< Matej 7 >

1 Ne sodite, da vam se ne bo sodilo.
നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്.
2 Kajti s kakoršno sodbo sodite, sodili bodo vam; in s kakoršno mero merite, odmerjalo se bo vam.
നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.
3 Kaj pa vidiš troho v očesu brata svojega, bruna pa v očesu svojem ne čutiš?
എന്നാൽ സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കുന്നത് നോക്കാതെ സഹോദരന്റെ കണ്ണിലെ ചെറിയ വൈക്കോൽ കരട് നോക്കുന്നത് എന്ത്?
4 Ali kako porečeš bratu svojemu: Čaj, da izderem troho iz očesa tvojega, in glej, bruno je v očesu tvojem?
അല്ല, സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കെ നീ സഹോദരനോട്: നിന്റെ കണ്ണിൽ നിന്നു വൈക്കോൽ കരട് എടുത്തുകളയട്ടെ എന്നു പറയുന്നത് എങ്ങനെ?
5 Hinavec! izderi poprej bruno iz očesa svojega, in tedaj boš videl izdreti troho iz očesa brata svojega.
കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിൽ നിന്ന് തടിക്കഷണം എടുത്തുകളയുക; പിന്നെ സഹോദരന്റെ കണ്ണിൽ നിന്ന് കരട് എടുത്തുകളയുവാൻ വ്യക്തമായി കാണും.
6 Ne dajte svetega psom; in ne pomečite biserjev svojih pred svinje, da jih ne poteptajo z nogami svojimi, in se obrnejo, ter vas raztrgajo.
വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽ കൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരും.
7 Prosite, in dalo vam se bo; iščite, in našli boste; trkajte, in odprlo vam se bo.
യാചിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കായി തുറക്കും.
8 Kajti vsak, kdor prosi, prejema; in kdor išče, nahaja; in kdor trka, odpiralo mu se bo.
യാചിക്കുന്ന ഏവർക്കും ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും.
9 Ali kdo izmed vas je človek, kogar če prosi sin njegov kruha, da mu bo dal kamen?
മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളു?
10 In če prosi ribe, da mu bo dal kačo?
൧൦മീൻ ചോദിച്ചാൽ അവന് പാമ്പിനെ കൊടുക്കുമോ?
11 Če torej vi, ki ste hudobni, znate dobre darove dajati otrokom svojim, koliko več bo dal oče vaš, ki je na nebesih, dobrega tistim, kteri ga prosijo?
൧൧അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!
12 Vse torej, kar hočete, da ljudjé vam storé, tako storite tudi vi njim; kajti to je postava in preroki.
൧൨മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
13 Vnidite skozi tesna vrata. Kajti prostorna so vrata, in široka je pot, ktera pelje v pogubo, in mnogo jih je, kteri po njej hodijo.
൧൩ഇടുക്കുവാതിലിലൂടെ അകത്ത് കടക്കുവിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
14 Kajti tesna so vrata, in ozka je pot, ktera pelje v življenje, in malo jih je, kteri jo najdejo.
൧൪ജീവങ്കലേക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ.
15 Varujte se pa lažnjivih prerokov, kteri prihajajo k vam v ovčjih oblačilih, znotrej so pa grabljivi volkovi.
൧൫കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.
16 Po njih sadovih jih boste poznali. Bere li se s trnja grozdje, ali z osata smokve?
൧൬അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ?
17 Tako vsako dobro drevo dober sad rodi; slabo drevo pa slab sad rodí.
൧൭അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു.
18 Dobro drevo ne more slabega sadú roditi, in slabo drevo ne more dobrega sadú roditi.
൧൮നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല.
19 Vsako drevo, ktero ne rodí dobrega sadú, posekalo se bo in vrglo na ogenj.
൧൯നല്ലഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.
20 Torej po njih sadovih jih boste poznali.
൨൦ആകയാൽ അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.
21 Ne bo prišel vsak, kdor mi pravi: Gospod! Gospod! v nebeško kraljestvo; nego kdor izpolnjuje voljo očeta mojega, ki je na nebesih.
൨൧എന്നോട് കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, പ്രത്യുത സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്.
22 Veliko mi jih poreče tisti dan: Gospod! Gospod! ali nismo v tvoje ime prerokovali, in s tvojim imenom hudičev izganjali, in s tvojim imenom mnogo čudežev storili?
൨൨കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോട് പറയും.
23 In tedaj jim bom povedal: Nikoli vas nisem poznal; pojdite od mene, hudodelniki!
൨൩അന്ന് ഞാൻ പരസ്യമായി അവരോട് പ്രഖ്യാപിക്കും: “ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിരുന്നില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെവിട്ടു പോകുവിൻ”.
24 Vsak torej, kdor sliši te moje besede in po njih dela, njega bom primeril modremu možu, kteri je sezidal hišo svojo na skali.
൨൪ആകയാൽ എന്റെ ഈ വചനങ്ങളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ഒക്കെയും പാറമേൽ വീട് പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
25 In padla je ploha, in prišle so reke, in zapuhali so vetrovi in se zagnali v tisto hišo, in ni padla: kajti bila je postavljena na skalo.
൨൫വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി, കാറ്റ് അടിച്ചു, ആ വീടിന്മേൽ അടിച്ചു; എന്നാൽ അത് പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
26 In vsak, kdor sliši te moje besede, in po njih ne dela, podoben bo neumnemu možu, kteri je sezidal hišo svojo na pesku.
൨൬എന്റെ ഈ വചനങ്ങളെ കേൾക്കുകയും എന്നാൽ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരൊക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
27 In padla je ploha, in prišle so reke, in zapuhali so vetrovi in udarili v tisto hišo, in padla je: in pad nje je bil grozen.
൨൭വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ചു ആ വീടിന്മേൽ അടിച്ചു, അത് വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.
28 In zgodí se, ko je končal Jezus te Besede, čudilo se je ljudstvo nauku njegovemu;
൨൮ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;
29 Kajti učil jih je, kakor kdor ima oblast, a ne kakor pismarji.
൨൯അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോട് ഉപദേശിച്ചത്.

< Matej 7 >