< 2 Nyakati 26 >

1 Watu wote wa Yuda wakamchukua Uzia, ambaye alikuwa na aumri wa mika kumi na sita, na wakamfanya mfalme katika nafasi ya baba yake Amazia.
യെഹൂദാജനം എല്ലാവരും ചേർന്ന് പതിനാറു വയസ്സു പ്രായമുള്ള ഉസ്സീയാവിനെ അവന്റെ അപ്പനായ അമസ്യാവിന് പകരം രാജാവാക്കി.
2 Ndiye aliuyeijenga tena Elathi na kuurejesha kwa Yuda. Baada ya hapo mfalme akalala pamoja na babu zake.
രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്ത് പുതുക്കി പണിതതും അതിനെ യെഹൂദാ ദേശത്തോട് ചേർത്തതും ഉസ്സീയാവ് തന്നെ.
3 Uzia alikuwa na umri wa miaka kumi na sita alipoanza kutawala. Akatawala miaka ishirini na mabili katika Yerusalemu. Jina la mama yake lilikuwa Yekolia; alikuwa wa Yerusalemu.
വാഴ്ച തുടങ്ങിയപ്പോൾ പതിനാറ് വയസ്സായിരുന്ന ഉസ്സീയാവ് അമ്പത്തിരണ്ട് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയുടെ പേർ യെഖൊല്യാ എന്നായിരുന്നു. അവൾ യെരൂശലേംകാരത്തി ആയിരുന്നു.
4 Akafanya yaliyokuwa sahihi katika macho ya Yahwe, akiufuata mfano wa baba yake, katika kila jamabo.
അവൻ തന്റെ അപ്പനായ അമസ്യാവ് തുടക്കത്തിൽ ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു.
5 Alijitoa kumtafuta Mungu katiaka siku za Zekaria, ambaye alimpa maelekezo kwa ajili ya kumtii Mungu. Kadri alivyomtafuta Yaahwe, Mungu alimfanikisha.
ദൈവിക ദർശനം പ്രാപിച്ച സെഖര്യാവിന്റെ ആയുഷ്കാലത്ത് ഉസ്സിയാവിനെ ദൈവത്തെ അന്വേഷിപ്പാന്‍ പഠിപ്പിച്ചു, അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി.
6 Uzia akaenda na kupigana zidi ya Wafilisti. Akaubomoa ukuta wa mji wa Gathi, Yabne, na Ashdodi; akajenga miji katika nchi ya Ashdodi na miongoni mwa Wafilisti.
അവൻ പുറപ്പെട്ട് ഫെലിസ്ത്യരോട് യുദ്ധം ചെയ്ത് ഗത്തിന്റെയും, യബ്നെയുടെയും, അസ്തോദിന്റെയും മതിലുകൾ ഇടിച്ചുകളഞ്ഞു; അസ്തോദ് ദേശത്തും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു.
7 Mungu aakaamsaidia zidi ya Wafilist, zidi ya Waarabu waliokuwa wakiishi Gur - baali, na zidi ya Wameuni.
ദൈവം, ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും നേരെ അവന് വിജയം നൽകി.
8 Waamoni wakalipa kodi kwa Uzia, na umaarufu wake ukaenea, hata kufika maingilio ya Misiri, kwa sababu alikuwa ameanza kuwa maarufu.
അമ്മോന്യരും ഉസ്സീയാവിന് കാഴ്ച കൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ട് അവന്റെ ശ്രുതി ഈജിപ്റ്റ് വരെ പരന്നു.
9 Zaidi ya hayo, Uzia akajenga minara katika Yerusalemu katika kona ya Lango, kwenye Lango la Bonde, na pa kwenye kona ya ukuta, na akavizungushia ngome.
ഉസ്സീയാവ് യെരൂശലേമിൽ കോൺ വാതില്‍ക്കലും താഴ്വരവാതില്ക്കലും മതിൽ തിരിവിങ്കലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി.
10 Akajenga minara ya ulinzi katika nyika na akachimba mabwawa, kwa maana alikuwa na ng'ombe wengi, katika visiwa vya chini na katika nchi tambarare. Alikuwa na wakulima na wapandaji wa zabibu katika mwinuko wa nchi na katika mashamba yenye rutuba, kwa maana alipenda kulima.
൧൦താഴ്വരയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട്, അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറുകളും കുഴിപ്പിച്ചു; കൃഷിയിൽ തൽപ്പരനായിരുന്നതിനാൽ അവന് മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
11 Zaidi ya hayo, Uzia alikuwa na jeshi la wanaume wa kupigana vita ambao walienda vitani katika makundi ambayo idadi yake ilikuwa imehesabiwa na Yeieli, mwandishi. na Maaseya, afisa, chini ya mamlaka ya Hanania, mmoja wa maamri jeshi wa mfalme.
൧൧കൂടാതെ ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ കാര്യവിചാരകനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ നേതൃത്വത്തിൽ യുദ്ധത്തിന് പുറപ്പെടും.
12 Jumla ya wakuu wa nyumba za mababu, watu wa kupigana vita, walikuwa 2, 600.
൧൨യുദ്ധവീരന്മാരായ തലവന്മാർ ആകെ രണ്ടായിരത്തി അറുനൂറ്.
13 Chini ya mkono wao kulikuwa na jeshi la watu 307, 500 ambao walifanya vita kwa nguvu ili kumsaidia mfalme idi ya maadui.
൧൩അവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിക്കുവാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്യുന്നവരായി മൂന്നുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് പേരുള്ള ഒരു സൈന്യം ഉണ്ടായിരുന്നു.
14 Uzia akaandaa kwa ajili yao—kwa ajili ya jeshi lote — ngao, mikuki, chapeo, deraya za majini, nyuta, na mawe ya kurusha.
൧൪ഉസ്സീയാവ് സർവ്വസൈന്യത്തിനും, പരിച, കുന്തം, തലക്കോരിക, കവചം, വില്ല്, കവിണക്കല്ല്, എന്നിവ ഉണ്ടാക്കിക്കൊടുത്തു.
15 Katka Yerusalemu alijenga mitambo, iliyobuniwa na watu wenye ujuzi, ili iwe juu ya minara na juu ya buruji, kwa ajili ya kurushia mishale na mawe makaubwa. Umaarufu wake ukaenea hadi nchi za mbali, kwa maana alisaidiwa sana hadi alipokuwa na ngavu sana.
൧൫അവൻ, അസ്ത്രങ്ങളും വലിയ കല്ലുകളും തൊടുക്കുവാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ കൌശലപ്പണിക്കാർ രൂപകൽപ്പന ചെയ്ത യന്ത്രങ്ങൾ, യെരൂശലേമിൽ സ്ഥാപിച്ചു; അവൻ പ്രബലനായിത്തീരുവാൻ തക്കവണ്ണം അതിശയകരമായി ദൈവിക സഹായം ലഭിച്ചതുകൊണ്ട് അവന്റെ ശ്രുതി എല്ലായിടത്തും പരന്നു.
16 Lakini Uzia alipokuwa amekuwa na nguvu nyingi, moyo wake ulijiinua akatenda kwa uovu; akafanya makosa zidi ya Yahwe, Mungu wake, kwa maana alienda kwenye nyumba ya Yahwe kwa ajili ya kufukiza uvumba juu ya madhabahu ya kufukizia.
൧൬എന്നാൽ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിനായി നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോട് പാപംചെയ്ത് ധൂപപീഠത്തിൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
17 Azaria, kuhani, akamfuata, na pamoja naye makuhanai themanini wa Yahwe, ambao walikuwa watu wenye ujasiri.
൧൭അസര്യാ പുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായ യഹോവയുടെ എൺപത് പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്ത് ചെന്ന് ഉസ്സീയാ രാജാവിനെ വിലക്കി, അവനോട്:
18 Walimzuia Uzia, mfalme, na wakasema kwake, “Siyo jukumu lako, Uzia, kumtolea Yahwe uvumba, bali ni kazi ya makuhani, wana wa Haruni, amabao wametengwa kwa ajili ya kutoa sadaka za uvumba. Toka nje ya sehemu takatifu, kwa maana huna uaminifu na hautaheshimiwa na Yahwe Mungu.”
൧൮“ഉസ്സീയാവേ, യഹോവയ്ക്ക് ധൂപം കാട്ടുന്നത് നിനക്ക് അനുവദിച്ചിട്ടില്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട, അഹരോന്യരായ പുരോഹിതന്മാർ ഉണ്ടല്ലോ? നീ ലംഘനം ചെയ്തിരിക്കയാൽ വിശുദ്ധമന്ദിരത്തിൽ നിന്ന് പുറത്ത് പോകുക; നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ മാനിക്കപ്പെടുകയില്ല” എന്ന് പറഞ്ഞു.
19 Kisha Uzia akakasirika. Alikuwa ameshikilia chetezo mkononi kwa ajili ya kufukiza uvumba. Wakati alipowaghadhabikia makuhani, ukoma ukatokea juu ya uso wake mbele ya makuhani katika nyumba ya Yahwe, pembeni mwa madhabahu ya uvumba.
൧൯ധൂപം കാട്ടുവാൻ കയ്യിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവ് കോപിച്ചു; അവൻ പുരോഹിതന്മാരോട് കോപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെ വെച്ച് പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി.
20 Azaria kuhani mkuu na makuhani wote wakamwanagalia, na, tazama, alikuwa amepatwa ukoma juu ya uso wake. Walimwondoa pale haraka. Kwa hakika, aliharakisha kwenda nje, kwa maana Yahwe alikuwa amempiga.
൨൦മഹാപുരോഹിതനായ അസര്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നത് കണ്ടിട്ട് അവനെ വേഗത്തിൽ അവിടെനിന്ന് പുറത്താക്കി; യഹോവ അവനെ ശിക്ഷിച്ചതിനാൽ അവൻ തന്നേ പുറത്തു പോകുവാൻ ബദ്ധപ്പെട്ടു.
21 Uzia, mfalme, alikuwa mwenye ukoma hadi siku ya kufa kwake na aliishi katika nyumba ya kutengwa tangu alipokuwa mwenye ukoma, kwa maan alitengwa na nyumba ya Yahwe. Yothamu, mwanaye, alikuwa mkuu wa anyumba ya mfalme na aliwatawala watu wa nchi.
൨൧അങ്ങനെ ഉസ്സീയാരാജാവ് മരണപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്ന് ഭ്രഷ്ടനായിരുന്നതിനാൽ ഒറ്റപ്പെട്ട ഒരു ഭവനത്തിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്ക് മേൽവിചാരകനായി ദേശത്തിലെ ജനത്തിന് ന്യായപാലനം ചെയ്തുവന്നു.
22 Mambo mengine kuhusu Uzia, mwanzo na mwisho, yako katika kile ambacho Isaya, mwana wa Amozi, nabii, aliandika.
൨൨ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു.
23 Kwa hiyo Uzia akalala pamoja na babu zake; walimzka pamoja na babu zake katika uwanja wa maziko wa Mfalme, kwa maana walisema, “Ni mwenye ukoma”. Yothamu, mwanaye, akawa mfalme katika nafasi yake.
൨൩ഉസ്സീയാവ് അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; “അവൻ കുഷ്ഠരോഗിയല്ലോ” എന്ന് പറഞ്ഞ് അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരോടൊപ്പം അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന് പകരം രാജാവായി.

< 2 Nyakati 26 >