< Marko 11 >

1 In ko so se približevali Jeruzalemu, Betfagi in Betaniji pri Oljskej gori, pošlje dva izmed učencev svojih,
അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്:
2 In reče jima: Pojdita v vas, ki vama je nasproti; in precej, ko prideta va-njo, našla bosta žrebe privezano, na kterem ni noben človek sedel: odvežita ga, in pripeljita.
“നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
3 In če vama kdo reče: Kaj delata to? recita: Gospod ga potrebuje; in precej ga bo poslal sém.
“ഇതു ചെയ്യുന്നതു എന്ത്?” എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും” എന്നു പറഞ്ഞു.
4 Ter odideta, in najdeta žrebe privezano pri vratih zunej na razpotji, in odvežeta ga.
അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ട് അതിനെ അഴിച്ച്.
5 In nekteri tistih, ki so ondej stali, rekó jima: Kaj odvezujeta žrebe?
അവിടെ നിന്നവരിൽ ചിലർ അവരോട്: “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
6 Ona jim pa rečeta, kakor je bil Jezus naročil: in pusté ju.
യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
7 Ter pripeljeta žrebe k Jezusu, in denejo na-nj oblačila svoja: in usede se na-nj.
അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ട്; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു.
8 Mnogi pa pogrnejo oblačila svoja po cesti; a drugi so sekali veje z dreves, ter jih stlali po poti.
അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി.
9 In kteri so šli pred njim, in kteri so šli za njim, vpili so, govoreč: Hosana; Blagoslovljen, kteri gre v imenu Gospodovem!
മുമ്പും പിമ്പും നടക്കുന്നവർ: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
10 Blagoslovljeno kraljestvo očeta našega Davida, ktero gre v imenu Gospodovem! Hosana na višavah!
൧൦നമ്മുടെ പിതാവായ ദാവീദിന്റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നു ആർത്തുകൊണ്ടിരുന്നു.
11 In Jezus vnide v Jeruzalem, in v tempelj; in ko je vse pregledal, odide, ker je bil uže večer, z dvanajsterimi v Betanijo.
൧൧അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്ന് സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
12 In ko so drugi dan šli iz Betanije, postane lačen.
൧൨പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന് വിശന്നു;
13 In ugledavši od daleč smokvo, ktera je imela listje, pride, ako bi kaj našel na njej. Ali prišedši k njej, ne najde ničesar razen listje: ker ni bil čas za smokve.
൧൩അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്ന് കണ്ട്, അതിൽ ഫലം വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ച് ചെന്ന്, അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല.
14 In Jezus odgovorí in jej reče: Naj na vekomaj nikoli nihče s tebe sadú ne jé! In slišali so ga učenci njegovi. (aiōn g165)
൧൪അവൻ അതിനോട്; “ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു; അത് ശിഷ്യന്മാർ കേട്ട്. (aiōn g165)
15 In pridejo v Jeruzalem. In ko stopi Jezus v tempelj, začne izganjati tiste, kteri so v tempeljnu prodajali in kupovali; in mize menjalcev in stole tistih, kteri so prodajali golobe, prevrne.
൧൫അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
16 In ni pustil, da bi kdo nesel posodo skozi tempelj.
൧൬ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല.
17 In učil je, govoreč jim: Mar ni pisano: "Dom moj naj se imenuje dom molitve vsem narodom?" A vi ste naredili iz njega "jamo razbojniško".
൧൭പിന്നെ അവരെ ഉപദേശിച്ചു: “എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞു.
18 In slišali so pismarji in véliki duhovni, in iskali so, kako bi ga pogubili; kajti bali so se ga, ker se je vse ljudstvo čudilo nauku njegovemu.
൧൮അത് കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ കൊല്ലുവാനായി അവസരം അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കുകയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
19 In ko se je zvečerilo, šel je ven iz mesta.
൧൯സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടുപോകും.
20 In gredoč zjutraj mimo, ugledajo smokvo, da se je posušila s korenino.
൨൦രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് കണ്ട്.
21 In spomene se Peter, in reče mu: Rabi, glej, smokva, ktero si preklel, posušila se je.
൨൧അപ്പോൾ പത്രൊസിന് ഓർമ്മ വന്നു: “റബ്ബീ, നോക്കൂ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയി” എന്നു അവനോട് പറഞ്ഞു.
22 Pa odgovorí Jezus in jim reče: Imejte vero Božjo!
൨൨യേശു അവരോട് ഉത്തരം പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.
23 Kajti resnično vam pravim: Če kdo reče tej gori: Vzdigni se, in vrzi se v morje! in ne dvomi v srcu svojem, nego veruje, da se bo zgodilo, kar pravi, zgodilo mu se bo, karkoli poreče.
൨൩ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോട്: ദൈവം നിന്നെയെടുത്ത് കടലിൽ എറിയട്ടെ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും, ദൈവം അങ്ങനെ തന്നെ ചെയ്യും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
24 Za to vam pravim: Vse, karkoli v molitvi svojej prosite, verujte, da boste prejeli, in zgodilo vam se bo.
൨൪അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
25 In kedar se vstopite k molitvi, odpustite, če zoper koga kaj imate; da tudi oče vaš, ki je na nebesih, odpustí vam vaše grehe.
൨൫നിങ്ങൾ പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കേണ്ടതിന് നിങ്ങൾക്ക് ആരോടെങ്കിലും വിരോധമായി വല്ലതും ഉണ്ടെങ്കിൽ അവനോട് ക്ഷമിപ്പിൻ.
26 Če pa vi ne odpuščate, tudi vam ne bo odpustil oče vaš, ki je na nebesih, vaših grehov.
൨൬നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കയില്ല.
27 In pridejo zopet v Jeruzalem. In ko se je po tempeljnu sprehajal, pridejo k njemu véliki duhovni in pismarji in starešine,
൨൭അവർ പിന്നെയും യെരൂശലേമിൽ ചെന്ന്. അവൻ ദൈവാലയത്തിൽ നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
28 In rekó mu: S kakošno oblastjo delaš to? in kdo ti je dal to oblast, da to delaš?
൨൮“നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു” എന്നും “ഇതു ചെയ്‌വാനുള്ള അധികാരം നിനക്ക് തന്നതു ആർ?” എന്നും അവനോട് ചോദിച്ചു.
29 Jezus pa odgovorí in jim reče: Vprašal bom tudi jaz vas eno besedo; in odgovorite mi, pa vam bom povedal, s kakošno oblastjo to delam.
൨൯യേശു അവരോട്: “ഞാൻ നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
30 Krst Janezov, je li bil z nebes, ali od ljudî? Odgovorite mi!
൩൦യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിൻ” എന്നു പറഞ്ഞു.
31 In premišljevali so sami s seboj, govoreč: Če rečemo: Z nebes, poreče: Za kaj mu torej niste verovali?
൩൧അവർ തമ്മിൽ ചർച്ചചെയ്തു: “സ്വർഗ്ഗത്തിൽനിന്നു എന്നു നമ്മൾ പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ പറയും.
32 Bi li rekli: Od ljudî? Bali so se ljudstva; kajti vsi so mislili za Janeza, da je bil res prerok.
൩൨മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ” — എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു.
33 Pa odgovoré in rekó Jezusu: Ne vemo. In Jezus odgovorí in jim reče: Tudi jaz vam ne povem, s kakošno oblastjo to delam.
൩൩അങ്ങനെ അവർ യേശുവിനോടു: “ഞങ്ങൾക്കു അറിഞ്ഞുകൂടാ” എന്നു ഉത്തരം പറഞ്ഞു. “എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ട് ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല” എന്നു യേശു അവരോട് പറഞ്ഞു.

< Marko 11 >