< 1 Nyakati 11 >

1 Kisha Waisraeli wote walikuja Hebroni kwa Daudi na kusema, “Angalia, sisi ni nyama na mifupa yako.
അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞത്: “ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ.
2 Katika wakati uliopita, Sauli alipoo kuwa mfalme juu yetu, ni wewe uliye ongoza jeshi la Israeli. Yahweh Mungu wako alisema kwako, 'utawachunga watu wangu wa Isaraeli, na utakuwa mtawala wa watu wangu wa Israeli”'.
മുമ്പ് ശൌല്‍ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയത്: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്.
3 Kwaiyo wazee wote wa Israeli wakamjia mfalme huko Hebroni, na Daudi akafanya agano nao mbele ya Yahweh. Wakampaka mafuta Daudi kuwa mfalme wa Israeli. Kwa namna hii, neno la Yahweh lilo nenwa na Samweli likawa kweli.
ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ് ഹെബ്രോനിൽവച്ച് യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടിചെയ്തു; ശമൂവേൽ മുഖാന്തരം യഹോവ അരുളിച്ചെയ്തതുപോലെ അവർ ദാവീദിനെ യിസ്രായേലിന് രാജാവായിട്ടു അഭിഷേകം ചെയ്തു.
4 Daudi na Israeli yote wakaenda Yerusalemu (yani, Yebusi). Sasa Wayebusi, wakazi wa nchi, walikuwa pale.
പിന്നെ ദാവീദും എല്ലാ യിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യർ ഉണ്ടായിരുന്നു.
5 Wakazi wa yebusi wakamwabia Daudi, “Hautakuja humu.” Lakini Daudi alichukuwa ngome ya Sayuni, mji wa Daudi.
യെബൂസ് നിവാസികൾ ദാവീദിനോടു: “നീ ഇവിടെ കടക്കുകയില്ല” എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോൻകോട്ട പിടിച്ചു; അത് ആകുന്നു ദാവീദിന്റെ നഗരം.
6 Daudi alisema, “Yeyote atakaye washambulia Wayebusi wa kwanza atakuwa mkuu wa jeshi” kwaiyo Yoabu mwana wa Zeruia akashambulia wa kwanza, hivyo akafanywa mkuu wa jeshi.
എന്നാൽ ദാവീദ്: “ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാൽ അവൻ തലവനും സേനാധിപതിയും ആയിരിക്കും” എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകൻ യോവാബ് ആദ്യം കയറിച്ചെന്നു; തലവനായിത്തീർന്നു.
7 Daudi akaanza kuishi katika hiyo ngome. Kwaiyo wakaiita mji wa Daudi.
ദാവീദ് ആ കോട്ടയിൽ താമസിച്ചതുകൊണ്ട് അതിന് ദാവീദിന്റെ നഗരം എന്നു പേരായി.
8 Akaimarisha mji kutoka Milo na hadi mpaka ukuta unao zunguka. Yoabu akaimairisha mji wote uliyo baki.
പിന്നെ അവൻ നഗരത്തെ മില്ലോ മുതൽ ചുറ്റിലും പണിതു ഉറപ്പിച്ചു; നഗരത്തിന്റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീർത്തു.
9 Daudi akawa mkuu na mkuu kwa sababu Yahweh wa Majeshi alikuwa naye.
സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.
10 Hawa walikuwa viongozi Daudi aliyo kuwa nao, waliyo jionyesha imara katika ufalme wake, pamoja na Israeli, kumfanya mfalme, kutii neno la Yahweh kuhusu Israeli.
൧൦ദാവീദിന് ഉണ്ടായിരുന്ന പ്രധാന വീരന്മാർ യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന് അവർ എല്ലാ യിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെപ്പിടിച്ചു.
11 Hii ni orodha ya wanajeshi shupavu wa Daudi. Yashobeami, mwana wa Mhakimoni, alikuwa mkuu wa kikosi cha thelathini. Aliwaua wanaume mia tatu na mkuki wake katika sehemu moja.
൧൧ദാവീദിനുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാണിത്: മുപ്പതുപേരിൽ പ്രധാനിയായി ഹഖമോന്യന്റെ മകനായ യാശോബെയാം; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്ത് അവരെ കൊന്നുകളഞ്ഞു.
12 Baada ya yeye alikuwa Eleazari mwana wa Dodo, Mahohi, aliyekuwa mmoja wa wanaume watatu hodari.
൧൨അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുവൻ ആയിരുന്നു.
13 Alikuwa na Daudi huko Pasidamimu, na pale Wafilisti wakakusanyika pamoja kwa mapambano, ambapo palikuwa na uwanja wa ngano na jeshi liliwakimbia Wafilisti.
൧൩ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന് കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടുകൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.
14 Walisimama katikati ya uwanja. Wakautetea na kuwakata Wafilisti na Yahweh akawaokoa na ushindi mkubwa.
൧൪എന്നാൽ അവർ ആ വയലിന്റെ മദ്ധ്യേനിന്ന് അതിനെ കാത്ത് ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്ക് വൻവിജയം നല്കി.
15 Kisha watatu wa viongozi thelathini wakashuka chini kwenye mwamba wa Daudi, katika pango la Adulamu. Jeshi la Wafilisti walieka kambi katika bonde la Refaim.
൧൫ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീം താഴ്വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ, മുപ്പതു തലവന്മാരിൽ മൂന്നുപേർ പാറയിൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു.
16 Kwa wakati huo Daudi alikuwa katika ngome yake, pangoni, Wafilisti walikita kambi yao Bethilehemu.
൧൬അന്ന് ദാവീദ് രക്ഷാസങ്കേതത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് അക്കാലത്ത് ബേത്ത്-ലേഹേമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.
17 Daudi alikuwa na kiu ya maji na akasema, “Laiti mtu akanipatia maji ya kunywa kutoka kisima kilicho Bethilehemu, kisima kilicho pembeni mwa lango!”
൧൭“ബേത്ത്-ലേഹേം പട്ടണവാതില്‍ക്കലെ കിണറ്റിൽനിന്ന് വെള്ളം എനിക്ക് കുടിക്കുവാൻ ആർ കൊണ്ടുവന്ന് തരും” എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു.
18 Hawa wanaume hodari watatu wakatoboa kupita jeshi la Wafilisti na kuchota maji kwenye kisima cha Bethilehemu, kisima pembeni mwa lango. Wakachukuwa maji na kumletea Daudi, lakini alikataa kunywa. Badala yake, akamwaga chini kwa Yahweh.
൧൮അപ്പോൾ ആ മൂന്നുപേരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്-ലേഹേം പട്ടണവാതില്‍ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അത് കുടിക്കുവാൻ മനസ്സില്ലാതെ യഹോവയ്ക്കു സമർപ്പിച്ചു:
19 Kisha akasema, “Yahweh, iwe mbali na mimi, kwamba ni yanywe haya maji. Je ninywe damu ya wanaume walio hatarisha maisha yao?” Kwa sababu wameeka maisha ya hatarini, akakataa kunywa. Haya ni mambo wanaume hodari watatu walio fanya.
൧൯“ഇത് ചെയ്യുവാൻ എന്റെ ദൈവം എനിക്ക് സംഗതി വരുത്തരുതേ; സ്വന്തം പ്രാണൻ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കുകയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചാണല്ലോ അത് കൊണ്ടുവന്നിരിക്കുന്നത്” എന്നു പറഞ്ഞു; അതുകൊണ്ട് അവന് അത് കുടിക്കുവാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
20 Abishai kaka wa Yoabu, alikuwa kiongozi wa watatu. Alitumia mkuki wake dhidi ya watu mia tatu na kuwaua. Ametajwa pamoja na wale watatu.
൨൦യോവാബിന്റെ സഹോദരനായ അബീശായി വേറെ മൂന്നുപേരുടെ തലവനായിരുന്നു; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവൻ ആ മൂന്നുപേരിൽവെച്ചു പ്രസിദ്ധനായി;
21 Kati ya wale watatu, yeye alipewa heshima mara mbili na akawa kiongozi wao. Japo hakuwa mmoja wa miongoni mwao.
൨൧ഈ മൂന്നുപേരിൽ രണ്ടുപേരെക്കാൾ അധികം ബഹുമാനം അവൻ പ്രാപിച്ചു അവർക്ക് നായകനായ്തീർന്നു; എന്നാൽ അവൻ ആദ്യത്തെ മൂന്നുപേരോളം വരികയില്ല.
22 Benaia mwana wa Yehoiada alikuwa mwanaume mwenye nguvu aliye fanya mambo makuu. Aliua wana wawili wa Arieli wa Moabu. Pia alishuka chini ya shimo na kumuua simba wakati theluji ikianguka.
൨൨കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു. അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചത് കൂടാതെ മഞ്ഞുകാലത്ത് ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
23 Alimua hadi Mmisri, mwanaume mwenye mita mbili na theluthi moja. Mmisri alikuwa na mkuki kama gongo la mshonaji, lakini alimfuata chini na fimbo tu. Akakamata mkuki katika mkono wa Mmisri na kumuua na mkuki wake.
൨൩അവൻ അഞ്ചുമുഴം ഉയരമുള്ള ദീർഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യിൽ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽനിന്ന് കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നുകളഞ്ഞു.
24 Benaia mwana wa Yehoiada alifanya haya matukio, na akatajwa miongoni mwa wale wanaume hodari watatu.
൨൪ഇത് യെഹോയാദയുടെ മകനായ ബെനായാവ് ചെയ്തു, മൂന്നു വീരന്മാരിൽവെച്ചു കീർത്തി പ്രാപിച്ചു.
25 Alisifika zaidi ya wale wanajeshi thelathini kwa ujumla, lakini hakuwa pewa hadhi ya wale wanajeshi watatu hodari. Daudi alimueka kiongozi wa walinzi wake.
൨൫അവൻ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും ആദ്യത്തെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
26 Wanaume hodari walikuwa Asaheli kaka wa Yoabu, Elhanani mwana wa Dodo wa Bethilehemu,
൨൬സൈന്യത്തിലെ വീരന്മാർ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്-ലേഹേമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,
27 Shamothi Mherori, Helezi Mpeloni,
൨൭ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
28 Ira mwana wa Ikeshi Mtekoi, Abi Eza Manathothi,
൨൮തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്യനായ അബീയേസേർ,
29 Sibekai Mhushathite, Ilai Mahohite,
൨൯ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
30 Maharai Mnetofathi, Heledi mwana wa Baana Mnetofathite,
൩൦നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
31 Itai mwana wa Ribai wa Gibea uzao wa Benjamini, Benaia Mpirathoni,
൩൧ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഈഥായി, പിരാഥോന്യനായ ബെനായാവ്,
32 Hurai wa mabonde ya Gaashi, Abieli Marbathi,
൩൨നഹലേഗാശിൽ നിന്നുള്ള ഹൂരായി, അർബാത്യനായ അബീയേൽ,
33 Azmavethi Mbaharumi, Eliaba Mshaalboni,
൩൩ബഹരൂമ്യനായ അസ്മാവെത്ത്, ശാൽബോന്യനായ എല്യഹ്ബാ,
34 Mwana wa Hashemu Mgizoni, Yonathani mwana wa Shagee Mhararite,
൩൪ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹാരാര്യയനായ ശാഗേയുടെ മകൻ യോനാഥാൻ,
35 Ahiamu mwana wa Sacari Mhararite, Elifali mwana wa Uri,
൩൫ഹാരാര്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,
36 Hefa Mmekarathi, Ahija Mpeloni,
൩൬മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാവ്, കർമ്മേല്യനായ ഹെസ്രോ,
37 Hezro Mcarmeli, Maarai mwana wa Ezibai,
൩൭എസ്ബായിയുടെ മകൻ നയരായി,
38 Yoeli kaka wa Nathani, Mibhari mwana wa Hagiri,
൩൮നാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്ഹാർ,
39 Zeleki Mamoni, Naharai Mberothi ( mbeba ngao ya Yoabu mwana wa Zeruia),
൩൯അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോയോത്യൻ നഹരായി,
40 Ira Mithire, Garebu Mithire,
൪൦യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,
41 Uria Mhiti, Zabadi mwana wa Ahlai,
൪൧ഹിത്യനായ ഊരീയാവു, അഹ്ലായിയുടെ മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും
42 Adina mwana wa Shiza Mreubeni ( kiongozi wa Wareubeni) na thelathini pamoja nae,
൪൨മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,
43 Hanani mwana wa Maaka, na Yoshafati Mmithini,
൪൩മയഖയുടെ മകൻ ഹാനാൻ, മിത്ന്യനായ യോശാഫാത്ത്,
44 Uzia Mashiterathi, Shama na Yeieli wana wa Hothamu Waaroeri,
൪൪അസ്തെരാത്യനായ ഉസ്സീയാവ്, അരോവേര്യനായ ഹോഥാമിന്റെ പുത്രന്മാരായ ശാമാ,
45 Jediaeli mwana wa Shimri, Joha ( kaka yake Mtize),
൪൫യെയീയേൽ, ശിമ്രിയുടെ മകനായ യെദീയയേൽ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേൽ,
46 Elieli Mmahavi, Yeribai na Yoshavia mwana wa Elnaamu, Ithima Mmoabi,
൪൬എൽനാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവ്, മോവാബ്യൻ യിത്ത്മാ,
47 Elieli, Obedi, na Yaasieli Wamezobai.
൪൭എലീയേൽ, ഓബേദ്, മെസോബ്യനായ യാസീയേൽ എന്നിവർ തന്നേ.

< 1 Nyakati 11 >