< 2 Wafalme 16 >

1 Katika mwaka wa kumi na saba wa Peka mwana wa Pemalia, Ahazi mwana wa Yothamu mfalme wa Yuda, akaanza kutawala.
രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടിൽ യെഹൂദാ രാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി.
2 Ahazi alikuwa na umri wa miaka ishirini alipoanza kutawala, na alitawala kwa muda wa miaka kumi na sita katika Yerusalemu. Alifanya yasiyo haki usoni mwa Yahwe Mungu wake, kama Daudi babu yake.
ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറ് സംവത്സരം വാണു; തന്റെ പിതാവായ ദാവീദിനെപ്പോലെ തന്റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തില്ല.
3 Badala yake, akatembea katika njia ya wafalme wa Israeli; hasa, akamuweka mwanaye kwenye moto kama sadaka ya kuteketeza, kufuatana na machukizo ya mataifa, ambayo Yahwe aliwafukuza wana wa Israeli.
അവൻ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
4 Akatoa sadaka na kuchoma ubani mahali pa juu, juu ya milima, na chini ya kila mti mbichi.
അവൻ പൂജാഗിരികളിലും കുന്നുകളിലും ഓരോ പച്ചവൃക്ഷത്തിന്റെ കീഴിലും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
5 Kisha Riseni, mfalme wa Shamu na Peka mwana wa Remalia, mfalme wa Israeli, wakaja mpaka Yerusalemu kuteka. Wakamzunguka Ahazi, lakini hawakuweza kumshinda.
അക്കാലത്ത് അരാം രാജാവായ രെസീനും യിസ്രായേൽ രാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന് നേരെ യുദ്ധത്തിന് പുറപ്പെട്ടുവന്ന് ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
6 Katika kipindi hicho, Resini mfalme wa Shamu akamponya Elathi kwa Shamu na kuwapeleka watu wa Yuda nje ya Elathi. Kisha Washami wakaja kwa Elathi ambapo waliishi hadi leo.
അന്ന് അരാം രാജാവായ രെസീൻ ഏലത്ത് പിടിച്ചെടുത്ത് അരാമിനോട് ചേർക്കുകയും യെഹൂദന്മാരെ ഏലത്തിൽ നിന്ന് നീക്കിക്കളയുകയും ചെയ്തു; പകരം അരാമ്യർ ഏലത്തിൽ വന്നു; ഇന്നുവരെയും അവർ അവിടെ പാർക്കുന്നു.
7 Hivyo Ahazi akatuma wajumbe kwenda kwa Tiglath Pileseri mfalme wa Ashuru, akisema, “Mimi ni mtumishi wako na mwanao. Panda juu na uniokoe kutoka kwenye mikononi ya mfalme wa Shamu na kutoka kwenye mkono wa mfalme wa Israeli, ambao wameniteka.”
ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്ന് എന്നോട് എതിർത്തിരിക്കുന്ന അരാംരാജാവിന്റെയും യിസ്രായേൽരാജാവിന്റെയും കയ്യിൽനിന്ന് എന്നെ രക്ഷിക്കേണം” എന്ന് പറയിച്ചു.
8 Hivyo Ahazi akachukua fedha na dhahabu iliyokuwa imepatikana katika nyumba ya Yahwe na mingoni mwa waweka hazina wa nyumba ya mfalme na kuituma kama zawadi kwa mfalme wa Ashuru.
അതിനായി ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയും പൊന്നും എടുത്ത് അശ്ശൂർ രാജാവിന് സമ്മാനമായി കൊടുത്തയച്ചു.
9 Kisha mfalme wa Ashuru akamsikiliza, na mfalme wa Ashuru akaenda juu dhidi ya Damaski, akaishinda na kuwabeba watu wake kama wafungwa hadi Kiri. Akamuua Resini pia yule mfalme wa Shamu.
അശ്ശൂർ രാജാവ് അവന്റെ അപേക്ഷ കേട്ട് ദമ്മേശെക്കിലേക്ക് ചെന്ന് അതിനെ പിടിച്ചടക്കി അതിലെ നിവാസികളെ കീരിലേക്ക് ബദ്ധരായി കൊണ്ടുപോയി, രെസീനെ കൊന്നുകളഞ്ഞു.
10 Mfalme Ahazi akaenda Dameski kuonana na Tiglath Pileseri mfalme wa Ashuru. akaiona mdhabahu huko Damski. Akampelekea Uria kuhani mfano wa ile madhabahu na mpangilio wake na mchoro kwa ustadi wote ulikuwa umehitajika.
൧൦ആഹാസ് രാജാവ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേൽക്കുവാൻ ദമ്മേശെക്കിൽ ചെന്നപ്പോൾ, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ് രാജാവ് ആ ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണികളുടെയും ഒരു മാതൃകയും ഊരീയാപുരോഹിതന് കൊടുത്തയച്ചു.
11 Hivyo Uria yule kuhani akajenga madhabahu kuwa kama mipango ambayo Mfalme Ahazi atakaporudi kutoka Damaski. Akaimaliza kabla mfalme Ahazi hajarudi kutoka Dameski.
൧൧ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവ് ദമ്മേശെക്കിൽനിന്ന് അയച്ച മാതൃകപ്രകാരം രാജാവ് ദമ്മേശെക്കിൽനിന്ന് മടങ്ങി വരുമ്പോഴെക്ക് ഊരീയാപുരോഹിതൻ അത് പണിതിരുന്നു.
12 Kisha mfalme akaja kuto Dameski akaiona ile madhabahu; mfalme akaikaribia ile madhabahu na kutoa sadaka juu yake.
൧൨രാജാവ് വന്നപ്പോൾ ആ യാഗപീഠം കണ്ടു; രാജാവ് യാഗപീഠത്തിങ്കൽ ചെന്ന് അതിന്മേൽ കയറി.
13 Akatengeneza sadaka yake ya kuteketezwa na sadaka yake ya nafaka, na kunyunyiza damu ya washirika wake sadaka juu ya madhabahu.
൧൩ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ച്, പാനീയയാഗവും പകർന്ന്, സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.
14 Madhabahu ya shaba ambayo ilikuwa mbele ya Yahwe-akaileta kutoka mbele ya hekalu, kutoka kati ya madhabahu yake na hekalu la Yahwe na kuiweka upande wa kaskazini wa madhabahu yake.
൧൪യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻവശത്ത് തന്റെ യാഗപീഠത്തിനും യഹോവയുടെ ആലയത്തിനും മദ്ധ്യേനിന്ന് നീക്കി, തന്റെ യാഗപീഠത്തിന്റെ വടക്കുവശത്ത് കൊണ്ട് പോയി വെച്ചു.
15 Kisha mfalme Ahazi akamwiamuru Uria kuhani, akisema, “Juu ya madhabahu kubwa teketeza sadaka ya kutekezwa ya asubuhi na sadaka ya kuteketezwa ya nafaka ya jioni, pamoja na sadaka ya watu wote wa nchi, na matoleo ya sadaka ya mazao na sadaka zao za kinywaji. Nyunyiza juu ya hiyo damu yote ya sadaka ya kuteketeza, na damu yote ya kuteketeza. Lakini ile madhabahu ya shaba itakuwa kwa ajili yangu ili niulize ushauri.”
൧൫ആഹാസ് രാജാവ് ഊരീയാപുരോഹിതനോട് കല്പിച്ചത്: “മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കുകയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമെല്ലാം തളിക്കയും ചെയ്യേണം; താമ്രയാഗപീഠമോ, എനിക്ക് ദൈവഹിതം അറിയാനായി മാറ്റിവക്കേണം”.
16 Uria kuhani akafanya kile ambacho Ahazi aliamuru.
൧൬ആഹാസ് രാജാവ് കല്പിച്ചതെല്ലാം ഊരീയാപുരോഹിതൻ ചെയ്തു.
17 Kisha mfalme Ahazi akaondoa jopo na mabeseni vitako vinavyobebeka; pia akachukua bahari kutoka juu ya ng'ombe wa shaba ambayo ilikuwa chini ya hiyo na kuiweka juu ya sakafu ya mawe.
൧൭ആഹാസ് രാജാവ് പീഠങ്ങളുടെ ചട്ടപ്പലക മുറിച്ച് തൊട്ടികൾ അവയുടെമേൽനിന്ന് നീക്കി; താമ്രക്കടൽ താമ്രക്കാളപ്പുറത്തുനിന്ന് ഇറക്കി ഒരു കല്ത്തളത്തിൽ വെച്ചു.
18 Aliondoa njia iliyokuwa kwa ajili ya kuingia kwenye Sabato ambayo walikuwa wamejenga kwenye hekalu, wote pamoja na mahali pa kuingilia mfalme kwenye hekalu la Yahwe, kwasababu ya mfalme wa Ashuru.
൧൮ശബ്ബത്ത് ദിവസം രാജാവിന് പ്രവേശിക്കുവാനുള്ള മേൽക്കൂരയോടുകൂടിയ പുറത്തെ പാതയും അശ്ശൂർ രാജാവിനെ പ്രീതിപ്പെടുത്താനായി യഹോവയുടെ ആലയത്തിൽനിന്ന് മാറ്റിക്കളഞ്ഞു.
19 Kama kwa mambo mengine yanayomuhusu Ahazi na yale aliyoyafanya, je yameandikwa kwenye kitabu cha matukio ya wafalme wa Yuda?
൧൯ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
20 Ahazi alilala pamoja na babu zake na kuzikwa pamoja babu zake katika mji wa Daudi. Hezekia mtoto wake akawa mfalme katika mahala pake.
൨൦ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകൻ ഹിസ്കീയാവ് അവന് പകരം രാജാവായി.

< 2 Wafalme 16 >