< Janez 10 >

1 Resnično resnično vam pravim: Kdor ne vhaja skozi vrata v ovčji hlev, nego prelazi drugod, ta je tat in razbojnik.
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്ക് വാതിലിലൂടെ കടക്കാതെ മറ്റു വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.
2 Kdor pa vhaja skozi vrata, ta je pastir ovâc.
വാതിലിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.
3 Temu vratar odpira, in ovce glas njegov poslušajo, in svoje ovce kliče po imenu, in izganja jih.
അവന് വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.
4 In ko ovce svoje izžene, gre pred njimi; in ovce gredó za njim, ker poznajo glas njegov;
തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ട് പോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിയുന്നതുകൊണ്ട് അവനെ അനുഗമിക്കുന്നു.
5 A za tujcem ne gredó, nego odbežé od njega: ker ne poznajo tujega glasu.
അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ ഒരു അപരിചിതനെ അനുഗമിക്കുകയില്ല മറിച്ച് അവനെ വിട്ടു ഓടിപ്പോകും.
6 To priliko jim je Jezus povedal; ali oni niso razumeli, kaj bi to bilo, kar jim je pravil.
ഈ ഉപമ യേശു അവരോട് പറഞ്ഞു; എന്നാൽ തങ്ങളോട് പറഞ്ഞ ഈ കാര്യങ്ങൾ എന്തെന്ന് അവർ ഗ്രഹിച്ചില്ല.
7 Tedaj jim Jezus zopet reče: Resnično resnično vam pravim, da sem jaz vrata ovcam.
യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.
8 Vsi, kolikorkoli jih je prišlo pred menoj, tatjé so in razbojniki: ali ovce jih niso poslušale.
എനിക്ക് മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; എന്നാൽ ആടുകൾ അവരെ ചെവിക്കൊണ്ടില്ല.
9 Jaz sem vrata; skozi mene če kdo vnide, zveličal se bo, in pojde noter in izšel bo, in našel bo pašo.
ഞാൻ വാതിൽ ആകുന്നു; ആരെങ്കിലും എന്നിലൂടെ അകത്ത് കടന്നാൽ അവൻ രക്ഷപെടും; അവൻ അകത്ത് വരികയും പുറത്തു പോകയും മേച്ചൽസ്ഥലം കണ്ടെത്തുകയും ചെയ്യും.
10 Tat ne vnide, razen da ukrade in ubije in pogubí: jaz sem prišel, da bi življenje imeli, in obilno imeli.
൧൦മോഷ്ടിപ്പാനും കൊല്ലുവാനും നശിപ്പിക്കുവാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.
11 Jaz sem dober pastir; dober pastir poklada dušo svojo za ovce.
൧൧ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
12 Najemnik pa, in kdor ni pastir, komur niso ovce lastne, vidi volka, da gre, pa popustí ovce, in odbeží: in volk jih razgrabi, in razpodí ovce.
൧൨ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നത് കണ്ട് ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.
13 Najemnik pa odbeží, ker je najemnik, in ne mara za ovce.
൧൩അവൻ കൂലിക്കാരനും ആടുകളെക്കുറിച്ച് വിചാരമില്ലാത്തവനുമായതുകൊണ്ട് അവൻ ഓടിപോകുന്നു.
14 Jaz sem dober pastir; in poznam svoje, in moje poznajo mene:
൧൪ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറിയുകയും ഞാൻ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറിയുകയും എനിക്കുള്ളവ എന്നെ അറിയുകയും ചെയ്യുന്നു.
15 Kakor oče mene pozná, in jaz očeta poznam. In dušo svojo pokladam za ovce.
൧൫ആടുകൾക്ക് വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
16 Tudi drugih ovâc imam, ktere niso iz tega hleva; tudi té moram pripeljati, in poslušale bodo glas moj: in ena čreda bo, eden pastir.
൧൬ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ കൊണ്ടുവരേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; അങ്ങനെ ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
17 Za to me oče ljubi, ker jaz dušo svojo pokladam, da jo zopet vzemem.
൧൭എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു.
18 Nihče je ne jemlje od mene, nego sam od sebe jo pokladam. Oblast imam, da položim; in oblast imam, da jo zopet vzemem. To zapoved sem prejel od očeta svojega.
൧൮ആരും അതിനെ എന്നിൽനിന്ന് എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുക്കുവാൻ എനിക്ക് അധികാരം ഉണ്ട്; വീണ്ടും എടുക്കുവാനും എനിക്ക് അധികാരം ഉണ്ട്; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്ക് ലഭിച്ചിരിക്കുന്നു.
19 In med Judi nastane zopet razpor za voljo teh besed.
൧൯ഈ വചനംനിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി.
20 Govorilo pa jih je veliko od njih: Hudiča ima in neumen je: kaj ga poslušate?
൨൦അവരിൽ പലരും; അവന് ഭൂതം ഉണ്ട്; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്ക് കേൾക്കുന്നത് എന്തിന് എന്നു പറഞ്ഞു.
21 Drugi so pravili: Kdor ima hudiča, ne govorí tako; ali more hudič slepcem odpirati oči?
൨൧മറ്റുചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന് കുരുടന്മാരുടെ കണ്ണ് തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
22 Bil je pa praznik obnovljenja v Jeruzalemu, in bila je zima.
൨൨അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം വന്നു; അന്ന് ശീതകാലമായിരുന്നു.
23 In sprehajal se je Jezus po lopi Solomonovej.
൨൩യേശു ദൈവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടക്കുകയായിരുന്നു.
24 In obstopijo ga Judje, in govorili so mu: Doklej nas v nevednosti pustiš? Če si ti Kristus, povej nam na ravnost.
൨൪അപ്പോൾ യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ വ്യക്തമായി ഞങ്ങളോടു പറക എന്നു അവനോട് പറഞ്ഞു.
25 Odgovorí jim Jezus: Povedal sem vam, pa ne verujete. Dela, ktera jaz delam v ime očeta svojega, ta pričajo za-me.
൨൫യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എന്നെക്കുറിച്ചുള്ള സാക്ഷ്യം നൽകുന്നു.
26 To da vi ne verujete, ker niste od mojih ovâc, kakor sem vam povedal.
൨൬എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ല കാരണം നിങ്ങൾ എന്റെ ആടുകളല്ല.
27 Moje ovce poslušajo glas moj, in jaz jih poznam; in za menoj gredó,
൨൭എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.
28 In jaz jim bom dal večno življenje; in na vekomaj ne bodo poginile, in nihče jih ne bo iztrgal iz moje roke. (aiōn g165, aiōnios g166)
൨൮ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. (aiōn g165, aiōnios g166)
29 Oče moj, kteri mih jih je dal, veči je od vseh, in nihče jih ne more iztrgati iz roke očeta mojega.
൨൯അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു അവയെ പിടിച്ചുപറിപ്പാൻ ആർക്കും കഴിയുകയില്ല
30 Jaz in oče sva eno.
൩൦ഞാനും പിതാവും ഒന്നാകുന്നു.
31 In zopet zgrabijo Judje kamenje, da bi ga kamenjali.
൩൧അപ്പോൾ യെഹൂദന്മാർ അവനെ എറിയുവാൻ പിന്നെയും കല്ല് എടുത്തു.
32 Odgovorí jim Jezus: Veliko dobrih del sem vam pokazal od očeta svojega; za ktero od teh del me boste kamenjali?
൩൨യേശു അവരോട്: പിതാവിൽനിന്ന് ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏത് പ്രവൃത്തി നിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.
33 Odgovoré mu Judjé, govoreč: Za dobro delo te ne bomo kamenjali, nego za kletvino, in ker se ti, ki si človek, delaš Boga.
൩൩യെഹൂദന്മാർ അവനോട്: ഒരു നല്ലപ്രവൃത്തി നിമിത്തവുമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത് എന്നു ഉത്തരം പറഞ്ഞു.
34 Odgovorí jim Jezus: Ni li pisano v zakonu vašem: "Jaz sem rekel: bogovi ste?"
൩൪യേശു അവരോട്: ‘നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?
35 Če je tiste imenoval bogove, kterim je beseda Božja bila (in pismo se ne more razvezati, ):
൩൫ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന് നീക്കം വരികയില്ലല്ലോ -
36 Kaj meni pa, ki me je oče posvetil in na svet poslal, pravite vi: Preklinjaš! ker sem rekel: Sin Božji sem?
൩൬ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ?
37 Če ne delam del očeta svojega, ne verujete mi;
൩൭ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കണ്ട;
38 Če pa delam, če tudi meni ne verujete, verujte delom: da razpoznate in boste verovali, da je oče v meni, in jaz v njem.
൩൮ഞാൻ അവ ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ.
39 In zopet so ga gledali prijeti; ali izmakne jim se iz rók.
൩൯അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.
40 In odide zopet na oni kraj Jordana, na kraj, kjer je poprej Janez bil, ko je krstil; in ostane tu.
൪൦അവൻ യോർദ്ദാനക്കരെ യോഹന്നാൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പിന്നെയും ചെന്ന് അവിടെ പാർത്തു.
41 In veliko jih pride k njemu; in pravili so: Janez res ni nobenega čudeža storil; ali karkoli je Janez povedal za tega, bilo je vse resnično.
൪൧അനേകർ അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ച് യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു.
42 In veliko jih je tu verovalo va-nj.
൪൨അവിടെ അനേകർ യേശുവിൽ വിശ്വസിച്ചു.

< Janez 10 >