< Josué 18 >

1 Y toda la reunión de los hijos de Israel se reunió en Silo y puso la Tienda de la reunión allí, después que la tierra les fue sometida delante de ellos.
അനന്തരം യിസ്രായേൽ മക്കൾ ശീലോവിൽ ഒന്നിച്ചുകൂടി, അവിടെ സമാഗമനകൂടാരം സ്ഥാപിച്ചു; ദേശം അവർ കീഴടക്കിയിരുന്നു.
2 Pero aún había siete tribus entre los hijos de Israel que no habían tomado su herencia.
എന്നാൽ യിസ്രായേൽ മക്കളിൽ അവകാശം ഭാഗിച്ച് കിട്ടാതിരുന്ന ഏഴ് ഗോത്രങ്ങൾ ശേഷിച്ചിരുന്നു.
3 Entonces Josué dijo a los hijos de Israel: ¿Por qué tardan tanto en entrar y tomar su herencia en la tierra que el Señor, el Dios de sus padres, les ha dado?
യോശുവ യിസ്രായേൽ മക്കളോട് പറഞ്ഞത്: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ദേശം കൈവശമാക്കുന്നതിൽ നിങ്ങൾ എത്രത്തോളം അലസരായിരിക്കും?
4 Toma de entre ustedes tres hombres de cada tribu; y los enviaré a recorrer la tierra y hacer un registro de la misma para distribuirla como su patrimonio; entonces que vuelvan a mí.
ഓരോ ഗോത്രത്തിൽനിന്ന് മൂന്നു പേരെ വീതം നിയമിപ്പീൻ; അവർ ദേശം ചുറ്റിനടന്ന് തങ്ങൾക്ക് അവകാശമായി കിട്ടേണ്ട ഭൂമി സംബന്ധിച്ചുള്ള വിവരങ്ങളുമായി എന്റെ അടുക്കൽ മടങ്ങിവരേണം.
5 Y déjales que lo dividan en siete partes. Que Judá se mantenga dentro de su límite en el sur, y que los hijos de José se mantengan dentro de su límite en el norte.
യെഹൂദാഗോത്രം ദേശത്തിന്റെ തെക്കുഭാഗത്തും യോസേഫ് ഗോത്രം വടക്കു ഭാഗത്തും പാർത്തുകൊള്ളട്ടെ; ശേഷിക്കുന്ന ദേശം ഏഴായി ഭാഗിക്കേണം
6 Y deben tener la tierra marcada en siete partes, y volver a mí con el registro; y haré la distribución para ustedes aquí por la decisión del Señor nuestro Dios.
നിങ്ങൾ ദേശം ഏഴു ഭാഗമായി വിഭാഗിച്ച രേഖ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടും.
7 Los levitas no tienen parte entre ustedes; ser sacerdotes del Señor es su herencia; y Gad y Ruben y la media tribu de Manasés han tenido su herencia en el lado este del Jordán, que les dio Moisés, el siervo del Señor.
ലേവ്യർക്ക് നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ല; യഹോവയുടെ പൗരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും അവരുടെ അവകാശം യോർദ്ദാന് കിഴക്ക് യഹോവയുടെ ദാസനായ മോശെ പറഞ്ഞതുപോലെ വാങ്ങിയിരിക്കുന്നു.
8 Entonces los hombres se levantaron y se fueron; y Josué dio órdenes a los que fueron, para hacer un registro de la tierra, diciendo: “vayan y recorran la tierra, haz un registro de ella y regresa aquí conmigo, y haré la distribución para ti, aquí por la decisión del Señor en Silo.
അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു. “നിങ്ങൾ ദേശത്തുകൂടി സഞ്ചരിച്ച് അവകാശഭൂമിയെപ്പറ്റി വിവരങ്ങളുമായി ശീലോവിൽ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന് മടങ്ങിവരികയും ചെയ്‌വിൻ” എന്ന് യോശുവ അവരോട് പറഞ്ഞിരുന്നു.
9 Entonces los hombres fueron, recorrieron la tierra y registraron las ciudades en siete partes en un libro, y regresaron con Josué al círculo de la tienda de campaña en Silo.
അവർ ദേശം ചുറ്റി സഞ്ചരിച്ച് പട്ടണങ്ങളുടെ വിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്ക് മടങ്ങിവന്നു.
10 Y Josué hizo la distribución para ellos en Silo por la decisión del Señor, marcando la tierra para los hijos de Israel por sus divisiones.
൧൦യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ച് അവർക്ക് വേണ്ടി ചീട്ടിട്ടു; അവിടെവെച്ച് യോശുവ യിസ്രായേൽ മക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചു കൊടുത്തു.
11 Y la primera herencia salió para la tribu de Benjamín por sus familias. Él límite de su herencia fue entre los hijos de Judá y los hijos de José.
൧൧ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി നറുക്കു വീണു; അവരുടെ അവകാശദേശത്തിന്റെ അതിർ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ ആയിരുന്നു.
12 Y su límite en el norte era desde el Jordán, y la línea sube hasta el lado de Jericó en el norte y a través de la región montañosa hacia el oeste, que termina en las tierras baldías de Bet-aven.
൧൨അവരുടെ വടക്കെ അതിർ യോർദ്ദാനിൽ തുടങ്ങി യെരിഹോവിന്റെ പാർശ്വംവരെ ചെന്ന് പടിഞ്ഞാറോട്ട് മലനാട്ടിൽകൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിൽ അവസാനിക്കുന്നു.
13 Y desde allí, la línea va hacia el sur hasta Luz, hacia el lado de Luz (que es Bet-el), luego hacia Atarot-adar, por la montaña al sur de Beth-horon, la más baja.
൧൩അവിടെനിന്ന് ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്ന് താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്ക് ഇറങ്ങുന്നു.
14 Y el límite está marcado como que viene hacia el sur en el lado oeste desde la montaña que está al sur de Bet-horon, y termina en Quiriat-baal (que es Quiriat-jearim), una ciudad de los hijos de Judá. esta es la parte oeste.
൧൪പിന്നെ ആ അതിർ വളഞ്ഞ് പടിഞ്ഞാറെ വശത്ത് ബേത്ത്-ഹോരോന് എതിരെയുള്ള മല മുതൽ തെക്കോട്ട് തിരിഞ്ഞ് യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലയിൽ അവസാനിക്കുന്നു. ഇതുതന്നെ പടിഞ്ഞാറെ അതിർ.
15 Y la parte sur es desde el punto más lejano de Quiriat-jearim, y la línea se dirige hacia el oeste al manantial de Neftoa.
൧൫തെക്കെ അതിർ കിര്യത്ത്-യെയാരീമിന്റെ സമീപത്ത് നിന്ന് തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹ ഉറവുവരെ ചെല്ലുന്നു.
16 Y la línea baja hasta la parte más alejada de la montaña, frente al valle del hijo de Hinom, que se encuentra al norte del valle de Refaim, de allí baja al valle de Hinom, al lado de Jebus en el sur hasta En-rogel;
൧൬പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരക്കെതിരെയും രെഫയീം താഴ്‌വരയുടെ വടക്കുവശത്തുള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോം താഴ്‌വരയിൽ കൂടെ തെക്കോട്ട് യെബൂസ്യപർവ്വതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി
17 Luego se volvía hacia él norte y salía a En- Semes y luego a Gelilot, enfrente del camino hasta Adumim, y baja a la piedra de Bohán, el hijo de Ruben;
൧൭വടക്കോട്ട് തിരിഞ്ഞ് ഏൻ-ശേമെശിലേക്കും അദുമ്മീം കയറ്റത്തിനെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി
18 Y va hacia el lado que mira a la Arabá al norte, y baja a la Araba;
൧൮അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബയിലേക്ക് ഇറങ്ങുന്നു.
19 Y al lado norte de Bet-hogla, que termina en la entrada norte del Mar Salado en el extremo sur del Río Jordán; Este es su límite en el sur.
൧൯പിന്നെ ആ അതിർ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോർദ്ദാന്റെ നദീമുഖത്ത് ചാവുകടലിന്റെ വടക്കെ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കെ അതിർ.
20 Y el límite de la parte este es el Jordán. Esta es la herencia de los hijos de Benjamín, marcada para sus familias por estos límites por todos lados.
൨൦കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതാകുന്നു ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ അതിരുകൾ.
21 Y los pueblos de los hijos de Benjamín, dados a ellos por orden de sus familias, son Jericó, Bet-hogla y Emec-casis.
൨൧എന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരിഹോ, ബേത്ത്-ഹൊഗ്ല, ഏമെക്-കെസീസ്,
22 Beth-araba, Zemaraim y Bet-el,
൨൨ബേത്ത്-അരാബ, സെമറയീം, ബേഥേൽ,
23 Avim, Para y Ofra,
൨൩അവ്വീം, പാര, ഒഫ്രെ,
24 Quefar-Haamoni, Ofni y Geba; Doce pueblos con sus aldeas;
൨൪കെഫാർ-അമ്മോനീ, ഒഫ്നി, ഗിബ; ഇങ്ങനെ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
25 Gabaón, Ramá, Beerot,
൨൫ഗിബെയോൻ, രാമ, ബെരോത്ത്,
26 Mizpa y Cafira y Mozah,
൨൬മിസ്പെ, കെഫീര, മോസ,
27 Requem, Irpeel y Tarala,
൨൭രേക്കെം, യിർപ്പേൽ, തരല,
28 Zela, Elef y Jebús (que es Jerusalén), Gabaa y Quiriat; Catorce pueblos con sus aldeas. Esta es la herencia de los hijos de Benjamín por sus familias.
൨൮സേല, ഏലെഫ്, യെരൂശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. ഇതാകുന്നു ബെന്യാമീൻ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശം.

< Josué 18 >