< Torati 10 >

1 Kwa wakati ule Yahwe alisema kwangu, 'Chonga mbao mbili za mawe kama zile za kwanza, na njoo kwangu huku juu ya mlima, na utengeneze sanduku la mbao.
ആ സമയത്ത് യഹോവ എന്നോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കൽപ്പലകകൾ ചെത്തിയെടുത്ത് പർവതത്തിൽ എന്റെ സന്നിധിയിലേക്കു കയറിവരിക. മരംകൊണ്ടുള്ള ഒരു പേടകവും ഉണ്ടാക്കുക.
2 Nitaandika kwenye mbao maneno ambayo yalikuwa kwenye mbao za kwanza ulizozivunja, na utaziweka ndani ya sanduku.
നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ കൽപ്പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ഈ കൽപ്പലകകളിൽ എഴുതും. അവ നീ ആ പേടകത്തിൽ വെക്കണം.”
3 Basi nilitengeneza sanduku la mbao za mikaratusi, na nikachonga mbao mbili za mawe kwa zile za kwanza, na nikaenda juu ya mlima, nikiwa na mbao mbili mkononi mwangu.
അങ്ങനെ ഞാൻ ഖദിരമരംകൊണ്ട് ഒരു പേടകമുണ്ടാക്കി. ആദ്യത്തേതുപോലെയുള്ള രണ്ടു കൽപ്പലകകൾ ചെത്തിയുണ്ടാക്കി; കൈയിൽ ആ രണ്ടു കൽപ്പലകകളുമായി ഞാൻ പർവതത്തിൽ കയറി.
4 Aliandika kwenye mbao, kama maandishi ya kwanza, amri kumi ambazo Yahwe amesema nanyi kwenye mlima kutoka katikati mwa moto katika siku ya kusanyiko; ndipo Yahwe alilinipa mimi.
മഹാസമ്മേളനം ഉണ്ടായിരുന്ന ദിവസം യഹോവ പർവതത്തിൽവെച്ച് അഗ്നിയുടെ മധ്യത്തിൽ നിങ്ങളോടു വിളംബരംചെയ്ത പത്തു കൽപ്പനകളും, ആദ്യത്തെ ഫലകങ്ങളിലെ എഴുത്തുപോലെതന്നെ, യഹോവ ആ ഫലകങ്ങളിൽ എഴുതി. യഹോവ അവ എനിക്കു നൽകി.
5 Niligeuka na kushuka chini kutoka mlimani, na kuweka mbao ndani ya sanduku nililokuwa nimetengeneza; hapo zilikaa, kama Yahwe alivyoniamuru.”
അതിനുശേഷം ഞാൻ പർവതത്തിൽനിന്നും ഇറങ്ങിവന്ന് ഞാൻ ഉണ്ടാക്കിയ പേടകത്തിൽ ഫലകങ്ങൾ വെച്ചു. യഹോവ എന്നോടു കൽപ്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.
6 (Watu wa Israeli walisafiri kutoka Beerothi ya Bene Jaakan kwenda Moserathi. Huko Aaroni alikufa, na huko alizikwa; Eleazar, mwana wake, alitumika katika ofisi ya ukuhani kwenye nafasi yake.
ഇസ്രായേൽമക്കൾ യാഖാന്യരുടെ കിണറുകൾക്കരികെനിന്ന് മൊസേരോത്തിലേക്കു യാത്രതിരിച്ചു. അഹരോൻ അവിടെ മരിച്ചു. അദ്ദേഹത്തെ അവിടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ എലെയാസാർ അവനുശേഷം പുരോഹിതനായി.
7 Kutokea huko walisafiri kwenda Gudgodah, na kutoka Gudgodah kwenda Jotbathah, nchi yenye mikondo ya maji.
അവർ അവിടെനിന്ന് ഗുദ്ഗോദെയിലേക്കും ഗുദ്ഗോദെയിൽനിന്ന് നീരുറവുകളുള്ള നാടായ യൊത്-ബാഥായ്ക്കും യാത്രയായി.
8 Kwa wakati huo Yahwe alichagua kabila la Lawi kubeba sanduku la agano la Yahwe, kusimama mbele ya Yahwe kumtumikia na kubariki watu kwa jina lake, kama ilivyo leo.
അക്കാലത്ത് യഹോവ തന്റെ ഉടമ്പടിയുടെ പേടകം ചുമക്കുന്നതിനും ഇന്നുവരെ തുടർന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നുകൊണ്ട് ശുശ്രൂഷിക്കുന്നതിനും അവിടത്തെ നാമത്തിൽ അനുഗ്രഹിക്കുന്നതിനും ലേവിഗോത്രത്തെ വേർതിരിച്ചു.
9 Kwa hiyo Lawi hawana sehemu wala urithi wa nchi pamoja na ndugu zake; Yahwe ni urithi wao, kama Yahwe Mungu wenu alizungumza naye)
അതുനിമിത്തം ലേവിക്ക് തന്റെ സഹോദന്മാരോടൊപ്പം ഓഹരിയും അവകാശവും ലഭിച്ചില്ല. നിന്റെ ദൈവമായ യഹോവ അവരോടു വാഗ്ദാനം ചെയ്തപ്രകാരം യഹോവതന്നെയാണ് അവരുടെ ഓഹരി.
10 “Nilibaki kwenye mlima kama ilivyokuwa mara ya kwanza, siku arobaini na usiku arobaini. Yahwe alinisikiliza wakati huo pia; Yahwe hakutaka kukuangamiza.
ഞാൻ ആദ്യത്തേതുപോലെ നാൽപ്പതുരാവും നാൽപ്പതുപകലും പർവതത്തിൽ താമസിച്ചു. ഈ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു. നിന്നെ നശിപ്പിക്കാതിരിക്കാൻ യഹോവ തീരുമാനിച്ചു.
11 Yahwe alisema nami, “Inuka, nenda mbele ya watu uwaongoze katika safari yao; wataingia na kumiliki nchi ambayo niliapa kwa mababu zao kuwapa.'
യഹോവ എന്നോട്, “എഴുന്നേൽക്കുക, ഞാൻ അവർക്കു നൽകുമെന്ന് അവരുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത ദേശം അവർ ചെന്ന് അവകാശമാക്കാൻ നീ ജനത്തിന്റെ മുമ്പിലായി നടക്കുക” എന്നു കൽപ്പിച്ചു.
12 Sasa, Israeli, Yahwe Mungu wenu ataka nini kwenu, isipokuwa hofu ya Yahwe Mungu wenu, kutembea katika njia zake zote, kumpenda yeye, na kumwabudu Yahwe Mungu wenu kwa moyo wenu wote na roho yenu yote.
അതുകൊണ്ട് ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയും അവിടത്തെ സ്നേഹിക്കുകയും നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സേവിക്കുകയും
13 Kuzishika amri za Yahwe, na maagizo ambayo ninawaamuru ninyi leo kwa ajili ya uzuri wenu?
ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന യഹോവയുടെ കൽപ്പനകളും ഉത്തരവുകളും, നിനക്കു നന്മയുണ്ടാകാൻ അനുസരിക്കുകയും അല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?
14 Tazama, kwa Yahwe Mungu wenu mbingu ni zake na mbingu za mbingu, dunia, vyote vilivyomo.
ഇതാ, സ്വർഗവും സ്വർഗാധിസ്വർഗങ്ങളും ഭൂമിയും അതിലുള്ള സകലതും നിന്റെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു.
15 Yahwe peke alichukua furaha kwa baba zenu ili kwamba awapende, na aliwachagua ninyi, wazao wao, baada yao, zaidi kuliko ya watu wengine wowote, kama afanyavyo leo.
നിന്റെ പിതാക്കന്മാരോടുമാത്രം യഹോവയ്ക്കു പ്രസാദം തോന്നുകയും അവരെ സ്നേഹിക്കുകയും ചെയ്തു. അവർക്കുശേഷം അവരുടെ പിൻഗാമികളായ നിങ്ങളെ ഇന്നുള്ളതുപോലെതന്നെ എല്ലാ ജനതകളിൽനിന്നും തെരഞ്ഞെടുത്തു.
16 Kwa hiyo basi wataili govi la mioyo yao, na msiwe wakaidi tena.
അതുകൊണ്ട് നിങ്ങൾ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദനം ചെയ്യുക. ഇനി ഒരിക്കലും ദുശ്ശാഠ്യമുള്ളവരായിരിക്കരുത്.
17 Kwa kuwa Yahwe Mungu wenu, ni Mungu wa miungu na Bwana wa bwana, Mungu mkuu, mwenye nguvu na wakutisha, ambaye hapendelei yeyote na hapokei rushwa-
നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവും സർവശക്തനും മഹാനും ഉന്നതനുമായ ദൈവം ആകുന്നു. അവിടന്ന് മുഖപക്ഷം കാണിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല.
18 Hutekeleza haki kwa yatima na wajane, na huonesha upendo kwa mgeni kwa kumpa chakula na mavazi.
അവിടന്ന് അനാഥർക്കും വിധവമാർക്കുംവേണ്ടി നീതി നടപ്പാക്കുന്നു. അവിടന്ന് നിങ്ങൾക്കിടയിൽ താമസിക്കുന്ന പ്രവാസികളെ സ്നേഹിച്ച് അവർക്കു ഭക്ഷണവും വസ്ത്രവും നൽകുന്നു.
19 Kwa hiyo basi mpende mgeni; kwa kuwa mlikuwa wageni kutoka nchi ya Misri.
അതുകൊണ്ട് നിങ്ങളും പ്രവാസികളെ സ്നേഹിക്കുക. നിങ്ങളും ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ.
20 Mtamche Yahwe Mungu wenu yeye mtamwabudu. Mtashikamana kwake, na kwa jina lake mtaapa.
നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെട്ട്, അവിടത്തെ സേവിക്കണം. യഹോവയോട് പറ്റിച്ചേർന്ന്, അവിടത്തെ നാമത്തിൽ ശപഥംചെയ്യണം.
21 Yeye ni sifa yenu, ni Mungu wenu, ambaye amefanya kwa ajili yenu haya mambo makuu na kutisha, ambayo macho yenu yameyaona.
അവിടന്നാകുന്നു നിന്റെ പുകഴ്ച; അവിടന്നാകുന്നു നിന്റെ ദൈവം. നീ കണ്ണുകൊണ്ടു കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ പ്രവൃത്തികൾ ചെയ്തത് അവിടന്ന് ആകുന്നു.
22 Baba zako walienda Misri kama watu sabini; sasa Yahwe Mungu wako amekufanya wewe kuwa wengi kama nyota za mbinguni.
നിന്റെ പിതാക്കന്മാർ എഴുപത് പേരാണ് ഈജിപ്റ്റിലേക്കു പോയത്. ഇപ്പോൾ നിന്റെ ദൈവമായ യഹോവ നിന്നെ ആകാശത്തുള്ള നക്ഷത്രങ്ങളെപ്പോലെ എണ്ണത്തിൽ വർധിപ്പിച്ചിരിക്കുന്നു.

< Torati 10 >