< Efežanom 2 >

1 In vas, ki ste bili mrtvi po prestopkih in grehih,
അതിക്രമങ്ങളും പാപങ്ങളും നിമിത്തം മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.
2 V katerih ste nekdaj hodili po duhu tega sveta, po knezu oblasti v zraku, duha delujočega zdaj v nevere sinovih, (aiōn g165)
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിക്ക് തക്കവണ്ണവും വായു മണ്ഡലത്തിലെ അധികാരങ്ങൾക്കും, അനുസരണമില്ലാത്ത തലമുറകളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു. (aiōn g165)
3 Med katerimi smo tudi mi vsi nekdaj živeli v poželjivostih mesa svojega ter delali želje mesa in misli, in bili smo po naravi otroci jeze, kakor tudi drugi;
അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായത് ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ സ്വഭാവത്താൽ കോപത്തിന്റെ മക്കൾ ആയിരുന്നു.
4 Bog pa, bogat v usmiljenjih, po veliki ljubezni svoji, s katero nas je ljubil,
കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം
5 In ko smo bili mrtvi po grehih, oživil nas je s Kristusom; po milosti ste rešeni;
അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുകയും — കൃപയാലത്രേ നിങ്ങൾ രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത് —
6 In vred obudil in posadil med nebeščane v Kristusu Jezusu;
ക്രിസ്തുയേശുവിൽ നമ്മെ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.
7 Da pokaže v vékih prihodnjih presilno bogastvo milosti svoje v blagodušnosti do nas v Kristusu Jezusu. (aiōn g165)
ക്രിസ്തുയേശുവിൽ നമ്മോടുള്ള ദയയാൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന് (aiōn g165)
8 Kajti z milostjo ste rešeni po veri; in to ne iz vas, dar je Božji;
കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണക്കാരല്ല; അത് ദൈവത്തിന്റെ ദാനമത്രേയാകുന്നു.
9 Ne iz dél, da se ne hvali kdo.
ആരും പ്രശംസിക്കാതിരിക്കുവാൻ പ്രവൃത്തികളും കാരണമല്ല.
10 Kajti stvar smo njegova, stvarjeni v Kristusu Jezusu za dobra dela, katera je Bog naprej pripravil, da hodimo v njih;
൧൦നാം ദൈവത്തിന്റെ കൈവേലയായി സൽപ്രവൃത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
11 Zatorej pómnite, da ste vi, nekdaj pogani v mesu, katere imenujejo neobrezo oni, ki se imenujejo obrezo v mesu z roko storjeno.
൧൧അതുകൊണ്ട് നിങ്ങൾ മുമ്പെ സ്വഭാവത്താൽ ജാതികളായിരുന്നു; ശരീരത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റ പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ ‘അഗ്രചർമക്കാർ’ എന്നു നിങ്ങൾ വിളിക്കപ്പെട്ടിരുന്നു;
12 Da ste bili v tistem času brez Kristusa odtujeni meščanstvu Izraelovemu, in tujci zavezam obljube, ne imajoč upanja in brezbožni v svetu;
൧൨അക്കാലത്ത് നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൗരതയോടു ബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊള്ളുവിൻ.
13 Sedaj pa ste se v Jezusu Kristusu vi, ki ste bili nekdaj daleč, približali v krvi Kristusovi.
൧൩മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ, ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.
14 Kajti on je mir naš, kateri je naredil iz obojega eno in podrl medstenje ograje,
൧൪അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്,
15 Sovraštvo v mesu svojem, postavo zapovedi v naukih odpravil, da bi ta dva v sebi vstvaril v enega novega človeka storivši mir,
൧൫സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിക്കുവാനും,
16 In oba v enem telesu z Bogom spravil s križem, umorivši sovraštvo na njem.
൧൬ക്രൂശിന്മേൽവച്ച് ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിക്കുവാനും തന്നെ.
17 In prišel je ter oznanjal mir vam dalnjim in bližnjim;
൧൭അവൻ വന്നു ദൂരത്തും സമീപത്തുമുള്ളവർക്കു സമാധാനം സുവിശേഷിച്ചു.
18 Ker po njem imamo oboji pristop v enem Duhu k očetu.
൧൮ക്രിസ്തുയേശു മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്ക് പ്രവേശനം സാധ്യമായി.
19 Zatorej niste več tujci in priseljenci, nego someščani svetih in domačini Božji,
൧൯ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപ‍ൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.
20 Sezidani na podlogi aposteljnov in prerokov, vogelni kamen pa je Jezus Kristus sam,
൨൦ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.
21 V katerem vse poslopje zgrajeno raste v hram sveti v Gospodu,
൨൧അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്ന് കർത്താവിനുവേണ്ടി വിശുദ്ധ മന്ദിരമായി വളരുന്നു.
22 V katerem se tudi vi vzidavate v stanovanje Božje v Duhu.
൨൨അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന് ആത്മാവിനാൽ ഒന്നിച്ച് പണിതുവരുന്നു.

< Efežanom 2 >