< Rimljanom 12 >

1 Opominjam vas torej, bratje, po usmiljenji Božjem, da podaste telesa svoja za žrtvo živo, sveto, prijetno Bogu, pametno službo svojo.
സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർമ്മിപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധിയും ദൈവത്തിന് സ്വീകാര്യവുമായ ജീവനുള്ള യാഗമായി സമർപ്പിപ്പിൻ; ഇതല്ലോ നിങ്ങളുടെ ആത്മിക ആരാധന.
2 In ne ravnajte se poleg veka tega, nego premenjujte se z obnavljanjem uma svojega, da izkusite ktera je volja Božja dobra in prijetna in popolna. (aiōn g165)
ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ. (aiōn g165)
3 Kajti pravim po milosti, ktera mi je dana, vsakemu, kdor je med vami, naj ne misli o sebi bolje, nego je treba misliti, nego naj misli pametno, kakor je Bog vsakemu podelil mero vere.
ഭാവിക്കേണ്ടതിന് മീതെ ഭാവിച്ചുയരാതെ ദൈവം അവനവന് വിശ്വാസത്തിന്റെ അളവ് പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കണമെന്ന് ഞാൻ എനിക്ക് ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.
4 Kajti kakor imamo v enem telesu mnoge ude, a vsi udje nimajo ravno tistega opravka,
ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും;
5 Tako smo mnogi eno telo v Kristusu, a po eden smo eden drugega udje.
അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.
6 Imamo pa darove po milosti, ktera nam je dana, razne: bodi si preroštvo, poleg razmere vere;
ആകയാൽ നമുക്കു നൽകപ്പെട്ടിട്ടുള്ള കൃപക്കനുസരിച്ച് വ്യത്യസ്തമായ വരങ്ങളും നമുക്കുണ്ട്. ഒരുവന് പ്രവചനവരമാണെങ്കിൽ അത് അവന്റെ വിശ്വാസത്തിന് ഒത്തവണ്ണം ചെയ്യട്ടെ,
7 Bodi si službo, v službi; bodi si kdor uči, v učenji,
ശുശ്രൂഷിപ്പാനുള്ള വരമാണെങ്കിൽ അവൻ ശുശ്രൂഷിക്കട്ടെ, ഉപദേശിക്കുവാനുള്ള വരമാണെങ്കിൽ അവൻ ഉപദേശിക്കട്ടെ,
8 Bodi si kdor opominja, v opominjanji; kdor podeljuje, v priprostosti; kdor je nad kaj postavljen, v skrbljivosti; kdor se usmiljuje, v veselji.
പ്രോത്സാഹിപ്പിക്കാനുള്ള വരമാണെങ്കിൽ അവൻ പ്രോത്സാഹിപ്പിക്കട്ടെ; കൊടുക്കുവാനുള്ള വരമാണെങ്കിൽ അവൻ അത് ഉദാരമായും, നയിക്കുവാനുള്ള വരമാണെങ്കിൽ അത് കരുതലോടെയും, കരുണകാണിക്കുവാനുള്ള വരമാണെങ്കിൽ അത് പ്രസന്നതയോടെയും ചെയ്യട്ടെ.
9 Ljubezen bodi nehinavska, odurjajte hudo, držite se dobrega.
സ്നേഹം കപടമില്ലാത്തതായിരിക്കട്ടെ; തിന്മയായതിനെ വെറുത്തു നല്ലതിനെ മുറുകെപ്പിടിക്കുവിൻ.
10 Z bratovsko ljubeznijo eden drugega srčno ljubite, s častjo eden drugega premagujte;
൧൦സഹോദരസ്നേഹത്തെക്കുറിച്ച്; അന്യോന്യം വാത്സല്യത്തോടെയും, ബഹുമാനിക്കുന്നതിൽ; അന്യോന്യം ആദരിക്കുകയും ചെയ്‌വിൻ.
11 V opravku ne bodite leni, v duhu bodite vroči, Gospodu služite;
൧൧ഉത്സാഹത്തിൽ മടുപ്പില്ലാതെ; ആത്മാവിൽ എരിവുള്ളവരായി; കർത്താവിനെ സേവിപ്പിൻ;
12 V upanji se veselite, v stiski bodite strpljivi, v molitvi stanovitni;
൧൨ആശയിൽ സന്തോഷിപ്പിൻ;
13 Potreb svetih se udeležujte, gostoljubnost iščite;
൧൩കഷ്ടതയിൽ സഹിഷ്ണത കാണിക്കുവിൻ; പ്രാർത്ഥനയിൽ ഉറ്റിരിക്കുവിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുകയും അതിഥിസൽക്കാരം ആചരിക്കുകയും ചെയ്‌വിൻ.
14 Blagoslavljajte tiste, kteri vas preganjajo, blagoslavljajte, a ne preklinjajte;
൧൪നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുവിൻ; ശപിക്കാതെ അനുഗ്രഹിക്കുവിൻ.
15 Veselite se z veselimi, in jokajte z jokajočimi;
൧൫സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരയുകയും ചെയ്‌വിൻ.
16 Bodite ene misli med seboj, ne mislite na visoke stvari, nego z nizkimi se zlagajte; ne bodite razumni sami v sebi.
൧൬തമ്മിൽ ഐകമത്യമുള്ളവരായിരിപ്പിൻ. വലിപ്പം ഭാവിക്കാതെ എളിയവരെ കൈക്കൊള്ളുവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുത്.
17 Nikomur hudega za hudo ne vračajte. Premišljujte to, kar bi bilo dobro pričo vseh ljudî.
൧൭ആർക്കും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ നന്മ പ്രവൃത്തിപ്പിൻ.
18 Če je mogoče, kolikor je v vašej moči, imejte mir z vsemi ljudmi.
൧൮കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.
19 Ne maščujte se sami, ljubljeni, nego dajte mesto jezi, kajti pisano je: "Moje je maščevanje, jaz bom povračal, govori Gospod."
൧൯പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്നാൽ
20 Če je torej lačen tvoj sovražnik, siti ga, če je žejen! poji ga, kajti to delajoč kopičil mu boš žarjavo oglje na glavo.
൨൦“നിന്റെ ശത്രുവിന് വിശക്കുന്നു എങ്കിൽ അവന് തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കൂനകൂട്ടും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
21 Ne daj se hudemu premagati, nego premagaj v dobrem hudo.
൨൧തിന്മയോട് തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.

< Rimljanom 12 >