< Иезекииль 31 >

1 В одиннадцатом году, в третьем месяце, в первый день месяца, было ко мне слово Господне:
ബാബിലോന്യ പ്രവാസത്തിന്റെ പതിനൊന്നാം ആണ്ട്, മൂന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
2 сын человеческий! скажи фараону, царю Египетскому, и народу его: кому ты равняешь себя в величии твоем?
“മനുഷ്യപുത്രാ, നീ ഈജിപ്റ്റ് രാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടത്: ‘നിന്റെ മഹത്ത്വത്തിൽ നീ ആരോട് സമനായിരിക്കുന്നു?
3 Вот, Ассур был кедр на Ливане, с красивыми ветвями и тенистою листвою, и высокий ростом; вершина его находилась среди толстых сучьев.
അശ്ശൂർ, ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും കൂടി ഉയർന്ന് പടർന്നുപന്തലിച്ച ഒരു ദേവദാരു ആയിരുന്നുവല്ലോ; അതിന്റെ അഗ്രം മേഘങ്ങളോളം എത്തിയിരുന്നു.
4 Воды растили его, бездна поднимала его, реки ее окружали питомник его, и она протоки свои посылала ко всем деревам полевым.
വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അത് തന്റെ പ്രവാഹങ്ങളെ വയലിലെ സകലവൃക്ഷങ്ങളുടെയും അടുക്കലേക്ക് അയച്ചുകൊടുത്തു.
5 Оттого высота его превысила все дерева полевые, и сучьев на нем было много, и ветви его умножались, и сучья его становились длинными от множества вод, когда он разрастался.
അതുകൊണ്ട് അത് വളർന്ന് വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; വെള്ളത്തിന്റെ സമൃദ്ധികൊണ്ട് അത് പടർന്ന് തന്റെ കൊമ്പുകളെ വർദ്ധിപ്പിച്ച് ചില്ലികളെ നീട്ടി.
6 На сучьях его вили гнезда всякие птицы небесные, под ветвями его выводили детей всякие звери полевые, и под тенью его жили всякие многочисленные народы.
അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവകൾ എല്ലാം കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴിൽ കാട്ടുമൃഗങ്ങൾ എല്ലാം പ്രസവിച്ചുകിടന്നു; അതിന്റെ തണലിൽ വലിയ ജനസമൂഹമെല്ലാം വസിച്ചു.
7 Он красовался высотою роста своего, длиною ветвей своих, ибо корень его был у великих вод.
ഇങ്ങനെ അതിന്റെ വേര് ജലസമൃദ്ധിക്കരികിൽ ആയിരുന്നതുകൊണ്ട്, അത് വലുതായി കൊമ്പുകൾ നീട്ടി ശോഭിച്ചിരുന്നു.
8 Кедры в саду Божием не затемняли его; кипарисы не равнялись сучьям его, и каштаны не были величиною с ветви его, ни одно дерево в саду Божием не равнялось с ним красотою своею.
ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്ക് അതിനെ മറയ്ക്കുവാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോട് ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോട് സമമായിരുന്നതുമില്ല.
9 Я украсил его множеством ветвей его, так что все дерева Едемские в саду Божием завидовали ему.
കൊമ്പുകളുടെ പെരുപ്പംകൊണ്ട് ഞാൻ അതിന് ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടു”.
10 Посему так сказал Господь Бог: за то, что ты высок стал ростом и вершину твою выставил среди толстых сучьев, и сердце его возгордилось величием его, -
൧൦അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് വളർന്നുപൊങ്ങി അഗ്രം മേഘങ്ങളോളം നീട്ടി, അതിന്റെ ഹൃദയം തന്റെ വളർച്ചയിൽ നിഗളിച്ചുപോയതുകൊണ്ട്,
11 за то Я отдал его в руки властителю народов; он поступил с ним, как надобно; за беззаконие его Я отверг его.
൧൧ഞാൻ അതിനെ ജനതകളിൽ ബലവാനായവന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനോട് ഇടപെടും; അതിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
12 И срубили его чужеземцы, лютейшие из народов, и повергли его на горы; и на все долины упали ветви его; и сучья его сокрушились на всех лощинах земли, и из-под тени его ушли все народы земли, и оставили его.
൧൨ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാർ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകൾ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകൾ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്ത് ഒടിഞ്ഞു കിടക്കുന്നു; ഭൂമിയിലെ സകലജനവർഗ്ഗങ്ങളും അതിന്റെ തണൽ വിട്ട്, അതിനെ ഉപേക്ഷിച്ചുപോയി.
13 На обломках его поместились всякие птицы небесные, и в сучьях были всякие полевые звери.
൧൩വീണുകിടക്കുന്ന അതിന്റെ തടിമേൽ ആകാശത്തിലെ പറവകളെല്ലാം പാർക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്ക് കാട്ടുമൃഗങ്ങളെല്ലാം വരും.
14 Это для того, чтобы никакие дерева при водах не величались высоким ростом своим и не поднимали вершины своей из среды толстых сучьев, и чтобы не прилеплялись к ним из-за высоты их дерева, пьющие воду; ибо все они будут преданы смерти, в преисподнюю страну вместе с сынами человеческими, отшедшими в могилу. (questioned)
൧൪വെള്ളത്തിനരികിലുള്ള ഒരു വൃക്ഷവും ഉയരം കാരണം നിഗളിക്കുകയോ, അഗ്രം മേഘങ്ങളോളം നീട്ടുകയോ, വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും അവരുടെ ഉയർച്ചയിൽ നിഗളിച്ചു നില്‍ക്കുകയോ ചെയ്യാതിരിക്കേണ്ടതിനു തന്നെ; അവരെല്ലാം മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടി ഭൂമിയുടെ അധോഭാഗത്ത് മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു”.
15 Так говорит Господь Бог: в тот день, когда он сошел в могилу, Я сделал сетование о нем, затворил ради него бездну и остановил реки ее, и задержал большие воды и омрачил по нем Ливан, и все дерева полевые были в унынии по нем. (Sheol h7585)
൧൫യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് പാതാളത്തിൽ ഇറങ്ങിപ്പോയനാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിന് വേണ്ടി ആഴത്തെ മൂടി; പെരുവെള്ളം കെട്ടിനില്ക്കുവാൻ തക്കവിധം അതിന്റെ നദികളെ തടസ്സപ്പെടുത്തി; അതുനിമിത്തം ഞാൻ ലെബാനോനെ വിലപിക്കുമാറാക്കി; കാട്ടിലെ സകലവൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചുപോയി. (Sheol h7585)
16 Шумом падения его Я привел в трепет народы, когда низвел его в преисподнюю, к отшедшим в могилу, и обрадовались в преисподней стране все дерева Едема, отличные и наилучшие Ливанские, все, пьющие воду; (Sheol h7585)
൧൬ഞാൻ കുഴിയിൽ ഇറങ്ങുന്നവരോടുകൂടി പാതാളത്തിൽ അതിനെ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുഴക്കത്തിൽ ഞാൻ ജനതകളെ നടുങ്ങുമാറാക്കി; ഏദെനിലെ സകലവൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായ, വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്ത് ആശ്വാസം പ്രാപിച്ചു. (Sheol h7585)
17 ибо и они с ним отошли в преисподнюю, к пораженным мечом, и союзники его, жившие под тенью его, среди народов. (Sheol h7585)
൧൭അവയും അതിനോടുകൂടി വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജനതകളുടെ മദ്ധ്യത്തിൽ വസിച്ചവർ തന്നെ. (Sheol h7585)
18 Итак которому из дерев Едемских равнялся ты в славе и величии? Но теперь наравне с деревами Едемскими ты будешь низведен в преисподнюю, будешь лежать среди необрезанных, с пораженными мечом. Это фараон и все множество народа его, говорит Господь Бог. (questioned)
൧൮അങ്ങനെ നീ മഹത്ത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോട് തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടി ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടി നീ അഗ്രചർമ്മികളുടെ ഇടയിൽ കിടക്കും. ഇത് ഫറവോനും അവന്റെ സകലപുരുഷാരവും തന്നെ” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

< Иезекииль 31 >