake wote, “Andaeni mti wenye urefu wa futi hamsini. Na wakati wa ahsubuhi ongea na mfalme ili Modekai atundikwe katika mti huo. Kisha nenda kwa furaha na mfalme katika karamu aliyoiandaa Malkia.
൧൪അതിന് അവന്റെ ഭാര്യ സേരെശും അവന്റെ സകലസ്നേഹിതന്മാരും അവനോട്: “അമ്പത് മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊർദെഖായിയെ അതിന്മേൽ തൂക്കിക്കൊല്ലുവാൻ നാളെ രാവിലെ നീ രാജാവിനോട് അപേക്ഷിക്കണം; പിന്നെ നിനക്ക് സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന് പോകാം” എന്ന് പറഞ്ഞു. ഈ കാര്യം ഹാമാന് ബോധിച്ചു; അവൻ കഴുമരം ഉണ്ടാക്കിച്ചു.

< Esta 5 >