< 2 Peter 3 >

1 Tu vam, ljubljeni, pišem že drugi list, v obéh zbujam v opominu vaš čisti razum;
പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്ക് എഴുതുന്നത് രണ്ടാം ലേഖനമല്ലോ.
2 Da se spominjate prej govorjenih besed svetih prerokov, in nas aposteljnov zapovedi Gospoda in zveličarja;
വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സ് ഉണർത്തുന്നു.
3 To najprej vedóč, da pridejo v zadnjih dnevih posmehovalci, hodeči po lastnih svojih poželenjih,
അവന്റെ പ്രത്യക്ഷതയാകുന്ന മടങ്ങിവരവിന്റെ വാഗ്ദത്തം എവിടെ?
4 In govoreči: Kje je obljuba prihoda njegovega? Kajti odkar so legli očetje, vse ostane tako od stvarjenja začetka.
പിതാക്കന്മാർ മരിച്ചശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നെ ഇരിക്കുന്നു എന്ന് പറഞ്ഞ് സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്ത് വരുമെന്ന് വിശേഷാൽ അറിഞ്ഞുകൊൾവിൻ.
5 Kajti hotoma ne vedó tega, da so bila od nekdaj nebesa in zemlja, ki je postala iz vode in z vodo, po besedi Božji;
ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ട് ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും
6 Po katerih je tedanji svet poginil z vodo potopljen;
അതേ വചനത്താലും വെള്ളത്താലും അന്നുണ്ടായിരുന്ന ലോകം മുങ്ങി നശിച്ചു എന്നും
7 Sedanja nebesa pa in zemlja shranjena so z isto besedo, ognju hranjena za dan sodbe in pogube brezbožnih ljudî.
ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീയ്ക്കായി സൂക്ഷിച്ചും, ഭക്തികെട്ട മനുഷ്യരുടെ ന്യായവിധിയും നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കായി കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
8 To eno pa vam ne bodi skrito, ljubljeni, da je en dan pred Gospodom kakor tisoč let, in tisoč let kakor en dan.
എന്നാൽ പ്രിയമുള്ളവരേ, കർത്താവിന് ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുത്.
9 Gospod ne odlaša z obljubo, kar neki imajo za odlašanje; nego potrpežljiv je z nami, ker noče, da se pogubé neki, nego da vsi pridejo do pokore.
ചിലർ താമസം എന്ന് വിചാരിക്കുന്നതുപോലെ കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നതല്ല, മറിച്ച് അവൻ നിങ്ങളോട് ക്ഷമകാണിക്കുന്നതത്രേ. നിങ്ങൾ ആരും നശിച്ചുപോകരുതെന്ന് ഇച്ഛിച്ച്, എല്ലാവരും മാനസാന്തരപ്പെടുവാനായി അവൻ സമയം അനുവദിച്ചു തന്നതേയുള്ളു.
10 Prišel pa bode dan Gospodov kakor tat po noči, v katerem preidejo nebesa z ropotom, in prvine, razpadejo goreč, in zemlja in dela na nji zgoré.
൧൦കർത്താവിന്റെ മടങ്ങിവരവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം വലിയ ശബ്ദത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയെരിയുകയും, ഭൂമിയും അതിലുള്ള പ്രവർത്തികളും വിധിക്കപ്പെടുകയും ചെയ്യും.
11 Ko torej vse to razpada, koliki morate biti v svetem vedenji in pobožnosti,
൧൧ഇപ്രകാരം ഇവ ഒക്കെയും നശിച്ചുപോകുവാനുള്ളതായിരിക്കയാൽ നിങ്ങൾ വിശുദ്ധജീവിതവും ഭക്തിയും സംബന്ധിച്ച് എങ്ങനെയുള്ളവർ ആയിരിക്കണം?
12 Čakajoč in hrepeneč po prihodu dneva Gospodovega, po katerem nebesa razpadejo v ognji, in se prvine goreč raztopé?
൧൨ആകാശം കത്തി എരിയുവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവത്തിന്റെ ആ ഭരണദിവസത്തെ പ്രതീക്ഷിക്കുകയും ബദ്ധപ്പെടുകയും ചെയ്യുവിൻ.
13 Novih pa nebes in zemlje nove pričakujemo po obljubi njegovi, v katerih prebiva pravica.
൧൩എന്നാൽ നാം അവൻ വാഗ്ദത്തം ചെയ്ത നീതിയിൽ വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ട് കാത്തിരിക്കുന്നു.
14 Zato, ljubljeni, tega čakajoč, trudite se, da bodete brez madeža in brez hibe najdeni v miru pred njim;
൧൪അതുകൊണ്ട് പ്രിയമുള്ളവരേ, നിങ്ങൾ ഇവയ്ക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായും അവനോടുകൂടെ സമാധാനമുള്ളവരായും കാണ്മാൻതക്കവണ്ണം കഴിവതും ഉത്സാഹിപ്പിൻ.
15 In potrpežljivost Gospoda našega imejte za blaginjo; kakor vam je tudi ljubljeni brat naš Pavel pisal po dani mu modrosti;
൧൫നമ്മുടെ കർത്താവിന്റെ ദീർഘക്ഷമ രക്ഷക്കായിട്ടാണ് എന്ന് വിചാരിപ്പിൻ. നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിനനുസരിച്ച് നിങ്ങൾക്ക്
16 Kakor tudi v vseh listih, govoreč v njih o tem; v katerih je nekaj težko razumljivega, kar nevedni in neutrjeni zavijajo, kakor tudi ostala pisma, v lastno pogubo svojo.
൧൬എഴുതിയിരിക്കുന്ന സകല ലേഖനങ്ങളിലും ഇതിനെക്കുറിച്ച് അങ്ങനെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളത് ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു.
17 Vi torej, ljubljeni, ki to naprej veste, pazite, da vas pregrešnih zmota za seboj ne potegne in ne padete iz lastnega trdega stanja;
൧൭എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി ഈ കാര്യങ്ങൾ അറിഞ്ഞിരിക്കകൊണ്ട് അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ട് വീണുപോകാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ.
18 Temveč rastite v milosti in spoznanji Gospoda našega in zveličarja Jezusa Kristusa. Njemu slava sedaj in vekomaj! Amen. (aiōn g165)
൧൮കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന് ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn g165)

< 2 Peter 3 >

The Great Flood
The Great Flood