< Torati 13 >

1 Kama miongoni mwenu ainuka nabii au muota ndoto,
നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ്:
2 na kama anawapa ishara au maajabu, na kama ishara au maajabu yanatokea, kama alivyozungumza kwenu na kusema, “Ebu tuifuate miungu mingine, ambayo hatuijui, na tuiabudu.
“നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിക്കുക” എന്ന് പറഞ്ഞുകൊണ്ട് ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും, അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കുകയും ചെയ്താൽ
3 Usisikilize maneno ya nabii huyo, au kwa huyo muota ndoto, kwa kuwa Yahwe Mungu wako anakujaribu kujua kama unampenda Yahwe Mungu wako kwa moyo wako wote na roho yako yote.
ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്ക് നീ കേട്ടനുസരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്ന് അറിയേണ്ടതിന് യഹോവ നിങ്ങളെ പരീക്ഷിക്കുകയാകുന്നു.
4 Mtatembea baada ya Yahwe Mungu wenu, mheshimu, mzishike amri zake, na mtii sauti yake, na mtamwabudu na kushikamana naye.
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ച് ഭയപ്പെടുകയും, അവന്റെ കല്പന പ്രമാണിച്ച് അവന്റെ വാക്ക് കേൾക്കുകയും അവനെ സേവിച്ച് അവനോട് ചേർന്നിരിക്കുകയും വേണം.
5 Nabii huyo au muota ndoto atauwawa, kwa sababu amezungumza uasi dhidi ya Yahwe Mungu wenu, ambaye aliwaleta toka nchi ya Misri, na aliyewakomboa kutoka nyumba ya utumwa. Hivyo nabii anataka kuwaondoa katika njia ambayo Yahwe Mungu wenu aliwaamuru kutembea. Kwa hiyo weka mbali maouvu kutoka kwenu.
ആ പ്രവാചകനോ സ്വപ്നക്കാരനോ, ഈജിപ്റ്റ്ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്ന് വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിരോധമായി ദ്രോഹം സംസാരിച്ച്, നിന്റെ ദൈവമായ യഹോവ നീ നടക്കുവാൻ കല്പിച്ച വഴിയിൽനിന്ന് നിന്നെ തെറ്റിക്കുവാൻ നോക്കിയതുകൊണ്ട് അവനെ കൊല്ലണം; അങ്ങനെ നിന്റെ മദ്ധ്യത്തിൽനിന്ന് ദോഷം നീക്കിക്കളയണം.
6 Tuseme kwamba ndugu yako, mwana wa mama yako, au mwana wako, au binti yako, au mke wa karibu nawe, au rafiki yako ambaye ni kama roho yako, kukushawishi kwa siri na kusema, “Acha tuende na tukaabudu miungu mingine ambayo hatujazijua, wala wewe wala mababu zako-
ദേശത്തിന്റെ ഒരു അറ്റം മുതൽ മറ്റേഅറ്റം വരെ, സമീപത്തോ ദൂരത്തോ, നിങ്ങളുടെ ചുറ്റും ഉള്ള ജനതകളുടെ ദേവന്മാരിൽവച്ച്
7 Miungu yeyote ya watu ambayo imewazunguka, karibu nanyi au mbali kutoka, kutoka mwisho wa dunia kwenda mwisho mwingine wa dunia.
നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിക്കുക എന്ന് നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ, നിന്റെ മകനോ മകളോ, നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്റെ പ്രാണസ്നേഹിതനോ, രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിക്കുവാൻ നോക്കിയാൽ
8 Usimkubali au kumsikiliza. Wala macho yako yasione huruma, wala hautamuacha akiba au kumficha.
അതിനോട് യോജിക്കുകയോ അവരുടെ വാക്ക് കേൾക്കുകയോ ചെയ്യരുത്; അവരോട് കനിവ് തോന്നുകയോ, ക്ഷമിച്ച് അവരെ ഒളിപ്പിക്കുകയോ ചെയ്യാതെ, കൊന്നുകളയണം.
9 Badala yake, utamuacha hakika; mkono wako utakuwa wa kwanza kumuua, na badae mkono wa watu wote.
അവരെ കൊല്ലേണ്ടതിന് ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെമേൽ വെക്കണം.
10 Mtamponda mpaka kufa kwa mawe, kwa sababu amejaribu kuwaondoa kutoka kwa Yahwe Mungu wenu, ambaye aliwatoa kutoka nchi ya Misri, nje ya nyumba ya utumwa.
൧൦അടിമവീടായ ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോട് നിന്നെ അകറ്റിക്കളയുവാൻ അവൻ അന്വേഷിച്ചതുകൊണ്ട് അവനെ കല്ലെറിഞ്ഞ് കൊല്ലണം.
11 Israel yote itasikia na kuogopa, na haitaendelea kufanya aina ya uovu miongoni mwenu.
൧൧മേലാൽ നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ യിസ്രായേലെല്ലാം ഈ വർത്തമാനം കേട്ട് ഭയപ്പെടേണം.
12 Kama utasikia yeyote anasema kuhusu moja ya miji yenu, kwamba Yahwe Mungu wenu anawapa kuishi ndani yake.
൧൨നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിയ്ക്കണമെന്ന് പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ട് തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്ന്
13 Baadhi ya wenzuni waovu wamewaacha miongoni mwenu na kuacha kwa mbali wakazi wa miji yao na kusema, “Acha tuende na kuabudu miungu mingine ambayo hamjaijua.
൧൩നിന്റെ ദൈവമായ യഹോവ നിനക്ക് പാർപ്പാൻ തന്നിട്ടുള്ള ഏതെങ്കിലും ഒരു പട്ടണത്തെക്കുറിച്ച് കേട്ടാൽ
14 Basi utaichunguza uthibitisho, kufanya utafiti na kuipeleleza kwa kina. Wakati unagundua kwamba ni kweli na hakuna shaka kwamba chukizo hilo lililofanyika miongoni mwenu, kisha utachukua hatua.
൧൪നീ നല്ലവണ്ണം അന്വേഷിക്കുകയും പരിശോധിക്കയും ചോദ്യം ചെയ്യുകയും വേണം. അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ
15 Utawashambulia hakika wenyeji wa mji huo kwa makali ya upanga. Utaangamiza kabisa na watu wote walio ndani yake, pamoja na mifugo yake, pamoja na makali ya upanga.
൧൫നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്ന് അതും, അതിലുള്ളത് ഒക്കെയും, അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം.
16 Utakusanya nyara zote kutoka katikati mwa mitaa yake na utuunguza mji, pamoja na nyara zake zote - kwa kuwa Yahwe Mungu wako. Mji utakuwa mchungu wa uharibifu milele; haupaswi kujengwa tena.
൧൬അതിലെ കൊള്ളമുതൽ വീഥിയുടെ നടുവിൽ കൂട്ടിയിട്ട് ആ പട്ടണവും അതിലെ കൊള്ളയും അശേഷം നിന്റെ ദൈവമായ യഹോവയ്ക്കായി തീയിട്ട് ചുട്ടുകളയേണം; ആ പട്ടണം എന്നും പാഴ്ക്കുന്നായിരിക്കേണം; അതിനെ പിന്നെ പണിയുകയുമരുത്.
17 Hakuna hata kimoja kati ya vitu hivyo vimewekwa wakfu kwa ajili ya kuangamizwa vinapaswa kugadamana kwenye mkono wako. Hii inapaswa kuwa kesi, ili kwamba Yahwe atageuka kutoka kwenye ukali wa hasira yake, kumuonyesha rehema, kuwa na huruma kwako, na kukufanya wewe kuogezeka katika idadi, kama alivyoapa kwa baba zako.
൧൭യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്നോട് കരുണയും കനിവും കാണിക്കേണ്ടതിനും നിന്റെ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെ നിന്നെ വർദ്ധിപ്പിക്കേണ്ടതിനും ശപഥാർപ്പിതമായ യാതൊന്നും നിന്റെ കയ്യിൽ പറ്റിയിരിക്കരുത്”.
18 Atafanya hivi kwa sababu unasikiliza sauti ya Yahwe Mungu wako, kuzishika amri zake ambazo ninakuamuru leo, kufanya kile kilicho sahihi mbele ya macho ya Yahwe Mungu wako.
൧൮നിന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ച് നിന്റെ ദൈവമായ യഹോവക്ക് ഹിതകരമായത് ചെയ്യുക.

< Torati 13 >