< ലൂകഃ 9 >

1 തതഃ പരം സ ദ്വാദശശിഷ്യാനാഹൂയ ഭൂതാൻ ത്യാജയിതും രോഗാൻ പ്രതികർത്തുഞ്ച തേഭ്യഃ ശക്തിമാധിപത്യഞ്ച ദദൗ|
അവൻ തന്റെ പന്ത്രണ്ട് ശിഷ്യരെയും അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങൾ സുഖമാക്കുവാനും അവർക്ക് ശക്തിയും അധികാരവും കൊടുത്തു;
2 അപരഞ്ച ഈശ്വരീയരാജ്യസ്യ സുസംവാദം പ്രകാശയിതുമ് രോഗിണാമാരോഗ്യം കർത്തുഞ്ച പ്രേരണകാലേ താൻ ജഗാദ|
ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു:
3 യാത്രാർഥം യഷ്ടി ർവസ്ത്രപുടകം ഭക്ഷ്യം മുദ്രാ ദ്വിതീയവസ്ത്രമ്, ഏഷാം കിമപി മാ ഗൃഹ്ലീത|
നിങ്ങൾ യാത്ര ചെയ്യുമ്പോൾ വടിയും പണസഞ്ചിയും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ടു ഉടുപ്പും എടുക്കരുത്.
4 യൂയഞ്ച യന്നിവേശനം പ്രവിശഥ നഗരത്യാഗപര്യ്യനതം തന്നിവേശനേ തിഷ്ഠത|
നിങ്ങൾ ഏത് വീട്ടിൽ ചെന്നാലും അവിടം വിട്ടുപോകുന്നതുവരെ അവിടെ മാത്രം താമസിക്കുക.
5 തത്ര യദി കസ്യചിത് പുരസ്യ ലോകാ യുഷ്മാകമാതിഥ്യം ന കുർവ്വന്തി തർഹി തസ്മാന്നഗരാദ് ഗമനകാലേ തേഷാം വിരുദ്ധം സാക്ഷ്യാർഥം യുഷ്മാകം പദധൂലീഃ സമ്പാതയത|
ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്ന് പൊടി തട്ടിക്കളവിൻ.
6 അഥ തേ പ്രസ്ഥായ സർവ്വത്ര സുസംവാദം പ്രചാരയിതും പീഡിതാൻ സ്വസ്ഥാൻ കർത്തുഞ്ച ഗ്രാമേഷു ഭ്രമിതും പ്രാരേഭിരേ|
അവർ പുറപ്പെട്ടു എല്ലാ ഇടങ്ങളിലും സുവിശേഷം അറിയിച്ചും രോഗികളെ സുഖമാക്കിയുംകൊണ്ടു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു.
7 ഏതർഹി ഹേരോദ് രാജാ യീശോഃ സർവ്വകർമ്മണാം വാർത്താം ശ്രുത്വാ ഭൃശമുദ്വിവിജേ
ഈ സംഭവിച്ചത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ട്. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും,
8 യതഃ കേചിദൂചുര്യോഹൻ ശ്മശാനാദുദതിഷ്ഠത്| കേചിദൂചുഃ, ഏലിയോ ദർശനം ദത്തവാൻ; ഏവമന്യലോകാ ഊചുഃ പൂർവ്വീയഃ കശ്ചിദ് ഭവിഷ്യദ്വാദീ സമുത്ഥിതഃ|
ഏലിയാവ് പ്രത്യക്ഷനായി എന്നു ചിലരും, പണ്ടത്തെ പ്രവാചകരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറയുന്നതുകൊണ്ട്
9 കിന്തു ഹേരോദുവാച യോഹനഃ ശിരോഽഹമഛിനദമ് ഇദാനീം യസ്യേദൃക്കർമ്മണാം വാർത്താം പ്രാപ്നോമി സ കഃ? അഥ സ തം ദ്രഷ്ടുമ് ഐച്ഛത്|
ഹെരോദാവ് അസ്വസ്ഥനായി. ഞാൻ യോഹന്നാന്റെ തലവെട്ടിക്കളഞ്ഞു; എന്നാൽ ഞാൻ ഇങ്ങനെ കേൾക്കുന്നത് ആരെ പറ്റി ആണ് എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
10 അനന്തരം പ്രേരിതാഃ പ്രത്യാഗത്യ യാനി യാനി കർമ്മാണി ചക്രുസ്താനി യീശവേ കഥയാമാസുഃ തതഃ സ താൻ ബൈത്സൈദാനാമകനഗരസ്യ വിജനം സ്ഥാനം നീത്വാ ഗുപ്തം ജഗാമ|
൧൦അപ്പൊസ്തലന്മാർ തിരിച്ചുവന്നിട്ട് അവർ ചെയ്തതു ഒക്കെയും യേശുവിനോടു അറിയിച്ചു. യേശുവും ശിഷ്യരും ബേത്ത്സയിദ എന്ന പട്ടണത്തിലേക്ക് പോയി.
11 പശ്ചാൽ ലോകാസ്തദ് വിദിത്വാ തസ്യ പശ്ചാദ് യയുഃ; തതഃ സ താൻ നയൻ ഈശ്വരീയരാജ്യസ്യ പ്രസങ്ഗമുക്തവാൻ, യേഷാം ചികിത്സയാ പ്രയോജനമ് ആസീത് താൻ സ്വസ്ഥാൻ ചകാര ച|
൧൧എന്നാൽ അത് പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ സ്വീകരിച്ചു ദൈവരാജ്യത്തെക്കുറിച്ച് അവരോട് സംസാരിക്കുകയും രോഗശാന്തി വേണ്ടവരെ സൌഖ്യമാക്കുകയും ചെയ്തു.
12 അപരഞ്ച ദിവാവസന്നേ സതി ദ്വാദശശിഷ്യാ യീശോരന്തികമ് ഏത്യ കഥയാമാസുഃ, വയമത്ര പ്രാന്തരസ്ഥാനേ തിഷ്ഠാമഃ, തതോ നഗരാണി ഗ്രാമാണി ഗത്വാ വാസസ്ഥാനാനി പ്രാപ്യ ഭക്ഷ്യദ്രവ്യാണി ക്രേതും ജനനിവഹം ഭവാൻ വിസൃജതു|
൧൨സന്ധ്യയായപ്പോൾ ശിഷ്യന്മാർ അടുത്തുവന്ന് അവനോട്: ഇവിടെ നാം മരുഭൂമിയിൽ ആകുന്നതുകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഗ്രാമങ്ങളിൽ പോയി രാത്രി പാർക്കുവാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കണം എന്നു പറഞ്ഞു.
13 തദാ സ ഉവാച, യൂയമേവ താൻ ഭേജയധ്വം; തതസ്തേ പ്രോചുരസ്മാകം നികടേ കേവലം പഞ്ച പൂപാ ദ്വൗ മത്സ്യൗ ച വിദ്യന്തേ, അതഏവ സ്ഥാനാന്തരമ് ഇത്വാ നിമിത്തമേതേഷാം ഭക്ഷ്യദ്രവ്യേഷു ന ക്രീതേഷു ന ഭവതി|
൧൩അവൻ അവരോട്: നിങ്ങൾ തന്നേ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുക എന്നു പറഞ്ഞതിന്: അഞ്ചപ്പവും രണ്ടുമീനും മാത്രമേ ഞങ്ങളുടെ കൈവശം ഉള്ളൂ; ഞങ്ങൾ പോയി ഈ എല്ലാവർക്കുംവേണ്ടി ഭക്ഷണം വാങ്ങണോ എന്നു അവർ ചോദിച്ചു.
14 തത്ര പ്രായേണ പഞ്ചസഹസ്രാണി പുരുഷാ ആസൻ|
൧൪ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതുപേർ വീതം വരിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
15 തദാ സ ശിഷ്യാൻ ജഗാദ പഞ്ചാശത് പഞ്ചാശജ്ജനൈഃ പംക്തീകൃത്യ താനുപവേശയത, തസ്മാത് തേ തദനുസാരേണ സർവ്വലോകാനുപവേശയാപാസുഃ|
൧൫അവർ അങ്ങനെ എല്ലാവരെയും ഇരുത്തി.
16 തതഃ സ താൻ പഞ്ച പൂപാൻ മീനദ്വയഞ്ച ഗൃഹീത്വാ സ്വർഗം വിലോക്യേശ്വരഗുണാൻ കീർത്തയാഞ്ചക്രേ ഭങ്ക്താ ച ലോകേഭ്യഃ പരിവേഷണാർഥം ശിഷ്യേഷു സമർപയാമ്ബഭൂവ|
൧൬അവൻ ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തുകൊണ്ട് സ്വർഗ്ഗത്തേക്ക് നോക്കി, അവയെ അനുഗ്രഹിച്ചു, മുറിച്ച് പുരുഷാരത്തിന് വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
17 തതഃ സർവ്വേ ഭുക്ത്വാ തൃപ്തിം ഗതാ അവശിഷ്ടാനാഞ്ച ദ്വാദശ ഡല്ലകാൻ സംജഗൃഹുഃ|
൧൭എല്ലാവരും തിന്നു തൃപ്തരായി, അധികം വന്ന കഷണം പന്ത്രണ്ട് കൊട്ട ശേഖരിച്ചു.
18 അഥൈകദാ നിർജനേ ശിഷ്യൈഃ സഹ പ്രാർഥനാകാലേ താൻ പപ്രച്ഛ, ലോകാ മാം കം വദന്തി?
൧൮അവൻ തനിയെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്ന് പറയുന്നു എന്നു ചോദിച്ചു.
19 തതസ്തേ പ്രാചുഃ, ത്വാം യോഹന്മജ്ജകം വദന്തി; കേചിത് ത്വാമ് ഏലിയം വദന്തി, പൂർവ്വകാലികഃ കശ്ചിദ് ഭവിഷ്യദ്വാദീ ശ്മശാനാദ് ഉദതിഷ്ഠദ് ഇത്യപി കേചിദ് വദന്തി|
൧൯യോഹന്നാൻ സ്നാപകൻ എന്നും, ചിലർ ഏലിയാവ് എന്നും, മറ്റുചിലർ പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
20 തദാ സ ഉവാച, യൂയം മാം കം വദഥ? തതഃ പിതര ഉക്തവാൻ ത്വമ് ഈശ്വരാഭിഷിക്തഃ പുരുഷഃ|
൨൦യേശു അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്ന് പറയുന്നു എന്നു ചോദിച്ചതിന്: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
21 തദാ സ താൻ ദൃഢമാദിദേശ, കഥാമേതാം കസ്മൈചിദപി മാ കഥയത|
൨൧ഇതു ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ട് കല്പിച്ചു.
22 സ പുനരുവാച, മനുഷ്യപുത്രേണ വഹുയാതനാ ഭോക്തവ്യാഃ പ്രാചീനലോകൈഃ പ്രധാനയാജകൈരധ്യാപകൈശ്ച സോവജ്ഞായ ഹന്തവ്യഃ കിന്തു തൃതീയദിവസേ ശ്മശാനാത് തേനോത്ഥാതവ്യമ്|
൨൨മനുഷ്യപുത്രൻ പലതും സഹിക്കുകയും, മൂപ്പന്മാർ മഹാപുരോഹിതർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നു പറഞ്ഞു.
23 അപരം സ സർവ്വാനുവാച, കശ്ചിദ് യദി മമ പശ്ചാദ് ഗന്തും വാഞ്ഛതി തർഹി സ സ്വം ദാമ്യതു, ദിനേ ദിനേ ക്രുശം ഗൃഹീത്വാ ച മമ പശ്ചാദാഗച്ഛതു|
൨൩പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിക്കുവാൻ ഒരാൾ ആഗ്രഹിക്കുന്നു എങ്കിൽ അവൻ സ്വന്ത ആഗ്രഹങ്ങൾ ത്യജിച്ച് ഓരോ ദിവസവും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ.
24 യതോ യഃ കശ്ചിത് സ്വപ്രാണാൻ രിരക്ഷിഷതി സ താൻ ഹാരയിഷ്യതി, യഃ കശ്ചിൻ മദർഥം പ്രാണാൻ ഹാരയിഷ്യതി സ താൻ രക്ഷിഷ്യതി|
൨൪ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.
25 കശ്ചിദ് യദി സർവ്വം ജഗത് പ്രാപ്നോതി കിന്തു സ്വപ്രാണാൻ ഹാരയതി സ്വയം വിനശ്യതി ച തർഹി തസ്യ കോ ലാഭഃ?
൨൫ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ട് തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന് എന്ത് പ്രയോജനം?
26 പുന ര്യഃ കശ്ചിൻ മാം മമ വാക്യം വാ ലജ്ജാസ്പദം ജാനാതി മനുഷ്യപുത്രോ യദാ സ്വസ്യ പിതുശ്ച പവിത്രാണാം ദൂതാനാഞ്ച തേജോഭിഃ പരിവേഷ്ടിത ആഗമിഷ്യതി തദാ സോപി തം ലജ്ജാസ്പദം ജ്ഞാസ്യതി|
൨൬ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.
27 കിന്തു യുഷ്മാനഹം യഥാർഥം വദാമി, ഈശ്വരീയരാജത്വം ന ദൃഷ്ടവാ മൃത്യും നാസ്വാദിഷ്യന്തേ, ഏതാദൃശാഃ കിയന്തോ ലോകാ അത്ര സ്ഥനേഽപി ദണ്ഡായമാനാഃ സന്തി|
൨൭എന്നാൽ ദൈവരാജ്യം കാണുന്നത് വരെ മരിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
28 ഏതദാഖ്യാനകഥനാത് പരം പ്രായേണാഷ്ടസു ദിനേഷു ഗതേഷു സ പിതരം യോഹനം യാകൂബഞ്ച ഗൃഹീത്വാ പ്രാർഥയിതും പർവ്വതമേകം സമാരുരോഹ|
൨൮ഈ വാക്കുകൾ പറഞ്ഞിട്ട് ഏകദേശം എട്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർത്ഥിക്കുവാൻ മലയിൽ കയറിപ്പോയി.
29 അഥ തസ്യ പ്രാർഥനകാലേ തസ്യ മുഖാകൃതിരന്യരൂപാ ജാതാ, തദീയം വസ്ത്രമുജ്ജ്വലശുക്ലം ജാതം|
൨൯അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് തിളങ്ങുന്ന വെള്ളയായും തീർന്നു.
30 അപരഞ്ച മൂസാ ഏലിയശ്ചോഭൗ തേജസ്വിനൗ ദൃഷ്ടൗ
൩൦രണ്ടു പുരുഷന്മാർ അവനോട് സംസാരിച്ചു; മോശെയും ഏലിയാവും തന്നേ.
31 തൗ തേന യിരൂശാലമ്പുരേ യോ മൃത്യുഃ സാധിഷ്യതേ തദീയാം കഥാം തേന സാർദ്ധം കഥയിതുമ് ആരേഭാതേ|
൩൧അവർ തേജസ്സിൽ പ്രത്യക്ഷരായി യെരൂശലേമിൽവച്ചു സംഭവിപ്പാനുള്ള യേശുവിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു.
32 തദാ പിതരാദയഃ സ്വസ്യ സങ്ഗിനോ നിദ്രയാകൃഷ്ടാ ആസൻ കിന്തു ജാഗരിത്വാ തസ്യ തേജസ്തേന സാർദ്ധമ് ഉത്തിഷ്ഠന്തൗ ജനൗ ച ദദൃശുഃ|
൩൨പത്രൊസും കൂടെയുള്ളവരും ഉറങ്ങുകയായിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോട് കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ട്.
33 അഥ തയോരുഭയോ ർഗമനകാലേ പിതരോ യീശും ബഭാഷേ, ഹേ ഗുരോഽസ്മാകം സ്ഥാനേഽസ്മിൻ സ്ഥിതിഃ ശുഭാ, തത ഏകാ ത്വദർഥാ, ഏകാ മൂസാർഥാ, ഏകാ ഏലിയാർഥാ, ഇതി തിസ്രഃ കുട്യോസ്മാഭി ർനിർമ്മീയന്താം, ഇമാം കഥാം സ ന വിവിച്യ കഥയാമാസ|
൩൩അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും എന്നു താൻ പറയുന്നത് എന്താണ് എന്ന് അറിയാതെ പറഞ്ഞു.
34 അപരഞ്ച തദ്വാക്യവദനകാലേ പയോദ ഏക ആഗത്യ തേഷാമുപരി ഛായാം ചകാര, തതസ്തന്മധ്യേ തയോഃ പ്രവേശാത് തേ ശശങ്കിരേ|
൩൪ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
35 തദാ തസ്മാത് പയോദാദ് ഇയമാകാശീയാ വാണീ നിർജഗാമ, മമായം പ്രിയഃ പുത്ര ഏതസ്യ കഥായാം മനോ നിധത്ത|
൩൫മേഘത്തിൽനിന്നു: ഇവൻ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന് ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
36 ഇതി ശബ്ദേ ജാതേ തേ യീശുമേകാകിനം ദദൃശുഃ കിന്തു തേ തദാനീം തസ്യ ദർശനസ്യ വാചമേകാമപി നോക്ത്വാ മനഃസു സ്ഥാപയാമാസുഃ|
൩൬ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ട്; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
37 പരേഽഹനി തേഷു തസ്മാച്ഛൈലാദ് അവരൂഢേഷു തം സാക്ഷാത് കർത്തും ബഹവോ ലോകാ ആജഗ്മുഃ|
൩൭പിറ്റെന്നാൾ അവർ മലയിൽനിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
38 തേഷാം മധ്യാദ് ഏകോ ജന ഉച്ചൈരുവാച, ഹേ ഗുരോ അഹം വിനയം കരോമി മമ പുത്രം പ്രതി കൃപാദൃഷ്ടിം കരോതു, മമ സ ഏവൈകഃ പുത്രഃ|
൩൮ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ ഒന്ന് നോക്കേണമേ; അവൻ എനിക്ക് ഏകമകൻ ആകുന്നു.
39 ഭൂതേന ധൃതഃ സൻ സം പ്രസഭം ചീച്ഛബ്ദം കരോതി തന്മുഖാത് ഫേണാ നിർഗച്ഛന്തി ച, ഭൂത ഇത്ഥം വിദാര്യ്യ ക്ലിഷ്ട്വാ പ്രായശസ്തം ന ത്യജതി|
൩൯ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു. അവൻ പെട്ടെന്ന് നിലവിളിക്കുന്നു; പിന്നെ അത് അവനെ ഞെരിക്കുകയും അവന്റെ വായിൽനിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു, പിന്നെ വിട്ടുമാറുന്നു.
40 തസ്മാത് തം ഭൂതം ത്യാജയിതും തവ ശിഷ്യസമീപേ ന്യവേദയം കിന്തു തേ ന ശേകുഃ|
൪൦അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവർക്ക് കഴിഞ്ഞില്ല എന്നു പറഞ്ഞു.
41 തദാ യീശുരവാദീത്, രേ ആവിശ്വാസിൻ വിപഥഗാമിൻ വംശ കതികാലാൻ യുഷ്മാഭിഃ സഹ സ്ഥാസ്യാമ്യഹം യുഷ്മാകമ് ആചരണാനി ച സഹിഷ്യേ? തവ പുത്രമിഹാനയ|
൪൧അതിന് യേശു: അവിശ്വാസവും കുറവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
42 തതസ്തസ്മിന്നാഗതമാത്രേ ഭൂതസ്തം ഭൂമൗ പാതയിത്വാ വിദദാര; തദാ യീശുസ്തമമേധ്യം ഭൂതം തർജയിത്വാ ബാലകം സ്വസ്ഥം കൃത്വാ തസ്യ പിതരി സമർപയാമാസ|
൪൨അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിടുകയും വിറപ്പിക്കുകയും ചെയ്തു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി അപ്പനെ ഏല്പിച്ചു.
43 ഈശ്വരസ്യ മഹാശക്തിമ് ഇമാം വിലോക്യ സർവ്വേ ചമച്ചക്രുഃ; ഇത്ഥം യീശോഃ സർവ്വാഭിഃ ക്രിയാഭിഃ സർവ്വൈർലോകൈരാശ്ചര്യ്യേ മന്യമാനേ സതി സ ശിഷ്യാൻ ബഭാഷേ,
൪൩എല്ലാവരും ദൈവത്തിന്റെ മഹത്വകരമായ ശക്തിയിൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട്:
44 കഥേയം യുഷ്മാകം കർണേഷു പ്രവിശതു, മനുഷ്യപുത്രോ മനുഷ്യാണാം കരേഷു സമർപയിഷ്യതേ|
൪൪നിങ്ങൾ ഈ വാക്ക് ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.
45 കിന്തു തേ താം കഥാം ന ബുബുധിരേ, സ്പഷ്ടത്വാഭാവാത് തസ്യാ അഭിപ്രായസ്തേഷാം ബോധഗമ്യോ ന ബഭൂവ; തസ്യാ ആശയഃ ക ഇത്യപി തേ ഭയാത് പ്രഷ്ടും ന ശേകുഃ|
൪൫ആ വാക്ക് അവർക്ക് മനസ്സിലായില്ല; അത് മനസ്സിലാകാൻ സാധിക്കത്തവിധം അതിന്റെ അർത്ഥം അവർക്ക് മറഞ്ഞിരുന്നു; ആ പറഞ്ഞത് എന്താണ് എന്നു ചോദിപ്പാൻ അവർ ഭയന്നു.
46 തദനന്തരം തേഷാം മധ്യേ കഃ ശ്രേഷ്ഠഃ കഥാമേതാം ഗൃഹീത്വാ തേ മിഥോ വിവാദം ചക്രുഃ|
൪൬അവരിൽ ആരാണ് വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
47 തതോ യീശുസ്തേഷാം മനോഭിപ്രായം വിദിത്വാ ബാലകമേകം ഗൃഹീത്വാ സ്വസ്യ നികടേ സ്ഥാപയിത്വാ താൻ ജഗാദ,
൪൭യേശു അവരുടെ ഹൃദയത്തിലെ വിചാരം മനസ്സിലാക്കി ഒരു ശിശുവിനെ എടുത്തു അരികെ നിർത്തി:
48 യോ ജനോ മമ നാമ്നാസ്യ ബാലാസ്യാതിഥ്യം വിദധാതി സ മമാതിഥ്യം വിദധാതി, യശ്ച മമാതിഥ്യം വിദധാതി സ മമ പ്രേരകസ്യാതിഥ്യം വിദധാതി, യുഷ്മാകം മധ്യേയഃ സ്വം സർവ്വസ്മാത് ക്ഷുദ്രം ജാനീതേ സ ഏവ ശ്രേഷ്ഠോ ഭവിഷ്യതി|
൪൮ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും സ്വീകരിച്ചാൽ എന്നെയും സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ചവനെ സ്വീകരിക്കുന്നു; നിങ്ങളിൽ ചെറിയവൻ ആരാണോ അവനാണ് ഏറ്റവും വലിയവൻ ആകുന്നത് എന്നു അവരോട് പറഞ്ഞു.
49 അപരഞ്ച യോഹൻ വ്യാജഹാര ഹേ പ്രഭേ തവ നാമ്നാ ഭൂതാൻ ത്യാജയന്തം മാനുഷമ് ഏകം ദൃഷ്ടവന്തോ വയം, കിന്ത്വസ്മാകമ് അപശ്ചാദ് ഗാമിത്വാത് തം ന്യഷേധാമ്| തദാനീം യീശുരുവാച,
൪൯നാഥാ, ഒരാൾ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ട്; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ തടഞ്ഞു എന്ന് യോഹന്നാൻ പറഞ്ഞതിന്
50 തം മാ നിഷേധത, യതോ യോ ജനോസ്മാകം ന വിപക്ഷഃ സ ഏവാസ്മാകം സപക്ഷോ ഭവതി|
൫൦യേശു അവനോട്: തടയരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.
51 അനന്തരം തസ്യാരോഹണസമയ ഉപസ്ഥിതേ സ സ്ഥിരചേതാ യിരൂശാലമം പ്രതി യാത്രാം കർത്തും നിശ്ചിത്യാഗ്രേ ദൂതാൻ പ്രേഷയാമാസ|
൫൧യേശുവിനു സ്വർഗ്ഗത്തിലേക്ക് പോകുവാൻ ഉള്ള സമയമായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാകുവാൻ തീരുമാനിച്ചു, തനിക്കുമുമ്പായി ദൂതന്മാരെ അയച്ചു.
52 തസ്മാത് തേ ഗത്വാ തസ്യ പ്രയോജനീയദ്രവ്യാണി സംഗ്രഹീതും ശോമിരോണീയാനാം ഗ്രാമം പ്രവിവിശുഃ|
൫൨അവർ പോയി അവനായി ഒരുക്കങ്ങൾ ചെയ്യാനായി ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്ന്.
53 കിന്തു സ യിരൂശാലമം നഗരം യാതി തതോ ഹേതോ ർലോകാസ്തസ്യാതിഥ്യം ന ചക്രുഃ|
൫൩എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചിരുന്നതിനാൽ അവർ അവനെ സ്വീകരിച്ചില്ല.
54 അതഏവ യാകൂബ്യോഹനൗ തസ്യ ശിഷ്യൗ തദ് ദൃഷ്ട്വാ ജഗദതുഃ, ഹേ പ്രഭോ ഏലിയോ യഥാ ചകാര തഥാ വയമപി കിം ഗഗണാദ് ആഗന്തുമ് ഏതാൻ ഭസ്മീകർത്തുഞ്ച വഹ്നിമാജ്ഞാപയാമഃ? ഭവാൻ കിമിച്ഛതി?
൫൪അത് അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്: കർത്താവേ, ഏലിയാവ് ചെയ്തതുപോലെ ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നത് നിനക്ക് സമ്മതമോ എന്നു ചോദിച്ചു.
55 കിന്തു സ മുഖം പരാവർത്യ താൻ തർജയിത്വാ ഗദിതവാൻ യുഷ്മാകം മനോഭാവഃ കഃ, ഇതി യൂയം ന ജാനീഥ|
൫൫അവൻ തിരിഞ്ഞു അവരെ ശാസിച്ചു: “നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;
56 മനുജസുതോ മനുജാനാം പ്രാണാൻ നാശയിതും നാഗച്ഛത്, കിന്തു രക്ഷിതുമ് ആഗച്ഛത്| പശ്ചാദ് ഇതരഗ്രാമം തേ യയുഃ|
൫൬മനുഷ്യപുത്രൻ മനുഷ്യരുടെ ജീവനെ നശിപ്പിപ്പാനല്ല രക്ഷിയ്ക്കുവാനത്രേ വന്നത്” എന്നു പറഞ്ഞു. അവർ വേറൊരു ഗ്രാമത്തിലേക്ക് പോയി.
57 തദനന്തരം പഥി ഗമനകാലേ ജന ഏകസ്തം ബഭാഷേ, ഹേ പ്രഭോ ഭവാൻ യത്ര യാതി ഭവതാ സഹാഹമപി തത്ര യാസ്യാമി|
൫൭അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട്: നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
58 തദാനീം യീശുസ്തമുവാച, ഗോമായൂനാം ഗർത്താ ആസതേ, വിഹായസീയവിഹഗാനാം നീഡാനി ച സന്തി, കിന്തു മാനവതനയസ്യ ശിരഃ സ്ഥാപയിതും സ്ഥാനം നാസ്തി|
൫൮യേശു അവനോട്: കുറുനരികൾക്ക് താമസിക്കുവാനായി കുഴിയും ആകാശത്തിലെ പക്ഷികൾക്ക് താമസിക്കുവാനായി കൂടും ഉണ്ട്; എന്നാൽ മനുഷ്യപുത്രനോ തലചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
59 തതഃ പരം സ ഇതരജനം ജഗാദ, ത്വം മമ പശ്ചാദ് ഏഹി; തതഃ സ ഉവാച, ഹേ പ്രഭോ പൂർവ്വം പിതരം ശ്മശാനേ സ്ഥാപയിതും മാമാദിശതു|
൫൯വേറൊരുവനോട്: എന്നെ അനുഗമിക്ക എന്നു പറഞ്ഞപ്പോൾ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ അടക്കുവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
60 തദാ യീശുരുവാച, മൃതാ മൃതാൻ ശ്മശാനേ സ്ഥാപയന്തു കിന്തു ത്വം ഗത്വേശ്വരീയരാജ്യസ്യ കഥാം പ്രചാരയ|
൬൦യേശു അവനോട്: മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
61 തതോന്യഃ കഥയാമാസ, ഹേ പ്രഭോ മയാപി ഭവതഃ പശ്ചാദ് ഗംസ്യതേ, കിന്തു പൂർവ്വം മമ നിവേശനസ്യ പരിജനാനാമ് അനുമതിം ഗ്രഹീതുമ് അഹമാദിശ്യൈ ഭവതാ|
൬൧മറ്റൊരുവൻ: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോട് യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
62 തദാനീം യീശുസ്തം പ്രോക്തവാൻ, യോ ജനോ ലാങ്ഗലേ കരമർപയിത്വാ പശ്ചാത് പശ്യതി സ ഈശ്വരീയരാജ്യം നാർഹതി|
൬൨യേശു അവനോട്: കലപ്പയ്ക്ക്കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന് കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.

< ലൂകഃ 9 >