< Притчи 5 >

1 Сын мой! внимай мудрости моей, и приклони ухо твое к разуму моему,
മകനേ, വകതിരിവ് കാത്തുകൊള്ളേണ്ടതിനും നിന്റെ അധരങ്ങൾ പരിജ്ഞാനം പാലിക്കേണ്ടതിനും
2 чтобы соблюсти рассудительность, и чтобы уста твои сохранили знание. Не внимай льстивой женщине;
ജ്ഞാനം ശ്രദ്ധിച്ച് എന്റെ തിരിച്ചറിവിലേക്ക് ചെവിചായിക്കുക.
3 ибо мед источают уста чужой жены, и мягче елея речь ее;
പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു.
4 но последствия от нее горьки, как полынь, остры, как меч обоюдоострый;
പിന്നീട് അവൾ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ.
5 ноги ее нисходят к смерти, стопы ее достигают преисподней. (Sheol h7585)
അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. (Sheol h7585)
6 Если бы ты захотел постигнуть стезю жизни ее, то пути ее непостоянны, и ты не узнаешь их.
ജീവന്റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അത് അറിയുന്നതുമില്ല.
7 Итак, дети, слушайте меня и не отступайте от слов уст моих.
ആകയാൽ മക്കളേ, എന്റെ വാക്ക് കേൾക്കുവിൻ; എന്റെ വായിലെ മൊഴികൾ വിട്ടുമാറരുത്.
8 Держи дальше от нее путь твой и не подходи близко к дверям дома ее,
നിന്റെ വഴി അവളിൽ നിന്ന് അകറ്റുക; അവളുടെ വീടിന്റെ വാതിലിനോട് അടുക്കരുത്.
9 чтобы здоровья твоего не отдать другим и лет твоих мучителю;
നിന്റെ യൗവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്.
10 чтобы не насыщались силою твоею чужие, и труды твои не были для чужого дома.
൧൦അന്യർ നിന്റെ സമ്പത്ത് തിന്നുകളയരുത്; നിന്റെ പ്രയത്നഫലം അന്യരുടെ വീട്ടിലേക്ക് പോകുകയുമരുത്.
11 И ты будешь стонать после, когда плоть твоя и тело твое будут истощены, -
൧൧നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്:
12 и скажешь: “Зачем я ненавидел наставление, и сердце мое пренебрегало обличением,
൧൨“അയ്യോ! ഞാൻ പ്രബോധനം വെറുക്കുകയും എന്റെ ഹൃദയം ശാസന നിരസിക്കുകയും ചെയ്തുവല്ലോ!
13 и я не слушал голоса учителей моих, не приклонял уха моего к наставникам моим:
൧൩എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്ക് ഞാൻ ചെവികൊടുത്തില്ല.
14 едва не впал я во всякое зло среди собрания и общества!”
൧൪സഭയുടെയും സംഘത്തിന്റെയും മദ്ധ്യത്തിൽ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ” എന്നിങ്ങനെ പറയുവാൻ സംഗതിവരരുത്.
15 Пей воду из твоего водоема и текущую из твоего колодезя.
൧൫നിന്റെ സ്വന്തം ജലാശയത്തിലെ ജലവും സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക.
16 Пусть не разливаются источники твои по улице, потоки вод - по площадям;
൧൬നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകണമോ?
17 пусть они будут принадлежать тебе одному, а не чужим с тобою.
൧൭അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്ക് മാത്രമേ ഇരിക്കാവു.
18 Источник твой да будет благословен; и утешайся женою юности твоей,
൧൮നിന്റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക.
19 любезною ланью и прекрасною серною: груди ее да упоявают тебя во всякое время, любовью ее услаждайся постоянно.
൧൯കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്കുക.
20 И для чего тебе, сын мой, увлекаться постороннею и обнимать груди чужой?
൨൦മകനേ, നീ പരസ്ത്രീയെ കണ്ട് ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്?
21 Ибо пред очами Господа пути человека, и Он измеряет все стези его.
൨൧മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പ് എല്ലാം അവൻ ശോധനചെയ്യുന്നു.
22 Беззаконного уловляют собственные беззакония его, и в узах греха своего он содержится:
൨൨ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടികൂടും; തന്റെ പാപപാശങ്ങളാൽ അവൻ പിടിക്കപെടും.
23 он умирает без наставления, и от множества безумия своего теряется.
൨൩പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; മഹാഭോഷത്തത്താൽ അവൻ വഴിതെറ്റിപ്പോകും.

< Притчи 5 >