< Amosi 5 >

1 Sikilizeni hili neno ambalo nisemalo kama maombelezo juu yenu, nyumba ya Israeli.
യിസ്രായേൽ ഗൃഹമേ, നിങ്ങളെക്കുറിച്ചുള്ള ഈ വിലാപവചനം കേൾക്കുവിൻ!
2 Bikira wa Israeli ameanguka; hatoinuka tena; ametoroka kwenye nchi yake, hakuna mtu wa kumwinua.
യിസ്രായേൽകന്യക വീണിരിക്കുന്നു; ഇനി എഴുന്നേൽക്കുകയും ഇല്ല; അവൾ നിലത്തോട് പറ്റിക്കിടക്കുന്നു; അവളെ എഴുന്നേൽപ്പിക്കുവാൻ ആരുമില്ല.
3 Kwa kuwa hivi ndivyo Yahwe asemavyo: “Mji ambao umetoka nje kwa elfu watabaki mia, na walioenda nje mia watabaki kumi wa mali ya nyumba ya Israeli.”
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽഗൃഹത്തിൽ ആയിരംപേരുമായി പുറപ്പെട്ട പട്ടണത്തിൽ നൂറുപേർ മാത്രം ശേഷിക്കും; നൂറ് പേരുമായി പുറപ്പെട്ടതിൽ പത്തുപേർ മാത്രം ശേഷിക്കും”.
4 Kwa kuwa hivi ndivyo Yahwe asemavyo kwa nyumba ya Israeli: “Nitafuteni na mtaishi!
യഹോവ യിസ്രായേൽ ഗൃഹത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് എന്നെ അന്വേഷിക്കുവിൻ.
5 Msimtafute Betheli; wala kuingia Gilgali; msisafiri kwenda Bersheba. Kwa kuwa Gilgali watakwenda utumwani hakika, na Betheli haitakuwa kitu.
ബേഥേലിനെ അന്വേഷിക്കരുത്; ഗില്ഗാലിലേയ്ക്ക് പോകരുത്; ബേർ-ശേബയിലേയ്ക്ക് കടക്കുകയുമരുത്; ഗില്ഗാൽ പ്രവാസത്തിലേക്ക് പോകേണ്ടിവരും; ബെഥേൽ ശൂന്യമായിത്തീരും.
6 Mtafuteni Yahwe mtaishi, au atawaka kama moto kwenye nyumba ya Yusufu. Utateketeza, na hakutakuwa na mtu hata mmoja kuuzima katika Betheli.
നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് യഹോവയെ അന്വേഷിക്കുവിൻ; അല്ലെങ്കിൽ അവിടുന്ന് ബേഥേലിൽ ആർക്കും കെടുത്തുവാൻ കഴിയാത്ത ഒരു തീപോലെ യോസേഫ്ഗൃഹത്തിൽ കടന്ന് അതിനെ ദഹിപ്പിച്ചുകളയും.
7 Wale watu wageuzao haki kuwa jambo chungu na kuiangusha haki chini!”
ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും നീതിയെ നിലത്ത് തള്ളിയിട്ടുകളയുകയും ചെയ്യുന്നവരേ,
8 Mungu aliiumba Pleidezi na Orioni; amebadilisha giza kuwa asubuhu; hufanya siku kuwa giza na usiku na kuita maji ya bahari; yeye huyamwaga juu ya uso wa dunia. Yahwe ndilo jina lake!
കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി തീർക്കുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിക്കുവിൻ; യഹോവ എന്നാകുന്നു അവിടുത്തെ നാമം.
9 Yeye huleta uharibifu wa ghafla juu ya waliohodari ili kwamba uharibifu uje juu ya ngome.
അവിടുന്ന് കോട്ടയ്ക്കു നാശം വരുവാൻ തക്കവിധം ബലവാന്റെ മേൽ നാശം പെയ്യിക്കുന്നു.
10 Wanamchukia kila awasahihishaye katika lango la mji, nao humchukia sana yeyote asemaye ukweli.
൧൦ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കുകയും പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.
11 Kwa sababu mnamkanyaga chini maskini na kuchukua sehemu ya ngano kutoka kwake- ingawa mmejenga nyumba za mawe yaliyochongwa, hamtaishi kwenye nyumba hizo. Mmependezwa na mashamba ya mizabibu, lakini hamtakunywa mvinyo wake.
൧൧അങ്ങനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളയുകയും അവനോട് കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങൾ വെട്ടുകല്ലുകൊണ്ട് വീടു പണിയും; അതിൽ പാർക്കുകയില്ലതാനും; നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവയിലെ വീഞ്ഞ് കുടിക്കുകയില്ലതാനും;
12 Kwa kuwa najua ni jinsi gani mlivyo na makosa mengi na jinsi dhambi zenu zilivyo kubwa- ninyi mnaowaonea wenye haki, chukueni rushwa, na kuwageuza wahitaji kwenye lango la mji.
൧൨നീതിമാനെ പീഡിപ്പിച്ച് കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും നിങ്ങളുടെ പാപങ്ങൾ കഠിനവും എന്ന് ഞാൻ അറിയുന്നു.
13 Kwa hiyo kila mtu mwenye busara atanyamaza kimya kwenye wakati kama huo, kwa kuwa ni wakati wa uovu.
൧൩അതുകൊണ്ട് ബുദ്ധിമാൻ ഈ കാലത്ത് മിണ്ടാതിരിക്കുന്നു; ഇത് ദുഷ്ക്കാലമല്ലോ;
14 Tafuteni mazuri na sio mabaya, ili kwamba mpate kuishi. Hivyo Yahwe, Mungu wa majeshi, atakuwa na ninyi tayari, kama msemavyo yeye ndiye.
൧൪നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് തിന്മയല്ല നന്മ തന്നെ അന്വേഷിക്കുവിൻ; അപ്പോൾ നിങ്ങൾ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടി ഇരിക്കും.
15 Chukieni uovu, imarisheni haki katika lango la mji. Huenda Yahwe, Mungu wa majeshi, atawafadhili mabaki ya Yusufu.
൧൫നിങ്ങൾ തിന്മ വെറുത്ത് നന്മ ഇച്ഛിച്ച് ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫിൽ ശേഷിപ്പുള്ളവരോട് കൃപ കാണിക്കും.
16 Kwa hiyo, hivi ndivyo Yahwe asemavyo, Mungu wa majeshi, Bwana, “Kutakuwa na maombolezo kwenye miraba yote, na watasema kwenye mitaa yote, 'Ole! Ole!' Watawaita wakulima kuomboleza na walio hodari wa kulia na kuomboleza.
൧൬അതുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവർ: ‘അയ്യോ, അയ്യോ’ എന്ന് പറയും; അവർ കൃഷിക്കാരെ ദുഃഖിക്കുവാനും വിലാപക്കാരെ വിലപിക്കുവാനും വിളിക്കും.
17 Katika mashamba yote ya mizabibu kutakuwa na kilio, kwa kuwa nitapita katikati yako,” asema Yahwe.
൧൭ഞാൻ നിന്റെ നടുവിൽകൂടി കടന്നുപോകുന്നതുകൊണ്ട് എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
18 Ole wenu ninyi mnaoitamani siku ya Yahwe! Kwa nini mnaitamani? Itakuwa giza na sio nuru,
൧൮യഹോവയുടെ ന്യായവിധി ദിവസത്തിനായി കാത്തിരിക്കുന്ന നിങ്ങൾക്ക് അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണം! അത് വെളിച്ചമല്ല ഇരുട്ടത്രേ.
19 kama wakati mtu anamkimbia simba na kukutana na dubu, au aliingia katika nyumba na kuweka mkono wake kwenye ukuta na kung'atwa na nyoka.
൧൯അത് ഒരുവൻ സിംഹത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി കരടിയുടെ മുമ്പിൽ പെടുന്നതുപോലെയും വീട്ടിൽചെന്ന് ചുമരിൽ കൈ ചാരുമ്പോൾ സർപ്പം അവനെ കടിക്കുന്നതുപോലെയും ആകുന്നു.
20 Je siku ya Yahwe itakuwa giza na sio nuru? Huzuni na sio furaha?
൨൦യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധകാരം തന്നെ.
21 “Nachukia, nazidharau sikukuu zenu, naichukia mikutano yenu ya dini.
൨൧നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ ദ്വേഷിച്ച് നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്ക് പ്രസാദമില്ല.
22 Hata kama mnanitolea sadaka ya kuteketeza na sadaka za unga, sintozipokea, wala kuzitazama kwenye sadaka za ushirika wa wanyama walionona.
൨൨നിങ്ങൾ എനിക്ക് ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കുകയില്ല; തടിപ്പിച്ച മൃഗങ്ങളെകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ സ്വീകരിക്കുകയില്ല.
23 Niondoleeni kelele za nyimbo zenu; sintosikiliza sauti za vinubi vyenu.
൨൩നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്ന് നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കുകയില്ല.
24 Badala yake, acheni haki itiririke kama maji, na haki kama mkondo utiririkao siku zote.
൨൪എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.
25 Je mmeniletea dhambihu na sadaka za kuteketeza jangwani kwa mda wa miaka arobaini?
൨൫യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് നാല്പത് സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
26 Mtamwinua Sikuthi kama mfalme wenu, na Kiuni, nyota yenu ya miungu-ambayo mmeifanya kwa ajili yenu wenyewe.
൨൬നിങ്ങൾ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ വിഗ്രഹങ്ങളായ നക്ഷത്രദേവൻ കീയൂനെയും നിങ്ങളുടെ രാജാവ് സിക്കൂത്തിനെയും നിങ്ങൾ ചുമന്നുകൊണ്ട് പോകേണ്ടിവരും.
27 Kwa hiyo nitawahamisha upande wa pili wa Damaskasi,” asema Yahwe, ambaye jina lake ni Mungu wa majeshi.
൨൭ഞാൻ നിങ്ങളെ ദമാസ്കൊസിന് അപ്പുറം പ്രവാസത്തിലേയ്ക്ക് പോകുമാറാക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടുത്തെ നാമം.

< Amosi 5 >