< Razodetje 21 >

1 In videl sem nebo novo in zemljo novo; kajti prvo nebo in zemlja prva je prešla, in morja ni več.
പിന്നെ ഞാൻ പുതിയ ഒരു ആകാശവും പുതിയ ഒരു ഭൂമിയും കണ്ട്; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഇല്ലാതെ ആയി; സമുദ്രവും ഇനി മേൽ ഇല്ല.
2 In jaz Janez sem videl mesto sveto, Jeruzalem novi, idoče dol od Boga iz nebes, napravljeno kakor nevesta odičena ženinu svojemu;
ഭർത്താവിനായി അണിയിച്ചൊരുക്കിയ മണവാട്ടിയെപ്പോലെ പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽ, ദൈവസന്നിധിയിൽനിന്ന് തന്നേ, ഇറങ്ങി വരുന്നത് ഞാൻ കണ്ട്.
3 In čul sem glas velik iz nebes govoreč: Glej, šator Božji med ljudmi, in bival bode med njimi; in oni bodo ljudstva njegova, in Bog sam bode med njimi, Bog njih.
സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻതന്നെ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
4 In Bog bode obrisal vse solze z njih oči, in smrti ne bode več; ne žalovanja ne kričanja, in truda ne bode več; kajti prvo je prešlo.
അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മേൽ മരണമോ ദുഃഖമോ കരച്ചിലോ വേദനയോ ഉണ്ടാവുകയില്ല; മുമ്പിലുണ്ടായിരുന്നത് കഴിഞ്ഞുപോയി.
5 In rekel je sedeči na prestolu: Glej, novo vse naredim. In reče mi: Piši; ker té besede so resnične in zveste.
സിംഹാസനത്തിൽ ഇരിക്കുന്നവൻ എന്നോട് പറഞ്ഞത്: ഇതാ, ഞാൻ സകലവും പുതിയതാക്കുന്നു. അവൻ എന്നോട് പറഞ്ഞത്: എഴുതുക; ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.
6 In reče mi: Zgodilo se je. Jaz sem A in O, začetek in konec. Jaz bodem dal žejnemu iz studenca vode življenja zastonj.
പിന്നെയും അവൻ എന്നോട് അരുളിച്ചെയ്തത്: അത് സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ജിവനീരുറവിൽ നിന്നു സൗജന്യമായി ഞാൻ കൊടുക്കും.
7 Kdor premaga, podedoval bode vse, in bodem mu Bog, in on mi bode sin.
ജയിക്കുന്നവൻ എല്ലാം അവകാശമാക്കും; ഞാൻ അവന് ദൈവവും അവൻ എനിക്ക് മകനുമായിരിക്കും.
8 Strahopetnim pa in nevernim in ostudnim in morilcem in kurbirjem in zavdajalcem in malikovalcem in vsem lažnjivcem, delež njih je v jezeru gorečim z ognjem in žveplom, kar je druga smrt. (Limnē Pyr g3041 g4442)
എന്നാൽ ഭീരുക്കൾക്കും, അവിശ്വാസികൾക്കും, അറപ്പുണ്ടാക്കുന്നവർക്കും, കുലപാതകന്മാർക്കും, ദുർന്നടപ്പുകാർക്കും, ക്ഷുദ്രക്കാർക്കും, ബിംബാരാധികൾക്കും, ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള പങ്ക്, തീയും ഗന്ധകം കത്തുന്ന തീപൊയ്കയിലത്രെ; ഇതു രണ്ടാമത്തെ മരണം. (Limnē Pyr g3041 g4442)
9 In k meni pride eden izmed sedmerih angelov, imajočih sedmero čaš, polnih sedmerih šib skrajnih, in govoril je z menoj rekoč: Sèm! pokažem ti ženo nevesto jagnjetovo.
അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴ് പാത്രങ്ങൾ ഉണ്ടായിരുന്ന ഏഴ് ദൂതന്മാരിൽ ഒരുവൻ എന്റെ അടുക്കൽ വന്നു പറഞ്ഞത്: “ഇവിടെ വരിക, ഞാൻ കുഞ്ഞാടിന്റെ കാന്തയാകുവാനുള്ള മണവാട്ടിയെ കാണിച്ചുതരാം.”
10 In odnese me v duhu na goro veliko in visoko, in pokaže mi mesto véliko, Jeruzalem sveti, ki shaja od Boga z nebá; imajoč slavo Božjo.
൧൦അവൻ എന്നെ ആത്മാവിൽ ഉയർന്നതും വലിയതും ആയ ഒരു മലയിൽ കൊണ്ടുപോയി, വിശുദ്ധ യെരൂശലേമെന്ന വലിയ നഗരം സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന് തന്നേ, ദൈവമഹത്വത്തോടെ ഇറങ്ങി വരുന്നത് എനിക്ക് കാണിച്ചുതന്നു.
11 In svetloba njegova enaka kamenu predragemu, kakor kamenu jaspidu prezornemu;
൧൧അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിന് തുല്യമായി സ്ഫടികസ്വച്ഛമായുള്ള സൂര്യകാന്തംപോലെ ആയിരുന്നു.
12 In imajoč zid velik in visok, imajoč dvanajst vrât, in na vratih angelov dvanajst, in imena na njih zapisana, katera so dvanajsterih rodov sinov Izraelovih;
൧൨അതിന് വലിയ ഉയരമുള്ള മതിലും പന്ത്രണ്ട് വാതിലുകളും, വാതിലുകളിൽ പന്ത്രണ്ട് ദൂതന്മാരും ഉണ്ട്; യിസ്രായേൽ മക്കളുടെ പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ വാതിലുകളിൽ കൊത്തീട്ടും ഉണ്ടായിരുന്നു.
13 Proti vzhodu troje vrat, proti severju troje vrat, proti jugu troje vrat, proti zahodu troje vrat.
൧൩കിഴക്ക് മൂന്നു വാതിലുകൾ, വടക്കു മൂന്നു വാതിലുകൾ, തെക്ക് മൂന്നു വാതിലുകൾ പടിഞ്ഞാറു മൂന്നു വാതിലുകൾ.
14 In zid mestni imajoč vkladnikov dvanajst, in na njih imena dvanajsterih aposteljnov jagnjetovih.
൧൪നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനങ്ങളും അവയിൽ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകളും ഉണ്ട്.
15 In govoreči z menoj imel je merilo zlato, da izmeri mesto in vrata njegova in zid njegov.
൧൫എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്റെ വാതിലുകളെയും അതിന്റെ മതിലിനെയും അളക്കേണ്ടതിന് ഒരു സ്വർണ്ണകോൽ ഉണ്ടായിരുന്നു.
16 In mesto leži na štiri vogle, in dolžava njegova tolikošna kolikoršna tudi širjava. In izmeril je mesto z merilom na stadijev dvanajst tisoč; dolžava in širjava in višava njegova so enake.
൧൬നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ട് അവൻ നഗരത്തെ അളന്നു; ആയിരത്തിരുനൂറ് നാഴിക; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
17 In izmeril je zid njegov sto in štiri in štirideset lahtí, človeška mera, katera je angelova.
൧൭അവൻ അതിന്റെ മതിലും അളന്നു; നൂറ്റിനാല്പത്തിനാല് മുഴം ഘനം; മനുഷ്യന്റെ അളവിന് എന്നുവച്ചാൽ ദൂതന്റെ അളവിന് തന്നേ.
18 In steber zidú njegovega je bil jaspid, in mesto čisto zlato, enako steklu čistemu.
൧൮മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു.
19 In vkladniki zidú mestnega odičeni z vsem dragim kamenjem; vkladnik prvi jaspid, drugi safir, tretji kalcedon, četrti smaragd,
൧൯മതിലിന്റെ അടിസ്ഥാനങ്ങൾ സകലവിധ രത്നങ്ങളുംകൊണ്ട് അലങ്കരിച്ചിരുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേത് മരതകം,
20 Peti sardoniks, šesti sard, sedmi krizolit, osmi beril, deveti topáz, deseti krizopráz, enajsti hijacint, dvanajsti ametist.
൨൦അഞ്ചാമത്തേത് സ്ഫടികക്കല്ല്, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് ചന്ദ്രകാന്തം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം.
21 In dvanajstera vrata dvanajst biserov; vsaka vrata so bila iz enega bisera. In ulice mestne čisto zlato, kakor steklo prozorno.
൨൧പന്ത്രണ്ട് വാതിലുകളും പന്ത്രണ്ട് മുത്ത്; ഓരോ വാതിലും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു.
22 In svetišča nisem videl v njem; kajti Gospod, Bog vsemogočni, je svetišče njegovo, in jagnje.
൨൨ഒരു ആലയവും നഗരത്തിൽ ഞാൻ കണ്ടില്ല; സർവ്വശക്തനായ ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ ആലയം ആകുന്നു.
23 In mesto ne potrebuje solnca, ne meseca, da svetita v njem; kajti slava Božja ga je razsvetlila, in svetilnica njegova je jagnje.
൨൩ദൈവതേജസ്സ് നഗരത്തെ പ്രകാശിപ്പിച്ചിരുന്നതുകൊണ്ട് അതിൽ സൂര്യന്‍റെയോ ചന്ദ്രന്റേയോ ആവശ്യമില്ലായിരുന്നു; കുഞ്ഞാടും അതിന്റെ വിളക്കു ആകുന്നു.
24 In narodi zveličanih bodo hodili v luči njegovi; in kralji zemlje nosijo slavo in čast svojo vanje.
൨൪രക്ഷിയ്ക്കപ്പെട്ട ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.
25 In vrata njegova se ne zaklepajo podnevi; kajti noči ne bode tam;
൨൫അതിന്റെ വാതിലുകൾ പകൽക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.
26 in nosili bodo slavo in čast narodov vanje.
൨൬അവർ ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.
27 In vanje ne vnide nič nizkega, ne kar dela gnjusobo in laž; samo kateri so zapisani v življenja knjigi jagnjetovi.
൨൭കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധി ഉണ്ടാക്കുന്നതോ, ഏതെങ്കിലും ചതിവോ മ്ലേച്ഛതയോ പ്രവർത്തിക്കുന്നതോ ആയ ഒന്നുംതന്നെ അതിൽ കടക്കുകയില്ല.

< Razodetje 21 >